ബിര്‍മിംഗ്ഹാം: ഇന്ത്യ x പാക്കിസ്ഥാന് വെറ്ററന്‍സ് ട്വന്റി-20 ക്രിക്കറ്റ് പോരാട്ടം റദ്ദാക്കി. വേള്‍ഡ് ചാമ്പ്യന്‍ഷിപ്പ് ഓഫ് ലെജൻഡ്സ് (ഡബ്ല്യുസിഎല്‍) ടൂര്‍ണമെന്റില്‍ ഇന്നലെ ബിര്‍മിംഗ്ഹാമില്‍ നടക്കേണ്ടിയിരുന്ന പോരാട്ടമാണ് ഇന്ത്യന്‍ താരങ്ങളുടെ ബഹിഷ്കരണത്തെത്തുടര്‍ന്ന് റദ്ദാക്കിയത്. ഏപ്രിലില്‍ നടന്ന പഹല്‍ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ശിഖര്‍ ധവാന്, ഹര്ഭജന് സിംഗ്, ഇര്ഫാന് പഠാന്, യൂസഫ് പഠാന് ഉള്‍പ്പെടെയുള്ള ഇന്ത്യന്‍ വെറ്ററന്‍ ടീം അംഗങ്ങള്‍ പാക്കിസ്ഥാനെതിരേ കളിക്കാന്‍ വിസമ്മതിക്കുകയായിരുന്നു.യുവരാജ് സിംഗാണ് ഇന്ത്യന്‍ ലെജൻഡ്സ് ക്യാപ്റ്റന്‍. സുരേഷ് റെയ്ന, അമ്പാട്ടി റായുഡു, റോബിന് ഉത്തപ്പ,തുടങ്ങിയവരാണ് ഇന്ത്യന്‍ സംഘത്തിലുള്ളത്. തുറന്നു പറഞ്ഞ് ധവാന് ഡബ്ല്യുസിഎല്‍ ടൂര്‍ണമെന്റില്‍ പാക്കിസ്ഥാനെതിരേ ഒരു മത്സരത്തില്‍പോലും കളിക്കില്ലെന്ന് ശിഖര്‍ ധവാന് സോഷ്യല്‍ മീഡിയയിലൂടെ വ്യക്തമാക്കി. അതേസമയം, ഇന്ത്യ x പാക്കിസ്ഥാന് വോളിബോള്‍ നടക്കുകയും പാക് ഹോക്കി ടീം ഇന്ത്യയില്‍ പര്യടനം നടത്താന്‍ ഒരുങ്ങുകയും ചെയ്യുന്ന പശ്ചാത്തലം കണക്കിലെടുത്ത് ഏവര്‍ക്കും സന്തോഷ മുഹൂര്‍ത്തങ്ങള്‍ പ്രദാനം…
Read MoreDay: July 21, 2025
ശ്രീശങ്കര്‍ മത്സരവേദിയിലേക്ക്: നിശ്ചയദാര്‍ഢ്യത്തിന്റെ 650 ദിനങ്ങള്‍
നീണ്ട 650 ദിനങ്ങളുടെ ഇടവേളയ്ക്കുശേഷം ഈ മാസം പൂനയില്‍ നടന്ന ഇന്ത്യന്‍ ഓപ്പണ്‍ അത്ലറ്റിക് മീറ്റിലൂടെയാണ് ശ്രീശങ്കര്‍ മത്സരവേദിയിലേക്കു തിരിച്ചെത്തിയത്. ഹാങ്ഷൗവില്‍ നടന്ന 2023 ഏഷ്യന്‍ ഗെയിംസിലെ വെള്ളിനേട്ടത്തിനുശേഷം ഈ 26കാരന്റെ ആദ്യ പോരാട്ടവേദിയായിരുന്നു പൂനയിലേത്. കാല്‍മുട്ടിലെ പരിക്കിനെത്തുടര്‍ന്ന് 2024 പാരീസ് ഒളിമ്പിക്സില്‍നിന്നു പിന്‍വാങ്ങേണ്ടിവന്നു. കരിയര്‍തന്നെ അവസാനിച്ചേക്കാവുന്ന പരിക്കായിരുന്നു ശ്രീശങ്കറിന്റെ ഇടതുകാല്മുട്ടിനേറ്റത്. എന്നാല്‍, കൃത്യമായ പരിചരണവും നിശ്ചയദാര്‍ഢ്യവും 650 ദിനങ്ങള്‍ക്കുശേഷം ഈ യുവാവിനെ കായികവേദിയിലേക്കു തിരിച്ചെത്തിച്ചു. കാല്‍മുട്ടിനെ ഷിന് അസ്ഥിയുടെ മുകള്ഭാഗവുമായി ബന്ധിപ്പിക്കുന്ന പാറ്റെല്ലാര്‍ ടെന്‍ഡണ്‍ പൊട്ടുകയും അസ്ഥിയുടെ ഒരു ഭാഗം തെന്നിനീങ്ങുകയും ചെയ്ത ഗുരുതര പരിക്കാണ് ശ്രീശങ്കറിനുണ്ടായത്. കായികതാരങ്ങളില്‍ ടെന്‍ഡണ്‍ വീക്കം സംഭവിക്കുന്നത് സാധാരണമാണ്. പക്ഷേ ടെന്‍ഡണ്‍ പൊട്ടുന്നത് അപൂര്‍വം.ബെല്ലാരിയിലെ ഇന്‍സ്പയര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്പോര്‍ട്ടിലെ (ഐഐഎസ്) പെര്‍ഫോമന്‍സ് സയന്‍സ് മേധാവി സാമുവല്‍ എ. പുല്ലിംഗറിന്റെ നിര്‍ദേശത്തെത്തുടര്‍ന്ന് ശ്രീശങ്കര്‍ വിദഗ്ധ ചികിത്സയ്ക്കായി ദോഹയിലേക്കു പറന്നു. നെയ്മറിനെ…
Read Moreസ്കൂള്‍ വിദ്യാര്‍ഥികളുടെ മാനസികാരോഗ്യം: ബാലാവകാശ കമ്മീഷന് ഗവേഷണ പഠനത്തിനൊരുങ്ങുന്നു
കൊച്ചി: സംസ്ഥാനത്തെ സ്കൂള്‍ വിദ്യാര്‍ഥികളുടെ മാനസികാരോഗ്യം സംബന്ധിച്ച് സംസ്ഥാന ബാലാവകാശ കമ്മീഷന് ഗവേഷണ പഠനത്തിനൊരുങ്ങുന്നു. കുടുംബത്തിലെ വിയോജിപ്പ്, മാതാപിതാക്കളിലെ തൊഴില്‍ സമര്‍ദം, സാങ്കേതിക വികാസം, സോഷ്യല്‍ മീഡിയയുടെ അമിതോപയോഗം, അധ്യാപക വിദ്യാര്‍ഥി ബന്ധത്തിലെ മാറ്റങ്ങള്‍ എന്നിവ ഇന്ന് കുട്ടികളുടെ മാനസികാരോഗ്യത്തെയും വിദ്യാഭ്യാസത്തെയും പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന് ഇത്തരത്തിലൊരു ഗവേഷണ പഠന പദ്ധതിക്കൊരുങ്ങുന്നത്. ഇതിനായി ഒരു ജില്ലയില്‍നിന്നും 10 വീതം സ്കൂള്‍ കൗണ്‍സലര്‍മാരെ തെരഞ്ഞെടുത്ത് സംസ്ഥാനതലത്തില്‍ 140 പേര്‍ക്ക് ദ്വിദിന പരിശീലനം നല്കി കഴിഞ്ഞു. ഇവരായിരിക്കും വിവരശേഖരണം നടത്തുന്നത്. കുട്ടികളുടെ പെരുമാറ്റ ശൈലി, അധ്യയന നിലവാരം എന്നിവയെ ബാധിക്കുന്ന പ്രധാന കാരണങ്ങള്‍ കണ്ടെത്തുക, സ്കൂള്‍ ഭരണ സമിതിയുടെ വീക്ഷണങ്ങള്‍ ശേഖരിക്കുക, അധ്യാപകരും മാതാപിതാക്കളും കുട്ടികളെ സമീപിക്കുന്ന രീതികളില്‍ എന്ത് മാറ്റങ്ങള്‍ വന്നിരിക്കുന്നുവെന്ന് പഠിക്കുക, കുടുംബജീവിതത്തിലെ മാറ്റങ്ങള്‍ കുട്ടികളില്‍ എങ്ങനെ പ്രതിഫലിക്കുന്നുവെന്ന് വിലയിരുത്തുക…
Read Moreവിപ്ലവ സൂര്യന് വിട: വി. എസ്. അച്യുതാനന്ദൻ അന്തരിച്ചു; നാളെ രാവിലെ ദർബാർ ഹാളിൽ പൊതുദർശനം; പാർട്ടി പതാകകൾ താഴ്ത്തിക്കെട്ടണമെന്ന് സിപിഎം; സംസ്കാരം ആലപ്പുഴ വലിയ ചുടുകാട്ടിൽ
തിരുവനന്തപുരം: മുൻ മുഖ്യമന്ത്രിയും മുതിർന്ന സിപിഎം നേതാവുമായ വി.എസ്.അച്യുതാനന്ദൻ അന്തരിച്ചു. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ഏറെനാൾ ചികിത്സയിൽ കഴിയുന്നതിനിടെ യാണ് അന്ത്യം സംഭവിച്ചത്. ആലപ്പുഴ ജില്ലയിലെ പുന്നപ്രയിൽ വേലിക്കകത്ത് വീട്ടിൽ ശങ്കരന്റെയും അക്കമ്മയുടെയും മകനായി 1923 ഒക്ടോബർ 20ന് ജനിച്ച അദ്ദേഹം ചെറുപ്പം മുതലെ പുരോഗമന പ്രസ്ഥാനങ്ങളിലും ട്രേഡ് യൂണിയൻ പ്രവർത്തനങ്ങളിലും സജീവമായിരുന്നു. നാലു വയസുള്ളപ്പോൾ അമ്മയും പതിനൊന്നാം വയസിൽ അച്ഛനും മരിച്ചതിനെത്തുടർന്ന് അച്ഛന്റെ സഹോദരിയാണ് അച്യുതാനന്ദനെ വളർത്തിയത്. ഗംഗാധരൻ, പുരുഷോത്തമൻ എന്നിവർ അച്യുതാനന്ദന്റെ ജ്യേഷ്ഠ സഹോദരന്മാരും ആഴിക്കുട്ടി ഇളയ സഹോദരിയുമാണ്. 1986 മുതൽ 2009 വരെ സിപിഎം പോളിറ്റ് ബ്യൂറോയിലും 1964 മുതൽ 2015 വരെ പാർട്ടി കേന്ദ്രകമ്മിറ്റിയിലും അംഗമായിരുന്ന ഇദ്ദേഹം പ്രതിപക്ഷ നേതാവ്, പന്ത്രണ്ടാം നിയമസഭയിലെ (2006-2011) മുഖ്യമന്ത്രി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. മതികെട്ടാനിലെ ഭൂമി കൈയേറ്റം, പ്ലാച്ചിമടയിലെ കുടിവെള്ള പ്രശ്നം, മറയൂരിലെ…
Read Moreബ്രഹ്മപുത്രയ്ക്കു കുറുകെ അണക്കെട്ട് നിര്‍മാണം ആരംഭിച്ച് ചൈന
ബെയ്ജിംഗ്: ഇന്ത്യന്‍ അതിര്‍ത്തിയോടു ചേര്‍ന്ന് ടിബറ്റില്‍ ബ്രഹ്മപുത്ര നദിക്കു കുറുകെയുള്ള അണക്കെട്ടിന്റെ നിര്‍മാണത്തിന് ചൈന ശനിയാഴ്ച തുടക്കം കുറിച്ചു. 167.8 ബില്യണ്‍ (14.4 ലക്ഷം കോടി രൂപ) യാണു പുതിയ ഡാമിന്റെ മുടക്ക്. ചൈനയിലെ യാജിയാംഗ് ഗ്രൂപ്പ് കന്പനിയാണ് അണക്കെട്ട് നിർമിക്കുക. ചൈനീസ് പ്രധാനമന്ത്രി ലി ക്വിയാംഗ് ആണ് നിര്‍മാണോദ്ഘാടനം നടത്തിയത്. നിര്‍മാണം പൂര്‍ത്തിയാകുന്നതോടെ ലോകത്തെ ഏറ്റവും വലിയ അണക്കെട്ടായി ഇതു മാറും. ബ്രഹ്മപുത്രയുടെ താഴ്ഭാഗത്തുള്ള ഇന്ത്യയിലും ബംഗ്ലാദേശിലും അണക്കെട്ട് നിര്‍മാണം ആശങ്കയുയര്‍ത്തിയിട്ടുണ്ട്. പദ്ധതിയില്‍ അഞ്ച് ജലവൈദ്യുത നിലയങ്ങള്‍ ഉണ്ടാകും. ആറു കോടി കിലോവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കാനാണ് ചൈന ലക്ഷ്യമിടുന്നത്. നിലവിൽ ലോകത്തെ ഏറ്റവും വലിയ ജലവൈദ്യുത പദ്ധതി ചൈനയിലെ ഹുബേയി പ്രവിശ്യയിൽ യാംഗ്റ്റ്സി നദിയിലുള്ള സാൻഷിയ പദ്ധതിയാണ്. ഇവിടെ 2.24 കോടി കിലോവാട്ട് വൈദ്യുതിയാണ് ഉത്പാദിപ്പിക്കുന്നത്. 1700 കിലോമീറ്റർ നീളമുള്ള ബ്രഹ്മപുത്രി തെക്കുപടിഞ്ഞാറൻ ടിബറ്റിലെ യാംഗ്സോംഗ്…
Read Moreപാക് സംരക്ഷണയിൽ ഇന്ത്യ തേടുന്ന ഏഴ് കൊടുംഭീകരർ: പാക് സൈന്യത്തിന്റെ പിന്തുണയിൽ ഭീകരപ്രവര്‍ത്തനം
ന്യൂഡല്‍ഹി: ലോകരാജ്യങ്ങള്‍ ഏറ്റവും കൂടുതല്‍ തെരയുന്ന ഏഴു തീവ്രവാദികള്‍, ഇന്ത്യയിലും വിദേശരാജ്യങ്ങളിലുമായി ആയിരക്കണക്കിന് ആളുകളെ കൊന്നുതള്ളിയ ഭീകരാക്രമണങ്ങള്‍ ആസൂത്രണം ചെയ്ത കൊടുംഭീകരര്‍ ഒളിത്താവളങ്ങളിലോ, ഏകാന്തവാസത്തിലോ അല്ല..! അവര്‍ പാക്കിസ്ഥാന് എന്ന നീചരാജ്യത്ത് സര്‍വ സ്വതന്ത്രരായി വിലസുന്നു. അത്യാഡംബര ജീവിതം നയിച്ച്, ഭാര്യമാരും മക്കളുമായി! അവര്‍ക്കു പാക്കിസ്ഥാനില്‍ വീരനായകരുടെ പരിവേഷമാണ്. അല്ലെങ്കിൽ ഒരു ജനതയുടെ രക്ഷകരായി സ്വയം അവതരിച്ചവർ! പാക് സൈന്യത്തിന്റെയും രാഷ്ട്രീയനേതൃത്വത്തിന്റെയും പിന്തുണയിലും സംരക്ഷണയിലുമാണ് അവര്‍ ആഡംബരജീവിതം നയിക്കുന്നതും ലോകമെമ്പാടും ഭീകരപ്രവര്‍ത്തനങ്ങള്‍ നടത്തുന്നതും, പ്രത്യേകിച്ച് ഇന്ത്യയില്‍. സ്വര്‍ഗവും അവിടുത്തെ സങ്കല്‍പ്പിക്കാനാകാത്ത ആഡംബരങ്ങളും മറ്റു സുഖങ്ങളും വാഗ്ദാനം ചെയ്ത് ലോകമെമ്പാടും ആക്രമണം നടത്തുന്നതിനായി യുവാക്കളെയും യുവതികളെയും റിക്രൂട്ട് ചെയ്യുകയും തീവ്രവാദവത്കരിക്കുകയും ചെയ്യുന്നു. പഹല്‍ഗാം ആക്രമണത്തില്‍ സാധാരണക്കാരായ 26 സഞ്ചാരികളെ കൊലപ്പെടുത്തിയ പാകിസ്ഥാന് ആസ്ഥാനമായുള്ള ലഷ്കര്‍ ഇ തൊയ്ബയുടെ ശാഖയായ ദി റെസിസ്റ്റന്‍സ് ഫ്രണ്ടിലെ തീവ്രവാദികള്‍ പാക്കിസ്ഥാനില്‍ വിലസുമ്പോഴും, അവരെ…
Read Moreകാന്തയുടെ കഥ കേട്ടപ്പോൾ ആദ്യം മനസിലേക്കു വന്ന നടന്റെ പേര് വെളിപ്പെടുത്തി റാണ
കഥയാണ് ആരാണു സിനിമയിലെ അഭിനേതാവ് എന്നു നിശ്ചയിക്കുന്നത്. ചില റോളുകള്‍ക്ക് ചില ആള്‍ക്കാരാണ് ഏറ്റവുംചേരുക. സിനിമയുടെ നിര്‍മാതാവിന്റെ ഏറ്റവും വലിയ ഉത്തരവാദിത്തം ആ സിനിമയുടെ കഥയ്ക്ക് ഏറ്റവും ചേരുന്ന അഭിനേതാക്കളെയും മറ്റും കണ്ടെത്തുക എന്നതാണ്. കാന്ത എന്ന സിനിമയുടെ കഥ കേട്ടപ്പോള്‍ എന്റെ മനസിലേക്ക് ആദ്യംവന്നതു ദുല്‍ഖറാണ്. അദ്ദേഹമില്ലെങ്കില്‍ ഈ സിനിമ നടക്കില്ലെന്നുവരെ തോന്നിയിരുന്നു. -റാണ ദഗുപാട്ടി
Read Moreതണുപ്പൊന്നും ഇവർക്കൊരു പ്രശ്നമല്ലേ… സോഷ്യൽ മീഡിയയിൽ വൈറലായ പാവയെ വാങ്ങാൻ ഇത്രമേൽ ക്യൂവോ; വീഡിയോ കാണാം
ലുബുബു പാവകളാണ് ഇപ്പോൾ തരംഗമായിക്കൊണ്ടിരിക്കുന്നത്. പാവകളെ വാങ്ങുന്നതിനായി പോപ്പ് മാർട്ടിന്റെ ഏറ്റവും പുതിയ സ്റ്റോറിൽ ആളുകൾ ക്യൂ നിൽക്കുന്ന വാർത്തയാണ് ചർച്ചയാകുന്നത്. പാവകൾ വൻതോതിൽ വിറ്റഴിഞ്ഞതോടെ പോപ്പ് മാർട്ട് ഇന്റർനാഷണലിന്റെ സ്ഥാപകനായ വാംഗ് നിംഗ് ചൈനയിലെ ഏറ്റവും ധനികരായ 10 ശതകോടീശ്വരന്മാരിൽ ഒരാളായി മാറി. ലുബുബു പാവകൾ അഗ്ലി ക്യൂട്ട് എന്നാണ് ഇവ അറിയപ്പെടുന്നത്. ലോകമെന്പാടും നിരവധി ആരാധകരാണ് ലുബുബുവിനുള്ളത്. പോപ് മാർട്ടിന്റെ പുറത്ത് ലുബുബു വാങ്ങാനെത്തിയ ആളുകളുടെ ക്യൂവിന്റെ വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. കൂർത്ത ചെവികളും വലിയ കണ്ണുകളും ഒമ്പത് പല്ലുകളും കാണിച്ച് നിൽക്കുന്ന തരത്തിലുള്ളതാണ് മിക്ക ലബുബു പാവകളും.
Read Moreസോഷ്യൽമീഡിയ കത്തിച്ച് ലവ് യു ബേബി
കാമ്പസ് പശ്ചാത്തലത്തിൽ പ്രണയവും നർമവും ചേർത്തൊരുക്കിയ മ്യൂസിക്കൽ ഷോർട്ട് ഫിലിം ലവ് യു ബേബി യുട്യൂബിൽ തരംഗമാകുന്നു. ബഡ്ജെറ്റ് ലാബ് ഷോർട്ട്സ് യു ട്യൂബിലൂടെയാണണു റിലീസ് ചെയ്തത്.ഒളിമ്പ്യൻ അന്തോണി ആദം എന്ന മോഹൻലാൽ ചിത്രത്തിലൂടെ ബാലനടനായി അരങ്ങേറ്റം കുറിച്ച അരുൺകുമാറാണു നായകൻ. നായിക ജിനു സെലിൻ. വരാഹ ഫിലിംസിന്റെ ബാനറിൽ ജിനു സെലിൻ നിർമിച്ച് എസ്. എസ്. ജിഷ്ണുദേവ് തിരക്കഥ, ഛായാഗ്രഹണം, എഡിറ്റിംഗ് എന്നിവ നിർവഹിച്ച് സംവിധാനം ചെയ്ത ചിത്രം.പോണ്ടിച്ചേരിയിലെ മനോഹര ലൊക്കേഷനിൽ ചിത്രീകരിച്ച ലവ് യു ബേബിയിൽ ടി. സുനിൽ പുന്നക്കാട്, അഭിഷേക് ശ്രീകുമാർ, അരുൺ കാട്ടാക്കട, അഡ്വ. ആന്റോ എൽ. രാജ്, സിനു സെലിൻ, ധന്യ എൻ. ജെ., ജലത ഭാസ്കർ, ബേബി എലോറ എന്നിവരും കഥാപാത്രങ്ങളാകുന്നു. മന്ദാരമേ… എന്നു തുടങ്ങുന്ന ഗാനം ഈണം നൽകിയതു ദേവ് സംഗീത്. ഓർക്കസ്ട്രേഷൻ എബിൻ എസ് വിൻസെന്റ്.…
Read Moreതൊടുന്നതും കെട്ടിപ്പിടിക്കുന്നതും എനിക്കിഷ്ടമല്ലെന്ന് നിത്യ മേനോൻ
ആരാധകരെപ്പോലെ ഹേറ്റേഴ്സുമുള്ള തെന്നിന്ത്യൻ നടിയാണു നിത്യമേനോൻ. മാസങ്ങൾക്കുമുമ്പു കാതലിക്ക നേരമില്ലെ എന്ന സിനിമയുടെ ഒരു ഇവന്റിൽ നടി ഒരാൾക്കു ഹസ്തദാനത്തിനു വിസമ്മതിച്ചതു വിമർശിക്കപ്പെട്ടിരുന്നു. ഇതേ പരിപാടിയിൽ സംവിധായകൻ മിസ്കിനെ നിത്യ കെട്ടിപ്പിടിക്കുന്നുണ്ട്. ആളുകളെ സ്ഥാനം നോക്കി നിത്യ വേർതിരിവോടെ കാണുന്നു എന്ന വിമർശനം വന്നു. പുതിയ ഒരഭിമുഖത്തിൽ ഇതേക്കുറിച്ചു സംസാരിക്കുകയാണു നിത്യ. “ആളുകൾ നല്ലതാണോ മോശമാണോ എന്നു ഞാൻ ജഡ്ജ് ചെയ്യാറില്ല. എനർജികൾ എനിക്കു ഫീൽ ചെയ്യാം. അതുകൊണ്ടാണു ഞാൻ ആളുകളുമായി ഫിസിക്കലായി അധികം ഇന്ററാക്ട് ചെയ്യാത്തത്. കെട്ടിപ്പിടിക്കലും കൈ കൊടുക്കലും എനിക്ക് അൺ കംഫർട്ടബിളാണ്. കാരണം, ഇത്തരം കാര്യങ്ങൾ അല്ലെങ്കിലേ എനിക്ക് ഓവർലോഡഡ് ആണ്. ഷൂട്ടിംഗിൽ ഒരുപാടു പേരുണ്ടാകും. ചില സമയത്ത് എല്ലാവരുമായും ഇന്ററാക്ട് ചെയ്യുന്നത് എന്നെ അസ്വസ്ഥയാക്കും. എനിക്ക് ഒരാളെ കെട്ടിപ്പിടിക്കേണ്ടെന്നു തോന്നിയാൽ അതിനർഥം ആ വ്യക്തി മോശമാണെന്നല്ല. എനിക്ക് എല്ലാവരെയും തൊടുകയോ കെട്ടിപ്പിടിക്കുകയോ…
Read More