കല്‍പ്പറ്റ: വയനാട്ടില്‍ വീണ്ടും പുലിയുടെ ആക്രമണം. കബനിഗിരിയില്‍ പുലി ആടിനെ കടിച്ചു കൊന്നു. പനച്ചിമറ്റത്തില്‍ ജോയിയുടെ ആടുകളെയാണ് പുലി ആക്രമിച്ചത്. മറ്റൊരു ആടിന് പരിക്കേറ്റു. ഇന്നു പുലര്‍ച്ചെയാണ് സംഭവം. പുലിയുടെ ദൃശ്യങ്ങള്‍ സമീപത്തെ സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ട്. രണ്ടാം തവണയാണ് ഈ പ്രദേശത്ത് പുലിയുടെ ആക്രമണം ഉണ്ടായത്. കഴിഞ്ഞ ദിവസം വളര്‍ത്തുനായയെ പുലി പിടിച്ചിരുന്നു. പ്രദേശത്ത് രണ്ട് കൂടുകള്‍ വനം വകുപ്പ് സ്ഥാപിച്ചുവെങ്കിലും പുലി കുടുങ്ങിയില്ല. പുലിയെ കണ്ടെത്താന്‍ സാധിക്കാത്തത് പുല്‍പ്പള്ളി മേഖലയിലെ ജനങ്ങള്‍ക്കിടയില്‍ ആശങ്ക വര്‍ധിപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ കബനിഗിരിയിലെ ഒരു വീടിന്റെ മുറ്റത്ത് രാത്രിയില്‍ പുലി എത്തിയ ദൃശ്യം സിസി ടിവി കാമറയില്‍ പതിഞ്ഞിരുന്നു. വീടിന്റെ മതിലില്‍ ഏറെ നേരം പുലി കയറി ഇരിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. ഇതോടെ പകല്‍ സമയം പോലും ധൈര്യമായി പുറത്തിറങ്ങാന്‍ മടിക്കുകയാണ് ആളുകള്‍. ഇന്നലെ ബത്തേരി നഗരത്തില്‍ മൈസൂര്‍ റോഡില്‍ കോട്ടക്കുന്നില്‍…
Read MoreDay: May 22, 2025
ദളിത് യുവതിയെ അന്യായമായി പോലീസ് കസ്റ്റഡിയില്‍ വച്ച സംഭവം; ജില്ലയ്ക്ക് പുറത്തുള്ള ഉദ്യോഗസ്ഥൻ അന്വേഷിക്കണമെന്ന് ശിപാർശ
തിരുവനന്തപുരം: പേരൂർക്കടയിൽ ദളിത് യുവതിയെ മാലമോഷണം ആരോപിച്ച് മാനസികമായി പീഡിപ്പിച്ച സംഭവത്തിലെ ദുരൂഹത നീക്കാൻ വിശദമായ അന്വേഷണം അനിവാര്യമാണെന്ന് സിറ്റി പോലീസ് കമ്മീഷണറുടെ അന്വേഷണ റിപ്പോർട്ട്. ജില്ലയ്ക്ക് പുറത്തുള്ള ഉന്നത ഉദ്യോഗസ്ഥൻ അന്വേഷണം നടത്തണമെന്നാണ് കമ്മീഷണറുടെ അന്വേഷണ റിപ്പോർട്ടും ശിപാർശയും. ദക്ഷിണ മേഖല ഐജിയ്ക്കാണ് കമ്മീഷണർ റിപ്പോർട്ടും ശിപാർശയും നൽകിയത്. നേരത്തെ മനുഷ്യാവകാശ കമ്മീഷൻ ഈ വിഷയത്തിൽ അന്വേഷണ റിപ്പോർട്ട് നൽകണമെന്നും സമഗ്ര അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ടിരുന്നു.സംഭവത്തിൽ കഴിഞ്ഞ ദിവസം പേരൂർക്കട പോലീസ് സ്റ്റേഷനിലെ എഎസ്ഐ. പ്രസന്നനെ സിറ്റി പോലീസ് കമ്മീഷണർ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തിരുന്നു. നേരത്തെ എസ്ഐ പ്രസാദിനെയും സസ്പെൻഡ് ചെയ്തിരുന്നു. തന്നെ ഏറ്റവും കുടുതൽ മാനസികമായി പീഡിപ്പിക്കുകയും അപമാനിക്കുകയും ചെയ്തത് എഎസ്ഐ പ്രസന്നനാണെന്ന് അവഹേളനത്തിനിരയായ ബിന്ദു മാധ്യമങ്ങളോട് വെളിപ്പെടുത്തിയിരുന്നു. സ്വർണമാല നഷ്ടമായെന്ന പരാതിയിൽ വിശദമായ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് ബിന്ദു ഉന്നത പോലീസ് ഉദ്യോഗസ്ഥർക്ക്…
Read Moreഡൽഹിയിൽ കൊടുങ്കാറ്റ്: വിമാനത്താവളത്തിന്റെ മേൽക്കൂര തകർന്ന് മലയാളിക്കു പരിക്ക്
ന്യൂഡൽഹി: ഡൽഹിയിൽ ഇന്നലെ രാത്രി ആഞ്ഞടിച്ച അതിശക്തമായ കാറ്റിൽ വ്യാപക നാശനഷ്ടം. കൊടുങ്കാറ്റിനൊപ്പം കനത്ത മഴയും ആലിപ്പഴവർഷവും ഉണ്ടായി. മരങ്ങൾ കടപുഴകി ഉണ്ടായ ഗതാഗതതടസവും വൈദ്യുതി തടസവും മണിക്കൂറുകൾ നീണ്ടു. വിമാനസർവീസുകളെയും ഡൽഹി മെട്രോ സർവീസുകളെയും കാറ്റും മഴയും ബാധിച്ചു. കനത്ത കാറ്റിൽ ഡൽഹി വിമാനത്താവളത്തിലെ മേൽക്കൂരയുടെ ഷീറ്റു വീണു മലയാളിക്ക് പരിക്കേറ്റു. കോട്ടയം പുതുപ്പള്ളി സ്വദേശിയായ ഉഷയ്ക്കാണ് കാലിന് പരിക്കേറ്റത്. രാത്രി 8.40നുള്ള ഇൻഡിഗോ വിമാനത്തിൽ കൊച്ചിയിലേക്ക് പോകാനിരിക്കുമ്പോഴായിരുന്നു അപകടം. വിമാനത്താവളത്തിൽ വച്ചുതന്നെ പ്രാഥമിക ചികിത്സ നൽകി. ഉഷയുടെ ഭർത്താവ് സുധനും മകൾ ആരതിയും ഒപ്പമുണ്ടായിരുന്നു. പൊടിപടലങ്ങൾ വഹിച്ചുകൊണ്ടുള്ള കാറ്റാണു വീശിയത്. ആലിപ്പഴ വർഷം കെട്ടിടങ്ങളുടെ മേൽക്കൂരകളെയും റോഡുകളെയും തകർത്തു. നോയിഡയിലെ സ്വാഗത ബോർഡ് തകർന്നു. ഇന്ത്യാ ഗേറ്റിനടുത്തുള്ള കോപ്പർനിക്കസ് മാർഗിൽ കൂറ്റൻ മരം മറിഞ്ഞ് കാറിൽ വീണു. പാലം, സഫ്ദർജംഗ് മേഖലകളിൽ മണിക്കൂറിൽ 35…
Read Moreഫ്ളാറ്റിന്റെ ഇടനാഴിയിൽ ഷൂ റാക്ക്വച്ച യുവാവിന് 24,000 രൂപ പിഴ! ഫൈൻ തരാം റാക്ക് മാറ്റില്ലെന്നു യുവാവ്
ഫ്ളാറ്റിന്റെ ഇടനാഴിയിൽ ഷൂ റാക്ക് വച്ച സംഭവത്തിൽ യുവാവിന് 24,000 രൂപ പിഴ! കർണാടക ഇലക്ട്രോണിക്സ് സിറ്റിയിലെ സൺറൈസ് പാർക്കിലാണു സംഭവം. പാർപ്പിട സമുച്ചയത്തിന്റെ ഫേസ് വണ്ണിൽ താമസിക്കുന്ന ബംഗളൂരു സ്വദേശിയായ യുവാവിനാണു പിഴയിട്ടത്. റെസിഡൻസ് അസോസിയേഷന്റെ നിർദേശം അവഗണിച്ച് എട്ട് മാസമായി ഇയാൾ ഫ്ളാറ്റിന്റെ ഇടനാഴിയിൽ ഷൂ റാക്ക് സ്ഥാപിച്ച് പാദരക്ഷകൾ സൂക്ഷിക്കുകയായിരുന്നു. പ്രതിദിനം 100 രൂപ വീതമാണ് അസോസിയേഷൻ പിഴ ചുമത്തിയത്. പിഴയിട്ടിട്ടും ഷൂ റാക്ക് മാറ്റാൻ കൂട്ടാക്കാത്ത യുവാവിന്റെ നടപടി വൈറലായി. പിഴയടയ്ക്കുകയും ഭാവിയിൽ ഈടാക്കാനിരിക്കുന്ന പിഴശിക്ഷയിനത്തിൽ 15,000 രൂപ അഡ്വാൻസ് നൽകുകയും ചെയ്താണ് യുവാവ് അസോസിയേഷനെതിരേയുള്ള രോഷം പ്രകടിപ്പിച്ചത്. 1046 യൂണിറ്റുകൾ ഉൾപ്പെടുന്നതാണ് സൺറൈസ് പാർക്ക് റെസിഡൻഷ്യൽ കോംപ്ലക്സ്.
Read Moreവില്ലനായത് പഴകിയ മീൻ ? ഛർദിയെ തുടർന്ന് സ്ത്രീയുടെ മരണം; ചൂര മീൻകറിയോ വീട്ടമ്മയുടെ മരണത്തിന് കാരണം; ഭർത്താവിനും മകനും ഛർദി അനുഭവപ്പെട്ടിരുന്നു
കൊല്ലം: ഛർദിയും ദേഹാസ്വാസ്ഥ്യവും ഉണ്ടായതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവതിയുടെ മരണത്തിന് കാരണമായത് പഴകിയ മീൻ എന്ന സംശയം ബലപ്പെടുന്നു. കാവനാട് മണിയത്ത് മുക്ക് മുള്ളിക്കാട്ട് വീട്ടിൽ ദീപ്തി പ്രഭ (46) ആണ് ഇന്നലെ വൈകുന്നേരം ജില്ലാ ആശുപത്രിയിൽ മരിച്ചത്.ഇവരുടെ ഭർത്താവ് ശ്യാം കുമാറും മകൻ അർജുനും സമാന രോഗലക്ഷണങ്ങളോടെ ആശുപത്രിയിൽ ചികിത്സ തേടിയെങ്കിലും പ്രാഥമിക ശുശ്രൂഷ നൽകിയ ശേഷം വിട്ടയച്ചു. രണ്ട് ദിവസം മുമ്പ് ഇവർ ചൂര മീൻ വാങ്ങിയിരുന്നു. അത് ഫ്രിഡ്ജിൽ സൂക്ഷിച്ചിരിക്കയായിരുന്നു. ഇന്നലെയാണ് ഇത് കറിവച്ച് കഴിച്ചത്. ഇതിന് പിന്നാലെ ശ്യാം കുമാറിനും മകൻ അർജുനും ഛർദി അനുഭവപ്പെടുകയുണ്ടായി. ദീപ്തിക്ക് അസ്വസ്ഥതകൾ ഒന്നും അനുഭവപ്പെട്ടതുമില്ല. അതിനാൽ ഇവർ ശക്തികുളങ്ങരയിലെ സ്വകാര്യ പണമിടപാട് സ്ഥാപനത്തിൽ ജോലിക്ക് പോകുകയും ചെയ്തു. ഉച്ചകഴിഞ്ഞ് ഭർത്താവ് ഇവരെ ജോലി സ്ഥലത്ത് നിന്ന് തിരികെ വീട്ടിൽ കൊണ്ടുവന്നു. അതിനു ശേഷമാണ്…
Read Moreതൊണ്ടയിൽ ട്യൂബ് കുടുങ്ങി: അപൂര്‍വ ശസ്ത്രക്രിയയിലൂടെ ലക്ഷങ്ങൾ വിലയുള്ള തത്തയുടെ ജീവന് രക്ഷിച്ചു
കോഴിക്കോട്: തീറ്റ കൊടുക്കാനുപയോഗിച്ച ട്യൂബ് തൊണ്ടയില്‍ കുരുങ്ങിയ ലക്ഷങ്ങൾ വിലയുള്ള മക്കാവ് ഇനത്തില്‍പ്പെട്ട വളര്‍ത്തുതത്തയെ അപൂര്‍വ ശസ്ത്രക്രിയയിലൂടെ രക്ഷപ്പെടുത്തി. കോഴിക്കോട്ടാണ് സംഭവം. ഫീഡിംഗ് ട്യൂബ് തൊണ്ടയില്‍ കുടുങ്ങിയ മിക്കിയെന്ന ബ്ലൂ ആന്‍ഡ് ഗോള്‍ഡ് മക്കാവിനെ പക്ഷിരോഗ വിദഗ്ധനും റിട്ട. വെറ്ററിനറി സര്‍ജനുമായ ഡോ. പി.കെ. ശിഹാബുദ്ദീനാണ് കഴിഞ്ഞദിവസം ശസ്ത്രക്രിയയിലൂടെ രക്ഷപ്പെടുത്തിയത്. റബറും പ്ലാസ്റ്റിക്കും കൊണ്ടു നിര്‍മിച്ച രണ്ടര ഇഞ്ച് നീളമുള്ള ഫീഡിംഗ് ട്യൂബ് അനസ്തേഷ്യ നല്‍കിയശേഷം ഒരു മണിക്കൂറോളം നീണ്ട ശസ്ത്രക്രിയയിലൂടെ പുറത്തെടുക്കുകയായിരുന്നു. വയറ്റില്‍ ട്യൂബുകള്‍ എത്തിയാല്‍ ഒരാഴ്ചയ്ക്കകം പക്ഷികള്‍ ചാവും. ഒന്നര ലക്ഷം രൂപയോളമാണ് ബ്ലൂ ആന്‍ഡ് ഗോള്‍ഡ് മക്കാവ് തത്തകളുടെ വില. ഏറ്റവും വലിയ തത്തയിനമായ മക്കാവുകളില്‍ അപൂര്‍വ ഇനങ്ങള്‍ക്ക് 30 ലക്ഷം രൂപവരെ വിലയുണ്ട്. പക്ഷികള്‍ക്ക് ഈവിധം ശസ്ത്രക്രിയ നടത്തുന്നത് അപൂര്‍വമാണ്.
Read Moreഅമ്പമ്പോ, ഇതെന്താണ് ഈ കാണുന്നത്… ഒന്‍പതു കോടി വിലയുള്ള രത്നം ചവിട്ടുപടി..!
റൊമാനിയയിൽ ഒരു സ്ത്രീ വീടിന്റെ വാതിൽപ്പടിയായി ഉപയോഗിച്ചിരുന്ന കല്ല്, ഒന്‍പതു കോടിയിലധികം വിലവരുന്ന ജൈവരത്നമാണെന്നു വർഷങ്ങൾക്കുശേഷം കണ്ടെത്തി. സ്ത്രീയുടെ മരണശേഷം അവരുടെ വീട് പാരമ്പര്യമായി ലഭിച്ച ബന്ധു, ആ കല്ലിൽ പ്രത്യേകത തോന്നി വിദഗ്ധരെക്കൊണ്ട് പരിശോധിച്ചപ്പോഴാണ് ജൈവരത്നങ്ങളുടെ വിഭാഗത്തിൽപ്പെടുന്ന “ആംബർ’ ആണെന്നു തിരിച്ചറിഞ്ഞത്. കടും ചുവപ്പ് നിറത്തിലുള്ള ഈ ആംബറിന് മൂന്നു കിലോഗ്രാമാണു ഭാരം. വീട്ടുടമ ഇത് പിന്നീട് റൊമാനിയൻ സർക്കാരിനു വിറ്റു. സർക്കാർ ദേശീയനിധിയായി ഇതിനെ പ്രഖ്യാപിക്കുകയും ബുസൗവിലെ പ്രൊവിൻഷ്യൽ മ്യൂസിയത്തിലേക്കു മാറ്റുകയും ചെയ്തു. ചില പ്രത്യേകതരം മരങ്ങളിൽനിന്ന് ഊർന്നിറങ്ങുന്ന കറ പതിറ്റാണ്ടോളമിരുന്ന് റൊമാനൈറ്റ് എന്ന ഫോസിലുകളായി മാറിയാണു ജൈവരത്നമായ ആംബർ ആകുന്നത്. അപൂർവങ്ങളായ ആഭരണങ്ങളും മറ്റ് അലങ്കാരവസ്തുക്കളും നിർമിക്കാനാണിത് ഉപയോഗിക്കുന്നത്. ഇപ്പോൾ കണ്ടെത്തിയ ആംബറിന് 38 മുതൽ 70 ദശലക്ഷം വർഷം വരെ പഴക്കം ഇതിനുണ്ടാകാമെന്നു പോളണ്ടിലെ ക്രാക്കോവിലുള്ള ചരിത്ര മ്യൂസിയത്തിലെ വിദഗ്ധർ പറഞ്ഞു.
Read Moreസംസ്ഥാനം ഭരിക്കുന്നത് അഴിമതി സർക്കാർ; ദേശീയപാത ഇടിഞ്ഞുവീണപ്പോൾ മിണ്ടാട്ടം മുട്ടിയവരായി മാറിയെന്ന് ചാണ്ടി ഉമ്മൻ
മങ്കൊമ്പ്: പിണറായി സർക്കാരിന്റെ കാലത്ത് ആരംഭിച്ച പദ്ധതികൾ അഴിമതിമൂലം തകർന്നുവീഴുന്നതിന്റെ മകുടോദാഹരണമാണ് ദേശീയപാത ഇടിഞ്ഞുവീണതെന്ന് ചാണ്ടി ഉമ്മൻ എംഎൽഎ ആരോപിച്ചു. കോൺഗ്രസ് വെളിയനാട് മണ്ഡലത്തിലെ ഒമ്പതാം വാർഡിലെ മഹാത്മാഗാന്ധി കുടുംബസംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഉമ്മൻ ചാണ്ടി സർക്കാർ തുടങ്ങിവച്ച വിഴിഞ്ഞം തുറമുഖവും കൊച്ചി മെട്രോയും കണ്ണൂർ വിമാനത്താവളവും അടക്കമുള്ള പദ്ധതികൾ നല്ലരീതിയിൽ മുന്നേറുമ്പോഴാണ് ഇത്തരം തകർച്ചകളെ ന്നത് ശ്രദ്ധേയമാണെന്ന് അദ്ദേഹം പറഞ്ഞു. ഉമ്മൻ ചാണ്ടി സർക്കാരിന്റെ പദ്ധതികൾ സ്വന്തം പേരിലാക്കി ക്രഡിറ്റ് ഏറ്റെടുക്കാൻ ശ്രമിച്ച് പരാജയപ്പെട്ടവർ ദേശീയപാത നിർമാണം സംബന്ധിച്ച് കേന്ദ്രവുമായി മത്സരിച്ച് വീമ്പു പറയുകയും സാമൂഹ്യ മാധ്യമങ്ങളിൽ അടക്കം വലിയ പ്രചാരം നൽകുകയും ചെയ്തിട്ട് ദേശീയപാത ഇടിഞ്ഞുവീണപ്പോൾ മിണ്ടാട്ടം മുട്ടിയവരായി മാറിയെന്ന് അദ്ദേഹം ആരോപിച്ചു. മണ്ഡലം കമ്മിറ്റി പ്രസിഡന്റ് എ.കെ. കുഞ്ചെറിയ അധ്യക്ഷത വഹിച്ചു. കെപിസിസി സെക്രട്ടറി കറ്റാനം ഷാജി മുഖ്യപ്രഭാഷണം നടത്തി.…
Read Moreസ്റ്റോക്ക്മാര്‍ക്കറ്റില്‍ നിക്ഷേപം; വൻ പലിശ വാഗ്ദാനം ചെയ്ത് 3കോടി തട്ടിയ കേസില്‍ പാലക്കാട് സ്വദേശി അറസ്റ്റില്‍
പത്തനംതിട്ട: കോടികളുടെ സാമ്പത്തിക തട്ടിപ്പു കേസില്‍ പാലക്കാട് കൊപ്പം കൈപ്പറമ്പ് സ്വദേശി പത്തനംതിട്ടയില്‍ അറസ്റ്റില്‍. പാലക്കാട് കൊപ്പം കൈപ്പറമ്പ് പട്ടമ്മാര് വളപ്പില്‍ വീട്ടില്‍ മുഹമ്മദ് സലിമിനെ (42)യാണ് ജില്ലാ ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി കെ.എ.വിദ്യാധരന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. ഇന്ത്യന്‍ സ്റ്റോക്ക് മാര്‍ക്കറ്റില്‍ പണം നിക്ഷേപിച്ചാല്‍ അമിതലാഭം വാഗ്ദാനം നല്കി കോഴഞ്ചേരി സ്വദേശിയില്‍ നിന്നും 3.45 കോടി രൂപ തട്ടിയെടുത്തെന്ന പരാതിയിലാണ് അറസ്റ്റ്. കമ്മീഷന് വാഗ്ദാനം ചെയ്ത് ചെറുപ്പക്കാരെ കൊണ്ട് തങ്ങളുടെ അക്കൗണ്ടില്‍ നിന്നും പണം പിന്‍വലിപ്പിച്ച് ആ പണം കുഴല്‍പ്പണമായി വിദേശത്തേക്ക് കടത്തുന്ന കണ്ണിയില്‍ പ്രധാനിയാണ് ഇപ്പോള്‍ അറസ്റ്റിലായ സലിം. ഇയാള്‍ മുന്‍കൂര്‍ ജാമ്യത്തിനായി സമര്‍പ്പിച്ച അപേക്ഷകള്‍ ജില്ലാ കോടതിയും ഹൈക്കോടതിയും തള്ളിയിരുന്നു. തുടര്‍ന്ന് കഴിഞ്ഞ നാലുമാസമായി ഒളിവില്‍ കഴിയുകയായിരുന്നു.മലപ്പുറം പാലക്കാട് ജില്ലകളില്‍ താമസിച്ചു നടത്തിയ വ്യാപകമായ തെരച്ചിലിനൊടുവിലാണ് ഇയാള്‍ പിടിയിലാകുന്നത്. സലീമിന്റെ…
Read Moreനീലമലകൾക്കു നടുവിൽ മലന്പുഴയിൽ അവളിരുന്നു: കാനായിയുടെ യക്ഷി
നീലമലകൾക്കു നടുവിൽ മലന്പുഴയിൽ അവളിരുന്നു-കാനായിയുടെ യക്ഷി. കരിന്പനകളെ തഴുകി വന്ന കാറ്റ് അവളുടെ അഴിച്ചിട്ട മുടിയെ ഇളക്കിക്കൊണ്ടിരുന്നു. മോഹനിദ്രയിലെന്നപോലെ കണ്ണുകളടച്ച് ഇരുകൈകളും ചെവിയിൽ ചേർക്കാതെ ചേർത്ത് പ്രകൃതി താളത്തെ മുഴുവൻ ആവാഹിച്ച് വിവസ്ത്രയായി അവളിന്നും ഇരിക്കുന്നു. പ്രകൃതിയുടെ ഉള്ളത്തിൽ, ഉർവരതയിൽ, ഉന്മാദത്തിൽ കാനായി കുഞ്ഞിരാമൻ എന്ന ശിൽപി വിരൽതൊട്ടപ്പോൾ ഉണർന്ന അഭൗമമായ സൃഷ്ടിയാണ് മലന്പുഴ ഉദ്യാനത്തിലെ യക്ഷി. 1969ലാണ് 30 അടി വലിപ്പമുള്ള യക്ഷി ശിൽപം കാനായി നിർമിക്കുന്നത്. ലണ്ടൻ സർവകലാശാലയുടെ സ്കൂൾ ഓഫ് ആർട്സിൽനിന്നു കാനായി ശിൽപകല പഠിച്ചിറങ്ങിയ കാലം. മലന്പുഴയിൽ അണക്കെട്ടിനോട് ചേർന്നുള്ള പാർക്കിൽ ഒരു ശിൽപം ഉണ്ടാക്കുവാൻ സംസ്ഥാന സർക്കാരാണ് കാനായിയെ നിയോഗിക്കുന്നത്. അന്ന് വെറും 32 വയസാണ് ശിൽപിയുടെ പ്രായം. പരമശിവന്റെ വാഹനമായ നന്ദികേശൻ ഭഗവാന് കാവൽ നിൽക്കുന്ന ശക്തിദുർഗമാണല്ലോ. അതുപോലെ അണക്കെട്ടിനു കാവലായ് ഒരു നന്ദി ശിൽപം കൊത്തുവാൻ യുവശിൽപി…
Read More