ശ്രീ​ശ​ങ്ക​ര്‍ മ​ത്സ​ര​വേ​ദി​യിലേക്ക്: നി​ശ്ച​യ​ദാ​ര്‍ഢ്യ​ത്തി​ന്‍റെ 650 ദി​ന​ങ്ങ​ള്‍

നീ​ണ്ട 650 ദി​ന​ങ്ങ​ളു​ടെ ഇ​ട​വേ​ള​യ്ക്കു​ശേ​ഷം ഈ ​മാ​സം പൂ​ന​യി​ല്‍ ന​ട​ന്ന ഇ​ന്ത്യ​ന്‍ ഓ​പ്പ​ണ്‍ അ​ത്‌ല​റ്റി​ക് മീ​റ്റി​ലൂ​ടെ​യാ​ണ് ശ്രീ​ശ​ങ്ക​ര്‍ മ​ത്സ​ര​വേ​ദി​യിലേക്കു തി​രി​ച്ചെ​ത്തി​യ​ത്. ഹാ​ങ്ഷൗ​വി​ല്‍ ന​ട​ന്ന 2023 ഏ​ഷ്യ​ന്‍ ഗെ​യിം​സി​ലെ വെ​ള്ളിനേ​ട്ട​ത്തി​നു​ശേ​ഷം ഈ 26​കാ​ര​ന്‍റെ ആ​ദ്യ പോ​രാ​ട്ട​വേ​ദി​യാ​യി​രു​ന്നു പൂ​ന​യി​ലേ​ത്. കാ​ല്‍മു​ട്ടി​ലെ പ​രി​ക്കി​നെ​ത്തു​ട​ര്‍ന്ന് 2024 പാ​രീ​സ് ഒ​ളി​മ്പി​ക്‌​സി​ല്‍നി​ന്നു പി​ന്‍വാ​ങ്ങേ​ണ്ടി​വ​ന്നു. ക​രി​യ​ര്‍ത​ന്നെ അ​വ​സാ​നി​ച്ചേ​ക്കാ​വു​ന്ന പ​രി​ക്കാ​യി​രു​ന്നു ശ്രീ​ശ​ങ്ക​റി​ന്‍റെ ഇ​ട​തു​കാ​ല്‍മു​ട്ടി​നേ​റ്റ​ത്.

എ​ന്നാ​ല്‍, കൃ​ത്യ​മാ​യ പ​രി​ച​ര​ണ​വും നി​ശ്ച​യ​ദാ​ര്‍ഢ്യ​വും 650 ദി​ന​ങ്ങ​ള്‍ക്കു​ശേ​ഷം ഈ ​യു​വാ​വി​നെ കാ​യി​കവേ​ദി​യി​ലേ​ക്കു തി​രി​ച്ചെ​ത്തി​ച്ചു.
കാ​ല്‍മു​ട്ടി​നെ ഷി​ന്‍ അ​സ്ഥി​യു​ടെ മു​ക​ള്‍ഭാ​ഗ​വു​മാ​യി ബ​ന്ധി​പ്പി​ക്കു​ന്ന പാ​റ്റെ​ല്ലാ​ര്‍ ടെ​ന്‍ഡണ്‍ പൊ​ട്ടു​ക​യും അ​സ്ഥി​യു​ടെ ഒ​രു ഭാ​ഗം തെ​ന്നി​നീ​ങ്ങു​ക​യും ചെ​യ്ത ഗു​രു​ത​ര പ​രി​ക്കാ​ണ് ശ്രീ​ശ​ങ്ക​റി​നു​ണ്ടാ​യ​ത്. കാ​യി​ക​താ​ര​ങ്ങ​ളി​ല്‍ ടെ​ന്‍ഡ​ണ്‍ വീ​ക്കം സം​ഭ​വി​ക്കു​ന്ന​ത് സാ​ധാ​ര​ണ​മാ​ണ്. പ​ക്ഷേ ടെ​ന്‍ഡണ്‍ പൊ​ട്ടു​ന്ന​ത് അ​പൂ​ര്‍വം.ബെ​ല്ലാ​രി​യി​ലെ ഇ​ന്‍സ്പ​യ​ര്‍ ഇ​ന്‍സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് സ്‌​പോ​ര്‍ട്ടി​ലെ (ഐ​ഐ​എ​സ്) പെ​ര്‍ഫോ​മ​ന്‍സ് സ​യ​ന്‍സ് മേ​ധാ​വി സാ​മു​വ​ല്‍ എ. ​പു​ല്ലിം​ഗ​റി​ന്‍റെ നി​ര്‍ദേ​ശ​ത്തെ​ത്തു​ട​ര്‍ന്ന് ശ്രീ​ശ​ങ്ക​ര്‍ വി​ദ​ഗ്ധ ചി​കി​ത്സ​യ്ക്കാ​യി ദോ​ഹ​യി​ലേ​ക്കു പ​റ​ന്നു.

നെ​യ്മ​റി​നെ ചി​കി​ത്സി​ച്ച ആ​ശു​പ​ത്രി
സ്‌​പോ​ര്‍ട്‌​സ് മെ​ഡി​സി​ന് പേ​രു​കേ​ട്ട ദോ​ഹ​യി​ലെ ആ​സ്പ​റ്റ​ര്‍ ആ​ശു​പ​ത്രി​യിലായി​രു​ന്നു ശ്രീ​ശ​ങ്ക​റി​ന്‍റെ ശ​സ്ത്ര​ക്രി​യ. ബ്ര​സീ​ല്‍ ഫു​ട്‌​ബോ​ള​ര്‍ നെ​യ്മ​ർ ക​ണ​ങ്കാ​ല്‍ ശ​സ്ത്ര​ക്രി​യ​യ്ക്കു വി​ധേ​യ​നാ​യ​തും ഈ ​ആ​ശു​പ​ത്രി​യി​ലാ​യി​രു​ന്നു. ആ​റു മാ​സ​ത്തി​നു​ള്ളി​ല്‍ ശ്രീ​ശ​ങ്ക​റി​ന് പ​രി​ശീ​ല​നം ആ​രം​ഭി​ക്കാ​ന്‍ ക​ഴി​യു​മെ​ന്ന് ആ​സ്പ​റ്റ​റിലെ ഡോ​ക്ട​ര്‍ ബ്രൂ​ണോ ഒ​ലോ​റി​ക്ക് ആ​ത്മ​വി​ശ്വാ​സം ന​ല്‍കി. അ​ത​നു​സ​രി​ച്ചു​ള്ള കാ​ര്യ​ങ്ങ​ള്‍ ചി​ട്ട​പ്പെ​ടു​ത്തി. ആ​ദ്യ ര​ണ്ടുമൂ​ന്നു മാ​സ​ങ്ങ​ള്‍ 30 ഡി​ഗ്രി​വ​രെ കാ​ല്‍മു​ട്ട് മ​ട​ക്കു​ന്ന​തി​നു​ള്ള പ​രി​ശീ​ല​ന​മാ​യി​രു​ന്നു. തു​ട​ര്‍ന്ന് പ​ടി​പ​ടി​യാ​യി ഓ​രോ ഘ​ട്ടം ക​ഴി​ഞ്ഞ്, പ​രി​ക്കി​നെ കീ​ഴ​ട​ക്കി ഫീ​ല്‍ഡി​ലേ​ക്ക്…

Related posts

Leave a Comment