ന്യൂഡൽഹി: പഹൽഗാം ഭീകരാക്രമണത്തിനെതിരായ ഇന്ത്യയുടെ പ്രതികാരനടപടി ഓപ്പറേഷൻ സിന്ദൂറിനു മുന്നിൽ പാക്കിസ്ഥാൻ മുട്ടുകുത്തിയെന്ന് പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ്. ജമ്മു കാഷ്മീരിലെ ഉധംപുരിൽ നോർത്തേൺ കമാൻഡിലെ സൈനികരുമായി സംവദിക്കുകയായിരുന്നു അദ്ദേഹം. ഭാവിയിൽ ഉണ്ടാകുന്ന ഏതൊരു ആക്രമണത്തിനും പാക്കിസ്ഥാനു വലിയ വില നൽകേണ്ടിവരുമെന്നും പ്രതിരോധമന്ത്രി മുന്നറിയിപ്പു നൽകി. പുതിയ ഇന്ത്യ ദൃഢനിശ്ചയമുള്ളതും ഇനി ഭീകരതയുടെ ഇരയാകില്ലെന്നും രാജ്നാഥ് സിംഗ് പറഞ്ഞു.
Read MoreDay: June 21, 2025
നിലമ്പൂരില്‍ വന്‍ വിജയംനേടും; തന്റെ പോരാട്ടം പിണറായിസത്തിനെതിരേ; മന്ത്രിമാര്‍ വീടിന്റെ അടുക്കളയില്‍പോയി വോട്ടുപിടിക്കുന്ന അവസ്ഥയുണ്ടായെന്ന് പി.വി. അന്‍വര്‍
കോഴിക്കോട്: നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ താന്‍ വിജയിക്കുമെന്ന് പി.വി. അന്‍വര്‍. പാവപ്പെട്ട തൊഴിലാളികളും കര്‍ഷകരും തനിക്ക് അനുകൂലമായി വോട്ടുചെയ്തതായി അദ്ദേഹം വാര്‍ത്താസേമ്മളനത്തില്‍ പറഞ്ഞു. സംസ്ഥാനത്തെ മലയോരത്തെ ഒന്നരക്കോടി കര്‍ഷകര്‍ പ്രതിസന്ധിയിലാണ്. ഒരു കോടി ജനങ്ങള്‍ മുള്‍മുനയിലാണ് ജീവിക്കുന്നത്. വന്യമൃഗശല്യം വലിയ പ്രശ്നം തന്നെയാണ്. അത് പരിഹരിച്ചിട്ടില്ല. കേരളം തുറന്നിട്ട മൃഗശാലയായി കഴിഞ്ഞു. ഈ വിഭാഗം കര്‍ഷകര്‍ക്കുവേണ്ടിയാണ് താന്‍ ശബ്ദമുയര്‍ത്തിയത്. അവരുടെ പ്രാര്‍ഥന തനിക്കുണ്ട്. അതു വോട്ടായി മാറും. യുഡിഎഫില്‍ നിന്നും എല്‍ഡിഎഫില്‍ നിന്നും തനിക്ക് വോട്ടുകിട്ടിയിട്ടുണ്ട്. തന്റെ പോരാട്ടം പിണറായിസത്തിനെതിരേയാണ്. മന്ത്രിമാര്‍ വീടിന്റെ അടുക്കളയില്‍പോയി വോട്ടുപിടിക്കുന്ന അവസ്ഥയുണ്ടായെന്ന് പി.വി. അന്‍വര്‍ പറഞ്ഞു. 139 എംഎല്‍എമാരും മുഖ്യമന്ത്രിയും മന്ത്രിമാരും എംപിമാരുമെല്ലാമാണ് എല്‍ഡിഎഫിനും യുഡിഎഫിനുമായി തെരഞ്ഞെടുപ്പു പ്രവര്ത്തനത്തിനുവന്നത്.ഓരോ വ്യക്തിയെയും അപഗ്രഥനം ചെയ്ത് അവരുടെ വീട്ടില്‍പോയി കണ്ടാണ് സ്വാധീനിച്ചത്. തെരഞ്ഞെടുപ്പില്‍ താന്‍ സംതൃപ്തനാണ്. രാഷ്ട്രീയത്തിനപ്പുറത്തുള്ള പേരാട്ടമാണ് താന്‍ നടത്തിയത്. സ്ത്രീകളുടെയും അമ്മമാരുടെയും വോട്ടാണ്…
Read Moreഇസ്രയേൽ ആശുപത്രിക്കുനേരേയുണ്ടായ ആക്രമണം: നെതന്യാഹുവിനെ പരിഹസിച്ച് തുർക്കി പ്രസിഡന്റ്
അങ്കാറ: ഇസ്രയേലിലെ ആശുപത്രിക്കുനേരേയുണ്ടായ ആക്രമണത്തിൽ ഇറാനെ കുറ്റപ്പെടുത്തിയ ബെഞ്ചമിൻ നെതന്യാഹുവിനെ പരിഹസിച്ച് തുർക്കി പ്രസിഡന്റ് എർദോഗൻ. ഗാസയിൽ 700 ആശുപത്രികളും ആരോഗ്യകേന്ദ്രങ്ങളും തകർത്തവരാണ് ആശുപത്രി ആക്രമിക്കപ്പെട്ടതിൽ പരാതി പറയുന്നതെന്ന് എർദോഗൻ പറഞ്ഞു. ഇസ്രയേൽ ബീര്‍ഷെബയിലെ സോറോക്ക ആശുപത്രിക്കുനേരേ ഇറാൻ നടത്തിയ ആക്രമണത്തെ യുഎൻ സുരക്ഷാ കൗണ്‍സിൽ അപലപിക്കണമെന്ന് ഇസ്രയേൽ ആവശ്യപ്പെട്ടിരുന്നു. ഇറാന്റെ നടപടി യുദ്ധക്കുറ്റവും തീവ്രവാദവുമാണെന്നും ആക്രമിച്ചത് ജൂതര്‍ക്കും മുംസ്ലിംകൾക്കും ക്രിസ്ത്യാനികള്‍ക്കും ഒരുപോലെ ചികിത്സ നൽകുന്ന ആശുപത്രിയാണെന്നും ഇസ്രയേൽ പറഞ്ഞിരുന്നു. ആശുപത്രിക്കുനേരെയുണ്ടായ ആക്രമണത്തിൽ 45പേര്‍ക്കു പരിക്കേറ്റെന്നും ഇസ്രയേൽ വ്യക്തമാക്കി. മിസൈൽ ആക്രമണത്തിൽ ആശുപത്രികളിൽ നാശനഷ്ടമുണ്ടായെന്ന റിപ്പോർട്ടുകൾക്ക് പിന്നാലെ ആക്രമണം കടുപ്പിക്കാൻ ബെഞ്ചമിൻ നെതന്യാഹു നിർദേശം നൽകുകയും ചെയ്തിരുന്നു
Read Moreപാക്കിസ്ഥാനില്‍ കോംഗോ വൈറസ് പടരുന്നു
ഇസ്ലാമാബാദ്: പാക്കിസ്ഥാനില്‍ കോംഗോ വൈറസ് പടരുന്നു. രോഗം ബാധിച്ചു മൂന്നുപേർ ഇതുവരെ മരിച്ചതായാണ് റിപ്പോർട്ട്. ഖൈബർ പഖ്തൂണ്‍ഖ്വയില്‍ രണ്ടും കറാച്ചിയിൽ ഒരാളുമാണു മരിച്ചത്. നിരവധിപ്പേർ ആശുപത്രിയിൽ ചികിത്സയിലാണ്. പാക്കിസ്ഥാന്റെ വിവിധ പ്രവിശ്യകളിൽ രോഗബാധ രൂക്ഷമാകുന്നതായാണ് റിപ്പോർട്ട്.
Read Moreപരസ്പരം കണ്ടപ്പോൾ സഹോദരങ്ങളുടെ കണ്ണുനിറഞ്ഞു; പത്തു മാസങ്ങൾക്കുശേഷം അശോക് ഗൗഡ നാട്ടിലേക്ക്
കാഞ്ഞിരപ്പള്ളി: അശോക് രാജാറാം ഗൗഡ എന്ന സഹോദരനെ കണ്ടപ്പോൾ രമേശ് രാജാറാം ഗൗഡയുടെ കണ്ണുനിറഞ്ഞു. അത് സന്തോഷത്തിന്റെ കണ്ണീരായിരുന്നു. പത്തുമാസം മുന്‍പു കൺമുന്നിൽനിന്നു മറഞ്ഞ സഹോദരനെ കണ്ടെത്തിയതിന്റെ സന്തോഷക്കണ്ണീർ. ട്രെയിൻ മാറിക്കയറി കേരളത്തിലെത്തി അലഞ്ഞുനടന്ന മഹാരാഷ്ട്ര സ്വദേശിയായ അശോക് രാജാറാം ഗൗഡ ഒടുവിൽ സ്വന്തം നാട്ടിലേക്കു പോയി. മാനസിക വെല്ലുവിളി നേരിടുന്ന അശോക് രാജാറാം ഗൗഡ പത്തു മാസം മുന്‍പാണ് ട്രെയിൻ മാറിക്കയറിയതിനെത്തുടർന്ന് കേരളത്തിലെത്തുന്നത്. പൊൻകുന്നത്ത് അലഞ്ഞുതിരിഞ്ഞു നടന്ന അശോകിനെ കണ്ട ഹോട്ടലുടമ വേണുധരൻ പിള്ളയ്ക്ക് തോന്നിയ സംശയമാണ് ഇയാളുടെ ബന്ധുക്കളെ കണ്ടെത്തുന്നതിലേക്ക് എത്തിയത്. പണം കൊടുത്തിട്ടും വാങ്ങാതിരുന്ന അശോകിനോട് വേണുധരൻ പിള്ള നാട് എവിടെയാണെന്നടക്കം ചോദിച്ച് മനസിലാക്കി. തുടർന്നു സിന്ധുദുർഗ് ജില്ലയിലെ പോലീസ് സ്റ്റേഷനുമായി ബന്ധപ്പെട്ടു. പോലീസ് സ്റ്റേഷൻ മുഖാന്തിരം ബന്ധുക്കളെ വിവരം അറിയിച്ചതിനു ശേഷമാണ് ചിറക്കടവ് പഞ്ചായത്തംഗങ്ങളായ സുമേഷ് ആൻഡ്രൂസ്, ആന്റണി മാർട്ടിൻ എന്നിവരെ…
Read Moreപാരീസ് ഡയമണ്ട് ലീഗ്: ചാന്പ്യൻ നീരജ്
പാരീസ്: ജാവലിൻ ത്രോയിൽ മികച്ച പ്രകടനവുമായി ഇന്ത്യൻ താരം നീരജ് ചോപ്ര. 88.16 മീറ്റർ എറിഞ്ഞാണ് പാരീസ് ഡയമണ്ട് ലീഗിൽ നീരജ് ചോപ്ര ചാമ്പ്യനായത്. ആദ്യ ത്രോയിലാണ് നീരജ് ഇത്രയും ദൂരം കണ്ടെത്തിയത്. ജർമനിയുടെ ജൂലിയൻ വെബർ (87.88 മീറ്റർ) രണ്ടാമതെത്തി. ബ്രസീലിന്റെ ലൂയിസ് മൗറീഷ്യോ ഡാ സിൽവ 86.62 മീറ്റർ ദൂരം എറിഞ്ഞ് മൂന്നാം സ്ഥാനം നേടി. സീസണിലെ ഡയമണ്ട് ലീഗിൽ ആദ്യമായിട്ടാണ് നീരജ് ഒന്നാം സ്ഥാനം നേടുന്നത്. രണ്ടാം ത്രോയിൽ 85.10 മീറ്റർ എറിഞ്ഞ നീരജിന്റെ തുടർന്നുള്ള മൂന്നു ത്രോകളും ഫൗളായി. അവസാന ശ്രമത്തിൽ 82.89 മീറ്റർ ദൂരം മാത്രമാണ് നീരജിന് കൈവരിക്കാനായത്. എട്ടുവർഷത്തിന് ശേഷമാണ് പാരീസ് ഡയമണ്ട് ലീഗിൽ നീരജ് മത്സരിക്കുന്നത്. 2017ൽ 84.67 മീറ്റർ എറിഞ്ഞ് അഞ്ചാം സ്ഥാനത്തെത്തിയിരുന്നു. മേയിൽ നടന്ന ദോഹ മീറ്റിൽ 90 മീറ്ററെന്ന കടമ്പ ഇന്ത്യൻ താരം…
Read Moreഇന്ന് പതിനൊന്നാമത് അന്താരാഷ്ട്ര യോഗദിനം: യോഗ ലോകത്തെ ഒന്നിപ്പിക്കുന്നു; പ്രധാനമന്ത്രി
അന്താരാഷ്ട്ര യോഗദിനം മാനവികതയ്ക്കായുള്ള തുടക്കം കുറിക്കട്ടെയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്ത് ഇന്നു രാവിലെ നടന്ന അന്താരാഷ്ട്ര യോഗദിനാചരണത്തിനു നേതൃത്വം നൽകുകയായിരുന്നു പ്രധാനമന്ത്രി. ആന്തരിക സമാധാനം ആഗോള നയമായി മാറണമെന്നും പ്രധാനമന്ത്രി പറഞ്ഞു. മൂന്നു ലക്ഷത്തിലധികം പേർക്കൊപ്പമാണു പ്രധാനമന്ത്രി യോഗയിൽ പങ്കെടുത്തത്. പതിനൊന്നു വർഷത്തിനുശേഷം, യോഗ ഇപ്പോൾ ലോകമെമ്പാടുമുള്ള കോടിക്കണക്കിനു ജനങ്ങളുടെ ജീവിതത്തിന്റെ ഭാഗമായി മാറി. ജൂൺ 21 അന്താരാഷ്ട്ര യോഗദിനമായി ആഘോഷിക്കാൻ ഇന്ത്യ നിർദ്ദേശിച്ചപ്പോൾ ചുരുങ്ങിയ സമയത്തിനുള്ളിൽ 175 രാജ്യങ്ങൾ അംഗീകരിച്ചെന്നും മോദി പറഞ്ഞു. നിർഭാഗ്യവശാൽ, ഇന്നു ലോകം മുഴുവൻ ചില പിരിമുറുക്കങ്ങളിലൂടെയും അസ്വസ്ഥതകളിലൂടെയും കടന്നുപോകുന്നു. പല പ്രദേശങ്ങളിലും അസ്ഥിരത വർധിച്ചുവരുന്നു. അത്തരം സാഹചര്യങ്ങളിൽ യോഗ നമുക്കു സമാധാനത്തിന്റെ ദിശ നൽകുന്നു. ഈ യോഗദിനം മാനവികതയുടെ തുടക്കം കുറിക്കട്ടെയെന്നും ആന്തരിക സമാധാനം ആഗോള നയമായി മാറട്ടെയെന്നും മോദി പറഞ്ഞു. മികച്ച രീതിയിൽ വിശാഖപട്ടണത്ത് യോഗസംഗമം…
Read Moreനിങ്ങൾ വരുമെന്ന് പറഞ്ഞ് എത്രമാത്രം ഭക്ഷണം ഓർഡർ ചെയ്തു, എന്നിട്ടാരും എത്തിയില്ലല്ലോ: വിവാഹത്തിൽ പങ്കെടുത്തില്ല, പകരം 4,300 രൂപ ആവശ്യപ്പെട്ട് വധു!
വിവാഹത്തിനു ക്ഷണിച്ചശേഷം വരുമെന്നു പ്രതീക്ഷിക്കുന്നവരുടെ കണക്കെടുത്താണ് ഭക്ഷണകാര്യം കാറ്ററിംഗുകാരെ ഏൽപിക്കുന്നത്. വിഭവങ്ങൾക്കനുസരിച്ച് ഒരു പ്ലേറ്റിന് വലിയ തുക ചെലവുവരും. പ്രതീക്ഷിച്ചവർ വരാതിരുന്നാൽ ഭക്ഷണം ബാക്കിയാകും. ഈ വിധം എത്ര ബാക്കിവന്നാലും പറഞ്ഞുറപ്പിച്ച തുക കാറ്ററിംഗുകാർക്ക് നൽകേണ്ടിവരും. ഭക്ഷണം വേസ്റ്റാവുകയും ചെയ്യും. ഇതുപോലെ വലിയ നഷ്ടമാണു സദ്യ നടത്തുന്നവർക്കു പലപ്പോഴും ഉണ്ടാവുക. അമേരിക്കയിലെ മിനസോട്ടയിൽ നടന്ന ഒരു വിവാഹത്തിനു ക്ഷണിച്ച അതിഥികൾ പലരും വന്നില്ല. ഭക്ഷണം ബാക്കിയായതിൽ ദേഷ്യം പിടിച്ച വധു, വരാത്തവരോട് ഭക്ഷണത്തിന്റെ പണം ആവശ്യപ്പെട്ടു. ഒരു പ്ലേറ്റിന് 50 ഡോളർ (4,339 രൂപ) നൽകണമെന്നായിരുന്നു വധുവിന്റെ ആവശ്യം. ഈ സംഭവം സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. വധുവിന്റെ കൂട്ടുകാരിയാണ് ഇക്കാര്യം റെഡ്ഡിറ്റ് ഗ്രൂപ്പിൽ പോസ്റ്റ് ചെയ്തത്. അവിചാരിതമായുണ്ടായ സംഭവങ്ങളെ തുടർന്നാണു വിവാഹത്തിൽ പങ്കെടുക്കാൻ പറ്റാതിരുന്നതെന്നും വിവാഹസ്ഥലത്ത് എത്തിപ്പെടണമെങ്കിൽ തന്നെ നല്ല ചെലവുണ്ടായിരുന്നുവെന്നും പോസ്റ്റിലുണ്ട്. നിരവധിപ്പേർ പോസ്റ്റിന് കമന്റുകളുമായി…
Read Moreആൺസുഹൃത്തിൽ നിന്നും ഗർഭിണിയായി; ആരും അറിയാതെ ബാത്ത്റൂമിൽ പ്രസവിച്ച യുവതി കുഞ്ഞി റോഡിൽ ഉപേക്ഷിച്ചു; നവജാത ശിശുവിനെ കൊലപ്പെടുത്തിയ സംഭവത്തിൽ മാതാവ് അറസ്റ്റിൽ
പത്തനംതിട്ട: നവജാതശിശുവിനെ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ മാതാവിനെ പോലീസ് അറസ്റ്റ് ചെയ്തു. അവിവാഹിതയായ 21 കാരിയാണ് അറസ്റ്റിലായത്. ചികിത്സയില്‍ കഴിഞ്ഞുവന്ന യുവതിയെ ആശുപത്രിയിലെത്തി ഇലവുംതിട്ട പോലീസ് ഇന്‍സ്പെക്ടര്‍ ടി. കെ. വിനോദ്കൃഷ്ണന് കസ്റ്റഡിയിലെടുത്തു. തുടര്‍ന്ന് അറസ്റ്റ് രേഖപ്പെടുത്തി. യുവതി കുടുംബമായി താമസിക്കുന്ന മെഴുവേലിയിലെ വീട്ടിലെ ടോയ്ലെറ്റില്ജനിച്ച ഒരു ദിവസം പ്രായമുള്ള പെണ്‍കുഞ്ഞിനെ, വീടിന്റെ പിന്നില്‍ ആള്‍ത്താമസമില്ലാത്ത വീട്ടുപുരയിടത്തിലിട്ട് കൊലപ്പെടുത്തി എന്ന് കണ്ടെത്തിയതിനേ തുടര്‍ന്നാണ് നടപടി. 17ന് പുലര്‍ച്ചെ നാലിനും ഉച്ചയ്ക്ക് 1.30നു മധ്യേയാണ് സംഭവമെന്നും പോലീസ് പറഞ്ഞു. പുല്ലുകള്‍ക്കിടയില്‍ ചേമ്പിലയില്‍ പൊതിഞ്ഞനിലയിലായിരുന്നു കുഞ്ഞിന്റെ മൃതദേഹം കണ്ടത്. കോട്ടയം മെഡിക്കല്‍ കോളജിൽ പോസ്റ്റ്മോര്‍ട്ടം പരിശോധന പൂര്‍ത്തിയാക്കി ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തിരുന്നു. തലയ്ക്കുണ്ടായ ക്ഷതമാണ് മരണകാരണം. പോസ്റ്റ്മോര്‍ട്ടത്തിനു ശേഷം ആന്തരികാവയവങ്ങള്‍ ഫോറന്‍സിക് ലാബിലേക്ക് അയച്ചു. സംസ്കാര ചടങ്ങുകള്‍ യുവതിയുടെ വീട്ടില്‍ നടത്തി. മാതാപിതാക്കള്‍ക്കും സഹോദരിക്കുമൊപ്പം താമസിക്കുന്ന യുവതി, ആണ് സുഹൃത്തില്‍ നിന്നുമാണ്…
Read Moreരണ്ടെണ്ണം അടിച്ചാലേ വണ്ടി ഓടിക്കാൻ പറ്റുള്ളു സാറേ… മദ്യലഹരിയിൽ ആറാടി സ്കൂൾ ബസ് ഡ്രൈവർ: കുട്ടികളെ സുരക്ഷിതമായി സ്കൂളിലെത്തിച്ച് പോലീസ്
മദ്യപിച്ച് സ്കൂള്‍ ബസ് ഓടിച്ച ഡ്രൈവറെ പോലീസ് അറസ്റ്റ് ചെയ്തു. മെഴുവേലി കൊകോളത്തി തടത്തില്‍ വീട്ടില്‍ ലിബിന് ചന്ദ്രനെയാണ് ട്രാഫിക് പോലീസ് എസ്ഐ അജി സാമൂവലിന്റെ നേതൃത്വത്തില്‍ കസ്റ്റഡിയിലെടുത്തത്. സീനിയർ എസ്പിഒ ജയപ്രകാശ് പിന്നീട് സ്കൂള്‍ വാഹനം ഓടിച്ച് കുട്ടികളെ സുരക്ഷിതമായി സ്കൂളിൽ എത്തിച്ചു. അടുത്ത ട്രിപ്പിലുള്ള വിദ്യാർഥികളെയും ജയപ്രകാശ് തന്നെ വാഹനം ഓടിച്ച് സ്കൂളിലാക്കി. ഇന്നലെ രാവിലെ പത്തനംതിട്ട സെന്റ് പീറ്റേഴ്സ് ജംഗ്ഷനിലാണ് വാഹനപരിശോധനയ്ക്കിടെ ഇലന്തൂരിലെ സ്വകാര്യ സ്കൂള്‍ ബസ് ഡ്രൈവര്‍ കുടുങ്ങിയത്. ബ്രീത് അനലൈസര്‍ ഉപയോഗിച്ചുള്ള പരിശോധനയില്‍ ഇയാള്‍ മദ്യപിച്ചതായി കണ്ടെത്തിയിരുന്നു. ഡ്രൈവറുടെ ലൈസന്‍സ് റദ്ദാക്കുന്നതിന് മോട്ടോര്‍ വാഹനവകുപ്പിന് പോലീസ് റിപ്പോര്‍ട്ട് നല്‍കും. പത്തനംതിട്ട എസ്ഐ ഷിജു പി. സാം, സിപിഒ ശരത് ലാല്‍ എന്നിവരും പോലീസ് സംഘത്തില്‍ ഉണ്ടായിരുന്നു.
Read More