ഹൈദരാബാദ്: തെലങ്കാനയിലെ കെമിക്കൽ ഫാക്ടറിയിൽ ഇന്നലെയുണ്ടായ സ്ഫോടനത്തിൽ മരണം 45 ആയി. രാത്രി നടത്തിയ തെരച്ചിലിലാണ് കൂടുതൽ മൃതദേഹങ്ങൾ കണ്ടെത്തിയത്. പരിക്കേറ്റവരെ ആശുപത്രികളിലേക്കു മാറ്റി. സംഗറെഡ്ഡി പശമൈലാരം ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റിലെ സിഗചി കെമിക്കൽ കമ്പനിയിലാണ് ഇന്നലെ രാത്രി പൊട്ടിത്തെറിയുണ്ടായത്. റിയാക്ടര്‍ പൊട്ടിത്തെറിച്ചാണ് അപകടം. സംഭവത്തില്‍ ദുഃഖം രേഖപ്പെടുത്തിയ മുഖ്യമന്ത്രി എ. രേവന്ത് റെഡ്ഡി, കുടുങ്ങിക്കിടക്കുന്ന തൊഴിലാളികളെ രക്ഷിക്കുന്നതിനും അവര്‍ക്ക് മികച്ച വൈദ്യസഹായം നല്‍കുന്നതിനും എല്ലാ നടപടികളും സ്വീകരിക്കാന്‍ ഉദ്യോഗസ്ഥരോട് നിര്‍ദേശിച്ചു. സംഭവ സ്ഥലത്ത് കുടുങ്ങിയ തൊഴിലാളികളെ രക്ഷിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. സംഭവസമയത്ത് 90 തൊഴിലാളികൾ ഫാക്ടറിയിലുണ്ടായിരുന്നു.
Read MoreDay: July 1, 2025
പോലീസ് സ്റ്റേഷനിൽ അതിക്രമം നടത്തിയ പ്രതി 24 വർഷത്തിനു ശേഷം പിടിയിൽ; തമിഴ്നാട്ടിൽ നിന്ന് ബിലാലിനെ പൊക്കിയത് സ്പെഷൽ ടീം
വണ്ടിപ്പെരിയാർ: പോലീസ് സ്റ്റേഷനിൽ കയറി അതിക്രമം നടത്തിയ കേസിലെ പ്രതി ഇരുപത്തിനാല് വർഷങ്ങൾക്കു ശേഷം പോലീസിന്റെ പിടിയിലായി. വണ്ടിപ്പെരിയാർ മേലേ ഗൂഡല്ലൂർ സ്വദേശി ബിലാൽ മൊയ്തീനെ(45) യാണ് വണ്ടിപ്പെരിയാർ എസ്ഐ ടി.എസ്. ജയകൃഷ്ണനും സംഘവും തമിഴ്നാട്ടിലെ പുതുപ്പെട്ടിയിൽനിന്ന് പിടികൂടിയത്. 2001ൽ ബിലാൽ വണ്ടിപ്പെരിയാർ പോലീസ് സ്റ്റേഷനിൽ അതിക്രമിച്ചു കയറി ബഹളംവയ്ക്കുകയും ഉപകരണങ്ങൾക്കു കേടുപാടുകൾ വരുത്തുകയും ചെയ്തു. പിന്നീട് ജാമ്യത്തലിറങ്ങിയ ഇയാൾ തമിഴ്നാട്ടിലേക്കു കടക്കുകയായിരുന്നു. വാറന്റായതിനെത്തുടർന്ന് പലതവണ പോലീസ് അന്വേഷിച്ചെങ്കിലും ഇയാളെ കണ്ടെത്താനയില്ല. എസ്ഐ ടി.എസ്. ജയ കൃഷണന്റെ നേതൃത്വത്തിൽ പിന്നീട് നടത്തിയ ഊർജിതമായ അന്വേഷണത്തിലാണ് തമിഴ്നാട്ടിൽനിന്ന് പ്രതിയെ പിടികൂടിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കി.
Read Moreമാതാപിതാക്കൾ മരിച്ചു, ആരോടും മിണ്ടാതെ 55 -കാരൻ ഫ്ലാറ്റിനകത്ത് അടച്ചിരുന്നത് മൂന്ന് വർഷം
മാതാപിതാക്കൾ ജീവിച്ചിരിക്കുന്ന കാലമത്രയും മക്കളുടെ സുവർണ കാലഘട്ടമെന്നാണ് പറയുന്നത്. അച്ഛനമ്മമാരുടെ വിയോഗം മക്കൾക്ക് താങ്ങാവുന്നതിലും അപ്പുറമാണ്. അത് തെളിയിക്കുന്ന വാർത്തയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. നവി മുംബൈയിലുള്ള 55 -കാരൻ തന്റെ അച്ഛന്റേയും അമ്മയുടെയും മരണത്തിന് പിന്നാലെ ഫ്ലാറ്റിന് പുറത്തിറങ്ങാതെ കഴിഞ്ഞത് മൂന്ന് വർഷമാണ്. വീട്ടിൽ ഭക്ഷണം ഉണ്ടാക്കിയിരുന്നില്ല, പകരം ഓർഡർ ചെയ്താണ് കഴിച്ചിരുന്നത്. ഈ ഭക്ഷണത്തിന്റെ ഡെലിവറിക്കായി എത്തുന്നവരെ മാത്രമായിരുന്നു അയാൾ ആകെ കാണുന്നുണ്ടായിരുന്നത്. 20 വർഷം മുൻപാണ് അദ്ദേഹത്തിന്റെ സഹോദരൻ ആത്മഹത്യ ചെയ്തത്. അതിനുശേഷം അദ്ദേഹത്തിന്റെ ലോകം മാതാപിതാക്കൾ തന്നെയായിരുന്നു. അങ്ങനെ മാതാപിതാക്കൾ മരിച്ചതോടെ തനിക്ക് ലോകത്ത് ആരുമില്ല എന്ന ചിന്ത വരികയും ഒറ്റയ്ക്കാണെന്ന് തോന്നലുണ്ടാവുകയും ചെയ്തതോടെ അദ്ദേഹം ഫ്ളാറ്റിനു പുറത്തിറങ്ങാതെ ഇരിക്കുകയും ചെയ്തു. അദ്ദേഹത്തിന്റെ ഈ അവസ്ഥയെ കുറിച്ച് ഫ്ലാറ്റിൽ ഉള്ളവർ ഒരു എൻജിഒയെ അറിയിച്ചു. അങ്ങനെ സോഷ്യൽ ആൻഡ് ഇവാഞ്ചലിക്കൽ…
Read Moreഒന്നും രണ്ടുമല്ല 36 ലിറ്റർ മദ്യം; നിർത്താതെ പോയ ഓട്ടോറിക്ഷയെ പിന്തുടർന്ന് എക്സൈസ് പിടിച്ചെടുത്തത് 500 മില്ലിലിറ്റർ വീതമുള്ള 72 കുപ്പികൾ
നെടുംകണ്ടം: വാഹന പരിശോധനയ്ക്കിടെ നിർത്താതെ പോയ ഓട്ടോറിക്ഷ പിന്തുടർന്ന് ഉടുന്പൻചോല എക്സൈസ് സംഘം 36 ലിറ്റർ മദ്യം പിടികൂടി. ഒരാൾ അറസ്റ്റിൽ. വാഹനം ഓടിച്ചിരുന്ന കടശിക്കടവ് മണി ഭവനിൽ രാജേഷ് (37) ആണ് പിടിയിലാത്. എക്സൈസ് ഇൻസ്പെക്ടർ ജി. വിജയകുമാറിന്റെ നേതൃത്വത്തിൽ കൊച്ചറ കടുക്കാസിറ്റിയിൽ വാഹന പരിശോധന നടത്തുന്നതിനിടെ കൊച്ചറ ഭാഗത്തുനിന്നു വരികയായിരുന്ന ഓട്ടോറിക്ഷയ്ക്ക് കൈ കാണിച്ചെങ്കിലും നിർത്താതെ പോകുകയായിരുന്നു. തുടർന്ന് വാഹനം പിന്തുടർന്ന് മൈലാടുംപാറയിൽ വാഹനം തടഞ്ഞുനിർത്തി പരിശോധിച്ചപ്പോഴാണ് 500 മില്ലിലിറ്റർ വീതമുള്ള 72 കുപ്പികളിലായി വിവിധ ഇനത്തിൽപ്പെട്ട 36 ലിറ്റർ മദ്യം കണ്ടെത്തിയത്. മദ്യം കടശിക്കടവിലും പരിസര പ്രദേശങ്ങളിലും ചില്ലറ വിൽപ്പനയ്ക്കായി കടത്തിക്കൊണ്ടുവന്നതാണന്ന് എക്സൈസ് പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. ഓട്ടോറിക്ഷയും കസ്റ്റഡിയിലെടുത്തു. റെയ്ഡിൽ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ കെ.എസ്. അസീസ്, പ്രിവന്റീവ് ഓഫീസർ എം. നൗഷാദ്, സിവിൽ എക്സൈസ് ഓഫീസർമാരായ…
Read Moreമത്സ്യബന്ധന വള്ളം കടലിൽ തകർന്നു; കണ്ടെയ്നറിൽ തട്ടിയെന്ന് സംശയം; എട്ടുലക്ഷം രൂപയുടെ നഷ്ടമെന്ന് വള്ളം ഉടമ
അമ്പലപ്പുഴ: മത്സ്യബന്ധന വള്ളം കടലിൽ തകർന്നു. നീർക്കുന്നം തെക്കാലിശേരിൽ വേണുവിന്റെ ഉടമസ്ഥതയിലുള്ള ഓണം എന്ന ലയ്ലാൻഡ് വള്ളത്തിനാണ് തകരാർ സംഭവിച്ചത്.ി കഴിഞ്ഞദിവസം രാവിലെ 45 തൊഴിലാളികളുമായി കായംകുളം തുറമുഖത്തുനിന്നാണ് വള്ളം പോയത്. മത്സ്യ ബന്ധനത്തിനിടെ ഉഗ്ര ശബ്ദം കേട്ടതിനുശേഷം വള്ളം ചലിക്കാതെയായി. പിന്നീട് തൊട്ടടുത്തുണ്ടായിരുന്ന മറ്റൊരു വള്ളത്തിന്റെ സഹായത്താൽ അപകടത്തിൽപ്പെട്ട വള്ളം കായംകുളം യാർഡിലെിത്തിച്ച് പരിശോധിച്ചപ്പോഴാണ് വള്ളത്തിന്റെ അടിത്തട്ട് പൂർണമായും തകർന്നത് കണ്ടത്. ഏകദേശം എട്ട് ലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചതായി വള്ളയുടമ പറഞ്ഞു. കപ്പലപകടത്തിനെത്തുടർന്ന് കടലിന് അടിത്തട്ടിലുള്ള കണ്ടെയ്നറിൽ തട്ടിയതാണ് അപകടകാരണമെന്നു കരുതുന്നു.
Read Moreദുബായ് റാസൽകൈമയിൽ കെട്ടിടത്തിനുമുകളിൽനിന്നു വീണ് മലയാളി യുവാവ് മരിച്ചു
അമ്പലപ്പുഴ: ദുബായ് റാസൽകൈമയിൽ കെട്ടിടത്തിനുമുകളിൽനിന്നു വീണ് യുവാവ് മരിച്ചു. പുന്നപ്ര വടക്ക് പഞ്ചായത്ത് കളർകോട് എസ്ഡബ്ല്യുഎസ് ജംഗ്ഷനുസമീപം ശരത് നിവാസിൽ ശരത്ചന്ദ്രബോസിന്റെ മകൻ ശരത് രാജ് (ഉണ്ണി-28) ആണ് മരിച്ചത്. 26ന് രാത്രിയിലായിരുന്നു അപകടം. റാസൽകൈമയിൽ സ്വകാര്യകമ്പനിയിൽ ജോലിചെയ്യുകയായിരുന്നു. അമ്മ: രാജേശ്വരി. സഹോദരി: ശാരി ശരത്. സംസ്കാരം ഇന്ന് അമ്മയുടെ കുടുംബവീടായ നെടുമുടി ആറ്റുവാത്തല വലിയമഠത്തിൽ വീട്ടുവളപ്പിൽ.
Read Moreകന്പ്യൂട്ടർ സർവീസ് ചെയ്തതിന്റെ പണം ചോദിച്ചു; കടയുടമയെ താടിക്കു പിടിച്ചുവലിച്ച് മധ്യവയസ്കൻ
കന്പ്യൂട്ടർ സർവീസ് ചെയ്തതിന്റെ പണം ചോദിച്ച കടക്കാരന്റെ താടിക്കു പിടിച്ചുവലിച്ചു മർദിച്ച് മധ്യവയസ്കൻ. ബംഗ്ലാദേശ് ഗിയോറിലാണു സംഭവം. നഗരത്തിൽ കന്പ്യൂട്ടർ വിൽപ്പനയും സർവീസും നടത്തുന്ന മാലിക് കന്പ്യൂട്ടേഴ്സിന്റെ ഉടയ്ക്കുനേരേയാണ് ഇയാൾ അക്രമണം നടത്തിയത്. കടയിൽ സ്ഥരിമായി വരാറുള്ള നസീമാണ് കടയുടമയെ മർദിച്ചത്. നസീം പലതവണ കംപ്യൂട്ടർ സർവീസ് ചെയ്തശേഷം കടം പറഞ്ഞിരുന്നു. പണം ആവശ്യപ്പെട്ടപ്പോൾ അവധി പറയുന്നതല്ലാതെ പണം നൽകിയിരുന്നില്ല. ഇതിനിടെ വീണ്ടും ഇയാൾ കന്പ്യൂട്ടർ സർവീസിനെത്തി. എന്നാൽ, സർവീസ് ചാർജ് ആയ 10,500 രൂപ കടയുടമ മുൻകൂർ ആവശ്യപ്പെട്ടു. കടം പറഞ്ഞ തുകയുടെ കാര്യത്തിലും പരിഹാരം കാണണമെന്നും പറഞ്ഞു. ഇതിൽ പ്രകോപിതനായി ഇയാൾ കടയുടമയെ മർദിക്കുകയായിരുന്നു. കടയുടമയുടെ താടിയിൽ പിടിച്ചുവലിക്കുന്നതും മുഖത്തടിക്കുന്നതും ദൃശ്യങ്ങളിൽ കാണാം. എന്നാൽ, കടയുടമ തിരിച്ചടിക്കാൻ മുതിരുന്നില്ല. ഒടുവിൽ അടിപിടി അതിരുകടന്നപ്പോൾ സമീപത്തുള്ളവർ ഇടപെട്ടു പ്രശ്നം മധ്യവയസ്കനെ പുറത്താക്കുകയായിരുന്നു.
Read Moreപനിയും ഛർദിയും ബാധിച്ച പത്താം ക്ലാസ് വിദ്യാർഥി മരണത്തിന് കീഴടങ്ങി; പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ മരണകാരണം കണ്ടെത്താനായില്ല; സ്കൂളിൽ ബോധവത്ക്കരണ ക്ലാസെടുക്കുമെന്ന് ആരോഗ്യവകുപ്പ്
മാവേലിക്കര: ചെട്ടികുളങ്ങരയിൽ പനിയും ഛർദിയും ബാധിച്ചു പത്താം ക്ലാസ് വിദ്യാർഥി മരിച്ചതിന്റെ കാരണം പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ വ്യക്തമല്ലെന്ന് അധികൃതർ. ചെട്ടികുളങ്ങര ഈരേഴ തെക്ക് കാങ്കാലിൽ കിഴക്കതിൽ സെൽവരാജ്-ലേഖ ദമ്പതികളുടെ മകൻ ചെട്ടികുളങ്ങര എച്ച്എസ്എസ് വിദ്യാർഥി നവീൻ രാജ് (15) ആണ് കഴിഞ്ഞദിവസം പനിയും ഛർദിയും ബാധിച്ചു മരിച്ചത്. ഇന്നലെ നടന്ന പോസ്റ്റ്മോർട്ടത്തിന്റെ പ്രാഥമിക പരിശോധനാ റിപ്പോർട്ടിൽ കാരണം വ്യക്തമല്ല എന്നാണ് ആരോഗ്യവകുപ്പ് അധികൃതർ പറയുന്നത്. എന്നാൽ, പനിയെത്തുടർന്നുണ്ടായ ഹൃദയാഘാതമാകാം മരണ കാരണമെന്നു സൂചനയുണ്ട്.ആന്തരിക അവയവങ്ങളുടെ പരിശോധനാ ഫലം ലഭിച്ചാൽ മാത്രമേ മരണകാരണം കൃത്യമാകു. പ്രാഥമിക പരിശോധനയിൽ മരണകാരണം കണ്ടെത്താനായിട്ടില്ലെന്നും അധികൃതർ പറഞ്ഞു. കഴിഞ്ഞദിവസം ഉച്ചയോടെയാണു നവീനെ ആശുപത്രിയിൽ എത്തിച്ചത്. പെട്ടെന്ന് ആരോഗ്യനില വഷളായതിനാൽ അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചു ചികിത്സ നൽകുന്നതിനിടെയാണ് മരിച്ചത്. പരിശോധനയിൽ കുട്ടിക്ക് എച്ച്വൺ എൻവൺ, ഡെങ്കിപ്പനി, എലിപ്പനി എന്നിവയുടെ ലക്ഷണങ്ങൾ ഇല്ലായിരുന്നുവെന്നു സ്ഥിരീകരിച്ചു.…
Read Moreവൈറലാവാൻ വാട്ടൽ ടാങ്കിലിറങ്ങി യുവാക്കളുടെ റീൽസ് ചിത്രീകരണം; പള്ളിപ്പുറത്തെ കുടിവെള്ളം മുടങ്ങിയത് മൂന്നു ദിവസം; രണ്ടരലക്ഷം രൂപയുടെ നഷ്ടം; നാലുവകുപ്പുകളിട്ട് കേസെടുത്ത് പോലീസ്
പൂച്ചാക്കൽ: സോഷ്യൽ മീഡിയ യിൽ വൈറലാകാൻ റീൽസ് ചിത്രീകരിച്ചത് 23 മീറ്ററോളം ഉയരമുള്ള ശുദ്ധജല വിതരണ ടാങ്കിൽ. റീൽസ് കാരണം മൂന്നു ദിവസമായി മുടങ്ങിയിരുന്ന പള്ളിപ്പുറം പഞ്ചായത്തിൽ ശുദ്ധജലവിതരണം ഇന്നലെ ഉച്ചയോടെ പുനരാരംഭിച്ചു. ടാങ്കിൽ നിലവിലു ണ്ടായിരുന്ന കുടിവെള്ളം മുഴുവനായി കളഞ്ഞു. പിന്നീട് ടാങ്ക് അണുവിമുക്തമാക്കിയതിനുശേഷം വെള്ളം നിറച്ചു. വെള്ളത്തിന്റെ സാമ്പിൾ ശേഖരിച്ച് ജലവിതരണ വിഭാഗത്തിന്റെ ആലപ്പുഴയിലെ ക്വാളിറ്റി കൺട്രോൾ വിഭാഗം പരിശോധന നടത്തി മാലിന്യങ്ങൾ ഇല്ലെന്ന് ഉറപ്പുവരുത്തിയതിനു ശേഷമാണ് ശുദ്ധജല വിതരണം ആരംഭിച്ചത്. ചേർത്തല-അരൂക്കുറ്റി റോഡിൽ പള്ളിപ്പുറം മലബാർ സിമെന്റ് ഫാക്ടറിക്കു വടക്കുഭാഗത്തെ ജപ്പാൻശുദ്ധജല സംഭണിയിലാണ് കഴിഞ്ഞ 28ന് മൂന്നു യുവാക്കൾ ഇറങ്ങി കുളിച്ചും ടാങ്കിലേക്ക് ചാടിയും വീഡിയോ ചിത്രീകരിച്ചത്. സംഭവത്തിൽ അറസ്റ്റിലായ തൈക്കാട്ടുശേരി മണ്ണാർകാട് യദുകൃഷ്ണൻ (25), പുത്തൻനികർത്തിൽ അതുൽകൃഷ്ണ(27), പാണാവള്ളി കളരിത്തറ ജയരാജ് (27)എന്നിവരെ റിമാൻഡ് ചെയ്തിരുന്നു. ശുദ്ധജലം മലിനമാക്കൽ പൊതുമുതൽ നശിപ്പിക്കൽ,…
Read Moreപച്ചപ്പില്‍ അട്ടിമറി
ലണ്ടന്‍: വിംബിള്‍ഡണ്‍ ടെന്നീസിന്റെ 2025 പതിപ്പിന് അട്ടിമറിയോടെ തുടക്കം. ഏക പുല്‍കോര്‍ട്ട് ഗ്രാന്സ്ലാമായ വിംബിള്‍ഡണില്‍ പുരുഷ സിംഗിള്‍സിന്റെ ആദ്യ റൗണ്ടില്‍ ഒമ്പതാം സീഡായ റഷ്യയുടെ ഡാനില്‍ മെദ്വദേവ് പുറത്ത്. ഫ്രാന്‍സിന്റെ സീഡില്ലാത്ത ബെഞ്ചമിന്‍ ബോന്സിയോടാണ് 2021 യുഎസ് ഓപ്പണ്‍ ജേതാവായ മെദ്വദേവ് പരാജയപ്പെട്ടത്. സ്കോര്‍: 7-6 (7-2), 3-6, 7-6 (7-3), 6-2. പുരുഷ സിംഗിള്‍സില്‍ 20-ാം സീഡായ ഓസ്ട്രേലിയയുടെ അലക്സി പോപ്പിരിന്, 24-ാം സീഡ് ഗ്രീസിന്റെ സ്റ്റെഫാനോസ് സിറ്റ്സിപാസ് എന്നിവരും ആദ്യ റൗണ്ടിനപ്പുറം കടന്നില്ല. പരിക്കിനെത്തുടര്‍ന്ന് സിറ്റ്സിപാസ് റിട്ടയര്‍ ചെയ്യുകയായിരുന്നു. ഫ്രഞ്ച് താരം വാലന്റൈന്‍ റോയറിനോട് 6-3, 6-2നു പിന്നില്‍ നില്‍ക്കവേയാണ് സിറ്റ്സിപാസ് റിട്ടയര്‍ ചെയ്തത്. ബ്രിട്ടീഷ് താരം ആര്‍തര്‍ ഫെറിയോട് 6-4, 6-1, 4-6, 6-4നാണ് അലക്സി പോപ്പിരിന്റെ ആദ്യ റൗണ്ട് തോല്‍വി. ഓസ്ട്രേലിയയുടെ ജോര്‍ദാന്‍ തോംപ്സണ്, അമേരിക്കയുടെ ലേണര്‍ ടിയാന്, ഫ്രാന്‍സെസ് ടിയാഫോ,…
Read More