കൊച്ചി: കൊച്ചി പുറംകടലില്‍ മുങ്ങിയ ലൈബീരിയന്‍ ചരക്ക് കപ്പല്‍ എംഎസ്സി എല്‍സ 3 നിന്ന് എണ്ണയും കണ്ടെയ്നറുകളും വീണ്ടെടുക്കുന്നതിന് പുതിയ കരാറുകാരനെ 48 മണിക്കൂറിനകം അറിയിക്കണമെന്ന ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ഷിപ്പിംഗിന് ഉത്തരവിന്റെ കാലാവധി ഇന്ന് അവസാനിക്കും. പുതിയ സാല്‍വേജ് കമ്പനിയെ എത്തിക്കാനുള്ള ശ്രമങ്ങള്‍ നടക്കുകയാണ്. ഇതിനായി കപ്പല്‍ ഉടമകള്‍ ഡച്ച് കമ്പനിയായ എസ്എംഐടിയുമായി അവസാനഘട്ട ചര്‍ച്ചയിലാണ്. കരാര്‍ അംഗീകരിച്ചാല്‍ എണ്ണം നീക്കം വൈകാതെ ആരംഭിക്കാനാകുമെന്ന പ്രതീക്ഷയിലാണ്. തീ അണയാതെ “വാന്‍ഹായ് 503′ കപ്പല്‍ അതേസമയം, ബേപ്പൂരിന് സമീപം പുറംകടലില്‍ തീപിടിച്ച “വാന്‍ഹായ് 503′ കപ്പലിലെ തീ ഇനിയും പൂര്‍ണമായി അണയ്ക്കാനായിട്ടില്ല. കേരള തീരത്തിന്റെ 91 നോട്ടിക്കല്‍ മൈല്‍ അകലെയാണ് കപ്പല്‍ ഇപ്പോള്‍. കപ്പലിനെ നിലവില്‍ വലിച്ചുകൊണ്ടുപോകുന്നത് ഓഫ് ഷോര്‍ വാരിയര്‍ കപ്പലാണ്. കപ്പലിലെ വോയേജ് ഡാറ്റ റെക്കോഡര്‍ (വിഡിആര്‍) വീണ്ടെടുക്കാന്‍ എട്ടംഗ വിദഗ്ധസംഘം കപ്പലിനുള്ളിലെത്തി. കപ്പലിലെ…
Read MoreDay: June 23, 2025
വാചക കസര്ത്തുമാത്രമല്ല, ബൂത്തിലും അൻവർ കരുത്ത് തെളിയിച്ചു… ഇനി എന്ത്?
കോഴിക്കോട്: വാചക കസര്ത്തുമാത്രമല്ല, ബൂത്തില്‍ കരുത്ത് തെളിയിക്കാനും അറിയാമെന്ന ശക്തമായ താക്കീതാണ് പി.വി. അന്‍വര്‍ നിലമ്പൂരില്‍ ഇരുമുന്നണികള്‍ക്കും നല്‍കിയത്. ഒറ്റയാനായി ഇരുമുന്നണികളെയും വിറപ്പിക്കാന്‍ അന്‍വറിന് കഴിഞ്ഞു. വഴിക്കടവില്‍ യുഡിഎഫിന്റെ വന്‍ ഭൂരിപക്ഷത്തിലേക്കുള്ള പോക്കില്‍ വഴിതടഞ്ഞ അന്‍വര്‍ ഭരണപക്ഷ വിരുദ്ധ വോട്ട് ചിതറിച്ചു. പതിനായിരത്തില്‍ പരം വോട്ടുകള്‍ പിടിച്ചെടുക്കാന്‍ കഴിഞ്ഞത് വലിയ നേട്ടമായി തന്നെ കരുതപ്പെടുന്നു. അന്‍വര്‍ കുതിച്ചതോടെ തുടക്കത്തില്‍ യുഡിഎഫ് കേന്ദ്രങ്ങളില്‍ ആശങ്കയായി. എന്നാല്‍ അന്‍വറിന്റെ ശക്തി നേരത്തേ മനസിലാക്കിയതാണെന്നും അതും കടന്നു വിജയിക്കാനുള്ള വോട്ട് തങ്ങള്‍ക്ക് ലഭിക്കുമെന്ന് കരുതിയതാണെന്നും കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നു. ഉറപ്പിച്ച 25,000 വോട്ട് നിലമ്പൂരില്‍ തനിക്കുണ്ടൊയിരുന്നു അന്‍വറിന്റെ അവകാശവാദം. അത് പൂര്‍ണമായും കീശയിലാക്കാന്‍ കഴിഞ്ഞില്ലെങ്കിലും ശക്തി മനസിലാക്കി കൊടുക്കാന്‍ അന്‍വറിന് കഴിഞ്ഞു. ഒന്നും രണ്ടും വോട്ടുകളില്‍ പോലും ഭരണം മാറിമറിയുന്ന തദ്ദേശതെരഞ്ഞെടുപ്പില്‍ പി.വി. അന്‍വറിനെ എങ്ങനെ കൈകാര്യം ചെയ്യുമെന്ന കാര്യത്തില്‍ യുഡിഎഫിന്…
Read Moreവിജയിച്ചത് സതീശനിസം..! നിറഞ്ഞ കൈയടി നേടി പാര്‍ട്ടിയില്‍ അതികായനായി വി.ഡി. സതീശൻ
കോഴിക്കോട്: കേരള രാഷ്ട്രീയത്തെ മുള്‍മുനയില്‍ നിര്‍ത്തിയ നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ ഒടുവില്‍ യുഡിഎഫ് വിജയിച്ചുകയറിയതോടെ കോണ്‍ഗ്രസ് പാര്‍ട്ടിയിലും മുന്നണിയിലും അതികായനായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. പി.വി. അന്‍വര്‍ ഉയര്‍ത്തിയ രാഷ്ട്രീയ സമ്മര്‍ദത്തെ സമര്‍ഥമായി അതിജീവിച്ച വി.ഡി. സതീശനാണ് യുഡിഎഫ് വിജയത്തിൽ നിറഞ്ഞ കൈയടി നേടുന്നത്. “തോറ്റാല്‍ മുഴുവന്‍ ഉത്തരവാദിത്വവും ഞാന്‍ ഏല്ക്കാം, ജയിച്ചാല്‍ ക്രെഡിറ്റ് എല്ലാവര്‍ക്കുമാണ്’. നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ് പ്രചാരണഘട്ടത്തില്‍ പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് നടത്തിയ പ്രസ്താവനയുടെ ആഴം വലുതാണെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നു. തനിക്കെതിരേ പി.വി. അന്‍വര്‍ ഉയര്‍ത്തിയ ആരോപണങ്ങളോട് വ്യക്തിപരമായി പ്രതികരിക്കാതിരുന്ന വി.ഡി. സതീശന്, സ്ഥാനാര്‍ഥി ആര്യാടന്ഷൗക്കത്തിനെതിരായ അന്‍വറിന്റെ ആരോപണങ്ങളെ പാര്‍ട്ടിയെ ഉപയോഗിച്ച് വിദഗ്ദധമായി തടുക്കുകയും ചെയ്തു. ഹൈക്കമാന്‍ഡ് അംഗീകരിച്ച സ്ഥാനാര്‍ഥിക്കെതിരേ അന്‍വര്‍ സംസാരിച്ചതോടെ സമവായ സാധ്യത തേടിയ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ക്ക് സതീശനൊപ്പം ചേരേണ്ടിവന്നു. അതിന് ദേശീയ നേതൃത്വത്തിന്റെ പിന്തുണയും ലഭിച്ചു.ഒപ്പം…
Read Moreലാൻഡിംഗിനിടെ വിമാനത്തില്‍ പക്ഷിയിടിച്ചു; വിമാനം സുരക്ഷിതമായി നിലത്തിറക്കി; തിരുവനന്തപുരം വിമാനത്താവളത്തില്‍ പക്ഷി ശല്യം രൂക്ഷം
തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തില്‍ ലാൻഡിംഗിനിടെ വിമാനത്തില്‍ പക്ഷിയിടിച്ചെങ്കിലും വിമാനം സുരക്ഷിതമായി നിലത്തിറക്കി. ഇന്നലെ ഡൊമസ്റ്റിക് ടെര്‍മിനലിലായിരുന്നു സംഭവം. ഡല്‍ഹി- തിരുവനന്തപുരം എയര്‍ ഇന്ത്യ വിമാനം ലാൻഡിംഗ് നടത്തുന്നതിനിടെയായിരുന്നു സംഭവം. വിമാനം താഴ്ന്ന് 200 അടി ഉയരത്തില്‍ എത്തിയപ്പോഴാണ് വിമാനത്തില്‍ പക്ഷിയിടിച്ചത്. പൈലറ്റ് സുരക്ഷിതമായി വിമാനം നിലത്തിറക്കുകയായിരുന്നു. തിരുവനന്തപുരം വിമാനത്താവളത്തില്‍ പക്ഷി ശല്യം രൂക്ഷമാകുന്നത് വിമാന സര്‍വീസുകള്‍ക്ക് ഭീഷണിയായി മാറിയിട്ടുണ്ട്.
Read More‘അമ്മ’യില്‍ പുതിയ ഭാരവാഹികള്‍ ഉടനില്ല
കൊച്ചി: താരസംഘടനയായ ‘അമ്മ’യില്‍ പുതിയ ഭാരവാഹികള്‍ ഉടനില്ല. മൂന്ന് മാസത്തിനുള്ളില്‍ ഭാരവാഹി തെരഞ്ഞെടുപ്പ് നടത്താനാണ് ഇന്നലെ ചേര്‍ന്ന ജനറല്‍ ബോഡിയിലെ തീരുമാനം. അതുവരെ നിലവിലെ ഭരണ സമിതി തുടരും. പ്രസിഡന്റ് സ്ഥാനത്ത് തുടരാനാകില്ലെന്ന് മോഹന്‍ലാല്‍ ഉറച്ച നിലപാടെടുത്ത പശ്ചാത്തലത്തിലാണ് തെരഞ്ഞെടുപ്പിന് കളമൊരുങ്ങുന്നത്. നിലവിലെ ഭരണ സമിതി തുടരുകയാണെങ്കില്‍ മൂന്ന് മാസത്തിനുള്ളില്‍ അടുത്ത തെരഞ്ഞെടുപ്പ് നടത്തണമെന്ന് മറുപടി പ്രസംഗത്തില്‍ മോഹന്‍ലാല്‍ ആവശ്യപ്പെട്ടിരുന്നു. സംഘടനയുടെ സുതാര്യതക്ക് വേണ്ടിയാണിതെന്നാണ് മോഹന്‍ലാലിന്റെ വാദം. താര സംഘടന പ്രതിസന്ധിയില്‍ നില്ക്കുന്ന ഘട്ടമാണിതെന്നും മോഹന്‍ലാല്‍ തുടരണമെന്നും ചര്‍ച്ചയില്‍ പങ്കെടുത്ത എല്ലാവരും ആവശ്യപ്പെട്ടെങ്കിലും ഫലമുണ്ടായില്ല. നിലവില്‍ ജനറല്‍ സെക്രട്ടറിയുടെ ചുമതല വഹിക്കുന്നത് ബാബുരാജാണ്. ഹേമ കമ്മീഷന് റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ ജനറല്‍ സെക്രട്ടറിയായ നടന് സിദ്ദിഖ് ഉള്‍പ്പെടെ നേതൃപദവിയിലുള്ള ചിലര്‍ക്കെതിരേ ലൈംഗിക പീഡന ആരോപണം ഉയര്‍ന്നിരുന്നു. ഇതോടെ കഴിഞ്ഞ ഓഗസ്റ്റില്‍ ചില ഭാരവാഹികള്‍ സ്ഥാനം രാജിവയ്ക്കുകയുണ്ടായി. ഭരണസമിതി…
Read Moreവ്യാജരേഖകൾ ചമച്ച് 7 വർഷമായി ഇന്ത്യയിൽ താമസം;അഫ്ഗാൻ പൗരൻ പിടിയിൽ
ഭുവനേശ്വർ: വ്യാജരേഖകൾ ചമച്ച് രാജ്യത്ത് അനധികൃതമായി താമസിക്കുകയായിരുന്ന അഫ്ഗാനിസ്ഥാൻ പൗരൻ ഒഡീഷയിൽ പിടിയിൽ. മുഹമ്മദ് യൂസഫ് എന്ന യഹ ഖാൻ ആണു പിടിയിലായത്. ബിജു പട്നായിക് അന്താരാഷ്ട്ര വിമാനത്താവളത്തിൽവച്ചാണ് ഇയാൾ പിടിയിലാകുന്നത്. 2018 മുതൽ ഇയാൾ കട്ടക്കിൽ താമസിക്കുകയായിരുന്നു. ഇയാളിൽനിന്ന് വ്യാജ ഇന്ത്യൻ പാസ്പോർട്ട് കണ്ടെടുത്തിട്ടുണ്ട്. കട്ടക്കിലെ വിലാസമാണ് ഇയാൾ പാസ്പോർട്ടിൽ നൽകിയിരുന്നത്. ഇന്ത്യൻ പാസ്പോർട്ട് ഉപയോഗിച്ച ഇയാൾ നിരവധി വിദേശയാത്രകൾ നടത്തിയതായും കണ്ടെത്തിയിട്ടുണ്ട്. അനധികൃതമായി ഇന്ത്യയിൽ പ്രവേശിച്ച മുഹമ്മദ് കട്ടക്കിലെ പുരിഘട്ട് പോലീസ് പരിധിയിലുള്ള പെറ്റിൻമതി പ്രദേശത്തു താമസിക്കുകയായിരുന്നു. വ്യാജ വിവരങ്ങൾ ഉപയോഗിച്ച് ആധാർ, പാൻ കാർഡ്, വോട്ടർ ഐഡി, ഡ്രൈവിംഗ് ലൈസൻസ്, ഗ്യാസ് കണക്ഷൻ തുടങ്ങിയവ ഇയാൾ നേടിയിരുന്നു. ഇയാളുടെ താമസസ്ഥലത്തുനിന്ന് വിദേശ കറൻസികൾ, സ്വർണാഭരണങ്ങൾ, മറ്റു വസ്തുവകകളുടെ രേഖകൾ എന്നിവ പോലീസ് കണ്ടെടുത്തിട്ടുണ്ട്. സംഭവത്തിൽ എൻഐഎയും അന്വേഷണം ആരംഭിച്ചു. ഇയാൾക്കു സഹായം ചെയ്ത…
Read Moreബിജെപി പ്രവര്‍ത്തകനെ ആക്രമിച്ച് രാഖി പൊട്ടിച്ചു; 9 സിപിഎം പ്രവര്‍ത്തകര്‍ക്കെതിരേ കേസ്
പയ്യന്നൂര്‍: ബൈക്കില്‍ യാത്രചെയ്യുകയായിരുന്ന ബിജെപി പ്രവര്‍ത്തകനെ തടഞ്ഞുനിര്‍ത്തി സംഘം ചേര്‍ന്ന് മര്‍ദിച്ചുവെന്ന പരാതിയില്‍ സിപിഎം പ്രവര്‍ത്തകരായ ഒന്‍പതുപേര്‍ക്കെതിരേ കേസ്. പെരളം പടിഞ്ഞാറ് താമസിക്കുന്ന ബിജെപി പ്രവര്ത്തകന് വടക്കേപ്പുരയില്‍ ബാബുവിന്റെ പരാതിയിലാണ് പെരളത്തെ സിപിഎം പ്രവര്‍ത്തകരായ റിനീഷ്, റെനീഷ്, വിനോദ് എന്നിവര്‍ക്കും കൂടെയുണ്ടായിരുന്ന കണ്ടാലറിയാവുന്ന ആറുപേര്‍ക്കുമെതിരെ പയ്യന്നൂര്‍ പോലീസ് കേസെടുത്തത്. ഇന്നലെ വൈകുന്നേരം ആറരയോടെ പെരളത്തെ നിലാവ് പുരുഷ സ്വാശ്രയ സംഘം ഓഫീസിന് സമീപത്തായിരുന്നു പരാതിക്കാസ്പദമായ സംഭവം. സ്വാശ്രയ സംഘം യോഗത്തിന് ശേഷം പരാതിക്കാരന് ബൈക്കില്‍ വീട്ടിലേക്ക് പോകുമ്പോള്‍ കാറിലെത്തിയ മൂന്നുപേര്‍ ബൈക്ക് തടഞ്ഞ് നിര്‍ത്തി ആക്രമിക്കുകയായിരുന്നു. പിന്നീട് ഫോണിൽ ചിലരെ വിളിച്ചുവരുത്തുകയും അവരും ചേര്‍ന്ന് വീണ്ടും മര്‍ദിച്ചതായും പരാതിയില്‍ പറയുന്നു. കൈയിലെ രാഖി വലിച്ചു പൊട്ടിക്കുകയും ഇരുമ്പുവടികൊണ്ട് കാലിലടിച്ചു പരിക്കേല്‍പ്പിച്ചതായുമാണ് പരാതി. ഭീഷണിപ്പെടുത്തിയതിനൊപ്പം പരാതിക്കാരന്റെ ബൈക്ക് വെള്ളത്തില്‍ തള്ളിയിട്ട് കേടുവരുത്തി. താന്‍ ബിജെപിയുടെ പരിപാടികളില്‍ പങ്കെടുക്കുന്നതിലും രാഖി…
Read Moreനീലക്കടലിരമ്പി നിലമ്പൂരിൽ… ഷൗക്കത്തിനെ കൈവിടാതെ ജനം; വിജയത്തിളക്കത്തിൽ യുഡിഎഫ്; സ്വരാജിന്റെ സ്വന്തം പഞ്ചായത്തായത്തിലും യുഡിഎഫിന് ലീഡ്; മികച്ച പ്രകടനം കാഴ്ചവച്ച് അൻവർ
കോഴിക്കോട്: നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ് ത്രില്ലറില്‍ യുഡിഎഫിന് ഉജ്വലവിജയം. 2016 മുതല്‍ കൈവിട്ട മണ്ഡലം ആര്യാടന് ഷൗക്കത്തിലൂടെ യുഡിഎഫ് പിടിച്ചെടുത്തു. 11005 വോട്ടിൻ്റെ വന്‍ ഭൂരിപക്ഷത്തിലാണ് ഷൗക്കത്തിന്റെ ജയം. ഒറ്റയ്ക്കു പൊരുതിയ പി.വി. അൻവർ 19,946 വോട്ട് പിടിച്ച് കരുത്ത് കാട്ടി. യുഡിഎഫ് സ്ഥാനാര്‍ഥി ആര്യാടന് ഷൗക്കത്ത് 76,493. എല്‍ഡിഎഫ് സ്ഥാനാര്‍ഥി എം. സ്വരാജ് – 65,601. സ്വതന്ത്ര സ്ഥാനാര്‍ഥി പി.വി. അൻവർ -19,946. അഡ്വ. മോഹൻ ജോർജ് – 8706 എന്നിങ്ങനെയാണ് വോട്ട് നില. ഇടതു സ്വതന്ത്രനായി 2016ലും 21-ലും വിജയിച്ചുകയറിയ പി.വി.അന്‍വര്‍ സിപിഎമ്മുമായി തെറ്റിപിരിഞ്ഞതോടെയാണ് ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്. 19നാണ് വോട്ടെടുപ്പ് നടന്നത്. 75.27 ആയിരുന്നു പോളിംഗ് ശതമാനം. തുടക്കത്തില്‍ എണ്ണിയ വഴിക്കടവ് പഞ്ചായത്ത് മുതല്‍ പി.വി.അന്‍വര്‍ ഉയര്‍ത്തിയ ഭീഷണി മറികടന്നുകൊണ്ടാണ് ആര്യാടന് ഷൗക്കത്ത് വിജയത്തിലേക്കു കുതിച്ചത്. ആദ്യം യുഡിഎഫ് സ്ഥാനാര്‍ഥി ഒന്നുപതറിയെങ്കിലും ആദ്യ അഞ്ച് റൗണ്ട്…
Read More“സൂകൂൾ കുട്ടികള്‍ക്ക് ഉച്ചഭക്ഷണം നല്കാന് കൂടിയാണ് പ്രഥമാധ്യാപകര്‍ക്ക് ശമ്പളം’’; വിദ്യാഭ്യാസമന്ത്രിയുടെ പ്രസ്താവനയ്ക്കെതിരേ അധ്യാപക സംഘടനകള്‍
തിരുവനന്തപുരം: സ്കൂള്‍ കുട്ടികള്‍ക്ക് ഉച്ചഭക്ഷണം നല്കാന് കൂടിയാണ് പ്രഥമാധ്യാപകര്‍ക്ക് സര്‍ക്കാര്‍ ശമ്പളം നല്‍കുന്നതെന്ന വിദ്യാഭ്യാസമന്ത്രിയുടെ പ്രസ്താവനക്കെതിരെ അധ്യാപക സംഘടനകള്‍. സാമാന്യബോധമില്ലാത്ത പ്രസ്താവനയാണ് വിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടി നടത്തിയതെന്നാണ് പ്രതിപക്ഷ അധ്യാപക സംഘടനയായ കെപിഎസ്ടിഎ വിമര്‍ശനവും പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുന്നത്. അധ്യാപകര്‍ ജോലി ചെയ്താണ് ശമ്പളം വാങ്ങുന്നതെന്നും അത് എന്തെല്ലാം കാര്യത്തിന് വിനിയോഗിക്കണമെന്നുള്ള അവകാശം അധ്യാപകര്‍ക്കുണ്ടെന്നും മന്ത്രിയുടെ ഉപദേശം വേണ്ടെന്നുമാണ് കെപിഎസ്ടിഎ നിലപാട്. അധ്യാപകര്‍ക്ക് നേരേ മന്ത്രി നടത്തുന്ന ഭീഷണി അംഗീകരിക്കില്ലെന്നും സംഘടന നേതാക്കള്‍ വ്യക്തമാക്കി. കെപിഎസ്ടിഎ സംസ്ഥാന പ്രസിഡന്റ് കെ. അബ്ദുള്‍ മജീദും ജനറല്‍ സെക്രട്ടറി പി.കെ. അരവിന്ദനുമാണ് മന്ത്രിയുടെ പ്രസ്താവനക്കെതിരെ വിമര്‍ശനം ഉന്നയിച്ചത്. ഉച്ചഭക്ഷണ വിതരണം പ്രഥമാധ്യാപകരുടെ ബാധ്യതയല്ലെന്ന് ഹൈക്കോടതി തന്നെ വ്യക്തമാക്കിയിട്ടുണ്ട്.ഇക്കാര്യത്തില്‍ സര്‍ക്കാരിന് ബാധ്യതയുണ്ടെന്നും വിവിധ പ്രതിപക്ഷ അധ്യാപക സംഘടന നേതാക്കള്‍ ആരോപിച്ചു.
Read Moreസിറിയയിൽ കുർബാനയ്ക്കിടെ ദേവാലയത്തിൽ ചാവേർ പൊട്ടിത്തെറിച്ചു: 25 മരണം, 80 പേർക്ക് പരിക്ക്
ദമാസ്കസ്: സിറിയ തലസ്ഥാനമായ ഡമാസ്കസിലെ ക്രൈസ്തവ ദേവാലയത്തിൽ നടന്ന ചാവേർ ആക്രമണത്തിൽ 25 പേർ കൊല്ലപ്പെട്ടു. 80ഓളം പേർക്ക് പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരില്‍ 30 പേരുടെ നില അതീവഗുരുതരമാണ്. ഡമാസ്കസിലെ മാര്‍ ഏലിയാസ് ചര്‍ച്ചിൽ ഇന്നലെ കുര്‍ബാന നടക്കുന്നതിനിടെയാണ് ആക്രമണം നടന്നത്. ഞായറാഴ്ചയായതിനാൽതന്നെ പള്ളിയിൽ നിറയെ ആളുകളുണ്ടായിരുന്നു. പള്ളിക്കുള്ളിൽ പ്രാർഥിച്ചുകൊണ്ട് നിന്നവർക്കുനേരെ ആദ്യം വെടിയുതിർത്ത ഭീകരൻ പിന്നീട് സ്വയം പൊട്ടിത്തെറിക്കുകയായിരുന്നു. കൊല്ലപ്പെട്ടവരിൽ കുട്ടികളടക്കമുണ്ടെന്നാണ് റിപ്പോര്‍ട്ട്. ആക്രമണത്തിന് പിന്നില്‍ ഇസ് ലാമിക് സ്റ്റേറ്റ് ആണെന്നു സിറിയന്‍ ആഭ്യന്തര മന്ത്രാലയം അറിയിച്ചു. എന്നാൽ, ആക്രമണത്തിന്റെ ഉത്തരവാദിത്വം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല. ഡിസംബറിൽ പ്രസിഡന്റ് ബഷാർ അൽ അസദിനെ സൈനിക അട്ടിമറിയിലൂടെ പുറത്താക്കിയശേഷം സിറിയയിൽ നടന്ന ഏറ്റവും വലിയ ഭീകരാക്രമണമാണിത്. ഇസ്ലാമിക ഭരണത്തിന് കീഴിലുളള സിറിയയില്‍ നിലവിലുള്ള പ്രസിഡന്റ് അഹമ്മദ് അല്‍ ഷറ ന്യൂനപക്ഷങ്ങളുടെ പിന്തുണ നേടാന്‍ ശ്രമിക്കുന്നതിനിടെയാണ് ചാവേര്‍ സ്ഫോടനമുണ്ടായിരിക്കുന്നത്. രാജ്യത്ത്…
Read More