ജയിലിലേക്ക് മയക്കുമരുന്ന് കടത്തുന്നതിനിടെ പൂച്ചയെ പിടികൂടി! കോസ്റ്റാറിക്കയിലെ പോകോസി ജയിലിലേക്ക് 235.65 ഗ്രാം കഞ്ചാവും 67.76 ഗ്രാം ഹെറോയിനുമായി കടക്കാനുള്ള ശ്രമത്തിനിടെയാണു പൂച്ചയെ പിടിയിലായത്. ദേഹത്ത് കെട്ടിവച്ചനിലയിലായിരുന്നു മയക്കുമരുന്ന്. സ്ഥിരമായി ജയിലിനുള്ളിൽ എത്താറുള്ള പൂച്ചയെ, തടവുകാർക്ക് മയക്കുമരുന്ന് എത്തിക്കാൻ ജയിലിനു പുറത്തുള്ള ആരോ ഉപയോഗിക്കുകയായിരുന്നുവെന്നാണു റിപ്പോർട്ട്. ജയിലിനുള്ളിൽ പതിവായി മയക്കുമരുന്ന് എത്തുന്നുണ്ടെന്നു മനസിലാക്കിയ അധികൃതർ നിരീക്ഷണം നടത്തിവരുന്നതിനിടെയാണു സംശയകരമായനിലയിൽ പൂച്ചയെ കണ്ടത്. പൂച്ചയുടെ ശരീരം വെള്ളത്തുണികൊണ്ട് പൊതിഞ്ഞനിലയിലായിരുന്നു. പൂച്ചയെ പിടികൂടി കത്രിക ഉപയോഗിച്ച് തുണി നീക്കം ചെയ്തപ്പോഴാണു മയക്കുമരുന്ന് പായ്ക്കറ്റ് കണ്ടത്. ഇത് പിടിച്ചെടുത്തശേഷം പൂച്ചയെ നാഷണൽ അനിമൽ ഹെൽത്ത് സർവീസിനു കൈമാറി. ജയിലിനു സമീപത്തെ മരത്തിലൂടെയാണു പൂച്ച ജയിലിനുള്ളിൽ എത്തിയിരുന്നത്. രാത്രി മരത്തിന് മുകളിലൂടെ നീങ്ങിയ പൂച്ചയെ ജയിൽ അധികൃതർ അതിസാഹസികമായി പിടികൂടുന്ന വീഡിയോ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളില്‍ വൈറലായി. പൂച്ച നിരപരാധിയാണെന്നും അറസ്റ്റ് ചെയ്യരുതെന്നുമടക്കമുള്ള…
Read MoreDay: May 21, 2025
റെയിൽവേ സേവനങ്ങൾ ഇനി ഒറ്റ ക്ലിക്കിൽ: “സ്വറെയിൽ” ആപ്പ്ഗൂ ഗിൾ പ്ലേ സ്റ്റോറിൽ
കൊല്ലം: ഇന്ത്യൻ റെയിൽവേയുടെ ഒട്ടുമിക്ക സേവനങ്ങളും ഒരു കുടക്കീഴിൽ ലഭ്യമാക്കുന്ന “സ്വറെയിൽ” ആപ്പ് പ്രവർത്തനക്ഷമമായി. റെയിൽവേ തന്നെ സൂപ്പർ ആപ്പ് എന്ന് വിശേഷിപ്പിക്കുന്ന ഈ ആപ്ലിക്കേഷൻ പരീക്ഷണാർഥം കഴിഞ്ഞ ദിവസം മുതൽ ഗൂഗിൾ പ്ലേ സ്റ്റോറിൽ ആൻഡ്രോയ്ഡ് ഫോൺ ഉപഭോക്താക്കൾക്ക് ലഭ്യമായി തുടങ്ങി. എന്നാൽ ഇത് ആപ്പിൾ ആപ്പ് സ്റ്റോറിൽ ഇതുവരെ എത്തിയിട്ടുമില്ല. ലോക്കൽ -ദീർഘദൂര ട്രെയിൻ യാത്രാ ടിക്കറ്റുകൾ ഈ ആപ്പ് വഴി ബുക്ക് ചെയ്യാം. യാത്രക്കിടയിൽ ഇഷ്ടമുള്ള ഭക്ഷണം ഓർഡർ ചെയ്യാനുള്ള സൗകര്യവും ലഭ്യമാണ്. ഓടുന്ന ട്രെയിനുകളുടെ ലൈവ് ലൊക്കേഷനും അറിയാൻ സാധിക്കും. ബുക്ക് ചെയ്ത് അയക്കുന്ന പാർസലുകളുടെ നീക്കം സംബന്ധിച്ച വിവരങ്ങളും കൃത്യമായി ആപ്പ് വഴി കിട്ടും. ഇന്ത്യൻ റെയിൽവേ കാറ്ററിംഗ് ആൻഡ് ടൂറിസം കോർപ്പറേഷനും (ഐആർസിറ്റിസി) ക്രിസും (സെന്റർ ഫോർ റെയിൽവേ ഇൻഫ്രാസ്ട്രക്ചർ സിസ്റ്റം) സംയുക്തമായി വികസിപ്പിച്ചെടുത്തതാണ് പുതിയ ആപ്ലിക്കേഷൻ.നിലവിൽ റെയിൽവേ…
Read Moreഡിജിറ്റൽ പേയ്മെന്റിൽ വ്യാജന്മാർ വ്യാപകം: വ്യാപാരികൾക്ക് പോലീസ് മുന്നറിയിപ്പ്
കൊല്ലം: ഡിജിറ്റൽ പേയ്മെന്റ് ആപ്പുകളിൽ വ്യാജന്മാർ വ്യാപകമായതോടെ വ്യാപാരികൾക്ക് മുന്നറിയിപ്പുമായി കേരള പോലീസ്. ഇത്തരം ഇടപാടുകൾ നടത്തുമ്പോൾ വ്യാപാരികൾ അതീവ ശ്രദ്ധ പുലർത്തണമെന്നാണ് പോലീസ് ഫേസ് ബുക്ക് പോസ്റ്റിലൂടെ മുന്നറിയിപ്പ് നൽകിയിട്ടുള്ളത്. സാധനങ്ങൾ വാങ്ങിയതിന് ശേഷം തട്ടിപ്പുകാർ ഇത്തരം വ്യാജ ആപ്പുകൾ വഴി പണമിടപാട് നടത്തും. എന്നിട്ട് പണം അയച്ചതായി കടയുടമയെ സ്ക്രീൻ ഷോട്ട് കാണിച്ച ശേഷം കടന്നു കളയുന്നതാണ് തട്ടിപ്പിന്റെ പുതിയ രീതി. വ്യാപാര സ്ഥാപനങ്ങളിൽ കൂടുതലും ഫോൺ പേ, ഗൂഗിൾ പേ, പേടിഎം എന്നീ ഡിജിറ്റൽ പേയ്മെന്റ് ആപ്പുകൾ വഴിയാണ് പണം സ്വീകരിക്കുന്നത്. എന്നാൽ ഈ ആപ്പുകളുടെ വ്യാജനും ഇപ്പോൾ സജീവമായി കൊണ്ടിരിക്കുന്നുവെന്നും സാധനങ്ങൾ വാങ്ങിയ ശേഷം തട്ടിപ്പുകാർ ഇത്തരം വ്യാജ ആപ്പുകൾ വഴി പണമിടപാട് നടത്തി തുക അയച്ചതായി സ്ഥാപന ഉടമയെ സ്ക്രീൻ ഷോട്ട് കാണിച്ച ശേഷം കടന്നു കളയുന്നുവെന്നും പോലീസ് പറയുന്നു.…
Read Moreകിതപ്പില്ലാതെ കുതിച്ചു പാഞ്ഞ് സ്വർണ വില: പവന് 1,760 രൂപയുടെ വര്‍ധന
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വന്‍ മുന്നേറ്റം. ഗ്രാമിന് 220 രൂപയും പവന് 1,760 രൂപയുമാണ് ഇന്ന് വര്‍ധിച്ചത്. ഇതോടെ സ്വര്‍ണവില ഗ്രാമിന് 8,930 രൂപയും പവന് 71,440 രൂപയുമായി. 18 കാരറ്റ് സ്വര്‍ണവില ഗ്രാമിന് 180 രൂപ വര്‍ധിച്ച് 7,320 രൂപയായി. അന്താരാഷ്ട്ര സ്വര്‍ണവില ട്രോയ് ഔൺസിന് 70 ഡോളര്‍ വര്‍ധിച്ച് 3,293 ഡോളറിലെത്തി.
Read Moreനരിവേട്ട 23ന് തിയറ്ററുകളിൽ
ടോവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കിയ പുതിയ ചിത്രം നരിവേട്ട 23 ന് ആഗോള റിലീസായി എത്തുന്നു. ചിത്രത്തിന്റെ ട്രെയ്ലർ, ഗാനങ്ങൾ എന്നിവയെല്ലാം സമൂഹ മാധ്യമങ്ങളിൽ സൂപ്പർ ഹിറ്റാണ്. മലയാളത്തിന് പുറമെ മറ്റു ഭാഷകളിലും റിലീസ് ചെയ്യുന്ന ചിത്രം ഗംഭീര പാൻ ഇന്ത്യൻ റിലീസാണ് ലക്ഷ്യമിടുന്നത്. തമിഴിൽ എജിഎസ് എന്റർടെയ്ൻമെന്റ് വിതരണം ചെയ്യുന്ന ചിത്രം തെലുങ്കിൽ വിതരണം ചെയ്യുന്നത് മൈത്രി മൂവി മേക്കേഴ്സ് ആണ്. ഹിന്ദിയിൽ വൈഡ് ആംഗിൾ മീഡിയ പ്രൈവറ്റ് ലിമിറ്റഡ് ചിത്രം പ്രദർശനത്തിന് എത്തിക്കുമ്പോൾ, കന്നഡയിൽ എത്തിക്കുന്നത് ബാംഗ്ലൂർ കുമാർ ഫിലിംസ് ആണ്. ഐക്കൺ സിനിമാസ് ആണ് ചിത്രം കേരളത്തിൽ പ്രദർശനത്തിന് എത്തിക്കുന്നത്. ഇന്ത്യൻ സിനിമാ കമ്പനിയുടെ ബാനറിൽ ഇന്ത്യ ജിസിസി ട്രേഡ് അംബാസിഡർ ഷിയാസ് ഹസൻ, യുഎഇയിലെ ബിൽഡിങ് മെറ്റീരിയൽ എക്സ്പോർട്ട് ബിസിനസ് സംരംഭകൻ ടിപ്പു ഷാൻ എന്നിവർ ചേർന്നാണ് നരിവേട്ട…
Read Moreസെലിബ്രിറ്റിയാണെന്ന് വിശ്വസിക്കുന്നില്ല: എസ്തർ അനിൽ
മൂന്നാം ക്ലാസിൽ പഠിക്കുമ്പോഴാണ് ലാലേട്ടനൊപ്പം ഒരുനാൾ വരും സിനിമ ചെയ്തത്. അപ്പോൾ മുതലായിരുന്നു പോപ്പുലാരിറ്റിയുടെ തുടക്കവും. അന്ന് എന്റെ കൂടെ പഠിച്ചവർ പറയാറുണ്ടായിരുന്നു ഞാൻ വളരെ അഹങ്കാരിയായിരുന്നുവെന്ന്. എന്തോ വലിയ സംഭവമാണെന്ന ചിന്ത ആ സമയത്ത് വന്നിട്ടുണ്ടാവുമെന്ന് തോന്നുന്നു. പക്ഷെ പിന്നീട് ആ ചിന്ത തന്നിൽ നിന്നും പോയി എന്ന് എസ്തർ അനിൽ. ഒരു സിനിമ വരും. പിന്നീട് ഒരുപാട് സിനിമകൾ പരാജയപ്പെടും. ആളുകൾ ഇഷ്ടപ്പെടും ഇഷ്ടപ്പെടാതിരിക്കും എന്നൊക്കെ പിന്നീട് മനസിലായി. സെലിബ്രിറ്റി സ്റ്റാറ്റസുമായി ഞാൻ ഇപ്പോൾ ഒട്ടും അറ്റാച്ച്ഡല്ല. ഞാനൊരു സെലിബ്രിറ്റിയാണെന്ന് വിശ്വസിക്കുന്നുമില്ല. വല്ലപ്പോഴും മാത്രമാണല്ലോ സിനിമകൾ ചെയ്യുന്നത്. സെലിബ്രിറ്റി എന്നത് ആളുകൾ നമുക്ക് തരുന്ന ടാഗാണല്ലോ. ഞാനിപ്പോൾ ലണ്ടനിൽ എന്റെ മാസ്റ്റേഴ്സ് ചെയ്യുകയാണ്. ദൃശ്യം സിനിമയുടെ ഇംപാക്ട് വളരെ വലുതാണ്. ഞാൻ തന്നെ ആ സിനിമയുടെ മൂന്നു ലാംഗ്വേജിൽ അഭിനയിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ…
Read Moreമുൻവൈരാഗ്യം പകയായി കൊണ്ടുനടന്നു; കൊല്ലത്ത് യുവാവിനെ കുത്തിക്കൊന്നു; അഞ്ചുപേർ കസ്റ്റഡിയിൽ
കൊല്ലം: കടയ്ക്കലിന് സമീപം ചിതറയിൽ യുവാവിനെ ഒരു സംഘം കുത്തിക്കൊലപ്പെടുത്തി. തുമ്പമൺതൊടി സ്വദേശി സുജിൻ (29) ആണ് കൊല്ലപ്പെട്ടത്. ഇന്നലെ രാത്രി 11 മണിയോടെയാണ് സംഭവം. തുമ്പമൺതൊടി കാരറക്കുന്നിന് സമീപമാണ് സംഭവം. മുൻവൈരാഗ്യത്തെ തുടർന്ന് ഒരു സംഘം ആൾക്കാർ കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. സംഭവത്തിൽ അഞ്ച് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തതായി വിവരമുണ്ട്. സുജിനൊപ്പം ഉണ്ടായിരുന്ന സുഹൃത്ത് അനന്തുവിനും കുത്തേറ്റിട്ടുണ്ട്. കുത്തേറ്റ ഇരുവരെയും ആദ്യം കടയ്ക്കൽ ഗവൺമെന്റ് താലൂക്ക് ആശുപത്രിയിലും പിന്നീട് തിരുവനന്തപുരം മെഡിക്കൽ കോളജിലും പ്രവേശിപ്പിച്ചെങ്കിലും സുജിന്റെ ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. തുമ്പമൺതൊടി സ്വദേശികളായ വിവേക്, സൂര്യജിത്ത്, ലാലു എന്നറിയപ്പെടുന്ന ബിജു, മഹി, വിജയ് എന്നിവരാണ് കസ്റ്റഡിയിൽ ഉള്ളതെന്ന് പോലീസ് സൂചിപ്പിച്ചു. ഇവരെ വിശദമായി ചോദ്യം ചെയ്യുകയാണ്.
Read Moreഅന്വേഷണം തുടരുകയാണ്… ദളിത് യുവതിക്കു മാനസിക പീഡനം; എഎസ്ഐയെയും സസ്പെൻഡ് ചെയ്തു
തിരുവനന്തപുരം: സ്വർണമാല കാണാതായെന്ന പരാതിയിൽ ദളിത് യുവതിയെ പേരൂർക്കട പോലീസ് സ്റ്റേഷനിൽ വച്ച് അന്യായമായി കസ്റ്റഡിയിൽ വയ്ക്കുകയും മാനസികമായി പീഡിപ്പിക്കുകയും ചെയ്ത സംഭവത്തിൽ എഎസ്ഐയ്ക്ക് സസ്പെൻഷൻ. പേരൂർക്കട പോലീസ് സ്റ്റേഷനിലെ എഎസ്ഐ. പ്രസന്നനെയാണ് സിറ്റി പോലീസ് കമ്മീഷണർ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തത്. നേരത്തെ എസ്ഐ പ്രസാദിനെ സസ്പെൻഡ് ചെയ്തിരുന്നു. ഈ സംഭവത്തിൽ അന്വേഷണം തുടരുകയാണ്. കൂടുതൽ പേർക്കെതിരെ നടപടിയുണ്ടാകാനുള്ള സാധ്യതയുണ്ട്. തന്നെ ഏറ്റവും കുടുതൽ മാനസികമായി പീഡിപ്പിക്കുകയും അപമാനിക്കുകയും ചെയ്തത് എഎസ്ഐ പ്രസന്നനാണെന്ന് അവഹേളനത്തിനിരയായ ബിന്ദു മാധ്യമങ്ങളോട് വെളിപ്പെടുത്തിയിരുന്നു. സ്വർണമാല നഷ്ടമായെന്ന പരാതിയിൽ വിശദമായ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് ബിന്ദു ഉന്നത പോലീസ് ഉദ്യോഗസ്ഥർക്ക് പരാതി നൽകിയിരുന്നു. ഈ പരാതി അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ സിറ്റി പോലീസ് കമ്മീഷണർ കന്റോണ്‍മെന്റ് അസിസ്റ്റന്റ് കമ്മീഷണർക്ക് നിർദേശം നൽകി.
Read Moreമണ്ഡോദരിയാകാൻ കാജല്‍ അഗര്‍വാള്‍
നിതേഷ് തിവാരി സംവിധാനം ചെയ്യുന്ന രാമായണം എന്ന സിനിമയുടെ ഷൂട്ടിംഗ് പുരോഗമിക്കുകയാണ്. അടുത്തവര്‍ഷം ദീപാവലിക്ക് ചിത്രം റിലീസ് ചെയ്യുമെന്നാണ് വിവരം. രണ്‍ബീര്‍ കപൂര്‍ ശ്രീരാമനായി എത്തുന്ന ചിത്രത്തില്‍ സായി പല്ലവി സീതയായെത്തുന്നു. ഒപ്പം കെജിഎഫ് സ്റ്റാര്‍ യാഷാണ് ചിത്രത്തില്‍ രാവണന്റെ റോളില്‍ എത്തുന്നത്. ഏറ്റവും പുതിയ റിപ്പോര്‍ട്ട് പ്രകാരം ചിത്രത്തിലെ പുതിയ കാസ്റ്റിംഗ് വിവരം പുറത്ത് എത്തിയിരിക്കുകയാണ്. നടി കാജല്‍ അഗര്‍വാള്‍ ചിത്രത്തില്‍ അഭിനയിക്കുന്നു എന്നാണ് വിവരം. മണ്ഡോദരിയുടെ വേഷത്തിലാണ് കാജല്‍ എത്തുന്നത്. രാമായണത്തില്‍ രാവണന്റെ ഭാര്യയാണ് മണ്ഡോദരി. ചിത്രത്തില്‍ കാജലിന്റെ ഭാഗങ്ങള്‍ ചിത്രീകരിച്ചു തുടങ്ങിയെന്നാണ് ദേശീയമാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്യുന്നത്. രാമായണത്തിലെ മണ്ഡോദരിയുടെ വേഷം നിർണായകമാണ്. അതിനാൽ, രാവണന്റെ ഭാര്യയുടെ സങ്കീർണതകളും പ്രാധാന്യവും പൂർണമായും ഉൾക്കൊള്ളാൻ കഴിയുന്ന ഒരു മുൻനിര നടിയെ അവതരിപ്പിക്കേണ്ടത് നിർമാതാക്കൾക്ക് അനിവാര്യമായിരുന്നു. ഇങ്ങനെയാണ് കാജലില്‍ എത്തിയത് എന്നാണ് ചിത്രവുമായി അടുത്ത ഒരു വൃത്തം…
Read Moreസ്മാർട്ട് സിറ്റി റോഡിനെച്ചൊല്ലി രാജേഷും റിയാസും തമ്മിൽ ഭിന്നത; ഉദ്ഘാടനത്തിൽ മുഖ്യമന്ത്രി പങ്കെടുക്കാതിരുന്നതു മന്ത്രി രാജേഷിന്റെ പരാതിയെ തുടർന്ന്
തിരുവനന്തപുരം: സംസ്ഥാനത്തെ 62 സ്മാർട്ട് സിറ്റി റോഡുകളുടെ ക്രെഡിറ്റ് ആർക്കെന്നതിനെച്ചൊല്ലി മന്ത്രിമാർക്കിടയിൽ ഭിന്നത രൂക്ഷം. പൊതുമരാമത്ത് വകുപ്പിനെതിരേ തദ്ദേശസ്വയംഭരണ മന്ത്രി എംബി. രാജേഷാണ് മുഖ്യമന്ത്രിയെ അതൃപ്തി അറിയിച്ചത്. സ്മാർട്ട് റോഡ് നിർമാണത്തിൽ വലിയ തുക തദ്ദേശസ്വയംഭരണ വകുപ്പ് ചെലവഴിച്ചിട്ടും ഉദ്ഘാടനച്ചടങ്ങിലും പരസ്യങ്ങളിലും തദ്ദേശ വകുപ്പിനെ അവഗണിച്ചുവെന്നും പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് പരിപാടി ഹൈജാക്ക് ചെയ്തെന്നുമാണ് മന്ത്രി രാജേഷിന്റെ പരാതി. കേന്ദ്ര സംസ്ഥാന ഫണ്ടുകൾക്ക് പുറമെ, തദ്ദേശ വകുപ്പിന്റെ കൂടി 80 കോടിയോളം രൂപ ചെലവഴിച്ചാണ് സ്മാർട്ട് റോഡുകൾ തയാറാക്കിയത്. മന്ത്രി രാജേഷിന്റെ പരാതിയെ തുടർന്നാണ് സ്മാർട്ട് സിറ്റി റോഡ് ഉദ്ഘാടന ചടങ്ങിൽനിന്നു മുഖ്യമന്ത്രി പങ്കെടുക്കാതെ പിൻമാറിയതെന്നാണു സൂചന. റോഡ് ഉദ്ഘാടനത്തിന്റെ പത്ര പരസ്യത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്റെയും പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസിന്റെയും ഫോട്ടോകൾ മാത്രമാണ് നൽകിയിരുന്നത്. ഇതിൽ മന്ത്രി എം.ബി. രാജേഷിന് അതൃപ്തി ഉണ്ടായിരുന്നു.തിരുവനന്തപുരം…
Read More