കൊച്ചി: രാജ്യത്ത് വാണിജ്യാവശ്യങ്ങള്‍ക്കുള്ള പാചക വാതക സിലിണ്ടറിന്റെ വില കുറച്ചു. വാണിജ്യ പാചക വാതക സിലിണ്ടര്‍ വില വീണ്ടും കുറച്ചു. 19 കിലോയുടെ വാണിജ്യ എല്‍പിജി സിലിണ്ടറിന് 58.50 രൂപ ആണ് കുറച്ചത്. 1,671 രൂപയാണ് വാണിജ്യ സിലിണ്ടറിന്റെ പുതിയ വില. വാണിജ്യ സിലിണ്ടറിന് കഴിഞ്ഞ നാലു മാസത്തിനിടെ 140 രൂപയാണ് കുറഞ്ഞത്. 19 കിലോയുടെ വാണിജ്യ സിലിണ്ടറിന് കൊച്ചിയില്‍ 57.5 രൂപയാണ് കുറഞ്ഞത്. 1,672 രൂപയാണ് കൊച്ചിയില്‍ 19 കിലോ സിലിണ്ടറിന്റെ പുതിയ വില. 1729.5 രൂപയായിരുന്നു പഴയ വില. അതേസമയം, ഗാര്‍ഹിക സിലിണ്ടര്‍ വിലയില്‍ മാറ്റമില്ല.
Read MoreDay: July 1, 2025
സിറിയയ്ക്കെതിരായ ഉപരോധം അവസാനിപ്പിച്ച് യുഎസ്: നാലര പതിറ്റാണ്ടായി നിലനിന്ന യുഎസ് ഉപരോധമാണ് പിൻവലിച്ചത്
വാഷിംഗ്ടൺ ഡിസി: സിറിയയ്ക്കെതിരായ ഉപരോധം അവസാനിപ്പിച്ച് യുഎസ്. ഇതുസംബന്ധിച്ചു കൊണ്ടുള്ള ഉത്തരവിൽ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഒപ്പുവച്ചു. നാലര പതിറ്റാണ്ടായി നിലനിന്ന യുഎസ് ഉപരോധമാണ് ഇതോടെ പിൻവലിച്ചത്. സാമ്പത്തിക– വ്യാപാര ഉപരോധങ്ങൾ പിൻവലിച്ചതായി വൈറ്റ്ഹൗസ് വൃത്തങ്ങൾ അറിയിച്ചു. എന്നാൽ സിറിയയുടെ മുൻ പ്രസിഡന്റ് ബാഷാർ അൽ അസദിനും കുടുംബത്തിനുമുള്ള ഉപരോധം തുടരും. യുഎസിന്റെ നീക്കം സിറിയയെ സമാധാനത്തിന്റെ പാതയിലേക്ക് നയിക്കുമെന്ന് യുഎസ് പ്രസ് സെക്രട്ടറി അറിയിച്ചു. ഉപരോധം അവസാനിപ്പിച്ച് ആഭ്യന്തരയുദ്ധത്തിൽ തകർന്ന് സിറിയയെ പുനർനിർമിക്കാൻ വേണ്ട സഹായങ്ങൾ ചെയ്യുമെന്ന് മേയിൽ ട്രംപ് പ്രഖ്യാപിച്ചിരുന്നു. ട്രംപിന്റെ തീരുമാനം ഏറെ കാലമായി കാത്തിരുന്ന സിറിയയുടെ പുനർനിർമാണത്തിനും വികസനത്തിനുമുള്ള വാതിൽ തുറക്കുമെന്ന് സിറിയയുടെ വിദേശകാര്യ മന്ത്രി അസദ് അൽ ശിബാനി എക്സിൽ കുറിച ഈ നീക്കം സിറിയയെ സാമ്പത്തികമായി മുന്നോട്ടു കൊണ്ടുപോകാനും രാജ്യാന്തര സമൂഹത്തിനുമുന്നിൽ രാജ്യത്തെ തുറന്നു കാട്ടാനുള്ള അവസരം സൃഷ്ടിക്കുമെന്നും…
Read Moreറോബോട്ടിക് ശസ്ത്രക്രിയ
കാല്‍മുട്ടിലെയും ഇടുപ്പിലെയും സന്ധി മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ റോബോട്ടുകളുടെ സഹായത്തോടെ ചെയ്യുന്നത് ഈ മേഖലയിലെ പുതിയ കാല്‍വയ്പ്പാണ്. റോബോട്ടുകള്‍ ഓപ്പറേഷനില്‍ എങ്ങനെ സഹായിക്കുന്നു എന്നത് പലരുടെയും സംശയമാണ്. ഓപ്പറേഷന് തിയറ്ററിന്റെ ഉള്ളിലേക്കു പ്രവേശിപ്പിക്കാവുന്ന റോബോട്ടിക് മെഷീന് സര്‍ജനോടൊപ്പം രോഗിയുടെ സമീപം നിലയുറപ്പിക്കുന്നു. രോഗിയുടെ കാല്‍മുട്ടിന്റെ പൊസിഷന്‍ മനസിലാക്കാന്‍ വേണ്ടിയുള്ള കാമറകള്‍, സര്‍ജനോ അല്ലെങ്കില്‍ സഹായിക്കോ കാര്യങ്ങള്‍ നിയന്ത്രിക്കാന്‍ ആവശ്യമായ മോണിറ്റര്‍, എല്ലുകള്‍ ആവശ്യാനുസരണം മുറിക്കാനുള്ള ഉപകരണം (saw/burr) ഘടിപ്പിച്ച യന്ത്രക്കൈ എന്നിവയാണ് റോബോട്ടിന്റെപ്രധാന ഭാഗങ്ങള്‍. എല്ലുകളുടെ അഗ്രഭാഗങ്ങള്‍ ഏതളവില്‍ കട്ട് ചെയ്യണം എന്നുള്ളത് നിജപ്പെടുത്തുന്നതു സര്‍ജനാണ്. റോബോട്ടിക് സംവിധാനത്തില്‍ ഉള്‍പ്പെടുന്ന കംപ്യൂട്ടര്‍ നാവിഗേഷന്‍ സോഫ്റ്റ് വെയര്‍ ഇതില്‍ സര്‍ജനെ സഹായിക്കുന്നു. സര്‍ജറിയുടെ ആദ്യഘട്ടത്തില്‍ സര്‍ജനും സഹായികളും ചേര്‍ന്ന് മുട്ട്, ശസ്ത്രക്രിയയിലൂടെ തുറന്ന് ഉള്‍ഭാഗം പരിശോധിച്ച് എല്ലുകളില്‍ സെന്‍സറുകള്‍ സ്ഥാപിക്കുകയും റോബോട്ടിന്റെ റഫറന്സിംഗിനുവേണ്ടി സെന്‍സര്‍ പെന്‍ ഉപയോഗിച്ച് മാര്‍ക്ക് ചെയ്യുകയും…
Read Moreഒരച്ഛന്റെ കണ്ണില്ലാ ക്രൂരത: സൈക്കിളിൽ നിന്നും മകൾ വീണു; ഉറങ്ങിക്കിടന്ന പിതാവ് ഉറക്കച്ചടവിൽ പെൺകുട്ടിയോട് ചെയ്തത്…
മുംബൈ: സൈക്കിളിൽ നിന്നും വീണ മകളെ കൊടാലി കൊണ്ട് കൊലപ്പെടുത്തി പിതാവ്. മഹാരാഷ്ട്രയിലെ ധാരാശിവ് ജില്ലയിൽ ഞായറാഴ്ചയാണ് സംഭവം. ഒൻപതുകാരിയായ ഗൗരിയാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ പിതാവ് ഗ്യാനേശ്വർ ജാദവിനെ പോലീസ് പിടികൂടി. പോലീസ് പറയുന്നതനുസരിച്ച്, ഗൗരി എന്ന പെൺകുട്ടിക്ക് ഇടയ്ക്കിടെ അസുഖം വരാറുണ്ടായിരുന്നു.ഞായറാഴ്ച സൈക്കിൾ ഓടിക്കുന്നതിനിടെ കുട്ടി നിലത്തുവീണു. തുടർന്ന് മദ്യലഹരിയിലായിരുന്ന ഗ്യാനേശ്വർ, ഉറങ്ങിക്കിടക്കുന്നതിനിടെ ഗൗരിയെ കോടാലികൊണ്ട് ആക്രമിക്കുകയായിരുന്നു. കൊലപാതകത്തിന് ശേഷം 24 മണിക്കൂർ അയാൾ കുട്ടിയുടെ മൃതദേഹം പരന്ദ താലൂക്കിലെ വീട്ടിൽ സൂക്ഷിച്ചിരുന്നതായി പോലീസ് പറഞ്ഞു.
Read Moreഈരാറ്റുപേട്ടയിൽ ദന്പതിമാർ ജീവനൊടുക്കിയ സംഭവം: പിന്നിൽ ബ്ലേഡ് മാഫിയ സംഘത്തിന്റെ ഭീഷണി?
ഈരാറ്റുപേട്ട: ദമ്പതിമാര്‍ ജീവനൊടുക്കിയത് ബ്ലേഡ് മാഫിയ സംഘത്തിന്റെ ഭീഷണിയെത്തുടര്‍ന്നെന്ന് ആരോപണം. ജീവനൊടുക്കിയ രാമപുരം തെരുവേല്‍ വിഷ്ണു എസ്. നായര്‍ (36), രശ്മി വിഷ്ണു (35) എന്നിവരെ കുറവിലങ്ങാട് കേന്ദ്രീകരിച്ചുള്ള ബ്ലേഡ് സംഘം ഭീഷണിപ്പെടുത്തിയിരുന്നുവെന്ന് ബന്ധുക്കള്‍ ആരോപിച്ചു. ഇവർ ഇത്തരത്തില്‍ നിരവധി പേരെ ഭീഷണിപ്പെടുത്തിയിട്ടുണ്ടെന്നും പറയുന്നു. ഇവര്‍ക്ക് പ്രദേശത്തെ ഒരു രാഷ്ട്രീയ നേതാവിന്റെ പിന്‍ബലമുണ്ടെന്നും ആരോപണമുണ്ട്. സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്നാണു കരാര്‍ ജോലിക്കാരനായ വിഷ്ണുവും നഴ്സിംഗ് സൂപ്രണ്ടായ ഭാര്യ രശ്മിയും ജീവനൊടുക്കിയത്. ഈരാറ്റുപേട്ട സണ്‍റൈസ് ഹോസ്പ്പിറ്റലിലാണ് രശ്മി ജോലി ചെയ്തിരുന്നത്. സംസ്കാരം ഇന്ന് ഉച്ചകഴിഞ്ഞ് രണ്ടിനു വീട്ടുവളപ്പില്‍ നടക്കും. വിഷ്ണുവുമായി പണമിടപാടുള്ളവര്‍ ആശുപത്രിയിലെത്തി പ്രശ്നമുണ്ടാക്കുമെന്ന ഭീഷണിയുണ്ടായിരുന്നു. ഇതുമൂലം തൊഴില്‍സ്ഥലത്ത് അപമാനിതയാകുമോയെന്ന ഭയമാണ് രശ്മിയെ ആത്മഹത്യയിലേക്കു നയിച്ചതെന്നും പറയുന്നു. വിഷ്ണുവിന്റെ സാമ്പത്തിക അടിത്തറ തകര്‍ത്തത് കുറവിലങ്ങാടുള്ള ബ്ലേഡ് മാഫിയ സംഘവുമായുള്ള ധന ഇടപാടുകളാണ്. കഴിഞ്ഞ ശനിയാഴ്ച ബ്ലേഡ് മാഫിയ സംഘത്തിന്റെ…
Read Moreസൗദി ജയിലില്‍ കഴിയുന്ന അബ്ദുല്‍ റഹിം മോചന കേസ്: അപ്രതീക്ഷിത അപ്പീലുമായി പ്രോസിക്യൂഷന്; അപ്പീലിലെ ആവശ്യത്തില്‍ ആകാംക്ഷ
കോഴിക്കോട്: സൗദി ജയിലില്‍ മോചനം കാത്തുകഴിയുന്ന കോഴിക്കോട് കോടമ്പുഴ സ്വദേശി അബ്ദുല്‍ റഹീമിന്റെ കേസില്‍ അപ്രതീക്ഷിത അപ്പീലുമായി പ്രോസിക്യൂഷന്. റഹീമിന് 20 വര്‍ഷം തടവുശിക്ഷ വിധിച്ച റിയാദ് ക്രിമിനല്‍ കോടതി വിധിക്കെതിരേ പബ്ലിക് പ്രോസിക്യൂഷന് മേല്‍ക്കോടതിയില്‍ സമര്‍പ്പിച്ച അപ്പീലിലെ ആവശ്യം എന്താണെന്ന് വ്യക്തമല്ല. ഉള്ളടക്കമറിയാന്‍ അടുത്ത സിറ്റിംഗ്വരെ കാത്തിരിക്കണം. സൗദി ബാലന് കൊല്ലപ്പെട്ട സംഭവത്തില്‍ റഹീമിന് 20 വര്‍ഷം തടവുശിക്ഷ മേയ് 26ന് കോടതി വിധിച്ചിരുന്നു. ഇതില്‍ 19 വര്‍ഷത്തെ ജയില്‍വാസം പൂര്‍ത്തിയായി. ഇനി ഒരു വര്‍ഷം മാത്രമാണ് തടവുള്ളത്. അതിനിടയിലാണ് അപ്രതീക്ഷിത അപ്പീലുമായി പ്രോസിക്യൂഷന് രംഗത്തുവന്നിട്ടുള്ളത്. ഭിന്നശേഷിക്കാനായ ബാലന് കൊല്ലപ്പെട്ട കേസായതിനാല്‍ ശിക്ഷ വര്‍ധിപ്പിക്കാന്‍ പ്രോസിക്യൂഷന് ആവശ്യപ്പെടുമോ എന്ന ആശങ്കയാണ് ഉയര്‍ന്നിട്ടുള്ളത്. എന്നാല്‍ ഇത് സാധാരണ നടപടിക്രമങ്ങളുടെ ഭാഗമാണെന്ന് റിയാദ് സഹായസമിതി പ്രതികരിച്ചു. ഏതൊരു കീഴ്കോടതി വിധിക്കും ശേഷം പബ്ലിക് പ്രോസിക്യൂഷന് അപ്പീല്‍ പോകുന്നത് പതിവാണ്.ഇതു…
Read Moreമൂന്നാറിൽ ജീപ്പ് കൊക്കയിലേക്കുമറിഞ്ഞ് ഒരാള്‍ മരിച്ചു; അപകടത്തിൽപ്പെട്ട ജീപ്പിൽ ഒരു കുട്ടിയടക്കം 11 പേർ
ഇടുക്കി: മൂന്നാറില്‍ ജീപ്പ് നൂറടിയോളം താഴ്ചയിലേക്ക് മറിഞ്ഞ് ഒരാള്‍ മരിച്ചു. മൂന്നാര്‍ പോതമേട്ടില്‍ ഇന്നു രാവിലെ പത്തോടെയായിരുന്നു. ചെന്നൈ കോയംപേട്, ഊരപ്പാക്കാം സ്വദേശികളാണ് അപകടത്തില്‍പ്പെട്ടത്. മൂന്നാര്‍ സന്ദര്‍ശനത്തിനെത്തിയ ഇവര്‍ പോതമേട്ടിലെ റിസോര്‍ട്ടിലായിരുന്നു താമസം. ഇവിടെ നിന്നു മൂന്നാര്‍ ഹെഡ് വര്‍ക്ക് ഡാമിനു സമീപമുണ്ടായിരുന്ന ഇവരുടെ വാഹനത്തില്‍ കയറാന്‍ ജീപ്പില്‍ പോകുമ്പോഴായിരുന്നു അപകടമുണ്ടായത്. ജീപ്പ് പിന്നോട്ടെടുക്കുന്നതിനിടെ നിയന്ത്രണം വിട്ട് താഴ്ചയിലേക്കു പതിക്കുകയായിരുന്നു.വാഹനം പൂര്‍ണമായും തകര്‍ന്ന നിലയിലാണ്. ജീപ്പില്‍ ഒരു കുട്ടി അടക്കം 11 പേരാണ് ഉണ്ടായിരുന്നത്. പരിക്കേറ്റവരെ ഓടിക്കൂടിയ നാട്ടുകാരും ഡ്രൈവര്‍മാരും ഫയര്‍ഫോഴ്സും ചേര്‍ന്ന് ആശുപത്രികളിലെത്തിച്ചു.
Read Moreതിരുവനന്തപുരം മെഡിക്കല്‍ കോളജിലെ ചികിത്സാ പ്രതിസന്ധിക്കു പരിഹാരം; വിമാനമാര്‍ഗം ഇന്നു രാവിലെ ശസ്ത്രക്രിയാ ഉപകരണങ്ങൾ എത്തിച്ചു ; മാറ്റിവച്ച ശസ്ത്രക്രിയകള്‍ പുനരാരംഭിച്ചു
തിരുവനന്തപുരം: മെഡിക്കല്‍ കോളജിലെ ചികിത്സ പ്രതിസന്ധിക്ക് പരിഹാരമായി. ശസ്ത്രക്രിയ ഉപകരണങ്ങള്‍ എത്തിച്ചു. ഹൈദരാബാദില്‍ നിന്നും വിമാനമാര്‍ഗം ഇന്ന് രാവിലെയാണ് ഉപകരണങ്ങള്‍ എത്തിച്ചത്.ലത്തോക്ലാസ്റ്റ് പ്രോബ് എന്ന ഉപകരണങ്ങളും അനുബന്ധ സാധനസാമഗ്രികളുമാണ് എത്തിച്ചത്. ഇതേത്തുടര്‍ന്ന് മാറ്റി വച്ച ശസ്ത്രക്രിയകള്‍ പുനഃരാരംഭിച്ചു . മെഡിക്കല്‍ കോളജ് യൂറോളജി വിഭാഗം മേധാവി ഡോ. ഹാരിസ് ചിറയ്ക്കലാണ് ആരോഗ്യവകുപ്പിനെ നിശിതമായി വിമര്‍ശിച്ച് രംഗത്തെത്തിയത്. തന്റെ മകന്റെ പ്രായമുള്ള രോഗിക്ക് ഉപകരണങ്ങളുടെ അഭാവം കാരണം ഓപ്പറേഷന് വൈകുന്നതും നിരവധി രോഗികളുടെ ഓപ്പറേഷന് ഉപകരണങ്ങളുടെ അഭാവത്തെ തുടര്‍ന്ന് റദ്ദാക്കിയ കാര്യവും ഡോക്ടര്‍ വെളിപ്പെടുത്തിയിരുന്നു. ഇത് ഏറെ വിവാദമായതിനെ തുടര്‍ന്നാണ് സര്‍ക്കാര്‍ അടിയന്തരമായി ഉപകരണങ്ങള്‍ എത്തിച്ചത്. അതേ സമയം ഡോക്ടര്‍ക്കെതിരേ ആരോഗ്യ വകുപ്പ് ആദ്യം നടപടിക്ക് ഒരുങ്ങിയെങ്കിലും പൊതുജന പിന്തുണ ഡോക്ടര്‍ക്ക് ലഭിച്ചത് കണ്ട് ആരോഗ്യ വകുപ്പ് പിന്മാറുകയായിരുന്നു. ഓപ്പറേഷന് വേണ്ട ഉപകരണങ്ങള്‍ വാങ്ങണമെന്ന് മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പള്‍,…
Read Moreവിവാഹിതയായ കാമുകിക്കൊപ്പം പുഴയിൽ ചാടി കാമുകൻ; യുവതി നീന്തി കരയ്ക്ക് കയറി; യുവാവിനായി തെരച്ചിൽ ഊർജിതം
ഭർതൃമതിയായ യുവതിക്കൊപ്പം പുഴയിൽ ചാടിയ ആൺ സുഹൃത്തിനായി ഇന്നും തെരച്ചിൽ ഊർജിതമാക്കി പോലീസ്. ഇന്നലെ പുലർച്ചെയാണ് ബേക്കൽ പെരിയാട്ടടുക്കം സ്വദേശിനിയായ 35കാരിയും ആൺസുഹൃത്തും പുഴയിൽ ചാടിയത്. എന്നാൽ, പുഴയിലേക്ക് ചാടിയുടൻ യുവതി നീന്തിരക്ഷപ്പെട്ടു. ഇന്നലെ രാവിലെ എട്ടോടെ പ്രദേശവാസികളാണ് പുഴയുടെ കരയിലായി ഒരു യുവതി നില്‍ക്കുന്നത് കണ്ടത്. തുടർന്ന് വളപട്ടണം പോലീസിൽ വിവരമറിയിക്കുകയായിരുന്നു. സ്ഥലത്തെത്തിയ പോലീസ് യുവതിയെ സ്റ്റേഷനിലേക്ക് കൊണ്ടുപോയി വിവരം ചോദിച്ചപ്പോഴാണ് കൂടെ യുവാവ് ഉള്ള വിവരം യുവതി പറഞ്ഞത്. ബേക്കൽ പോലീസിൽ യുവതിയെ കാണാനില്ലെന്ന പരാതിയെ തുടർന്ന് കേസെടുത്ത് പോലീസ് അന്വേഷണം നടക്കുന്നതിനിടെയാണ് വളപട്ടണം പുഴയുടെ തീരത്ത് യുവതിയെ കണ്ടെത്തിയത്. കഴിഞ്ഞ ദിവസം രാത്രിയാണ് കാസർഗോഡുള്ള പോലീസുകാരന്റെ ഭാര്യയായ യുവതി ആൺസുഹൃത്തിനൊപ്പം കണ്ണൂരിൽ എത്തിയത്. തുടർന്ന് ഇന്നലെ പുലർച്ചെ വളപട്ടണം പാലത്തിനു മുകളിൽ എത്തി ഇരുവരും പുഴയിലേക്ക് ചാടുകയായിരുന്നു.
Read Moreവിഎസിന്റെ ആരോഗ്യനില ഗുരുതരമായി തുടരുന്നു; ഹൃദയത്തിന്റെയും വൃക്കകളുടെയും പ്രവര്‍ത്തന തകരാർ തുടരുന്നു
തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ ആരോഗ്യനില ഗുരുതരമായി തുടരുന്നു. ഹൃദയത്തിന്റെയും വൃക്കvsകളുടെയും പ്രവര്‍ത്തനം തകരാറിലായി തുടരുന്നതിനാല്‍ അദ്ദേഹത്തെ ഡയാലിസിസിന് വിധേയമാക്കിയിരിക്കുകയാണ്. നിലവില്‍ വെന്റിലേറ്ററിന്റെ സഹായത്തിലാണ് അദ്ദേഹത്തിന്റെ ജീവന് നിലനിര്‍ത്തുന്നത്. പട്ടത്തെ സ്വകാര്യാശുപത്രിയില്‍ കഴിഞ്ഞ ഒരാഴ്ചയായി അദ്ദേഹം ചികിത്സയില്‍ കഴിയുകയാണ്.അഞ്ച് ദിവസം മുന്‍പാണ് ആരോഗ്യനില വഷളായത്. കാര്‍ഡിയോളജി, നെഫ്രോളജി, ന്യുറോളജി വിഭാഗത്തിലെ ഡോക്ട ര്മാര് അദ്ദേഹത്തിന്റെ ആരോഗ്യ നില പൂര്‍വസ്ഥിതിയിലാക്കാനുള്ള ചികിത്സകളുമായി മുന്നോട്ടു പോകുകയാണ്. സര്‍ക്കാര്‍ നിയോഗിച്ച മെഡിക്കല്‍ ബോര്‍ഡും ഇന്നലെ അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി വിലയിരുത്തിയിരുന്നു.മെഡിക്കല്‍ ബുള്ളറ്റിനിലൂടെയാണ് വി.എസിന്റെ ആരോഗ്യസ്ഥിതി സംബന്ധിച്ച വിവരങ്ങള്‍ ആശുപത്രി അധികൃതര്‍ പുറത്ത് വിടുന്നത്.
Read More