കണ്ണൂർ: പുതിയ സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറിയായി മുൻ എംപിയും മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുമായ കെ. കെ. രാഗേഷിനെ തീരുമാനിച്ചു. ജില്ലാ കമ്മിറ്റി യോഗത്തിലാണ് തീരുമാനം. മുഖ്യമന്ത്രി പിണറായി വിജയനാണ് രാഗേഷിന്റെ പേര് നിർദേശിച്ചത്. സംസ്ഥാന കമ്മിറ്റിയാണ് തീരുമാനമെടുത്തത്. എം. പ്രകാശന്റേയും ടി.വി.രാജേഷിന്റേയും പേര് പരിഗണനയിലുണ്ടായിരുന്നെങ്കിലും ഒടുവിൽ കെ. കെ.രാഗേഷിനെ തിരഞ്ഞടുക്കുകയായിരുന്നു. എസ്എഫ്ഐ അഖിലേന്ത്യാ സെക്രട്ടറി, പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ച രാഗേഷ് കിസാന്‍സഭ അഖിലേന്ത്യ ജോയിന്റ് സെക്രട്ടറിയാണ്. സെക്രട്ടറി സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ടതോടെ കെ. കെ രാഗേഷ് മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറും.
Read MoreDay: April 15, 2025
പാട്ടുപാടുന്നതിനിടയിൽ കാണികളെ കൈയിലെടുക്കാൻ മലക്കം മറിഞ്ഞു; നടുവടിച്ച് വീണ് ഗായകൻ; ഞെട്ടിക്കുന്ന വീഡിയോ പുറത്ത്
സ്റ്റേജ് പരിപാടികളിൽ കാണികളെ കൈയിൽ എടുക്കാൻ പല തരത്തിലുള്ള വിദ്യകളും പരിപാടി നടത്തുന്നവർ ചെയ്യാറുണ്ട്. പാട്ടുകാരാണെങ്കിൽ കാണികൾക്കിടയിലേക്ക് ഇറങ്ങിച്ചെല്ലാറുണ്ട്. മിമിക്രിക്കാരാണെങ്കിൽ കാണികളെ നർമരൂപേണ കളിയാക്കാറുമൊക്കെയുണ്ട്. കഴിഞ്ഞ ദിവസം കാലിഫോർണിയയിലെ ഇൻഡിയോയിലുള്ള എംപയർ പോളോ ക്ലബിലെ പരിപാടിയിൽ പാട്ടുപാടുന്നതിനിടയിൽ മലക്കം മറിയാൻ ശ്രമിച്ച ഗായകന് പറ്റിയ ദുരന്തമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. വാർഷിക സംഗീത, കലാമേളയായ കോച്ചെല്ലയിലെ ഒരു പ്രകടനത്തിനിടെ d4vd എന്ന പേരിൽ അറിയപ്പെടുന്ന ഗായകനും ഗാന രചിതാവുമായ ഡേവിഡിനാണ് ഗുരുതരമായി പരിക്കേറ്റത്. ന്യൂയോർക്ക് സ്വദേശിയായ കലാകാരനാണ് ഇദ്ദേഹം. വേദിയിൽ സംഗീത പരിപാടി അവതരിപ്പിക്കുന്നതിനിടയിൽ ബാക്ക്ഫ്ലിപ്പ് ചെയ്യാൻ നടത്തിയ ശ്രമമാണ് അപകടത്തിൽ കലാശിച്ചത്. സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ അദ്ദേഹം പങ്കുവച്ചു. വീഡിയോ വൈറലായതോടെ ഗായകനെ ആശ്വസിപ്പിച്ചും വിമർശിച്ചും നിരവധി ആളുകൾ രംഗത്തെത്തി. കൃത്യമായ പ്രാക്ടീസ് ചെയ്തു വേണം ഇത്തരം കാര്യങ്ങൾ ചെയ്യാനെന്ന് ഡേവിഡിനെ സ്നേഹത്തോടെ…
Read Moreനെയ്യാറ്റിൻകര സജിന്‍ ചൂടില്ലാത്ത ചിക്കൻ കറിയോ! സോഡാകുപ്പിക്ക് കടയുടമയുടെ തല അടിച്ചു പൊളിച്ച് യുവാക്കൾ; ഗുരുതരപരിക്കേറ്റ ഹോട്ടൽ ഉടമ ദിലീപ് ആശുപത്രിയിൽ
തിരുവനന്തപുരം: ചിക്കന്‍കറിക്ക് ചൂടില്ലെന്ന് ആരോപിച്ച് ഹോട്ടലുടമയ്ക്ക് ക്രൂരമായ മർദനം. നെയ്യാറ്റിന്‍കര അമരവിളയ്ക്ക് സമീപത്തെ പുഴയോരം ഹോട്ടലില്‍ വച്ചായിരുന്നു സംഭവം. ആക്രമണത്തിൽ പരിക്കേറ്റ ഹോട്ടൽ ഉടമ ദിലീപ് ആശുപത്രിയിൽ ചികിത്സതേടി. തന്നെ മര്‍ദിച്ചത് നെയ്യാറ്റിന്‍കര സ്വദേശിയായ സജിന്ദാസിന്റെ നേതൃത്വത്തിലാണെന്ന് ഹോട്ടൽ ഉടമ ദിലീപ് പോലീസിൽ മൊഴി നൽകി. സംഭവത്തെക്കുറിച്ച് അന്വേഷിച്ചുവരികയാണെന്ന് നെയ്യാറ്റിന്‍കര പോലീസ് പറഞ്ഞു. ചിക്കന്‍കറിക്ക് ചൂടില്ലെന്ന് ആരോപിച്ച് തര്‍ക്കമുണ്ടാക്കിയ ഇവര്‍ കടയിലുണ്ടായിരുന്ന സോഡാ കുപ്പികൊണ്ട് ദിലീപിനെ അടിക്കുകയായിരുന്നു. പരിക്കേറ്റ ദിലീപ് ആദ്യം നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയിലും പിന്നീട് നെയ്യാറ്റിന്‍കരയിലെ സ്വകാര്യ ആശുപത്രിയിലും ചികിത്സതേടി.
Read Moreഅമ്മയെ പിതാവ് കൊല്ലുന്ന ദൃശ്യം കുഞ്ഞുമനസിൽ പകയായി വളർന്നു; ജയിൽ മോചിതനായ പിതാവിനെ വെട്ടിക്കൊന്ന് മകൻ; പശ്ചാത്താപമില്ലെന്ന് 22 കാരനായ മകൻ….
ഭുവനേശ്വർ: അമ്മയെ കൊന്നതിലുള്ള പ്രതികാരത്തിൽ ജയിൽ മോചിതനായ പിതാവിനെ വെട്ടിക്കൊലപ്പെടുത്തി മകൻ. സംഭവത്തിൽ ബിഷ്ണു(22)വിനെ പോലീസ് അറസ്റ്റ് ചെയ്തു. നടക്കുന്ന സംഭവം ഒഡീഷയിലെ സുന്ദർഗഡ് ജില്ലയിൽ. ക്രാന്തി കുമാർ ബർമ(55) എന്നയാളാണ് കൊല്ലപ്പെട്ടത്. ബ്രാഹ്മണി തരംഗ് പോലീസ് സ്റ്റേഷൻ പരിധിയിലെ ഭാലുപത്ര ഗ്രാമത്തിലെ ഒരു വയലിൽ നിന്നാണ് ക്രാന്തി കുമാറിന്റെ മൃതദേഹം കണ്ടെത്തിയത്. അമ്മയെ കൊലപ്പെടുത്തിയതിലുള്ള പ്രതികാരം വീട്ടാനാണ് താൻ കൊലനടത്തിയതന്നും ഇതിൽ യാതൊരു പശ്ചാത്താപവുമില്ലെന്നും ബിഷ്ണു പോലീസിനോടു പറഞ്ഞു. ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ ശിക്ഷ അനുഭവിച്ചതിന് ശേഷം കഴിഞ്ഞ വർഷം ഡിസംബറിലാണ് ബർമ ജയിൽ മോചിതനായത്. കുട്ടിയായിരുന്നപ്പോൾ ബിഷ്ണുവിന്റെ കൺമുന്നിൽ വച്ചാണ് ക്രാന്തി കുമാർ ഭാര്യയെ കൊലപ്പെടുത്തിയത്. ഇയാൾ അക്രമാസക്തനാണെന്നും ഗ്രാമത്തിലെ സ്ത്രീകളോട് പലപ്പോഴും മോശമായി പെരുമാറുമായിരുന്നുവെന്നും കാരണമില്ലാതെ മകനെ മർദ്ദിക്കുമായിരുന്നുവെന്നും നാട്ടുകാർ പറഞ്ഞു. അന്വേഷണം നടന്നുവരികയാണെന്നും ബർമയുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിന് അയച്ചിട്ടുണ്ടെന്നും പോലീസ് പറഞ്ഞു.
Read Moreഅയ്യയ്യോ പണിപാളില്ലോ..! എസ്ഐക്ക് പേര് മാറിപ്പോയി; കള്ളന് പകരം പോലീസ് തിരഞ്ഞത് മജിസ്ട്രേറ്റിനെ; നിയമത്തെക്കുറിച്ച് അടിസ്ഥാന വിവരമില്ലാത്ത എസ്ഐയ്ക്ക് പണികൊടുത്ത് നഗ്മഖാൻ…
ലക്നോ: മോഷണക്കേസ് പ്രതിയെ കണ്ടെത്താനുള്ള ഉത്തരവില്‍ എസ്ഐ എഴുതി ചേര്‍ത്തത് മജിസ്ട്രേറ്റിന്റെ പേര്. പ്രതിസ്ഥാനത്ത് തന്റെ പേര് കണ്ട മജിസ്ട്രേറ്റ് തന്നെ ഒടുവില്‍ എസ്ഐയെ തിരുത്തി. ഉത്തര്‍പ്രദേശിലെ ഫിറോസാബാദിലാണ് സംഭവം. മോഷണക്കേസില്‍ പ്രതിയായ രാജ്കുമാറിനോട് കോടതിയില്‍ ഹാജരാകാന്‍ ചീഫ് ജുഡീഷല്‍ മജിസ്ട്രേറ്റ് നഗ്മ ഖാന് നിര്‍ദേശിച്ചിരുന്നു. കോടതി നിര്‍ദേശം അറസ്റ്റ് വാറണ്ട് ആണെന്ന് തെറ്റിദ്ധരിച്ചാണ് എസ്ഐ ബന്‍വാരിലാല്‍ തുടര്‍നടപടികള്‍ സ്വീകരിച്ചത്. എന്നുമാത്രമല്ല, പ്രതിയുടെ പേരിന് പകരം മജിസ്ട്രേറ്റിന്റെ പേര് വാറണ്ടില്‍ എഴുതിപ്പിടിപ്പിക്കുകയും ചെയ്തു. അന്വേഷണങ്ങള്‍ക്ക് ഒടുവില്‍ പ്രതിയെ കണ്ടെത്താനായില്ലെന്ന് പോലീസ് കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചപ്പോഴാണ് ബന്‍വാരിലാലിന്റെ അബദ്ധങ്ങള്‍ ഒന്നൊന്നായി ചുരുളഴിഞ്ഞത്. നിയമം നടപ്പിലാക്കേണ്ട ആള്‍ക്ക് നിയമത്തെക്കുറിച്ച് അടിസ്ഥാന വിവരം പോലും ഇല്ലാത്തത് പരിതാപകരമെന്ന് മജിസ്ട്രേറ്റ് നഗ്മ ഖാന് പറഞ്ഞു. കോടതി എന്താണ് നിര്‍ദേശിച്ചതെന്നോ, ആര് ആരോടാണ് നിര്‍ദേശിച്ചതെന്നോ എസ്ഐക്ക് മനസിലായില്ല. കോടതി നിര്‍ദേശം വായിച്ചുനോക്കാന്‍ പോലും എസ്…
Read More