ഇരുട്ടിന്റെ മറവില്‍ അജ്ഞാത സംഘത്തിന്റെ അഴിഞ്ഞാട്ടം! ചെങ്ങളത്ത് കാറും സ്റ്റുഡിയോയും എറിഞ്ഞുതകര്‍ത്തു; കുമരകം പള്ളിച്ചിറയില്‍ ഹോട്ടലിനു നേരേയും കല്ലേറ്‌

കു​മ​ര​കം: പാ​തി​രാ​ത്രി ജി​ല്ല​യു​ടെ പ​ടി​ഞ്ഞാ​റ​ൻ പ്ര​ദേ​ശ​ങ്ങ​ളി​ൽ അ​ജ്ഞാ​ത​സം​ഘ​ത്തി​ന്‍റെ അ​ഴി​ഞ്ഞാ​ട്ടം. ക​ഴി​ഞ്ഞരാ​ത്രി കാ​റി​നും സ്റ്റു​ഡി​യോ​യ്ക്കും ഹോ​ട്ട​ലി​നും നേ​രേ ക​ല്ലേ​റു​ണ്ടാ​യി. ചെ​ങ്ങ​ളം വാ​യ​ന​ശാ​ലാ ക​വ​ല​യി​ൽ കാ​റും സ്റ്റു​ഡി​യോ​യും എ​റി​ഞ്ഞു​ത​ക​ർ​ത്ത​പ്പോ​ൾ കു​മ​ര​കം പ​ള്ളി​ച്ചി​റ​യി​ൽ ഹോ​ട്ട​ലി​നു നേ​രേ​യാ​ണ് ക​ല്ലേ​റു​ണ്ടാ​യ​ത്. ഇ​ല്ലി​ക്ക​ൽ ക​വ​ല​യ്ക്കു സ​മീ​പം പെ​ട്ടി​ഓ​ട്ടോ​യു​ടെ മു​ൻ​വ​ശ​ത്തെ ഗ്ലാ​സും അ​ക്ര​മി​ക​ൾ എ​റി​ഞ്ഞു​ത​ക​ർ​ത്തു.

ഇ​ന്ന​ലെ അ​ർ​ധ​രാ​ത്രി 12.45-ന് ​കു​മ​ര​കം പ​ള്ളി​ച്ചി​റ​യി​ലു​ള്ള ചെ​ല്ലി​പ​റ​ന്പി​ൽ ബി​ജു​മോ​ന്‍റെ ദ​മാം ഹോ​ട്ട​ലി​നു നേ​രേ​യാ​ണ് ആ​ദ്യ ആ​ക്ര​മ​ണം. ഹോ​ട്ട​ലി​ന്‍റെ മു​ൻ​വ​ശ​ത്തെ ഗ്ലാ​സ് ത​ക​ർ​ന്നു. ഹോ​ട്ട​ലി​ലെ ജീ​വ​ന​ക്കാ​ർ ഉ​റ​ങ്ങു​ന്ന​തി​നു മു​ൻ​പാ​യി​രു​ന്നു ആ​ക്ര​മ​ണം. ജീ​വ​ന​ക്കാ​ർ ഓ​ടി​യെ​ത്തി​യ​പ്പോ​ഴേ​ക്കും അ​ക്ര​മി​ക​ൾ ബൈ​ക്കി​ൽ ര​ക്ഷ​പ്പെ​ട്ടു. ചെ​ങ്ങ​ളം വാ​യ​ന​ശാ​ലാ ക​വ​ല​യി​ലാ​ണ് പി​ന്നീ​ട് അ​ക്ര​മം അ​ര​ങ്ങേ​റി​യ​ത്. ഇ​വി​ടെ​യു​ള്ള വൃ​ന്ദാ​വ​നം സ്റ്റു​ഡി​യോ​യു​ടെ ഡി​ജി​റ്റ​ൽ ബോ​ർ​ഡ് ത​ക​ർ​ത്തു. സോ​ഡാ​കു​പ്പി, ഇ​ഷ്‌​ടി​ക, ക​ല്ല്, മു​ള തു​ട​ങ്ങി​യ​വ ഉ​പ​യോ​ഗി​ച്ചാ​യി​രു​ന്നു ആ​ക്ര​മ​ണം.

ചെങ്ങ​ളം മ​ണ്ണാ​ന്ത​റ പു​ഷ്പ​ദാ​സി​ന്‍റെ (അ​നി​യ​ൻ) മാ​രു​തി ഓ​മ്നി കാ​റി​ന്‍റെ മു​ൻ​വ​ശ​ത്തെ ഗ്ലാ​സ് എ​റി​ഞ്ഞു ത​ക​ർ​ത്തു. സോ​ഡാ​കു​പ്പി​ക​ളും ക​ല്ലും കാ​റി​ൽ ക​ണ്ടെ​ത്തി. അ​ർ​ധ​രാ​ത്രി വ​ലി​യ ശ​ബ്‌‌​ദം കേ​ട്ട് പു​ഷ്പ​ദാ​സി​ന്‍റെ ഭാ​ര്യ സു​ശീ​ല ഉ​ണ​ർ​ന്ന് പു​റ​ത്തെ ലൈ​റ്റ് തെ​ളി​ച്ച​പ്പോ​ൾ അ​ക്ര​മി​ക​ൾ ബൈ​ക്കി​ൽ ര​ക്ഷ​പ്പെ​ട്ടു. കു​മ​ര​കം പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

Related posts