കോഴിക്കോട്: മലപ്പുറം കാളികാവ് അടയ്ക്കാക്കുണ്ട് റാവുത്തന്‍കാട്ടില്‍ ഒരാളുടെ ജീവനെടുത്ത കടുവയെ കണ്ടെത്താന്‍ ശ്രമം ഊര്‍ജിതമാക്കി. ഡ്രോണ്‍ കാമറ ഉപയോഗിച്ച് കടുവയുടെ സാന്നിധ്യമുള്ള സ്ഥലം ഉറപ്പിക്കാനാണ് വനംവകുപ്പ് ശ്രമിക്കുന്നത്. സ്ഥലം തിരിച്ചറിഞ്ഞാല്‍ കുങ്കിയാനയെ ഉപയോഗിച്ച് പരിശോധന തുടരും. ഇതിനായി മുത്തങ്ങയിലെ കുഞ്ചു, കോന്നിയിലെ സുരേന്ദ്രന് എന്നീ ആനകളെ സ്ഥത്തെത്തിച്ചിട്ടുണ്ട്. പാലക്കാട് വൈല്‍ഡ്ലൈഫ് വാര്ഡന് ഉമാ കമല്ഹാറിന്റെ നേതൃത്വത്തില്‍ ഡോ. അരുണ്‍സക്കറിയയുടെ കീഴില്‍ കടുവയെ കണ്ടെത്തുന്നതുവരെ തെരച്ചില്‍ തുടരാനാണ് തീരുമാനം. 50 കാമറകൾ മേഖലയിൽ സ്ഥാപിച്ചിട്ടുണ്ട്. മൂന്നു സംഘങ്ങളായി തിരിഞ്ഞ് രണ്ടു മയക്കുവെടിവിദഗ്ധൻമാരടങ്ങുന്ന 60 അംഗങ്ങളാണ് റാവുത്തൻ കാട്ടിൽ കടുവക്കായി തെരച്ചിൽ നടത്തുന്നത്. കടുവയുടെ കാൽപ്പാടുകൾ കണ്ടതല്ലാതെ മറ്റു സൂചനയൊന്നും ലഭിച്ചിട്ടില്ല. കെണി കൂടിമലയിൽ സ്ഥാപിച്ചിട്ടുണ്ട്. തെരച്ചിൽ സംഘത്തിൽ നിന്ന് കടുവയെ ലേക്കേറ്റ് ചെയ്തതായുള്ള വിവരം ലഭിച്ചാലുടൻ പുറപ്പെടാൻ തയാറായി ചീഫ് ഫോറസ്റ്റ് കണ്‍സർവേറ്റർ ഉമ, നിലന്പൂർ സൗത്ത് ഡിഎഫ്ഒ…
Read MoreDay: May 17, 2025
‘ഭയമില്ല, ഇനി നമുക്ക് കാഷ്മീരിൽ കാണാം’; വിനോദ സഞ്ചാരത്തിനായി ടിക്കറ്റ് ബുക്ക് ചെയ്ത് ഷാദി ഡോട്ട് കോം ഉടമ
കഴിഞ്ഞ ദിവസമുണ്ടായ ഭീകരാക്രമണത്തെ തുടർന്ന് ജമ്മു കാഷ്മീരിലെ ടൂറിസം മേഖല വലിയ തകർച്ചയാണ് നേരിടുന്നത്. ഹോട്ടലുകളും ഹൗസ് ബോട്ടുകളുമെല്ലാം ഒഴിഞ്ഞു കിടക്കുകയാണ്. പഹൽഗാം ഭീകരാക്രമണത്തിൽ ഭയന്നു വിറച്ച കാഷ്മീരിന് ഐക്യദാർഢ്യവുമായി ഷാദി ഡോട്ട് കോം സ്ഥാപകൻ അനുപം മിത്തൽ. കുടുംബസമേതം കാഷ്മീരിലേക്ക് യാത്ര ബുക്ക് ചെയ്തിരിക്കുകയാണ് അനുപം മിത്തലും കുടുംബവും. വിനോദ സഞ്ചാരികൾ മടങ്ങി വരണം എന്നതാണ് കാശ്മീരിന്റെ ആവശ്യം.അതിനാൽ ഞാൻ എന്റെ ടിക്കറ്റ് ബുക്ക് ചെയ്തു. നമ്മൾ അപ്രത്യക്ഷമായാൽ ശത്രുക്കൾ വിജയിക്കും. നമ്മൾ കാശ്മീരിലേക്ക് മടങ്ങിയെത്തിയാൽ കാശ്മീരും ഇന്ത്യയും ജയിക്കും . #ChaloKashmir #JaiHind,” എന്ന കുറിപ്പോടെ കാഷ്മീരിലേക്ക് പോകാനുള്ള ടിക്കറ്റിന്റെ ചിത്രവും അദ്ദേഹം പങ്കുവച്ചു. കഴിഞ്ഞ കുറച്ചു കാലം കൊണ്ട് കാഷ്മീരിന് ടൂറിസത്തിലൂടെ വന്ന അഭിവൃദ്ധി എല്ലാവരും കണ്ടതാണ്. കാഷ്മീർ വീണ്ടും സജീവമായാൽ അവിടുത്തെ ചായ വിൽപ്പനക്കാരുടെ ജീവിതം പോലും അഭിവൃദ്ധിപ്പെടും. റദ്ദാക്കിയ യാത്രകളും…
Read Moreവയനാട്ടിലെ റിസോർട്ടിൽ ടെന്റ് തകര്‍ന്ന് മകള്‍ മരിച്ചതില്‍ ദുരൂഹത ആരോപിച്ച് അമ്മ
കോഴിക്കോട്: വയനാട്ടില്‍ റിസോര്‍ട്ടില്‍ ടെന്റ് തകര്‍ന്നുവീണ് യുവതി മരിച്ച സംഭവത്തില്‍ ദുരൂഹത ആരോപിച്ച് അമ്മ.തൊള്ളായിരം കണ്ടിയിലെ 900 വെഞ്ചേഴ്സ് എന്ന റിസോര്‍ട്ടില്‍ നിര്‍മിച്ചിരുന്ന മരത്തടികള്‍ കൊണ്ടുനിര്‍മിച്ച പുല്ലുമേഞ്ഞ ടെന്റ് തകന്നുവീണാണ് നിലമ്പൂര്‍ അകമ്പാടം സ്വദേശി നിഷ്മ (24) മരിച്ചത്. അവളുടെ സുഹൃത്തുക്കള്‍ക്ക് ആര്‍ക്കും പരിക്ക് പറ്റിയില്ലെന്നും തന്റെ മകള്‍ മാത്രമാണ് അപകടത്തില്‍ പെട്ടതെന്നും അമ്മ ജെസീല പറഞ്ഞു. ഇത്രയും സുരക്ഷിതമല്ലാത്ത ഹട്ടില്‍ താമസിക്കാന്‍ പെര്‍മിറ്റ് ഉണ്ടായിരുന്നോയെന്നും എന്തുകൊണ്ടാണ് തന്റെ മകള്‍ക്ക് മാത്രം അപകടം സംഭവിച്ചുതെ ന്നും ജെസീല ചോദിക്കുന്നു. അപകടത്തിന്റെ വ്യക്തമായ കാരണം അറിയണം. നീതി കിട്ടണം. മകളുടെ കൂടെ പോയ ആര്‍ക്കും ഒന്നും പറ്റിയിട്ടില്ല. അവര്‍ ആരൊക്കെയാണെന്ന് അറിയില്ല. സുരക്ഷിമല്ലാത്ത ഹട്ട് താമസിക്കാന്‍ കൊടുക്കാന്‍ പാടില്ലല്ലോ -ജെസീല പറയുന്നു.യാത്ര പോയശേഷം മകൾ മൂന്ന് തവണ സംസാരിച്ചിരുന്നതായി ജെസീല അറിയിച്ചു. സുഹൃത്തുക്കള്‍ക്കൊപ്പമാണെന്ന് പറഞ്ഞിരുന്നു. പിന്നീട് വിളിച്ചപ്പോള്‍ റേഞ്ച്…
Read Moreകണ്ണൂരിൽ കോണ്‍ഗ്രസ് ഓഫീസിനു നേരേ വീണ്ടും ആക്രമണം; അക്രമത്തിന് പിന്നിൽ സിപിഎം ആണെന്ന് കോൺഗ്രസ്
പരിയാരം(കണ്ണൂർ): കടന്നപ്പള്ളി പുത്തൂര്‍ക്കുന്നില്‍ കോണ്‍ഗ്രസ് ഓഫീസായ ഇന്ദിരാഭവനുനേരേ ആക്രമണം. കൊടിമരവും ജനല്‍ച്ചില്ലുകളും ഒരു സംഘം അടിച്ചുതകര്‍ത്തു. ഇന്ന് രാവിലെയാണ് അക്രമം നടന്നതായി പ്രവര്‍ത്തകരുടെ ശ്രദ്ധയിൽപ്പെട്ടത്. മതില്കെട്ടിനകത്ത് കയറിയാണ് ഓഫീസിന് മുന്നിലെ കൊടിമരവും ജനല്‍ചില്ലുകളും തകര്‍ത്തത്. അക്രമത്തിന് പിന്നിൽ സിപിഎം ആണെന്ന് കോൺഗ്രസ് നേതൃത്വം ആരോപിച്ചു. നേരത്തെയും ഈ ഓഫീസിനുനേരെ ആക്രമം നടന്നിരുന്നു. കടന്നപ്പള്ളി മണ്ഡലം പ്രസിഡന്റ് രാജേഷ് മല്ലപ്പള്ളിയുടെ പരാതിയില്‍ പരിയാരം പോലീസ് കേസെടുത്തു. വ്യാഴാഴ്ച തളിപ്പറമ്പിലെ കോൺഗ്രസ് നേതാവ് ഇർഷാദിന്റെ വീടിനുനേരേ ആക്രമണം നടന്നിരുന്നു. സംഭവത്തിൽ ഏഴ് സിപിഎം പ്രവർത്തകർക്കെതിരേ പോലീസ് കേസെടുത്തിട്ടുണ്ട്. മലപ്പട്ടത്തെ സംഘർഷത്തിന്റെ തുടർച്ചയായാണ് തളിപ്പറന്പിലും അക്രമം നടന്നത്.
Read More916 കുഞ്ഞൂട്ടൻ 23ന് പ്രദർശനത്തിന്
മോർസെ ഡ്രാഗൺ എന്റർടെയ്ൻമെന്റിന്റെ ബാനറിൽ ഗിന്നസ് പക്രുവിനെ നായകനാക്കി ആര്യൻ വിജയ് ആദ്യമായി സംവിധാനം ചെയ്യുന്ന 916 കുഞ്ഞൂട്ടൻ 23ന് പ്രദർശനത്തിനെത്തുന്നു. ടിനി ടോം, രാകേഷ് സുബ്രമണ്യം, ഷാജു ശ്രീധർ, നോബി മാർക്കോസ്, കോട്ടയം രമേഷ്, വിജയ് മേനോൻ, ബിനോയ് നമ്പാല, സുനിൽ സുഖദ, നിയാ വർഗീസ്, ഡയാന ഹമീദ്, സിനോജ് അങ്കമാലി, ദിനേശ് പണിക്കർ, ടി.ജി. രവി, സോഹൻ സീനുലാൽ, ഇ.എ. രാജേന്ദ്രൻ, ഇടവേള ബാബു, ശിവജി ഗുരുവായൂർ, ബിനു അടിമാലി, അരിസ്റ്റോ സുരേഷ്, എന്നിവരാണ് മറ്റു പ്രധാന താരങ്ങൾ. ഛായാഗ്രഹണം-ശ്രീനിവാസ റെഡ്ഢി, സംഗീതം- ആനന്ദ് മധുസൂദനൻ, ബാക്ക് ഗ്രൗണ്ട് മ്യൂസിക്-ശക്തി, എക്സികുട്ടിവ് പ്രൊഡ്യൂസർ- പാസ്ക്കൽ ഏട്ടൻ, കഥ, തിരക്കഥ-രാകേഷ് സുബ്രമണ്യൻ, ആര്യൻ വിജയ്, രാജ് വിമൽ രാജൻ, ക്രിയേറ്റിവ് ഡയറക്ടർ- രാജ് വിമൽ രാജൻ, എഡിറ്റർ- സൂരജ് അയ്യപ്പൻ, ക്രിയേറ്റിവ് എഡിറ്റർ ആൻഡ് ട്രെയ്ലർ…
Read Moreമെസിയും അർജന്റീനയും കേരളത്തിലേക്കില്ല; സ്ഥിരീകരിച്ച് കായികമന്ത്രിയുടെ ഓഫീസ്
തിരുവനന്തപുരം: കേരളത്തിലേക്ക് അര്‍ജന്റീന ദേശീയ ഫുട്ബോള്‍ ടീമും നായകന് ലയണല്‍ മെസിയും വരില്ലെന്ന് സ്ഥിരീകരിച്ച് കായികമന്ത്രിയുടെ ഓഫീസ്. സ്പോണ്‍സര്‍മാര്‍ പിന്മാറിയതാണ് കാരണമെന്നും മന്ത്രി വി. അബ്ദുറഹ്മാന്റെ ഓഫീസ് വ്യക്തമാക്കി. അര്‍ജന്റീന ടീമിന്റെ കേരളത്തിലേക്ക് വരുന്ന പരിപാടിക്ക് മൂന്ന് സ്പോണ്‍സര്‍മാരാണ് ഉണ്ടായിരുന്നത്. എന്നാല്‍ പറഞ്ഞ സമയത്തിനുള്ളില്‍ സ്പോണ്‍സര്‍മാര്‍ പണം നല്‍കിയില്ലെന്നാണ് വിവരം. 300 കോടി രൂപയായിരുന്നു ആകെ വേണ്ടിയിരുന്നത്. ഇതില്‍ 200 കോടി അര്‍ജന്റീന ടീമിന് കൊടുക്കാനുള്ള തുക മാത്രമാണ്. എന്നാല്‍ ഈ തുക കണ്ടെത്താന്‍ സര്‍ക്കാരിന് സാധിച്ചില്ല. അര്‍ജന്റീന ടീം കേരളത്തില്‍ കളിക്കാന്‍ എത്തുമെന്ന് പറഞ്ഞിരുന്ന ഒക്ടോബര്‍, നവംബര്‍ മാസങ്ങളില്‍ ടീം മറ്റ് രാജ്യങ്ങളില്‍ പര്യടനത്തിലായിരിക്കും. ഒക്ടോബറില്‍ ചൈനയില്‍ രണ്ടു മത്സരങ്ങള്‍ കളിക്കുന്ന ടീം നവംബറില്‍ ആഫ്രിക്കയിലും ഖത്തറിലുമായിരിക്കും കളിക്കുമെന്ന് അര്‍ജന്റീന മാധ്യമങ്ങള്‍ പറയുന്നു.
Read Moreവണ്ണപ്പുറത്ത് കൊക്കയില്‍ വീണ യുവാവിന് അത്ഭുത രക്ഷപെടല്‍
ഇടുക്കി: വണ്ണപ്പുറം കോട്ടപാറ വ്യൂ പോയിന്റില്‍ കൊക്കയിലേക്ക് വീണ യുവാവിന് അത്ഭുതകരമായ രക്ഷപെടല്‍. വണ്ണപ്പുറം സ്വദേശി സാംസണ് ജോര്‍ജാണ് 70 അടി താഴ്ചയിലേക്ക് വീണത്. ഇന്ന് പുലര്‍ച്ചെ സുഹൃത്തുക്കള്‍ക്കൊപ്പം മല കയറുന്നതിനിടെയായിരുന്നു അപകടം. മഴ പെയ്ത് നനഞ്ഞുകിടന്ന പാറയില്‍ തെന്നി താഴ്ചയിലേക്ക് വീഴുകയായിരുന്നു. ഒപ്പമുണ്ടായിരുന്നവര്‍ വിവരം അറിയിച്ചതനുസരിച്ച് തൊടുപുഴയില്‍നിന്ന് അഗ്നിരക്ഷാസേന എത്തിയാണ് ഇയാളെ രക്ഷപെടുത്തിയത്. സാംസന്റെ കൈയ്ക്ക് മാത്രമാണ് നേരിയ പരിക്കുള്ളത്. ഇയാളെ ആശുപത്രിയിലെത്തിച്ച് ചികിത്സ നല്കി.
Read Moreഎ. പ്രദീപ് കുമാര്‍ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി
തിരുവനന്തപുരം: കോഴിക്കോട് നോര്‍ത്ത് മുന്‍ എംഎല്‍എ എ.പ്രദീപ് കുമാര്‍ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയാകും. മുഖ്യമന്ത്രിയുടെ ഓഫീസ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചു. കെ.കെ.രാഗേഷ് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായി പോയ ഒഴിവിലേക്കാണ് നിയമനം. നിലവില്‍ പ്രദീപ് കുമാര്‍ സിപിഎം സംസ്ഥാന സംസ്ഥാന സമിതിയംഗമാണ്. സര്‍ക്കാരിന്റെ കാലാവധി തീരാന്‍ ഒരുവര്‍ഷം മാത്രമുള്ളതിനാല്‍ പ്രൈവറ്റ് സെക്രട്ടറി പാര്‍ട്ടിയില്‍നിന്ന് വേണോ ഉദ്യോഗസ്ഥര്‍ മതിയോ എന്നതരത്തില്‍ ചര്‍ച്ച നടന്നിരുന്നു. അവസാനവര്‍ഷം നിര്ണായകമായതിനാല് മുഖ്യമന്ത്രിയുടെ ഓഫീസിനെ ജാഗ്രതയോടെ നയിക്കാന്‍ രാഷ്ട്രീയപശ്ചാത്തലമുള്ളയാള് വരുന്നതാണ് ഉചിതമെന്ന നേതാക്കളുടെ അഭിപ്രായംകൂടി പരിഗണിച്ചാണ് പാര്‍ട്ടി മുന്‍ എംഎല്‍എയെ ഈ സ്ഥാനത്തേക്ക് നിയമിച്ചിരിക്കുന്നത്. 1964ൽ ഗോപാലകൃഷ്ണക്കുറിപ്പിന്റെയും കമലാക്ഷിയുടെയും മകനായി ചേലക്കാടാണ് പ്രദീപ് കുമാറിന്റെ ജനനം. എസ്എഫ്ഐയിലൂടെയാണ് രാഷ്ട്രീയ ജീവിതത്തിന് തുടക്കം. എസ്എഫ്ഐ സംസ്ഥാന പ്രസിഡന്റും സെക്രട്ടറിയുമായിരുന്നു. ഡിവൈഎഫ്ഐയുടെ സംസ്ഥാന സെക്രട്ടറിയായിരുന്നു. മൂന്നു തവണ എംഎൽഎയായി. കോഴിക്കോട് നോർത്തിൽനിന്നു തുടർച്ചയായി രണ്ടു തവണ നിയമസഭയിലെത്തി.
Read Moreവ്യോമത്താവളങ്ങൾ ഇന്ത്യ ആക്രമിച്ചു; സമ്മതിച്ച് പാക്കിസ്ഥാൻ
ഇസ്ലാമാബാദ്: ഓപ്പറേഷൻ സിന്ദൂറിലൂടെ ഇന്ത്യ തങ്ങളുടെ വ്യോമത്താവളങ്ങളെ ആക്രമിച്ചുവെന്നു സമ്മതിച്ച് പാക്കിസ്ഥാൻ. പാക് പ്രധാനമന്ത്രി ഷഹബാസ് ഷരീഫാണ് ഇക്കാര്യം തുറന്നുപറഞ്ഞത്. ഇതാദ്യമായാണ് വ്യോമത്താവളങ്ങളിൽ മിസൈൽ പതിച്ചെന്നു പാക്കിസ്ഥാൻ സമ്മതിക്കുന്നത്. റാവൽപിണ്ടിയിലെ നൂർ ഖാൻ എയർ ബേസ്, സർഗോദയിലെ പിഎഫ് ബേസ് മുഷറഫ്, ബോളാരി എയർ സ്പേസ്, ജാകോബാബാദിലെ ബേസ് ഷഹബാസ് എന്നിവയാണ് ഇന്ത്യ ആക്രമിച്ച വ്യോമത്താവളങ്ങൾ. മേയ് ഒമ്പതിനും പത്തിനും ഇടയിലുള്ള രാത്രിയിൽ മിലിട്ടറി ജനറൽ അസിം മുനീർ തന്നെ വിളിച്ചെന്നും ഇന്ത്യയുടെ ബാലിസ്റ്റിക് മിസൈലുകൾ നൂർ ഖാൻ എയർബേസുകൾ അടക്കമുള്ളവയെ അക്രമിച്ചെന്നും അദ്ദേഹം പറഞ്ഞെന്നും ഇസ്ലാമബാദിൽ നടന്ന ഒരു പരിപാടിയിൽ സംസാരിക്കവേയാണു ഷഹബാസ് ഷരീഫ് വെളിപ്പെടുത്തിയത്. തിരിച്ചടിക്കും എന്ന ആത്മവിശ്വാസത്തോട് കൂടിയാണു മിലിട്ടറി ജനറൽ ഇക്കാര്യം പറഞ്ഞതെന്നും ഷഹബാദ് ഷെരീഫ് പറയുന്നു.തകർന്നുകിടക്കുന്ന വ്യോമത്താവളങ്ങളുടെ ചിത്രങ്ങൾ ഇന്ത്യ നേരത്തെ പുറത്തുവിട്ടിരുന്നു. വ്യോമത്താവളങ്ങളെ ആക്രമിക്കാൻ ഇന്ത്യ തൊടുത്തുവിട്ടത് 15…
Read Moreബിബിസി ടിവി ചാനലുകൾ സംപ്രേക്ഷണം നിർത്തുന്നു
ലണ്ടൻ: ബ്രിട്ടീഷ് പബ്ലിക് സർവീസ് ബ്രോഡ്കാസ്റ്ററായ ബിബിസിയുടെ എല്ലാ ചാനലുകളും 2030 കളോടെ സംപ്രേഷണം നിർത്തുമെന്നും ഓൺലൈനിലേക്ക് മാത്രമായി മാറുമെന്നും ബിബിസി മേധാവി ടിം ഡേവി. മാധ്യമരംഗത്തെ അധികായരായ ബിബിസിയുടെ പരമ്പരാഗത പ്രക്ഷേപണ സംവിധാനങ്ങൾ ഒഴിവാക്കി ഇന്റർനെറ്റിലേക്ക് മാത്രമായി പ്രവർത്തനം മാറ്റുമെന്നാണു പ്രഖ്യാപനം. 2024 ജനുവരി എട്ടു മുതൽ ബിബിസി സാറ്റലൈറ്റുകളിലെ സ്റ്റാൻഡേർഡ് ഡെഫനിഷൻ (എസ്ഡി) ഉപഗ്രഹ പ്രക്ഷേപണങ്ങൾക്ക് പകരം ഹൈ ഡെഫനിഷൻ (എച്ച്ഡി) പതിപ്പുകളിലേക്ക് മാറിയിരുന്നു. ഇതിനു പിന്നാലെയാണ് പുതിയ നീക്കം.1922 ലാണു ബിബിസി സ്ഥാപിതമായത്. 1927ലെ പുതുവത്സര ദിനത്തിൽ പ്രവർത്തനമാരംഭിച്ചു. 21,000-ത്തിലധികം ജീവനക്കാർ ബിബിസിയിൽ പ്രവർത്തിക്കുന്നുണ്ടെന്നാണ് കണക്ക്.
Read More