ചെറുതോണി: വളക്കടയിൽനിന്നു മരുന്ന് മാറിനൽകിയതിനെത്തുടർന്നു കർഷകന്റെ 300 ഏത്തവാഴകൾ നശിച്ചതായി പരാതി. കഞ്ഞിക്കുഴി പഞ്ചായത്തിൽ ചുള്ളിക്കൽ ഫ്രാൻസിസിന്റെ അഞ്ചു മാസം പ്രായമായ ഏത്തവാഴകളാണ് നശിച്ചത്. വാഴയ്ക്ക് കുമിൾരോഗം പിടിപെട്ടതിനെത്തുടർന്ന് കർഷകൻ കഞ്ഞിക്കുഴി കൃഷിഓഫിസിൽ വിവരം അറിയിച്ചു.കൃഷി ഓഫീസർ നിർദേശിച്ച മരുന്ന് കഞ്ഞിക്കുഴിലെ സ്വകാര്യ വളക്കടയിൽനിന്നു വാങ്ങി തളിക്കുകയായിരുന്നു. ഇതോടെ വാഴകൾ പഴുത്ത് ഉണങ്ങുകയായിരുന്നു. പിന്നീട് നടത്തിയ പരിശോധനയിൽ കടയിൽനിന്ന് മരുന്ന് മാറിയാണ് നൽകിയതെന്നു കണ്ടെത്തി. ഫ്രാൻസിസ് കഞ്ഞിക്കുഴി കൃഷിഭവനിലും കഞ്ഞിക്കുഴി പോലീസിലും പരാതി നൽകി. പലരിൽനിന്നും കടംവാങ്ങിയാണ് ഫ്രാൻസിസ് കൃഷി ചെയ്തിരുന്നത്. മൂന്നു ലക്ഷത്തോളം രൂപയുടെ നഷ്ടമുണ്ടായതായി കർഷകൻ പറഞ്ഞു.
Read MoreDay: July 4, 2025
വീട്ടില്‍ ആളില്ലാതിരുന്ന സമയത്ത് പ്രായപൂർത്തിയാവാത്ത പെണ്‍കുട്ടിക്കു നേരേ അതിക്രമം; യുവാവ് അറസ്റ്റില്‍
അടിമാലി: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്കു നേരേ അതിക്രമം നടത്തിയ സംഭവത്തില്‍ ഒരാളെ അടിമാലി പോലീസ് അറസ്റ്റ് ചെയ്തു. അടിമാലി തട്ടേക്കണ്ണന്‍കുടി സ്വദേശിയായ രമേശാണ് പിടിയിലായത്. കഴിഞ്ഞ മാസമാണ് കേസിനാസ്പദമായ സംഭവം. വീട്ടില്‍ ആളില്ലാതിരുന്ന സമയത്ത് പ്രതി പെണ്‍കുട്ടിക്കുനേരേ അതിക്രമം നടത്തിയതായി രക്ഷിതാക്കൾ നൽകിയ പരാതിയെത്തുടർന്നാണ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് പ്രതിയെ കസ്റ്റഡിയില്‍ എടുത്തത്. പോക്സോ വകുപ്പ് പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
Read Moreകറിയില്‍ ഉപ്പ് കൂടി: അഞ്ച് മാസം ഗർഭിണിയായ ഭാര്യയോട് ഭർത്താവ് ചെയ്തത് പൊറുക്കാനാവാത്ത തെറ്റ്
കറിയില്‍ ഉപ്പ് കൂടിയതിനെത്തുടർന്നുണ്ടായ തര്‍ക്കത്തില്‍ അഞ്ചു മാസം ഗര്‍ഭിണിയായ യുവതിയെ ഭര്‍ത്താവ് കൊലപ്പെടുത്തി. ഉത്തര്‍പ്രദേശിലെ കാസ്ഗഞ്ച് ജില്ലയില്‍ താമസിക്കുന്ന ബ്രജ്ബാല(25) ആണ് മരിച്ചത്. സംഭവത്തിനുശേഷം ഒളിവിൽപ്പോയ രാമുവിനെ പിന്നീട് പോലീസ് പിടികൂടി. ബുധനാഴ്ച രാവിലെ ഉണ്ടാക്കിയ ഭക്ഷണത്തില്‍ ഉപ്പ് കൂടുതലാണെന്നുപറഞ്ഞ് ബ്രജ്ബാലയെ രാമു അടിച്ചു. അടിയുടെ ആഘാതത്തില്‍ ബ്രജ്ബാല വീടിന്റെ മുകളില്‍നിന്നു താഴേക്കുവീണു. വീഴ്ചയില്‍ ഗുരുതരമായ പരിക്കേറ്റ ബ്രജ്ബാലയെ ബന്ധുക്കള്‍ ഉടനെ ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ആരോഗ്യനില വഷളായതിനെത്തുടർന്ന് അലിഗഡ് മെഡിക്കല്‍ കോളജിലേക്ക് മാറ്റി. ചികിത്സയ്ക്കിടെ ഇന്നലെയാണു യുവതി മരിച്ചത്. രാമുവിന് അവിഹിതബന്ധമുണ്ട് എന്ന ആരോപണവുമായി ബ്രജ്ബാലയുടെ സഹോദരന് രംഗത്തെത്തി. ഈ ബന്ധം ബ്രജ്ബാലയും രാമുവും തമ്മില്‍ നിരന്തരം കലഹങ്ങള്‍ക്ക് ഇടയാക്കിയിരുന്നുവെന്നും സഹോദരൻ പോലീസിനു മൊഴി നൽകിയിട്ടുണ്ട്.
Read Moreപട്ടിയോടിച്ചപ്പോൾ ഉരണ്ടുവീണു; നഖം കൊണ്ട്മുറിഞ്ഞകാര്യം ആരോടും പറഞ്ഞില്ല; പനിയുമായെത്തിയ വയോധികന് പേവിഷബാധ; ചികിത്സയിലിരുന്ന ഗോപിനാഥന് ദാരുണാന്ത്യം
ചെങ്ങന്നൂർ: തിരുവൻവണ്ടൂർ പഞ്ചായത്ത് അഞ്ചാം വാർഡിൽ പേവിഷബാധ സ്ഥിരീകരിച്ചു. ചികിത്സയിലായിരുന്ന വയോധികൻ മരിച്ചു. അഞ്ചാം വാർഡ് ശങ്കരമംഗലം വീട്ടിൽ ഗോപിനാഥൻ നായർ (65) ആണ് മരിച്ചത്. കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്നലെ പുലർച്ചെയാണ് അന്ത്യം സംഭവിച്ചത്. രണ്ടാഴ്ച മുൻപാണ് സംഭവം നടന്നത്. തിരുവല്ല ശ്രീവല്ലഭ ക്ഷേത്രത്തിനു സമീപം കപ്പലണ്ടി കച്ചവടം നടത്തിവരികയാണ് ഇദ്ദേഹം. വൈകുന്നേരത്ത് കപ്പലണ്ടി കച്ചവടത്തിനായി പോകുന്ന ഗോപിനാഥൻ നായർ രാത്രി 9.30 ഓടെയാണ് വീട്ടിൽ തിരിച്ചെത്തുക. തിരുവൻവണ്ടൂർ മിൽമ സൊസൈറ്റിപ്പടിക്കു സമീപത്തുവച്ച് സൈക്കിളിൽ വീട്ടിലേക്കു പോവുകയായിരുന്ന ഇദ്ദേഹത്തിന്റെ പുറകെ നായ കുരച്ചു ഓടിവരികയും ഇതുകണ്ട് ഭയന്ന് റോഡിൽ വീഴുകയുമായിരുന്നു. ഈ സമയം നായയുടെ നഖം കാലിൽ കൊണ്ട് ചെറിയ മുറിവേറ്റിരുന്നു. ഇത് ഗോപിനാഥൻ കാര്യമാക്കിയിരുന്നില്ല. പിന്നീട് പനിയുടെ ലക്ഷണങ്ങൾ തുടങ്ങിയപ്പോൾ ആദ്യം ഇരമല്ലിക്കര പ്രാഥമിക ആശുപത്രിയിൽ ചികിത്സതേടി. പിന്നീട് ചെങ്ങന്നൂർ ജില്ലാ…
Read Moreടീച്ചറമ്മ… വിദ്യാലയ വിശേഷങ്ങളുമായി ലൂസി ടീച്ചറുടെ കത്ത് തപാലിൽ എത്തും
നവമാധ്യമങ്ങളും സ്കൂൾ, ക്ലാസ് ഗ്രൂപ്പുകളുമൊക്കെ സജീവമാണെങ്കിലും കുട്ടികളും രക്ഷിതാക്കളും സ്കൂളും തമ്മിലുള്ള ബന്ധം ദൃഢപ്പെടുത്താനായി ലൂസി ടീച്ചർ കത്ത് എഴുതുകയാണ്. മൈലപ്ര എസ്എച്ച് ഹൈസ്കൂൾ ഹെഡ്മിസ്ട്രസായി ചുമതലയേറ്റതിനു പിന്നാലെയാണ് വിദ്യാലയ വിശേഷങ്ങൾ ഉൾക്കൊള്ളിച്ച് എം. ലൂസി കത്ത് തയാറാക്കി തുടങ്ങിയത്. പത്താം ക്ലാസിലെ കുട്ടികളുടെ രക്ഷിതാക്കൾക്കാണ് ആദ്യഘട്ടത്തിൽ കത്തുകൾ അയയ്ക്കുന്നത്. അധ്യയന വർഷത്തെ പ്രവർത്തനങ്ങൾ ചർച്ച ചെയ്യുന്നതിനും കുട്ടികളുടെ മാനസിക, ശാരീരിക വളർച്ചയ്ക്കൊപ്പം ബോധന നിലവാരം വളർത്തിയെടുത്ത് മൊബൈൽ ഗെയിമുകളിൽ നിന്നും ലഹരി ഉത്പന്നങ്ങളിൽ നിന്നും കുട്ടികളെ അകറ്റി നിർത്തുന്നതിനും കൂട്ടായ കൈകോർക്കൽ എന്ന സന്ദേശം കൂടി കത്തിന്റെ ഉള്ളടക്കത്തിലുണ്ട്. ശനിയാഴ്ച നടക്കുന്ന അധ്യാപക രക്ഷാകർത്തൃ യോഗത്തിലേക്കും രക്ഷിതാക്കളെ ക്ഷണിച്ചിരിക്കുകയാണ്. കത്തുകളും ആശംസാ കാർഡുകളും പോസ്റ്റൽ വഴി കൈകളിൽ എത്തുമ്പോഴുണ്ടാകുന്ന സന്തോഷം നവ മാധ്യമ സന്ദേശങ്ങൾക്ക് നൽകാനാകില്ലെന്ന് ടീച്ചർ ചൂണ്ടിക്കാട്ടി. ഇൻലൻഡ് ഉപയോഗം കുറഞ്ഞിരിക്കുന്ന കാലഘട്ടത്തിൽ പോസ്റ്റ്…
Read Moreതിരുവിതാംകൂര്‍ രാജഭരണ കാലത്തിന്റെ ചരിത്രം നിറഞ്ഞുനില്ക്കുന്ന രാജമുദ്രയുള്ള കെട്ടിടം സംരക്ഷണമില്ലാതെ നശിക്കുന്നു
തിരുവിതാംകൂര്‍ രാജഭരണ കാലത്തിന്റെ ചരിത്രം നിറഞ്ഞുനില്ക്കുന്ന രാജമുദ്രയുള്ള കെട്ടിടം അധികൃതരുടെ അനാസ്ഥയില്‍ തകര്‍ന്നുവീണ് നശിക്കുന്നു. കേരള തമിഴ്നാട് അതിര്‍ത്തിയായ ബോഡിമെട്ടിലുള്ള കസ്റ്റംസ് ഹൗസാണ് സംരക്ഷണമില്ലാത്തതിനെത്തുടര്ന്ന് പിന്‍ഭാഗം തകര്‍ന്നു വീണത്. ജിഎസ്ടി വകുപ്പിന്റെ കൈവശമുള്ള കെട്ടിടം തകര്‍ന്നുവീണ് വര്‍ഷങ്ങള്‍ പിന്നിടുമ്പോഴും കെട്ടിടം പുനര്‍നിര്‍മിക്കുന്നതിനോ സംരക്ഷിക്കാനോ നടപടിയില്ല. തിരുവിതാംകൂര്‍ രാജഭരണകാലത്ത് ചുങ്കം പിരിക്കുന്നതിനായാണ് കെട്ടിടം പണി കഴിപ്പിച്ചത്. പിന്നീട് ഐക്യകേരളം രൂപംകൊണ്ടതോടെ കെട്ടിടത്തിന്റെ അവകാശി വാണിജ്യനികുതി വകുപ്പായി. ഇവിടെ ചെക്കുപോസ്റ്റും പ്രവര്‍ത്തിച്ചിരുന്നു. നൂറ്റാണ്ടുകളുടെ ചരിത്രം പറയുന്ന കെട്ടിടത്തില്‍ ആകെ ചെയ്തത് മേല്‍ക്കൂര ഷീറ്റുകള്‍ മാറ്റിസ്ഥാപിച്ചതു മാത്രമാണ്. ചെക്ക്പോസ്റ്റായി പ്രവര്‍ത്തിക്കുന്ന ഘട്ടത്തിലും കെട്ടിടം ചോര്‍ന്നൊലിക്കുന്ന അവസ്ഥയായിരുന്നു. പ്രതിദിനം നല്ല വരുമാനം ലഭിക്കുന്ന ഡിപ്പാര്‍ട്ട്മെന്റിന്റെ കൈവശത്തിലുള്ള കെട്ടിടമായിട്ടും സംരക്ഷിക്കാന്‍ നടപടി സ്വീകരിച്ചില്ല. പിന്നീട് ജിഎസ്ടി നടപ്പിലായതോടെ കെട്ടിടത്തിന്റെ ഉടയോര് ജിഎസ്ടി വകുപ്പായി മാറി. ഇവരാകട്ടെ ഇവിടേക്കു തിരിഞ്ഞുനോക്കിയിട്ടില്ല. ഇതോടെ ഏതാനും വര്‍ഷം മുമ്പ്…
Read Moreസ്വകാര്യബസുകൾ ചൊവ്വാഴ്ച സൂചനാ പണിമുടക്കു നടത്തും; ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ 22 മുതൽ അനിശ്ചിതകാല സമരം
തിരുവനന്തപുരം: വിവിധ ആവശ്യങ്ങളുന്നയിച്ച് സംസ്ഥാനത്തെ സ്വകാര്യ ബസുകൾ ചൊവ്വാഴ്ച സൂചനാ പണിമുടക്ക് നടത്തും. ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ 22 മുതൽ അനിശ്ചിതകാല സമരവും നടത്തുമെന്ന് ബസുടമകളുടെ സംയുക്ത സമിതി അറിയിച്ചു. ലിമിറ്റഡ് സ്റ്റോപ്പ്, ദീർഘദൂര ബസുകളുടെയും പെർമിറ്റുകൾ അതേപടി യഥാസമയം പുതുക്കുക, അർഹതപ്പെട്ട വിദ്യാർഥികൾക്കു മാത്രം കണ്സഷൻ ലഭ്യമാക്കുക, വിദ്യാർഥി യാത്രാനിരക്ക് കാലോചിതമായി വർധിപ്പിക്കുക ചെയ്യുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണു പണിമുടക്ക്.
Read Moreഇനിയൊരാളു പോലും ഇവന്റെ ചതിയിൽ വീഴരുതേ… ഓൺലൈൻ തട്ടിപ്പിലൂടെ 25.5 ലക്ഷം തട്ടിയ സംഘത്തിലെ ഒരാൾകൂടി അറസ്റ്റിൽ
ഓൺലൈൻ ബൈഡിംഗ് (ലേലം) തട്ടിപ്പിലൂടെ തലവടി സ്വദേശിയായ മെഡിക്കൽ റെപ്രസെന്റേറ്റീവിൽനിന്നു പണം തട്ടിയ കേസിൽ മൂന്നാമത്തെയാളും അറസ്റ്റിലായി. മലപ്പുറം പാണ്ടിക്കാട് സ്വദേശിയാണ് ആലപ്പുഴ സൈബർ ക്രൈം പോലീസിന്റെ പിടിയിലായത്. പരാതിക്കാരനിൽനിന്നു തന്റെ ബാങ്ക് അക്കൗണ്ടിലേക്ക് വാങ്ങിയ പണം ചെക്ക് വഴിയും എടിഎം മുഖേനയും പിൻവലിച്ച മലപ്പുറം ഏറനാട് പാണ്ടിക്കാട് പഞ്ചായത്ത് വാർഡ് -17ൽ ചെമ്പൻ ഹൗസിൽ ദഹീൻ (21) ആണ് പിടിയിലായത്. കേസിൽ മലപ്പുറം പെരിന്തൽമണ്ണ സ്വദേശിയെയും തൃശൂർ കുന്നംകുളം സ്വദേശിയെയും നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. സ്വകാര്യ ബിൽഡിംഗിന്റെ കമ്പനിയുടെ പ്രതിനിധിയായി ആൾമാറാട്ടം നടത്തി ടെലിഗ്രാം, വാട്സാപ്പ് എന്നിവ വഴി ബന്ധപ്പെട്ടാണ് പ്രതികൾ തട്ടിപ്പു നടത്തിയത്. 2025 മേയ് മുതൽ ലാവണ്യ എന്ന പേരിലുള്ള ടെലിഗ്രാം അക്കൗണ്ടിൽനിന്നു ബന്ധപ്പെട്ട് പരാതിക്കാരനെ ഓൺലൈൻ ബൈഡിംഗ് നടത്തി ലാഭമുണ്ടാക്കാമെന്നു വിശ്വസിപ്പിച്ച് വ്യാജ വെബ്സൈറ്റിന്റെ ലിങ്ക് അയച്ചുകൊടുക്കുകയും പരാതിക്കാരനെക്കൊണ്ട് അക്കൗണ്ട് ക്രിയേറ്റ്…
Read Moreവീട്ടില്‍ എല്ലാവരെയും നിരന്തരം ഉപദ്രവിക്കും, എപ്പോഴും വഴക്ക്, പറഞ്ഞാല്‍ അനുസരണയില്ല, സഹികെട്ട് ചെയ്തുപോയതാ സാറെ; മകളെ കഴുത്ത് ഞെരിച്ചുകൊന്ന പിതാവിന്റെ കുറ്റസമ്മതമിങ്ങനെ…
ആലപ്പുഴ: ഓമനപ്പുഴയില്‍ മകള്‍ എയ്ഞ്ചല്‍ ജാസ്മിനെ കൊലപ്പെടുത്തിയത് മാതാപിതാക്കള്‍ ഒരുമിച്ചെന്ന് പൊലീസ്. മാരാരിക്കുളം തെക്ക് പഞ്ചായത്ത് പതിനഞ്ചാം വാര്‍ഡ് കുടിയാംശേരി വീട്ടില്‍ എയ്ഞ്ചല്‍ ജാസ്മിനാണ് (28) കൊല്ലപ്പെട്ടത്. മകളുടെ കഴുത്തില്‍ അച്ഛന് തോര്‍ത്ത് മുറുക്കിയപ്പോള്‍ അമ്മ കൈകള്‍ പിന്നില്‍ നിന്ന് പിടിച്ചുവച്ചുവെന്ന് പോലീസ് അറിയിച്ചു. കേസില്‍ അമ്മ ജെസിമോളെയും പൊലീസ് അറസ്റ്റ് ചെയ്തു. ഇവര്‍ക്കു പുറമേ അമ്മാവന് അലോഷ്യസ് കൊലപാതക വിവരം മറച്ചുവെച്ച് തെളിവ് നശിപ്പിക്കാന്‍ കൂട്ടുനിന്നുവെന്നും പൊലീസ് അറിയിച്ചു. ജാസ്മിനെ മരിച്ച നിലയില്‍ കണ്ടെന്ന് പൊലീസിനെ വിളിച്ച് പറഞ്ഞത് അമ്മാവനാണെന്നും അപ്പോഴും കൊലപാതക വിവരം അറിയിച്ചില്ലെന്നും പൊലീസ് വ്യക്തമാക്കി. ആത്മഹത്യയെന്ന് വരുത്താന്‍ മൃതദേഹം കിടപ്പു മുറിയിലെ കട്ടിലില്‍ കിടത്തുകയും ചെയ്തു. താന്‍ തനിച്ചാണ് കൊല നടത്തിയതെന്നായിരുന്നു പ്രതി പോലീസിനോട് പറഞ്ഞത്. എന്നാല്‍ കൂടുതല്‍ ചോദ്യം ചെയ്യലിലാണ് കൊലപാതകത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്തറിയുന്നത്. നിലവില്‍ അമ്മാവന് അലോഷ്യസും…
Read More55കാരനായ അമ്മാവനുമായി പ്രണയം; മകളെ നിർബന്ധിച്ച് മറ്റൊരാളുമായി വിവാഹം നടത്തി വീട്ടുകാർ; 45-ാം നാള് ഭർത്താവിനെ ക്വട്ടേഷൻ നൽകി കൊലപ്പെടുത്തി
മുംബൈ: വിവാഹത്തിന്റെ 45-ാം നാള് നവവരന് വെടിയേറ്റ് കൊല്ലപ്പെട്ടു. മഹാരാഷ്ട്രയിലെ ഔറംഗാബാദിലാണ് സംഭവം. 25കാരനായ, പ്രിയാന്‍ഷു എന്ന ചോട്ടുവാണ് വെടിയേറ്റ് മരിച്ചത്. ഇക്കഴിഞ്ഞ ജൂണ്‍ 24നായിരുന്നു സംഭവം നടന്നത്. കൊലപാതകവുമായി ബന്ധപ്പെട്ട് പ്രിയാന്‍ഷുവിന്റെ ഭാര്യ ഗൂഞ്ച സിംഗ് അടക്കം മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ കുറച്ചു നാളുകളായി അമ്മയുടെ സഹോദരന് ജീവന് സിംഗു(55)മായി പ്രണയത്തിലായിരുന്നു ഗൂഞ്ച സിംഗ്. ഇരുവരുടേയും പ്രണയം വീട്ടില്‍ അറിഞ്ഞതോടെ ഗൂഞ്ചയെ വിവാഹം കഴിച്ചയക്കാന്‍ വീട്ടുകാര്‍ തീരുമാനിച്ചു. വീട്ടുകാരുടെ നിര്‍ബന്ധത്തിന് വഴങ്ങി ഗൂഞ്ച സിംഗ് പ്രിയാന്‍ഷുവിനെ വിവാഹം ചെയ്തു. വിവാഹത്തിന് ശേഷവും ഗൂഞ്ചയും ജീവനും തമ്മിലുള്ള ബന്ധം തുടര്‍ന്നു. പ്രിയാന്‍ഷു ബന്ധം തുടരാന്‍ തടസമാകുമെന്ന് മനസിലാക്കിയ ഗൂഞ്ചയും ജീവനും അദ്ദേഹത്തെ കൊലപ്പെടുത്താന്‍ തീരുമാനിക്കുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ജീവന് സിംഗ് വാടക കൊലയാളിക്ക് ക്വട്ടേഷന്‍ നല്കി. വിവാഹത്തിന്റെ 45-ാം നാള് വാടക കൊലയാളി…
Read More