വർഷങ്ങൾക്ക് മുന്‍പ് ഇതേ ദിവസം ഇന്ത്യയുടെ കമ്യൂണിക്കേഷൻ രംഗത്തിന് മറക്കാനാകാത്ത ഒരു ദിനമായിരുന്നു. അന്ന് ഇന്ത്യയിൽ ഒരു ടെലിഫോണ്‍ വിളി നടന്നു. ഇന്ത്യയിലെ കമ്യൂണിക്കേഷൻ വിപ്ലവത്തിന്റെ തുടക്കം എന്ന് വിശേഷിപ്പിക്കാവുന്ന ഒരു ഫോണ്‍ കോളായിരുന്നു അത്. അതിൽ കോൾ ചെയ്ത വ്യക്തി അന്നത്തെ പശ്ചിമ ബംഗാൾ മുഖ്യമന്ത്രി ജ്യോതി ബസുവായിരുന്നു. മറുതലയ്ക്കൽ ഉണ്ടായിരുന്നത് അന്നത്തെ കേന്ദ്ര ടെലികോം മന്ത്രി സുഖ് റാം. ഇന്ത്യയിലെ ആദ്യത്തെ മൊബൈൽ ഫോണ്‍ കോളായിരുന്നു അത്. കോൽക്കത്തയിലെ റൈറ്റേർസ് ബിൽഡിംഗിലെ മുഖ്യമന്ത്രിയുടെ ഓഫീസിൽനിന്നും ജ്യോതി ബസു നോക്കിയ മൊബൈൽ ഫോണ്‍ ഉപയോഗിച്ചാണ് ഡൽഹിയിലെ ടെലികോം മന്ത്രാലയത്തിന്റെ ഓഫീസായ സഞ്ചാർ ഭവനിലേക്കു ആ കോൾ നടത്തിയത്. ഇന്ത്യയിലെ ആദ്യത്തെ മൊബൈൽ ഫോണ്‍ നെറ്റ്വർക്കായ മൊബൈൽ നെറ്റിന്റെ ഉദ്ഘാടന കോൾ ആയിരുന്നു അത്. കോൽക്കത്ത, ന്യൂഡൽഹി നഗരങ്ങളെ ഉൾക്കൊള്ളുന്ന ഇന്ത്യയിലെ ആദ്യത്തെ മൊബൈൽ നെറ്റ്വർക്കായിരുന്നു ഇത്.…
Read MoreDay: July 31, 2025
പ്രണയം നിരസിച്ച് വൃദ്ധൻ; പിറകെ നടന്ന് ശല്യം ചെയ്ത് യുവതി; ശാരീരക ബന്ധത്തിന് നിർബന്ധിച്ച് വീട്ടിലെത്തി; ശല്യം സഹിക്കാതെ ഒടുവിൽ വൃദ്ധൻ ചെയ്തത്…
ന്യൂഡല്‍ഹി: വിവാഹിതനായ പുരുഷന്റെ പിറകെ നടന്ന് ശല്യം ചെയ്തതിന് യുവതിയ്ക്കെതിരെ സഞ്ചാരനിയന്ത്രണ ഉത്തരവുമായി കോടതി. പരാതിക്കാരന്റെ വസതിയുടെ 300 മീറ്റര്‍ ചുറ്റളവില്‍ യുവതി പ്രവേശിക്കരുതെന്നാണ് ഉത്തരവ്. ഡല്‍ഹി രോഹിണി കോടതിയിലെ സിവില്‍ ജഡ്ജി രേണുവാണ് ഉത്തരവ് പുറപ്പെടുവിച്ചത്. പരാതിക്കാരനെയോ അദ്ദേഹത്തിന്റെ കുടുംബത്തിലെ ഏതെങ്കിലും അംഗത്തെയോ നേരിട്ടോ അല്ലെങ്കില്‍ ഇലക്ട്രോണിക്, ടെലിഫോണ്‍,സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകള് ഉള്‍പ്പെടെയുള്ള ഏതെങ്കിലും മാര്‍ഗങ്ങളിലൂടെയോ പിന്തുടരുകയോ ഉപദ്രവിക്കുകയോ ചെയ്യുന്നതില്‍ നിന്ന് യുവതിയെ വിലക്കികൊണ്ടാണ് ഉത്തരവ്. 2019ലാണ് ഇരുവരും തമ്മില്‍ പരിചയപ്പെടുന്നത്. ഒരു ആശ്രമത്തില്‍വെച്ചായിരുന്നു ഇത്. പരസ്പരം സംസാരിക്കാറുണ്ടായിരുന്നു. മൂന്ന് വര്‍ഷം കഴിഞ്ഞപ്പോള്‍ യുവതി പരാതിക്കാരനോട് പ്രണയാഭ്യര്‍ത്ഥന നടത്തുകയായിരുന്നു. താന്‍ വൃദ്ധനും വിവാഹിതനാണെന്നും പറഞ്ഞത് പ്രണയാഭ്യർഥന നിരസിക്കുകയാണ് പരാതിക്കാരന് ചെയ്തത്. യുവതിയും ഇതേ സമയത്ത് വിവാഹിതയായിരുന്നു. പ്രണയാഭ്യർഥന നിരസിച്ച് ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ യുവതി പരാതിക്കാരനെ പിന്തുടര്ന്ന് ശല്യപ്പെടുത്താന്‍ തുടങ്ങി. സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളിലൂടെ പരാതിക്കാരനെയും മക്കളെയും…
Read Moreഓവലോളം…ഇന്ത്യ x ഇംഗ്ലണ്ട് അഞ്ചാം ടെസ്റ്റ് ഇന്നു മുതല്‍ ഓവലില്‍
ലണ്ടന്‍: കിയ ഓവലില്‍ ഇന്ത്യയും ഇംഗ്ലണ്ടും ഇന്ന് അഞ്ചാം ടെസ്റ്റ് ക്രിക്കറ്റ് പോരാട്ടത്തിന് ഇറങ്ങും. ടെസ്റ്റ് ക്രിക്കറ്റിനെ ആവേശക്കൊടുമുടി കയറ്റിയ നാലു പോരാട്ടങ്ങള്‍ക്കുശേഷം, ക്ലൈമാക്സ് ഓവലില്‍. മാഞ്ചസ്റ്ററിലെ ഓള്‍ഡ് ട്രാഫോഡ് ക്രിക്കറ്റ് ഗ്രൗണ്ടില്‍ നടന്ന നാലാം ടെസ്റ്റില്‍ ഇംഗ്ലണ്ടിന്റെ പ്രതീക്ഷകള്‍ തെറ്റിച്ച്, ജയത്തോളം വിലമതിക്കുന്ന സമനില സ്വന്തമാക്കിയാണ് ശുഭ്മാന്‍ ഗില്ലിന്റെ ടീം ഇന്ത്യ ഓവലിലേക്കു വണ്ടികയറിയത്. ലീഡ്സ്, ബിര്‍മിംഗ്ഹാം, ലോഡ്സ്, മാഞ്ചസ്റ്റര്‍ പോരാട്ടങ്ങള്‍ക്കുശേഷം ആന്ഡേഴ്സണ് – തെണ്ടുല്‍ക്കര്‍ ട്രോഫിക്കുവേണ്ടിയുള്ള അഞ്ച് മത്സര ടെസ്റ്റ് പരമ്പരയുടെ ഓളം ഓവലില്‍ എത്തിയിരിക്കുന്നു. ഇന്ത്യന്‍ സമയം ഉച്ചകഴിഞ്ഞ് 3.30നാണ്, ജയത്തോടെ പരമ്പര 2-2 സമനിലയിലാക്കാമെന്ന ഇന്ത്യന്‍ മോഹങ്ങളുടെ ഓവല്‍ പതിപ്പിനു തുടക്കമാകുക. പരമ്പരയില്‍ ഇംഗ്ലണ്ട് 2-1നു മുന്നിലാണ്. സോണി ടെന്‍ ചാനലുകളിലും ജിയൊഹോട്ട്സ്റ്റാറിലും മത്സരം തത്സമയം ലഭ്യമാണ്. ബുംറ ഇല്ല; ഇന്ത്യക്ക് ഓപ്ഷന് കുറവ് ഇംഗ്ലണ്ടിനെതിരേ നിര്‍ണായകമായ അഞ്ചാം ടെസ്റ്റിനായി ഇറങ്ങുമ്പോള്‍…
Read Moreവീട്ടുകാർ എതിർത്തിട്ടും ആൺസുഹൃത്തിനൊപ്പം പോയി; ഇന്നലെ വീട്ടുകാർ അറിഞ്ഞത് മകളുടെ മരണവിവരം; ആറാംമാസം യുവതീ തൂങ്ങിമരിച്ചത് കിടപ്പുമുറിയിൽ
കൊല്ലം: ആയൂരില്‍ യുവതിയെ ആണ്‍സുഹൃത്തിന്റെ വീട്ടിൽ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കൊല്ലം കാരാളികോണം സ്വദേശിനി അഞ്ജന സതീഷ് (21) ആണ് മരിച്ചത്. സുഹൃത്ത് നിഹാസിന്റെ വീട്ടിലെ കിടപ്പുമുറിയിലാണ് അഞ്ജനയെ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. ഉടൻ അഞ്ജനയെ കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആറ് മാസം മുമ്പാണ് അഞ്ജനയും നിഹാസും ഒരുമിച്ച് താമസം ആരംഭിച്ചത്. സ്വകാര്യ ബസിലെ കണ്ടക്ടറാണ് നിഹാസ്. വീട്ടുകാരുടെ പരാതിയെത്തുടര്‍ന്ന് ഇരുവരെയും കോടതിയിൽ ഹാജരാക്കിയെങ്കിലും ആൺസുഹൃത്തിനൊപ്പം പോകാനാണ് താത്പര്യമെന്നായിരുന്നു യുവതി പറഞ്ഞത്. തുടര്‍ന്ന് ഇരുവരും ഒരുമിച്ച് താമസിച്ച് വരികയായിരുന്നു. ഇതിനിടെയാണ് യുവതി തൂങ്ങിമരിച്ചത്.
Read Moreപീഡനക്കേസ് ആസൂത്രിത നീക്കത്തിന്റെ ഭാഗം; തന്നെ കുടുക്കാൻ ശ്രമിച്ചതിന്റെ തെളിവ് കൈവശമുണ്ട്; കേസിനെ നിയമപരമായി നേരിടുമെന്ന് വേടൻ
കൊച്ചി: തനിക്കെതിരായ പീഡനക്കേസ് ആസൂത്രിത നീക്കത്തിന്റെ ഭാഗമാണെന്ന് റാപ്പർ വേടൻ. നേരത്തെ മീ ടു ആരോപണം ഉയർന്നതിനു പിന്നാലെ ഇക്കാര്യം വ്യക്തമാക്കിയിരുന്നു. കേസിനെ നിയമപരമായി നേരിടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തന്നെ അപകീർത്തിപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയാണ് പുതിയ പരാതി. കേസുമായി ബന്ധപ്പെട്ട സൂചന നേരത്തെ ലഭിച്ചിരുന്നു. ആസൂത്രിത നീക്കത്തിന് ഓഡിയോ ക്ലിപ് ഉൾപ്പെടെയുള്ള തെളിവ് കൈവശമുണ്ട്. ഇന്നുതന്നെ ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകുമെന്നും വേടൻ പറഞ്ഞു. യുവ ഡോക്ടറുടെ പരാതിയിൽ വേടനെതിരേ ബുധനാഴ്ച രാത്രിയാണ് തൃക്കാക്കര പോലീസ് കേസെടുത്തത്. വിവാഹ വാഗ്ദാനം നല്കി തന്നെ പലയിടങ്ങളിൽ വച്ച് പീഡിപ്പിച്ചുവെന്നും പിന്നീട് ബന്ധത്തിൽ നിന്നു വേടൻ പിന്മാറിയെന്നുമാണ് യുവഡോക്ടർ മൊഴി നല്‍കിയത്. അഞ്ചു തവണ പീഡനം നടന്നെന്നും കോഴിക്കോടും കൊച്ചിയിലും ഏലൂരിലും വെച്ച് പീഡിപ്പിച്ചെന്നാണ് യുവതിയുടെ മൊഴി. ലഹരിമരുന്ന് ഉപയോഗിച്ച ശേഷം പീഡിപ്പിച്ചെന്നും യുവതി മൊഴി നൽകിയിട്ടുണ്ട്. ഇക്കാര്യങ്ങളൊക്കെ അറിയുന്ന സുഹൃത്തുക്കളുടെ…
Read Moreറാപ്പർ വേടൻ ഫ്ളാറ്റിലെത്തി പീഡിപ്പിച്ചു; പിന്നെ പലതവണ പീഡിപ്പിച്ചു; ശാരീരികബന്ധത്തിൽ ഏർപ്പെട്ടത്തത് വിവാഹവാഗ്ദാനം നൽകി; പരാതിയുമായി യുവഡോക്ടർ
കൊച്ചി: റാപ്പർ വേടൻ വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന് പരാതി. യുവഡോക്ടറുടെ പരാതിയിൽ കൊച്ചി തൃക്കാക്കര പോലീസ് കേസെടുത്തു. 2021 ഓഗസ്റ്റ് മുതൽ 2023 മാർച്ച് മാസം വരെ വിവിധ സ്ഥലങ്ങളിൽ വച്ച് വേടൻ പീഡിപ്പിച്ചു എന്നാണ് പരാതി. വിവാഹ വാഗ്ദാനം നൽകിയായിരുന്നു പീഡനമെന്ന് യുവതിയുടെ മൊഴിയുണ്ട്. സമൂഹമാധ്യമത്തിലൂടെയാണ് ഇരുവരും പരിചയപ്പെട്ടത്. കോഴിക്കോട് ഫ്ലാറ്റിലെത്തി ആദ്യം പീഡിപ്പിച്ചത്. തുടർച്ചയായ പീഡനശേഷം വിവാഹ വാഗ്ദാനത്തിൽ നിന്ന് വേടൻ പിൻമാറി. വേടന്റെ പിൻമാറ്റം തന്നെ ഡിപ്രഷനിലേക്ക് നയിച്ചുവെന്നും ആളുകൾ എങ്ങനെ പ്രതികരിക്കും എന്ന് ഭയപ്പെട്ടാണ് ഇതുവരെ പരാതി നൽകാതിരുന്നത് എന്നും യുവതി പോലീസിനോട് വ്യക്തമാക്കി.
Read More