തിരുവനന്തപുരം: സംസ്ഥാനത്ത് ശനിയാഴ്ച മുതൽ മഴ ശക്തമാകും. വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്ന് മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിന് സാധ്യതയുണ്ട്. ശനിയാഴ്ച ആലപ്പുഴ, എറണാകുളം, ഇടുക്കി, തൃശൂർ ജില്ലകളിലും ഞായറാഴ്ച പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലും തിങ്കളാഴ്ച ഇടുക്കി, മലപ്പുറം, കണ്ണൂർ, കാസർഗോഡ് ജില്ലകളിലും യെല്ലോ അലർട്ടാണ്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ / ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. അതേസമയം, കേരള – കർണാടക – ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. കേരള തീരത്ത്…
Read MoreDay: July 31, 2025
വിദ്യാർഥി ഷോക്കേറ്റ് മരിച്ച സംഭവം; മിഥുന്റെ കുടുംബത്തിന് കെഎസ്ഇബി അഞ്ച് ലക്ഷം കൂടി കൈമാറി
കൊല്ലം: സ്കൂളിൽവച്ച് ഷോക്കേറ്റ് മരിച്ച മിഥുന്റെ കുടുംബത്തിന് കെഎസ്ഇബി അഞ്ച് ലക്ഷം രൂപ കൈമാറി. മന്ത്രി കെ.കൃഷ്ണൻകുട്ടി മിഥുന്റെ വീട്ടിലെത്തിയാണ് തുക കൈമാറിയത്. നേരത്തെ അഞ്ച് ലക്ഷം രൂപ കെഎസ്ഇബി നൽകിയിരുന്നു. മിഥുന്റെ കുടുംബത്തിന് കെഎസ്ഇബി ആകെ പത്തു ലക്ഷം രൂപ കൈമാറിയെന്ന് മന്ത്രി പറഞ്ഞു. പ്രാഥമിക റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ബോർഡ് ഓവർസിയർക്കെതിരെ നടപടി എടുത്തതെന്നും കുറ്റക്കാരായ എല്ലാവർക്കുമെതിരെ നടപടി ഉണ്ടാകുമെന്നും അദ്ദേഹം അറിയിച്ചു. മിഥുന്റെ മരണത്തെ തുടർന്ന് ഓവർസിയറെ കെഎസ്ഇബി സസ്പെൻഡ് ചെയ്തിരുന്നു. തേവലക്കര സെക്ഷനിലെ ഓവർസിയറായ എസ്.ബിജുനെയാണ് സസ്പെൻഡ് ചെയ്തത്.
Read More‘ഭാവിയിൽ അവർ ഇന്ത്യയ്ക്ക് എണ്ണ വിൽക്കും’: പാക്കിസ്ഥാനുമായി ട്രംപ് വ്യാപാര കരാറിൽ ഒപ്പുവച്ചു
വാഷിംഗ്ടൺ: പാക്കിസ്ഥാന്റെ എണ്ണ ശേഖരം സംയുക്തമായി വികസിപ്പിക്കുന്നതിനായി അമേരിക്ക പാകിസ്ഥാനുമായി പുതിയ വ്യാപാര കരാറിൽ ഏർപ്പെട്ടതായി പ്രസിഡന്റ് ഡോണൾഡ് ട്രന്പ്. ഇന്ത്യയിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന ഉത്പന്നങ്ങൾക്ക് 25% തീരുവയും അധിക പിഴകളും ഏർപ്പെടുത്തുമെന്ന ട്രന്പിന്റെ പ്രഖ്യാപനത്തിനു പിന്നാലെയാണ് ഈ നീക്കം. ഇത് ഒടുവിൽ പാകിസ്ഥാനെ ഇന്ത്യയിലേക്ക് എണ്ണ കയറ്റുമതി ചെയ്യുന്നതിലേക്ക് എത്തിച്ചേക്കാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. “പാക്കിസ്ഥാൻ എന്ന രാജ്യവുമായി ഞങ്ങൾ ഒരു കരാർ ഒപ്പിട്ടു, അതിലൂടെ പാകിസ്ഥാനും അമേരിക്കയും അവരുടെ വമ്പിച്ച എണ്ണ ശേഖരം വികസിപ്പിക്കുന്നതിന് ഒരുമിച്ചു പ്രവർത്തിക്കും. ആർക്കറിയാം, ഒരുപക്ഷേ അവർ ഒരു ദിവസം ഇന്ത്യയ്ക്ക് എണ്ണ വിൽക്കും!’ ട്രന്പ് പ്രസ്താവനയിൽ അറിയിച്ചു. ഇന്ത്യയിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന ഉൽപ്പന്നങ്ങൾക്ക് 25% തീരുവയും അധിക പിഴയും നാളെ മുതൽ പ്രാബല്യത്തിൽ വരും. റഷ്യയുമായുള്ള ഇന്ത്യയുടെ തുടർച്ചയായ എണ്ണ വ്യാപാരവും നിലവിലുള്ള വ്യാപാര നിയന്ത്രണങ്ങളുമാണ് തീരുമാനത്തിനു…
Read Moreപാക്കിസ്ഥാനുമായി ട്രംപ് വ്യാപാര കരാറിൽ ഒപ്പുവച്ചു; “ഭാവിയിൽ അവർ ഇന്ത്യയ്ക്ക് എണ്ണ വിൽക്കും’
വാഷിംഗ്ടൺ: പാക്കിസ്ഥാന്റെ എണ്ണ ശേഖരം സംയുക്തമായി വികസിപ്പിക്കുന്നതിനായി അമേരിക്ക പാകിസ്ഥാനുമായി പുതിയ വ്യാപാര കരാറിൽ ഏർപ്പെട്ടതായി പ്രസിഡന്റ് ഡോണൾഡ് ട്രന്പ്. ഇന്ത്യയിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന ഉത്പന്നങ്ങൾക്ക് 25% തീരുവയും അധിക പിഴകളും ഏർപ്പെടുത്തുമെന്ന ട്രന്പിന്റെ പ്രഖ്യാപനത്തിനു പിന്നാലെയാണ് ഈ നീക്കം. ഇത് ഒടുവിൽ പാകിസ്ഥാനെ ഇന്ത്യയിലേക്ക് എണ്ണ കയറ്റുമതി ചെയ്യുന്നതിലേക്ക് എത്തിച്ചേക്കാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. “പാക്കിസ്ഥാൻ എന്ന രാജ്യവുമായി ഞങ്ങൾ ഒരു കരാർ ഒപ്പിട്ടു, അതിലൂടെ പാകിസ്ഥാനും അമേരിക്കയും അവരുടെ വമ്പിച്ച എണ്ണ ശേഖരം വികസിപ്പിക്കുന്നതിന് ഒരുമിച്ചു പ്രവർത്തിക്കും. ആർക്കറിയാം, ഒരുപക്ഷേ അവർ ഒരു ദിവസം ഇന്ത്യയ്ക്ക് എണ്ണ വിൽക്കും!’ ട്രന്പ് പ്രസ്താവനയിൽ അറിയിച്ചു. ഇന്ത്യയിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന ഉൽപ്പന്നങ്ങൾക്ക് 25% തീരുവയും അധിക പിഴയും നാളെ മുതൽ പ്രാബല്യത്തിൽ വരും. റഷ്യയുമായുള്ള ഇന്ത്യയുടെ തുടർച്ചയായ എണ്ണ വ്യാപാരവും നിലവിലുള്ള വ്യാപാര നിയന്ത്രണങ്ങളുമാണ് തീരുമാനത്തിനു…
Read Moreസെപ്റ്റംബറിൽ കാനഡ പലസ്തീനെ രാജ്യമായി അംഗീകരിക്കും:പ്രധാനമന്ത്രി കാർണി
ഒട്ടാവ: കാനഡ, പലസ്തീൻ രാഷ്ട്രത്തെ സെപ്റ്റംബറിൽ യുഎന്നിൽ ഔദ്യോഗികമായി അംഗീകരിക്കുമെന്നു പ്രധാനമന്ത്രി മാർക്ക് കാർണി.പലസ്തീൻ അഥോറിറ്റിയുടെ സമീപകാല പരിഷ്കാര നടപടികളെക്കുറിച്ചു പരാമർശിക്കവെയാണ് കാർണി നയംവ്യക്തമാക്കിയത്.” സ്വതന്ത്രവും പ്രായോഗികവും പരമാധികാരവുമുള്ള പലസ്തീൻ രാഷ്്ട്രംഎന്ന ദ്വിരാഷ്ട്ര പരിഹാരത്തിനു കാനഡ വളരെക്കാലമായി പ്രതിജ്ഞാബദ്ധമാണ്,’ വിദേശകാര്യ മന്ത്രി അനിത ആനന്ദിനൊപ്പം വാർത്താസമ്മേളനത്തിൽ കാർണി വ്യക്തമാക്കി. യുഎൻ ജനറൽ അസംബ്ലിയുടെ 80-ാമത് സെഷനിൽ നൽകുന്ന അംഗീകാരം, ഭരണ പരിഷ്കാരങ്ങൾ നടപ്പാക്കാനുള്ള പലസ്തീൻ അഥോറിറ്റിയുടെ പ്രതിജ്ഞയെ ആശ്രയിച്ചാണെന്നും കാർണി കൂട്ടിച്ചേർത്തു. 2026 ൽ പൊതുതെരഞ്ഞെടുപ്പു നടക്കുമെന്നും അതിൽ പങ്കെടുക്കുന്നതിൽ നിന്ന് ഹമാസിനെ ഒഴിവാക്കുമെന്നും പ്രസിഡന്റ് മഹ്മൂദ് അബ്ബാസ് കാർണിക്ക് ഉറപ്പ് നൽകിയതായി റിപ്പോർട്ടുണ്ട്. ഇംഗ്ലണ്ടും ഫ്രാൻസും നടത്തിയ പ്രഖ്യാപനങ്ങളെ തുടർന്നാണ് കാനഡയുടെ തീരുമാനം. ഗാസയിൽ ഇസ്രായേൽ വെടിനിർത്തലിന് സമ്മതിച്ചില്ലെങ്കിൽ സെപ്റ്റംബറിൽ യുകെ ഒരു പലസ്തീൻ രാഷ്ട്രത്തെ അംഗീകരിക്കുമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി കെയർ സ്റ്റാർമർ കഴിഞ്ഞ ദിവസം…
Read Moreസ്കൂളുകളില്‍ പുതിയ ഉച്ച ഭക്ഷണ മെനു നാളെ മുതല്‍; അനുവദിച്ച തുക അപര്യാപ്തം; വെളിച്ചെണ്ണ, തേങ്ങ വിലയില്‍ പകച്ച് അധ്യാപകര്‍; കുട്ടികളില്‍ എണ്ണ ഉപയോഗം കൂടുമെന്നും ആശങ്ക
കൊച്ചി: സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളില്‍ പുതുക്കിയ ഉച്ച ഭക്ഷണ മെനു നാളെ മുതല്‍ നടപ്പിലാക്കുമ്പോള്‍ തേങ്ങ, വെളിച്ചെണ്ണ വിലയില്‍ പകച്ച് നില്‍ക്കുകയാണ് അധ്യാപകര്‍. ഒന്നുമുതല്‍ എട്ടുവരെ ക്ലാസുകളിലെ ഉച്ചഭക്ഷണ പരിപാടിക്കായാണ് പുതിയ മെനു നടപ്പിലാക്കുന്നത്. കുട്ടികളില്‍ ശരിയായ പോഷണത്തിന്റെ കുറവുമൂലം 39 ശതമാനം വിളര്‍ച്ചയും 38 ശതമാനം അമിതവണ്ണവും കാണുന്നുവെന്ന കണ്ടെത്തലിനെത്തുടര്‍ന്നാണ് പുതിയ വിഭവങ്ങള്‍ സര്‍ക്കാര്‍ നിര്‍ദേശിച്ചത്.പ്രീ പ്രൈമറി മുതല്‍ അഞ്ചു വരെ ക്ലാസുകള്‍ക്ക് 6.78 രൂപയും ആറു മുതല്‍ എട്ടു വരെ ക്ലാസുകള്‍ക്ക് 10.17 രൂപയുമാണ് പാചകച്ചെലവിന് ഇപ്പോള്‍ അനുവദിച്ചിരിക്കുന്ന നിരക്ക്. പുതിയ മെനുവിലെ വിഭവങ്ങള്‍ ഒരുക്കാന്‍ ഈ തുക തീര്‍ത്തും അപര്യാപ്തമാണെന്നാണ് അധ്യാപകര്‍ പറയുന്നത്. കാരണം ഇന്ന് ഒരു കിലോ വെളിച്ചെണ്ണയ്ക്ക് 450 രൂപയും ഒരു കിലോ തേങ്ങയ്ക്ക് 85 രൂപ മുതല്‍ 90 രൂപ വരെയുമാണ് വിപണി വില. സ്കൂള്‍ കുട്ടികളില്‍ പൊണ്ണത്തടി കൂടുതലായി…
Read Moreനെല്ലിയാമ്പതിയിൽ കാട്ടാന വഴിതടഞ്ഞു; ഗതാഗതം തടസപ്പെട്ടു
നെല്ലിയാമ്പതി (പാലക്കാട്) : നെന്മാറ- നെല്ലിയാമ്പതി റോഡിൽ കാട്ടാന റോഡിൽകേറി നിലയുറപ്പിച്ചതിനെതുടർന്ന് വാഹനഗതാഗതം തടസപ്പെട്ടു. ഇന്നലെ വൈകുന്നേരം പതിനാലാം മൈലിനു സമീപമാണ് ഒറ്റയാൻ അരമണിക്കൂർ നേരം റോഡിൽ തടസം ഉണ്ടാക്കിയത്. കുറച്ചുകഴിഞ്ഞു ആന റോഡിന്റെ സൈഡിലേക്കു മാറിയ ശേഷമാണ് വാഹനങ്ങൾ കടന്നുപോയത്. ആനയെ കണ്ടു നിർത്തിയിട്ട ബസിനരികിലൂടെ ആന പോയപ്പോൾ ബസിലെ യാത്രക്കാർ പേടിച്ചെങ്കിലും ആന അക്രമിക്കാതെ പോയി.
Read Moreരണ്ടാം ലോകമഹായുദ്ധ കാലത്ത്: അമേരിക്ക തകർത്ത ജാപ്പനീസ് യുദ്ധക്കപ്പല്‍ എട്ടു പതിറ്റാണ്ടുകള്‍ക്കുശേഷം കണ്ടെത്തി
ടോക്കിയോ: 1942 ഡിസംബര്‍ 12, രണ്ടാം ലോകമഹായുദ്ധകാലത്ത് പസഫിക് സമുദ്രത്തില്‍ അമേരിക്കന്‍ സൈന്യം തകര്‍ത്ത ജാപ്പനീസ് യുദ്ധക്കപ്പല്‍ കണ്ടെത്തി പുരാവസ്തുഗവേഷകര്‍! സോളമന് ദ്വീപുകള്‍ക്ക് സമീപം മുങ്ങിയ “ടെറുസുക്കി’ എന്ന കപ്പലാണ് എട്ടു പതിറ്റാണ്ടുകള്‍ക്കു ശേഷം, പസഫിക്കിന്റെ അടിത്തട്ടില്‍ കണ്ടെത്തിയത്. കപ്പലിന്റെ ചിത്രങ്ങള്‍ പകര്‍ത്തുകയും ലോകത്തിനായി പങ്കുവയ്ക്കുകയും ചെയ്തു ഓഷ്യന്‍ എക്സ്പ്ലോറേഷന്‍ ട്രസ്റ്റിലെ ഗവേഷകര്‍. ഗ്വാഡാല്‍ക്കനാല്‍, സാവോ, എന്ഗെല എന്നീ ദ്വീപുകള്‍ക്കിടയിലാണ് കപ്പലിന്റെ അവശിഷ്ടങ്ങള്‍ സ്ഥിതിചെയ്യുന്നത്. യുദ്ധകാലത്തു നിരവധി കപ്പലുകള്‍ മുങ്ങിയതിനാല്‍ “അയണ്‍ ബോട്ടം സൗണ്ട്’ എന്ന് വിളിച്ചിരുന്ന പ്രദേശമാണിത്. ഓഷ്യന്‍ എക്സ്പ്ലോറേഷന്‍ ട്രസ്റ്റിന്റെ കണക്കനുസരിച്ച് 1942 ഓഗസ്റ്റ് മുതല്‍ ഡിസംബര്‍വരെ പ്രദേശത്ത് അഞ്ചു പ്രധാന നാവികയുദ്ധങ്ങള്‍ നടന്നു, 111 കപ്പലുകളും 1,450 വിമാനങ്ങളും 20,000ലേറെപ്പേരുടെ ജീവനും നഷ്ടമായി. മേഖലയിൽ നൂറുകണക്കിന് കപ്പലുകളും വിമാനങ്ങളും മുങ്ങിയിട്ടുണ്ട്. ഇതില്‍ നൂറില്‍ താഴെ മാത്രമാണു കണ്ടെത്തിയിട്ടുള്ളൂ. കപ്പൽ 2,600 അടിയില്‍ താഴെജൂലൈ…
Read Moreവീരാജ്പേട്ട ബേത്രി കാവേരി നദിയിൽ അജ്ഞാത മൃതദേഹം കണ്ടെത്തി
ഇരിട്ടി: വീരാജ്പേട്ട താലൂക്കിലെ കാവേരി നദിയുടെ ഭാഗമായ ബേത്രി പുഴയിൽ അജ്ഞാത മൃതദേഹം കണ്ടെത്തി. ഇന്നലെ രാവിലെ നദി തീരത്തെത്തിയ പ്രദേശവാസി ദുർഗന്ധം വമിച്ചതിനെത്തുടർന്നു നടത്തിയ പരിശോധനയിലാണ് തലയില്ലാത്ത നിലയിൽ അഴുകിയ മൃതദേഹം കണ്ടെത്തിയത്. വിവരമറിയിച്ചതിനെത്തുടർന്ന് വീരാജ്പേട്ട റൂറൽ പോലീസ് സ്റ്റേഷൻ ഓഫീസർ വാണിശ്രീയും സംഘവും സ്ഥലത്തെത്തി. മുങ്ങൽ വിദഗ്ദനായ മട്ടപ്പയുടെ സഹായത്തോടെ മൃതദേഹം പുറത്തെടുത്ത് മടിക്കേരി സർക്കാർ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. തലയില്ലാത്ത മൃതദേഹത്തിന് 15 -20 ദിവസം വരെ പഴക്കമുണ്ടാകുമെന്നും 35 -40 വയസ് പ്രായം തോന്നിക്കുന്നുണ്ടെന്നും പോലീസ് അറിയിച്ചു. കറുത്ത നിറത്തിലുള്ള പാന്റ്സും ചുവന്ന നിറത്തിലുള്ള ടീ ഷർട്ടുമാണ് ധരിച്ചിരിക്കുന്നത്. മരിച്ചയാളെക്കുറിച്ച് വല്ല വിവരവും ലഭിക്കുന്നവർ 9480804956 , 9480804952 എന്ന ഫോൺ നമ്പറിൽ വിവരം അറിയിക്കണമെന്ന് വീരാജ്പേട്ട പോലീസ് അറിയിച്ചു. അജ്ഞാത മൃതദേഹങ്ങൾ പതിവാകുന്നു കർണാടകയിലെ കുടക് ജില്ലയിലെ ആളൊഴിഞ്ഞ പ്രദേശങ്ങൾ…
Read Moreധൂർത്തടിക്കുന്ന കൈകളിലേക്ക് പോകരുത്; അമ്മയുടെ അക്കൗണ്ടിൽ 7 കോടിക്ക് മുകളിൽ രൂപയുണ്ടെന്ന് ഗണേഷ് കുമാർ
കഴിഞ്ഞ അഞ്ചാറു വര്‍ഷമായി അമ്മ സംഘടനയില്‍ നിന്ന് മാറിനില്‍ക്കുന്ന ആളാണ്. തെരഞ്ഞെടുപ്പില്‍ മത്സരിക്കാറില്ല. വോട്ട് ചെയ്യാന്‍ പോകും എന്നേ ഉള്ളൂ. ജനറല്‍ ബോഡിക്കു പോകാറുണ്ട്. ഇപ്പോള്‍ നടക്കുന്ന മത്സരം നല്ലതാണ്. ജനാധിപത്യ മത്സരമാണ്. അമ്മയില്‍ ജനാധിപത്യമില്ല എന്ന ആരോപണമുണ്ടായിരുന്നു. അതിപ്പോള്‍ മാറി. എല്ലാവര്ക്കും നോമിനേഷന് കൊടുക്കാം. പ്രമാണിമാര്‍ മാത്രമെ മത്സരിക്കൂ എന്നു പറഞ്ഞിരുന്നു. അതുണ്ടായില്ല. പ്രധാന നടീനടന്മാര് ആരും തന്നെ ഇല്ല. മത്സരിക്കാന്‍ ആഗ്രഹിക്കുന്നവര്‍ എല്ലാം മത്സരിക്കുന്നു. ആര്‍ക്കും തടസമില്ല. ഇതൊരു കോക്കസിന്റെ കൈയിലാണ്. ഒരു പാനല്‍ കൊണ്ടുവരും അവര്‍ ജയിക്കും എന്നൊക്കെ പറഞ്ഞിരുന്നു. അതൊന്നുമില്ല. അമ്മയിലെ അംഗമെന്ന നിലയില്‍ അതില്‍ സന്തോഷമുണ്ട്. തെരഞ്ഞെടുപ്പായതിനാല്‍ തന്നെ എല്ലാവരും വന്ന് വോട്ട് ചെയ്യണം എന്ന അഭിപ്രായം എനിക്കുണ്ട്. എല്ലാവരും താല്പര്യം കാണിക്കണം. കാരണം അമ്മ ഇത്രയും വര്‍ഷം ഉണ്ടാക്കിയതും കൊടുക്കുന്നതുമായ കൈനീട്ടം നിലച്ചുപോകാന്‍ സാധ്യതയുണ്ട്. ധൂര്‍ത്തടിക്കുന്ന കൈകളിലേക്ക് ഇത്…
Read More