തിരുവനന്തപുരം: ബ്രൂവറി വിഷയത്തിൽ മുഖ്യമന്ത്രിയുമായി സംവാദത്തിനു തയാറാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. എൽഡിഎഫിൽ ഘടകകക്ഷികൾ അപമാനിക്കപ്പെടുകയാണ്. തീരുമാനങ്ങൾ മുഖ്യമന്ത്രി അടിച്ചേൽപ്പിക്കുന്നുവെന്നും അദ്ദേഹം ആരോപിച്ചു. സാധാരണ പിണറായി വിജയൻ സിപിഐയെ എകെജി സെന്ററിൽ വിളിച്ച് വരുത്തിയാണ് അപമാനിക്കുന്നത്. ഇപ്പോൾ സിപിഐ ആസ്ഥാനത്ത് പോയി പിണറായി വിജയൻ അവരെ അപമാനിച്ചു. സിപിഐ നിലപാട് ഇല്ലാത്ത പാർട്ടിയായി മാറി. എലത്തൂരിൽ മദ്യനിർമാണശാല പാടില്ലെന്നാണ് യുഡിഎഫിന്റെയും കോണ്‍ഗ്രസിന്റെയും നിലപാടെന്നും വി.ഡി. സതീശൻ പറഞ്ഞു. ശശിതരൂരിന്റെ ലേഖനവുമായി ബന്ധപ്പെട്ട വിഷയത്തിൽ കണക്കുകൾ തെറ്റാണെന്ന് താൻ തെളിയിച്ചു. തരൂരുമായി അഭിപ്രായ ഭിന്നതയില്ല. വ്യവസായമന്ത്രി പറഞ്ഞത് ഊതിപ്പെരുപ്പിച്ച കണക്കുകളാണ്. കോണ്‍ഗ്രസിൽ ഐക്യമില്ലെന്ന് പറയുന്നത് വാസ്തവ വിരുദ്ധമാണെന്നും അദ്ദേഹം വ്യക്തമാക്കി. കെ.വി.തോമസിന്റെ യാത്രാബത്ത വർധിപ്പിക്കാനുള്ള സർക്കാർ തീരുമാനം തെറ്റാണ്. കന്റോണ്‍മെന്റ് ഹൗസിൽ നടത്തിയ വാർത്താസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.
Read MoreDay: February 20, 2025
7.65 കോടിയുടെ ഓണ്‍ലൈന്‍ തട്ടിപ്പ്: തായ്വാന് പ്രതികളെ കോടതിയില്‍ ഹാജരാക്കി
ചേർത്തല: ഡോക്ടർ ദമ്പതികളിൽനിന്ന് 7.65 കോടി രൂപ തട്ടിയെടുത്ത കേസിൽ പിടിയിലായ തായ്വാൻ സ്വദേശികളെ പോലീസ് ചേര്‍ത്തല കോടതിയില്‍ ഹാജരാക്കി.തായ്വാനിലെ തവോയുവാനിൽനിന്നുള്ള വാങ് ചുൻവെയ് (സുമോക- 26), ഷെൻ വെയ് ഹോ (ക്രിഷ്- 35) എന്നിവരെയാണ് ആലപ്പുഴ ഡിവൈഎസ്പി മധു ബാബുവിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം ചേര്‍ത്തല കോടതിയില്‍ എത്തിച്ചത്. പ്രതികളെ 27 വരെ പോലീസ് കസ്റ്റഡിയിൽ വയ്ക്കാൻ ചേർത്തല മജിസ്ട്രേറ്റ് കോടതി ഒന്നിൽ ഷെറിൻ കെ. ജോർജ് ഉത്തരവായി. ഈ കേസിലെ 10, 11 പ്രതികളാണിവർ. സംഭവവുമായി ബന്ധപ്പെട്ട് മറ്റ് പ്രതികൾ നേരത്തെ അറസ്റ്റിലായെങ്കിലും പിന്നീട് ഇവര്‍ ജാമ്യത്തിലിറങ്ങി. ഷെയർ മാർക്കറ്റിലൂടെ വൻതോതിൽ ലാഭം വാഗ്ദാനം ചെയ്ത് ചേര്‍ത്തല സ്വദേശിയും ആലപ്പുഴ മെഡിക്കല്‍ കോളജിലെ കാര്‍ഡിയോളജി വിഭാഗം മേധാവിയുമായ ഡോ. വിനയകുമാറിന്റെയും ഭാര്യ ഡോ. ഐഷയുടെയും 7.65 കോടി തട്ടിയ കേസിലാണ് ഇവരെ പോലീസ് പിടികൂടിയത്.…
Read Moreകുംഭമേളയിൽ കുളിക്കുന്ന സ്ത്രീകളുടെ ദൃശ്യങ്ങൾ പ്രചരിപ്പിച്ചതിന് കേസ്
മഹാകുംഭമേളയിൽ വനിതാ തീർഥാടകർ കുളിക്കുന്ന ദൃശ്യങ്ങൾ ചിത്രീകരിക്കുകയും സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കുകയും വിൽക്കുകയും ചെയ്ത സംഭവത്തിൽ കേസെടുത്ത് ഉത്തർപ്രദേശ് പോലീസ്. രണ്ട് സോഷ്യൽ മീഡിയ അക്കൗണ്ടുകൾക്കെതിരേയാണ് കേസ്. കൂടുതൽ അക്കൗണ്ടുകൾ പരിശോധിക്കുകയാണെന്നും പോലീസ് അറിയിച്ചു. ഇൻസ്റ്റഗ്രാം അക്കൗണ്ടിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്കായി മെറ്റയുടെ സഹായം തേടിയിട്ടുണ്ട്. വിശദാംശങ്ങൾ ലഭിച്ചുകഴിഞ്ഞാൽ അറസ്റ്റ് ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കുമെന്നും പോലീസ് പറഞ്ഞു. മതസമ്മേളനവുമായി ബന്ധപ്പെട്ടു തെറ്റിദ്ധരിപ്പിക്കുന്നതും കുറ്റകരവുമായ സോഷ്യൽ മീഡിയ ഉള്ളടക്കങ്ങൾക്കെതിരേ ഉത്തർപ്രദേശ് പോലീസ് മേധാവി പ്രശാന്ത് കുമാറിന്റെ നിർദേശപ്രകാരമാണു നടപടി.
Read Moreഗതാഗതക്കുരുക്കിൽ മുഹൂർത്തം തെറ്റി; വിവാഹം മാറ്റിവച്ചു!
കുംഭമേള ആഘോഷങ്ങൾ നടക്കുന്നതിനാൽ ഉത്തർപ്രദേശിലെ പ്രയാഗ്രാജിൽ ആഴ്ചകളായി വൻ ഗതാഗതക്കുരുക്കാണ് അനുഭവപ്പെടുന്നത്. തീർഥാടകർ മാത്രമല്ല, നാട്ടുകാരും അഴിയാക്കുരുക്കിൽ അകപ്പെടുന്നു. കഴിഞ്ഞദിവസം, ഗതാഗതക്കുരുക്കിൽപ്പെട്ട് വിവാഹം മുടങ്ങിയ സംഭവംവരെ ഉണ്ടായി. വധൂവരന്മാരുമായി വിവാഹം നടക്കുന്ന ഓഡിറ്റോറിയത്തിലേക്കു പുറപ്പെട്ട ഇരുപതു വാഹനങ്ങളിൽ രണ്ടെണ്ണത്തിനു മാത്രമാണു വിവാഹമണ്ഡപത്തിൽ യഥാസമയം എത്താനായത്. വധൂവരന്മാരും കുടുംബാംഗങ്ങളും ബന്ധുക്കളും സഞ്ചരിച്ച വാഹനങ്ങളടക്കം മറ്റു 18 എണ്ണവും ട്രാഫിക്കിൽ കുടുങ്ങി. മണിക്കൂറുകൾ കഴിഞ്ഞിട്ടും കുരുക്കഴിഞ്ഞില്ല. അതിനിടയിൽ മുഹൂർത്തസമയം കടന്നുപോകുകയുംചെയ്തു. ഒടുവിൽ വരന്റെയും വധുവിന്റെയും വീട്ടുകാർ കൂടിയാലോചിച്ച് വിവാഹം മറ്റൊരു ദിവസത്തേക്കു മാറ്റിവച്ചു. രാത്രി ഏറെ വൈകിയാണു വിവാഹസംഘത്തിനു സ്വന്തം വീടുകളിൽ തിരിച്ചെത്താൻ സാധിച്ചതെന്നും റിപ്പോർട്ടുകളിൽ പറയുന്നു. രാജേഷ് സാഹി എന്ന മാധ്യമപ്രവർത്തകൻ വിവാഹസംഘം ഗതാഗതക്കുരുക്കിൽ അകപ്പെട്ട വീഡിയോ പങ്കുവച്ചു.
Read Moreകൃഷ്ണപ്രിയക്കൊപ്പം പാട്ടുപാടിയും സ്നേഹയ്ക്കും, നിഹാരയ്ക്കുമൊപ്പം ചുവടും വച്ചും ബിസിഎം കോളജിൽ കുഞ്ചാക്കോ ബോബൻ
കോട്ടയം: ബിസിഎം കോളജിലെ കുട്ടികള്‍ക്കൊപ്പം നൃത്തംവച്ചും പാട്ടുപാടിയും ചലച്ചിത്രതാരം കുഞ്ചാക്കോ ബോബന്. ഇന്ന് റീലിസ് ചെയ്യുന്ന ഓഫീസേഴ്സ് ഓണ്‍ ഡ്യൂട്ടി എന്ന സിനിമയുടെ പ്രമോഷന്റെ ഭാഗമായിട്ടാണ് കുഞ്ചാക്കോ ബോബനും സിനിമയുടെ അണിയറ പ്രവര്‍ത്തകരും ഇന്നലെ കോളജിലെത്തിയത്. ഉച്ചയ്ക്കു 12നു കോളജിലെത്തിയ സിനിമയിലെ താരങ്ങളും അണിയറ പ്രവര്‍ത്തകര്‍ കോളജ് ഓഡിറ്റോറിയത്തില്‍ ആട്ടവും പാട്ടും നടത്തി കോളജിലെ വിദ്യാര്‍ഥിനികളെയും അധ്യാപകരെയും കൈയ്യിലെടുത്താണ് മടങ്ങിയത്.കോളജിലെ ഗായിക കൃഷ്ണപ്രിയക്കൊപ്പം ഓര്‍ഡിനറി എന്ന സിനിമയിലെ ഗാനവും കുഞ്ചാക്കോ ബോബന് ആലപിച്ചു. കോളജ് വിദ്യാര്‍ഥിനികളായ സ്നേഹ, നിഹാര എന്നിവര്‍ക്കൊപ്പവും ചാക്കോച്ചന് മനോഹരമായി ചുവടുവയ്ക്കുകയും ചെയ്തു.ചാക്കോച്ചന്റെ ചുവടുകള്‍ക്ക് നിറഞ്ഞ കൈയടിയും ഹര്ഷാരവുമാണ് കാമ്പസ് നല്‍കിയത്. ഇമോഷണല്‍ ക്രൈം ഡ്രാമ ഗണത്തില്‍ ജിത്തു അഷ്റഫ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ഓഫീസര്‍ ഓണ്‍ ഡ്യൂട്ടി. മാര്ട്ടിന് പ്രക്കാട്ട് ഫിലിംസ്, ഗ്രീന്‍ റൂം പ്രൊഡക്ഷന്‍സ് എന്നീ കമ്പനികളുടെ ബാനറില്‍ മാര്ട്ടിന് പ്രക്കാട്ട്,…
Read Moreഡച്ച് ടച്ച്: മിലാനെ കീഴടക്കി റോട്ടര്‍ഡാം ചാമ്പ്യന്‍സ് ലീഗ് പ്രീക്വാര്‍ട്ടറില്‍
മിലാന്/മ്യൂണിക്: ഡച്ച് ക്ലബ് ഫെയ്നൂര്‍ഡ് റോട്ടര്‍ഡാം യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫുട്ബോള്‍ 2024-25 സീസണ് പ്രീക്വാര്‍ട്ടറില്‍. ഇറ്റാലിയന്‍ വമ്പന്മാരായ എസി മിലാനെ പ്രീക്വാര്‍ട്ടര്‍ യോഗ്യതാ പ്ലേ ഓഫില്‍ കീഴടക്കിയാണ് ഫെയ്നൂര്‍ഡ് റോട്ടര്‍ഡാം അവസാന 16ല്‍ ഇടംപിടിച്ചത്. എസി മിലാന്റെ മൈതാനത്തു നടന്ന രണ്ടാംപാദ പ്ലേ ഓഫില്‍ 1-1 സമനില നേടി ഡച്ച് ടീം ചരിത്രത്തില്‍ ആദ്യമായി ചാമ്പ്യന്‍സ് ലീഗ് പ്രീക്വാര്‍ട്ടര്‍ ടിക്കറ്റ് കരസ്ഥമാക്കി. ആദ്യപാദത്തില്‍ ഫെയ്നൂര്‍ഡ് 1-0നു ജയിച്ചിരുന്നു. ഇതോടെ ഇരുപാദങ്ങളിലുമായി 2-1നാണ് പ്ലേ ഓഫില്‍ മിലാന്റെ തോല്‍വി. ചാമ്പ്യന്‍സ് ലീഗ് ചരിത്രത്തില്‍ എസി മിലാന് നോക്കൗട്ട് ഘട്ടത്തില്‍ ഡച്ച് കബ്ബുകളോട് പരാജയപ്പെട്ടു പുറത്താകുന്നത് രണ്ടാം തവണയാണ്. 1994-95ല്‍ അയാക്സിനോടു പരാജയപ്പെട്ടും മിലാന് നോക്കൗട്ടില്‍ പുറത്തായിരുന്നു. ബയേണ്‍ രക്ഷപ്പെട്ടു പ്ലേ ഓഫില്‍ ജര്‍മന്‍ ശക്തികളായ ബയേണ്‍ മ്യൂണിക് സ്കോട്ടിഷ് ക്ലബ്ബായ സെല്‍റ്റിക്കിനെ കീഴടക്കി അവസാന 16ലേക്കു മുന്നേറി.…
Read Moreബാറിലെത്തിയയാളെ ആക്രമിച്ച സംഭവം; ജീവനക്കാരൻ പോലീസ് പിടിയിൽ
കുറവിലങ്ങാട്: വെമ്പള്ളിയിൽ പ്രവർത്തിക്കുന്ന ബാറിലെത്തിയ മധ്യവയസ്കനെ ചില്ല് ഗ്ലാസുകൾ വച്ച് എറിഞ്ഞ് ആക്രമിച്ച കേസിൽ ബാർ ജീവനക്കാരൻ റിമാൻഡിലായി. കുമരകം പടിഞ്ഞാറേക്കര ഭാഗത്ത് ചേലക്കാപ്പള്ളിൽ ബിജു സി. രാജു (42)വിനെയാണ് പോലീസ് അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കിയത്. കഴിഞ്ഞദിവസം രാത്രി എട്ടോടെയാണ് കേസിനാസ്പദമായ സംഭവം. വെമ്പള്ളിയിൽ പുതുതായി പ്രവർത്തനം ആരംഭിച്ച ബാറിലെത്തിയ മധ്യവയസ്കനും സുഹൃത്തും മദ്യത്തിന്റെ അളവിനെ ചൊല്ലി ബിജുവുമായി വാക്ക് തർക്കമുണ്ടായതിന് പിന്നാലെയാണ് ഇയാൾ ചില്ല് ഗ്ലാസുകളെടുത്ത് എറിഞ്ഞത്. കൗണ്ടറിൽ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ബിജു ബാറിലെത്തിയവരെ ചീത്തവിളിക്കുകയും ചെയ്തു.ആക്രമണത്തിൽ മധ്യവയസ്കന് സാരമായി പരിക്കേറ്റു. പരാതിയെത്തുടർന്ന് കുറവിലങ്ങാട് പോലീസ് കേസ് രജിസ്റ്റർ ചെയ്തു നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.
Read Moreഗില്‍ നമ്പര്‍ 1
ദുബായ്: ഐസിസി ഏകദിന ബാറ്റര്‍മാരുടെ റാങ്കിംഗില്‍ ഇന്ത്യന്‍ ഓപ്പണര്‍ ശുഭ്മാന്‍ ഗില്‍ ഒന്നാം സ്ഥാനത്ത്. പാക്കിസ്ഥാന്റെ ബാബര്‍ അസമിനെ പിന്തള്ളിയാണ് ഗില്‍ ഒന്നാം റാങ്കില്‍ എത്തിയത്. ഇരുപത്തഞ്ചുകാരനായ ഗില്ലിന് 796 റേറ്റിംഗ് പോയിന്റുണ്ട്. ബാബര്‍ അസമിന് 773ഉം. ഇംഗ്ലണ്ടിന് എതിരായ ഏകദിന പരമ്പരയിലെ മിന്നും പ്രകടനമാണ് ഗില്ലിനെ ഒന്നാം റാങ്കില്‍ എത്തിച്ചത്. ഇംഗ്ലണ്ടിനെതിരേ 87, 60, 112 എന്നിങ്ങനെ സ്കോര്‍ ചെയ്ത ഗില്ലായിരുന്നു 259 റണ്‍സുമായി പരമ്പരയിലെ ടോപ് സ്കോറര്‍. 2023 ഏകദിന ലോകകപ്പിന്റെ സമയത്തും ഗില്‍ ബാറ്റര്‍മാരില്‍ ഒന്നാം റാങ്കില്‍ എത്തിയിരുന്നു. ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ മൂന്നാമതും സൂപ്പര്‍ താരം വിരാട് കോഹ്ലി ആറാം സ്ഥാനവും നിലനിര്‍ത്തി. ശ്രേയസ് അയ്യര്‍ ഒരു സ്ഥാനം മുന്നേറി ഒമ്പതിലേക്കുയര്ന്നു. ബൗളര്‍മാരില്‍ ഒന്നാം സ്ഥാനം ശ്രീലങ്കയുടെ സ്പിന്നര്‍ മഹേഷ് തീക്ഷണയ്ക്കാണ്.
Read Moreജയിച്ചു തുടങ്ങാൻ ടീം ഇന്ത്യ; ചാമ്പ്യൻസ് ട്രോഫിയിൽ ബംഗ്ലാദേശിനെ നേരിടും
ദുബായി: 2023 ഏകദിന ലോകകപ്പ് നഷ്ടപ്പെട്ടതിന്റെ ദുഃഖമകറ്റാൻ രോഹിത് ശർമയുടെ ടീം ഇന്ത്യ ഇന്നു മുതൽ ഐസിസി ചാന്പ്യൻസ് ട്രോഫി കളത്തിൽ. ദുബായ് ഇന്റർനാഷണൽ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ ഉച്ചകഴിഞ്ഞ് 2.30ന് നടക്കുന്ന ഗ്രൂപ്പ് എയിലെ മത്സരത്തിൽ ബംഗ്ലാദേശാണ് ഇന്ത്യയുടെ എതിരാളികൾ. എട്ടുവർഷം മുന്‍പ് നടന്ന അവസാന ചാന്പ്യൻസ് ട്രോഫി ഫൈനലിൽ ഇന്ത്യയെ വീഴ്ത്തി കപ്പുയർത്തിയ പാക്കിസ്ഥാൻ ആതിഥേയത്വം വഹിക്കുന്ന 2025 എഡിഷനിൽ കപ്പടിച്ച് കണക്കുതീർക്കുകയാണ് രോഹിത്തിന്റെയും സംഘത്തിന്റെയും ലക്ഷ്യം. രോഹിത്, വിരാട് കോഹ്ലി, രവീന്ദ്ര ജഡേജ തുടങ്ങിയ സീനിയർ താരങ്ങളുടെ അവസാന ചാന്പ്യൻസ് ട്രോഫിയാകുമിതെന്നാണ് കണക്കുകൂട്ടൽ. ഇംഗ്ലണ്ടിനെ 3-0ന് വീഴ്ത്തിയ ആത്മവിശ്വാസത്തിലിറങ്ങുന്ന ഇന്ത്യക്കു സ്റ്റാർ പേസർ ജസ്പ്രീത് ബുംറ പരിക്കിനെത്തുടർന്ന് കളിക്കാത്തതു തിരിച്ചടിയാണ്. 2024ൽ കളിച്ച ഒന്‍പത് ഏകദിനങ്ങളിൽ മൂന്ന് ജയം മാത്രം നേടിയ ബംഗ്ല കടുവകളുടെ കാര്യം അത്ര സുരക്ഷിതമല്ല. നിലവിലെ ഫോമിൽ നീലപ്പടയ്ക്ക് ബംഗ്ലാദേശ്…
Read Moreപീഡനക്കേസിൽ വധശിക്ഷയിൽനിന്ന് ഇളവുകിട്ടി പുറത്തിറങ്ങി; 11കാരിയെ ക്രൂരമായി പീഡിപ്പിച്ചു കുറ്റിക്കാട്ടിൽ ഉപേക്ഷിച്ചു; പ്രതി രമേശ് പീഡനത്തിനരാക്കി കൊന്നത് മൂന്നുപേരെ
ഭോപ്പാല്‍: മധ്യപ്രദേശില്‍ പീഡനക്കേസില്‍ ശിക്ഷാ ഇളവ് ലഭിച്ച് പുറത്തിറങ്ങിയ പ്രതി മറ്റൊരു പെണ്‍കുട്ടിയെ പീഡിപ്പിച്ച് കൊലപ്പെടുത്തി. മധ്യപ്രദേശിലെ രാജ്ഗഢ് ജില്ലയിലെ നരസിംഗഢ് സ്വദേശിനിയായ 11 കാരിയാണ് ക്രൂരമായ പീഡനത്തിനിരയായി കൊല്ലപ്പെട്ടത്. സംസാരിക്കാനും കേള്‍ക്കാനും കഴിയാത്ത 11കാരിയെ ഫെബ്രുവരി ഒന്നാം തീയതി രാത്രിയോടെയാണ് നരസിംഗഢിലെ വീട്ടില്‍നിന്ന് കാണാതായത്. അടുത്തദിവസം രാവിലെ കുറ്റിക്കാട്ടില്‍നിന്നും ക്രൂരമായി ഉപദ്രവിക്കപ്പെട്ട നിലയില്‍ കുട്ടിയെ കണ്ടെത്തി. തുടര്‍ന്ന് ഭോപ്പാലിലെ ഹമീദിയ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുട്ടി ക്രൂരമായി ഉപദ്രവിക്കപ്പെട്ടുവെന്ന് ഡോക്ടര്‍മാര്‍ കണ്ടെത്തി. ദിവസം ചെല്ലുംതോറും പെണ്‍കുട്ടിയുടെ നില ഗുരുതരമായി. ഒടുവില്‍ ഫെബ്രുവരി എട്ടാംതീയതിയോടെ കുട്ടി മരണത്തിന് കീഴടങ്ങി. കുട്ടികളെ പീഡിപ്പിച്ച് കൊലപ്പെടുത്തിയതിന് രണ്ടുതവണ ശിക്ഷ അനുഭവിച്ചിട്ടുള്ളയാളാണ് അറസ്റ്റിലായ രമേഷ് സിംഗ് എന്ന് പോലീസ് വ്യക്തമാക്കി. രമേഷ് സിംഗ് സീരിയല്‍ റേപ്പിസ്റ്റാണെന്ന് പോലീസ് വ്യക്തമാക്കുന്നു. മധ്യപ്രദേശിലെ ഷാജാപുര്‍ ജില്ലയിലെ പൊലായ് കാലാ പട്ടണത്തിലെ ദബ്രിപുര സ്വദേശിയാണ് ഇയാൾ. 2003-ല്‍…
Read More