കോട്ടയം: വിഴിഞ്ഞം തുറമുഖം യാഥാർഥ്യമായത് ഉമ്മൻ ചാണ്ടി വിചാരിച്ചതുകൊണ്ടെന്ന് കോവളം എംഎൽഎ എം. വിൻസെന്റ്. വിഴിഞ്ഞം തുറമുഖം കമ്മീഷനിംഗിന് മുൻപ് ഉമ്മൻ ചാണ്ടിയുടെ കല്ലറ സന്ദർശിച്ച ശേഷമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. പദ്ധതി ഉമ്മൻ ചാണ്ടിയുടെ കഠിനാധ്വാനത്തിന്റെ ഫലമെന്ന് ജനത്തിന് അറിയാം. അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാതെയാണ് പദ്ധതിയുടെ ഉദ്ഘാടനമെന്നും വിൻസെന്റ് കുറ്റപ്പെടുത്തി. റെയിൽ, റോഡ് സൗകര്യങ്ങൾ സംസ്ഥാന സർക്കാർ ഒരുക്കിയില്ലെന്നും അദ്ദേഹം പറഞ്ഞു. ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് വിഴിഞ്ഞം തുറമുഖം നാടിനു സമർപ്പിക്കുന്നത്.
Read MoreDay: May 2, 2025
ചരിത്രത്തെ ബോധപൂർവം മറക്കുകയും തിരുത്തി എഴുതാൻ ശ്രമിക്കുകയും ചെയ്യുന്നവർ ഉമ്മൻ ചാണ്ടിയുടെ ഓർമകളെ പോലും ഭയപ്പെടുന്നു; വിഴിഞ്ഞം തുറമുഖത്തിന് ആശംസകളുമായി വി. ഡി. സതീശൻ
തിരുവനന്തപുരം: എല്‍ഡിഎഫ് സര്‍ക്കാരിന് ഉമ്മന്‍ചാണ്ടിയുടെ ഓര്‍മകളെപ്പോലും ഭയമെന്ന് വി.ഡി സതീശന്. ഉമ്മന്‍ചാണ്ടിയുടെ പഴയപ്രസംഗം സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചായിരുന്നു പ്രതിപക്ഷ നേതാവിന്റെ പ്രതികരണം. ഉമ്മന്‍ ചാണ്ടി ഇന്നില്ലെന്നും മായ്ച്ചാലും മായാത്ത ചരിത്രമായി അദ്ദേഹം ജന ഹൃദയങ്ങളില്‍ ജീവിക്കുന്നുവെന്നും അദ്ദേഹം കുറിച്ചു. ചരിത്രത്തെ ബോധപൂര്‍വം മറക്കുകയും തിരുത്തി എഴുതാന്‍ ശ്രമിക്കുകയും ചെയ്യുന്നവര്‍ ഉമ്മന്‍ ചാണ്ടിയുടെ ഓര്‍മ്മകളെ പോലും ഭയപ്പെടുന്നവരാണെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം, പതിറ്റാണ്ടുകളായി കേരളം കാത്തിരുന്ന വിഴിഞ്ഞം തുറമുഖ കമ്മീഷനിംഗ് ഇന്ന്. പ്രധാനമന്ത്രി നരേന്ദ്ര മോദി തുറമുഖം ഇന്ന് രാജ്യത്തിന് സമർപ്പിക്കും. തുറമുഖം രാജ്യത്തിനു സമർപ്പിക്കാനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഹെലികോപ്റ്ററിൽ വിഴിഞ്ഞത്തെത്തി. വിഴിഞ്ഞം കമ്മീഷനിംഗ് വേദിയില്‍ പ്രതിപക്ഷ നേതാവിനും ഇരിപ്പിടം ഒരുക്കിയിട്ടുണ്ട്. കസേരയില്‍ വി.ഡി സതീശന് എന്ന പേര് രേഖപ്പെടുത്തി. പ്രധാനമന്ത്രി ഉള്‍പ്പെടെ 17 പേര്‍ക്കാണ് വേദിയില്‍ ഇരിപ്പിടം.
Read Moreവെടിനിര്‍ത്തൽ കരാര്‍ ലംഘിച്ച് പാക്കിസ്ഥാൻ; എട്ടാംദിനവും അതിർത്തിയിൽ ഏറ്റുമുട്ടൽ; കാഷ്മീരിൽ ഭീകരരുമായി ബന്ധമുള്ള വീടുകളിൽ വ്യാപക തിരച്ചിൽ
ന്യൂഡൽഹി: നിയന്ത്രണ രേഖയിൽ എട്ടാം ദിനവും പാക് പ്രകോപനം. കുപ്വാര, ബാരാമുള്ള, പൂഞ്ച്, നൗഷേര, അഖ്നൂർ എന്നിവിടങ്ങളിലാണ് വെടിനിര്‍ത്തൽ കരാര്‍ ലംഘിച്ച് പാക്കിസ്ഥാൻ വെടിയുതിർത്തത്. ഇന്ത്യൻ സൈന്യം ശക്തമായി തിരിച്ചടിച്ചതോടെ പാക്കിസ്ഥാൻ പിൻവാങ്ങി. രാത്രിയിൽ, നിയന്ത്രണ രേഖയ്ക്ക് അപ്പുറത്തുള്ള പോസ്റ്റുകളിൽ നിന്ന് പാക് സൈന്യം പ്രകോപനമില്ലാതെ ചെറിയ ആയുധങ്ങൾ ഉപയോഗിച്ച് വെടിയുതിർത്തെന്നും സുരക്ഷാ സേന കൃത്യമായും ആനുപാതികമായും തിരിച്ചടിച്ചെന്നും എന്ന് ഇന്ത്യൻ സൈന്യം എക്സിൽ പങ്കുവച്ച പോസ്റ്റിൽ അറിയിച്ചു. അതേസമയം, ജമ്മു കാഷ്മീരിൽ ഭീകരരുമായി ബന്ധമുള്ളവരുടെ വീടുകളിൽ സൈന്യം വ്യാപക തിരച്ചിൽ ആരംഭിച്ചു. ശ്രീനഗറിൽ 21 ഇടങ്ങളിൽ ഉൾപ്പടെയാണ് തിരച്ചിൽ നടത്തുന്നത്. ചിലരെ കസ്റ്റഡിയിൽ എടുത്തു ചോദ്യം ചെയ്യുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഏപ്രിൽ 22 ന് 26 പേരുടെ മരണത്തിന് കാരണമായ പഹൽഗാം ഭീകരാക്രമണത്തിനുശേഷം അതിർത്തിയിൽ വെടിനിർത്തൽ കരാർ ലംഘിച്ച് പാക് പ്രകോപനം തുടരുകയാണ്.
Read Moreസംസ്ഥാനത്തിന്റെ താത്പര്യം സംരക്ഷിച്ച് വിഴിഞ്ഞം പദ്ധതി നടപ്പാക്കും; ഉമ്മന്‍ ചാണ്ടിയുടെ പ്രസംഗം പങ്കുവച്ച് സതീശന്
തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തെക്കുറിച്ച് ഉമ്മന്‍ ചാണ്ടി നിയമസഭയില്‍ നടത്തിയ പ്രസംഗം ഫേസ്ബുക്കില്‍ പങ്കുവച്ച് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്. മായാത്ത ചരിത്രമായി ഉമ്മൻ ചാണ്ടി ജനഹൃദയങ്ങളിൽ ജീവിക്കുന്നുണ്ടെന്നും സതീശൻ കുറിച്ചു. ചരിത്രത്തെ ബോധപൂർവം മറക്കുകയും തിരുത്തി എഴുതാൻ ശ്രമിക്കുകയും ചെയ്യുന്നവർ ഉമ്മൻ ചാണ്ടിയുടെ ഓർമകളെ പോലും ഭയപ്പെടുന്നവരാണ്. വിഴിഞ്ഞം തുറമുഖത്തിന് എല്ലാ ആശംസകളും നേർന്നുകൊണ്ടാണ് പ്രതിപക്ഷ നേതാവിന്റെ പോസ്റ്റ് അവസാനിക്കുന്നത്. അതേസമയം വിഴിഞ്ഞം തുറമുഖം യാഥാർഥ്യമായത് ഉമ്മൻ ചാണ്ടി വിചാരിച്ചതുകൊണ്ടെന്ന് കോവളം എംഎൽഎ എം.വിൻസെന്റും പ്രതികരിച്ചു. പദ്ധതി ഉമ്മൻ ചാണ്ടിയുടെ കഠിനാധ്വാനത്തിന്റെ ഫലമാണെന്ന് ജനത്തിന് അറിയാമെന്നും അദ്ദേഹം പറഞ്ഞു. വിഴിഞ്ഞം തുറമുഖം കമ്മീഷനിംഗിന് മുന്‍പ് ഉമ്മൻ ചാണ്ടിയുടെ കല്ലറ സന്ദർശിച്ച ശേഷമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
Read Moreയുഎസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് സ്ഥാനത്തുനിന്ന് മൈക്ക് വാൾട്സിനെ നീക്കി
വാഷിംഗ്ടൺ ഡിസി : അമേരിക്കയിൽ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് മൈക്ക് വാൾട്സിനെ തൽസ്ഥാനത്ത് നിന്ന് നീക്കി. വാൾട്സിന് പകരം മാർക്കോ റുബിയോ താൽകാലികമായി ദേശീയ സുരക്ഷാ ഉപദേഷ്ടാവിന്റെ ചുമതല വഹിക്കും. അമേരിക്കയുടെ യുഎൻ അംബാസഡറായി വാൾട്സിന് പകരം ചുമതല നൽകിയിട്ടുണ്ട്. അമേരിക്കയുടെ പുതിയ യുഎൻ അംബാസഡര്‍ ആയി തെരഞ്ഞെടുത്തതോടെ ന്യൂയോർക്കിൽ അമേരിക്കയുടെ യുഎൻ മിഷന് മൈക്ക് വാൾട്സ് നേതൃത്വം നൽകും.ദേശീയ സുരക്ഷാ ഉപദേഷ്ടാവിന്റെ പദവിയിൽനിന്ന് മൈക്ക് വാൾട്സിനെ നീക്കിയേക്കുമെന്ന് നേരത്തെ സൂചനയുണ്ടായിരുന്നു. ഡെപ്യൂട്ടി സുരക്ഷാ ഉപദേഷ്ടാവ് അലക്സ് വോംഗിനെയും പുറത്താക്കുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു.
Read Moreമരിച്ചു കിടന്ന ദമ്പതികളുടെ കൈകളിൽ കത്തി; മുറിയിൽ നിന്ന് ശബ്ദം കേട്ടിരുന്നതായി സമീപവാസികൾ; കുവൈറ്റിൽ മലയാളി ദമ്പതികൾ മരിച്ചതിനെക്കുറിച്ചുള്ള വിവരങ്ങളിങ്ങനെ…
കുവൈറ്റ് സിറ്റി: കുവൈറ്റ് അബ്ബാസിയയിൽ മരിച്ച നിലയിൽ കണ്ടെത്തിയ എറണാകുളം പെരുമ്പാവൂര്‍ മണ്ണൂര്‍ സ്വദേശി ബിന്‍സിയുടെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ തുടങ്ങി ബന്ധുക്കൾ. കണ്ണൂർ സ്വദേശി സൂരജ്, പെരുന്പാവൂർ കീഴില്ലം സ്വദേശിയായ ഭാര്യ ബിന്‍സി എന്നിവരാണ് മരിച്ചത്. ആരോഗ്യ മന്ത്രാലയത്തിന്റെ കീഴിലുള്ള ജാബിര്‍ ആശുപത്രിയിലെ നഴ്സാണ് സൂരജ്. ഡിഫന്‍സിൽ നഴ്സാണ് ബിൻസി. അബ്ബാസിയായിലെ ഫ്ലാറ്റിൽ വ്യാഴാഴ്ച രാവിലെയാണ് ഇവരെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇരുവരും നൈറ്റ് ഡ്യൂട്ടി കഴിഞ്ഞ് രാവിലെ ഫ്ലാറ്റിലെത്തിയതാണെന്നു സുഹൃത്തുകള്‍ പറഞ്ഞു. ഇരുവരും വഴക്കിനെ തുടർന്ന് പരസ്പരം കുത്തിയതാണെന്നാണ് പ്രാഥമിക വിവരം. തമ്മിൽ തർക്കിക്കുന്നതും മറ്റും സമീപത്ത് താമസിക്കുന്നവർ കേട്ടിരുന്നു. രാവിലെ കെട്ടിട കാവൽക്കാരൻ വന്നു നോക്കിയപ്പോഴാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇരുവരുടെയും കൈയിൽ കത്തിയുണ്ടായിരുന്നുവെന്നും വിവരമുണ്ട്. ഇരുവരും ഓസ്ട്രേലിയയിലേക്കു ജോലി മാറാനുള്ള നടപടികള്‍ സ്വീകരിച്ചുവരികയായിരുന്നു. ദമ്പതികളുടെ മക്കള്‍ നാട്ടിലാണ്.
Read Moreസ്പായുടെ മറവില്‍ അനാശാസ്യം; 11 മലയാളി സുന്ദരികൾ കൊച്ചിയിൽ പിടിയിൽ; വൈറ്റിലയിലെ സ്റ്റാര്‍ ഹോട്ടല്‍ കേന്ദ്രീകരിച്ചായിരുന്നു അനാശാസ്യം
കൊച്ചി: സ്റ്റാര്‍ ഹോട്ടല്‍ കേന്ദ്രീകരിച്ച് അനാശാസ്യം നടത്തിയ 11 യുവതികളെ പോലീസ് അറസ്റ്റ് ചെയ്തു. ഹോട്ടലിലെ സ്പായുടെ മറവിലാണ് ഇവർ അനാശാസ്യം നടത്തിയിരുന്നതെന്ന് പോലീസ് പറഞ്ഞു. വൈറ്റിലയിലെ ആര്‍ക്ടിക് ഹോട്ടലിൽ ലഹരിയിടപാട് നടക്കുന്നുണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് പോലീസും ഡാന്‍സാഫ് സംഘവും പരിശോധന നടത്തിയത്. ഈ പരിശോധനയിലാണ് അനാശാസ്യപ്രവര്‍ത്തനങ്ങള്‍ നടക്കുന്നതായി കണ്ടെത്തിയത്. തുടര്‍ന്ന് ഇവിടെയുണ്ടായിരുന്ന 11 യുവതികളെയും പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇവരെ ചോദ്യംചെയ്തുവരികയാണ്. കസ്റ്റഡിയിലുള്ള 11 പേരും മലയാളികളാണെന്ന് പോലീസ് പറഞ്ഞു. സൗത്ത് എസിപിയുടെ നേതൃത്വത്തിൽ നടത്തിയ പരിശോധന രണ്ടുമണിക്കൂറിലേറെ നീണ്ടു. കൊച്ചി നഗരത്തിലെ ഹോട്ടലുകൾ കേന്ദ്രീകരിച്ച് ലഹരി വില്പന സജീവമാണെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന. എന്നാല്‍ ആര്‍ക്ടിക് ഹോട്ടലിൽ നടത്തിയ പരിശോധനയില്‍ ലഹരി വസ്തുക്കൾ കണ്ടെത്താനായില്ലെന്ന് പോലീസ് പറഞ്ഞു.
Read Moreപതിമൂന്ന് കാരിയോട് അധ്യാപികയ്ക്ക് പ്രണയം; കൂട്ടിയെ തട്ടിക്കൊണ്ടുപോയി ആറ്ദിവസത്തോളം പീഡിപ്പിച്ചു; നടുക്കുന്ന സംഭവം ഗാന്ധിനഗറിൽ
ഗാന്ധിനഗർ: പതിമൂന്നുകാരനായ വിദ്യാർഥിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച അധ്യാപിക അറസ്റ്റിൽ. ഗുജറാത്തിലെ സൂറത്തിലാണ് സംഭവം. കുട്ടിയോട് പ്രണയം തോന്നിയ അധ്യാപിക കുട്ടിയെ തട്ടിക്കൊണ്ടുപോയി ആറ് ദിവസത്തോളം പീഡിപ്പിക്കുകയായിരുന്നു. പോക്സോ, പീഡനം, തട്ടിക്കൊണ്ടുപോകൽ അടക്കമുള്ള വകുപ്പുകളാണ് അധ്യാപികയ്ക്കെതിരെ ചുമത്തിയിരിക്കുന്നത്. ഏപ്രിൽ 25നാണ് ഇരുവരെയും കാണാതായത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ജയ്പുരിൽ നിന്ന് ആഡംബര ബസിൽ ഇവർ ഗുജറാത്തിലേക്ക് മടങ്ങുന്നതായി രഹസ്യ വിവരം ലഭിച്ചിരുന്നു. തുടർന്ന് സൂറത്ത് പോലീസ് ബസ് തടഞ്ഞ് ഇവരെ പിടികൂടുകയായിരുന്നു.
Read Moreഉമ്മൻ ചാണ്ടിയുടെ ഓർമകളെപ്പോലും സിപിഎം ഭയപ്പെടുന്നു; എൽഡിഎഫ് സർക്കാരിന്റേത് ക്രെഡിറ്റ് അടിക്കാനുള്ള ശ്രമമെന്ന് ചാണ്ടി ഉമ്മൻ
കോട്ടയം: ഉമ്മൻ ചാണ്ടിയുടെ ഓർമകളെപ്പോലും സിപിഎം ഭയപ്പെടുന്നു. ഇതിനാലാണ് പ്രതിപക്ഷ നേതാവിനെ വിഴിഞ്ഞം തുറുമുഖ ഉദ്ഘാടന ചടങ്ങിലേക്ക് ക്ഷണിക്കാതിരുന്നതെന്ന് ചാണ്ടി ഉമ്മൻ. എൽഡിഎഫ് സർക്കാരിന്റേത് ക്രെഡിറ്റ് അടിക്കാനുള്ള ശ്രമമാണെന്നും അദ്ദേഹം പറഞ്ഞു. വിഴിഞ്ഞത്ത് ഉമ്മൻ ചാണ്ടി ഒരു കല്ല് മാത്രമേ ഇട്ടുള്ളു എന്ന് സിപിഎം പറയുന്നത് പച്ചക്കള്ളം. പദ്ധതിക്കായി പല അനുമതികളും വാങ്ങിയെടുത്തത് ഉമ്മൻ ചാണ്ടിയാണെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു. അതേസമയം വിഴിഞ്ഞം തുറമുഖം യാദാർഥ്യമായത് ഉമ്മൻ ചാണ്ടി വിചാരിച്ചതുകൊണ്ടെന്ന് കോവളം എംഎൽഎ എം.വിൻസെന്റ് പറഞ്ഞു. വിഴിഞ്ഞം തുറമുഖം കമ്മീഷനിംഗിന് മുൻപ് ഉമ്മൻ ചാണ്ടിയുടെ കല്ലറ സന്ദർശിച്ച ശേഷമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
Read More