നാദാപുരം: വാണിമേലിലും വളയത്തും ഭീകരന്തരീക്ഷം സൃഷ്ടിച്ച് 13 പേരെ കടിച്ച് പരിക്കേല്‍പ്പിച്ച തെരുവുനായ ഞായറാഴ്ച രാത്രിയും തിങ്കളാഴ്ച്ച പകലുമായി ആറു പേരെ കൂടി കടിച്ചു പരിക്കേല്‍പ്പിച്ചു. വളയം പഞ്ചായത്തില്‍ ഞായറാഴ്ച്ച രാത്രിയിലും നരിപ്പറ്റ പഞ്ചായത്തിലെ പുഞ്ചിരിമുക്കിലും നാദാപുരം പഞ്ചായത്തിലെ ചെടിയാക്കണ്ടി മുക്കിലും നായ ആളുകളെ ആക്രമിച്ചത്.രാത്രി വളയം പഞ്ചായത്തിലെ തലപ്പൊയിലിലും സമീപപ്രദേശമായ തീക്കുനിയിലും മൂന്നുപേരെ നായ അക്രമിച്ചു. വളയം തീക്കുനി ചപ്പാരത്തം കണ്ടിയില്‍ സുധീഷ് (45), തലപ്പൊയില്‍ നാണു (72) എന്നിവരെയും മറ്റൊരാളെയുമാണ് നായ കടിച്ചത്. കാലിന് സാരമായി പരിക്കേറ്റ നാണുവിനെ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച്ച രാവിലെയാണ് നരിപ്പറ്റയിലും വാണിമേല്‍ പാലത്തിന് സമീപവും തെരുവന്‍ പറമ്പിലും നായ ആക്രമണം നടത്തിയത്. നരിപ്പറ്റയിലെ മീത്തലെ കത്രോള് മൊയ്തു (60), രാജസ്ഥാന് സ്വദേശി മാര്‍ബിള്‍ തൊഴിലാളി സഹബൂഖ് (21), തെരുവന്‍ പറമ്പിലെ അഷ്റഫ് എന്നിവരെയാണ് അക്രമിച്ചത്. മൂന്ന്…
Read MoreDay: August 12, 2025
ശാരീരികോപദ്രവം ഭയന്ന് വാടകവീട്ടിലേക്ക് മാറിയ യുവതിയെ ബിയര്‍കുപ്പി കൊണ്ട് കുത്തി; ഭര്‍ത്താവ് അറസ്റ്റില്‍
തിരുവല്ല: ഭര്‍ത്താവിന്റെ ശാരീരികോപദ്രവം ഭയന്ന് അമ്മയ്ക്കൊപ്പം വാടകവീട്ടില്‍ താമസിച്ചു വന്നിരുന്ന യുവതിയെ വീടുകയറി ആക്രമിച്ചു. ബിയര്‍ കുപ്പികൊണ്ടുള്ള ഭര്‍ത്താവിന്റെ ആക്രമണത്തില്‍ 30 കാരിക്ക് ഗുരുതര പരിക്ക്. വധശ്രമത്തിനു കേസെടുത്ത തിരുവല്ല പോലീസ് യുവതിയുടെ ഭര്‍ത്താവ് തിരുവല്ല കുറ്റപ്പുഴ മഞ്ഞാടി തൈമല മൈലമൂട്ടില്‍ വീട്ടില്‍ എം. കെ. രാജേഷി (39)നെ അറസ്റ്റ് ചെയ്തു. പോലീസ് ഇന്‍സ്പെക്ടര്‍ എസ്. സന്തോഷിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്. ഏഴുവര്‍ഷം മുമ്പ് വിവാഹിതരായവരാണ് ഇരുവരും. മദ്യലഹരിയില്‍ ഭര്‍ത്താവ് നിരന്തരം മര്‍ദിക്കുമെന്ന് യുവതി പോലീസിനു മൊഴി നല്കി. തുടര്‍ന്ന് അമ്മയ്ക്കും സഹോദരിക്കുമൊപ്പം താമസം മാറിയ യുവതിയെ കഴിഞ്ഞ പത്തിനു രാവിലെ 9.30 ന് അതിക്രമിച്ചു കയറി ഉപദ്രവിക്കുകയായിരുന്നു. യുവതിയെ തള്ളിത്താഴെയിട്ടശേഷം ബിയര്‍ കുപ്പി കൊണ്ട് അടിക്കുകയും കുപ്പി പൊട്ടിയപ്പോള്‍ അതുപയോഗിച്ച് കഴുത്തിലും താടിയിലും നെഞ്ചിലും കുത്തി മുറിവേല്പിച്ചു കൊല്ലാന്‍ ശ്രമിക്കുകയായിരുന്നുവെന്നാണ് മൊഴി. കഴുത്തില്‍ ആഴത്തില്‍ മുറിവേറ്റു.…
Read Moreവാഹന പരിശോധനയ്ക്കിടയിൽ പോലീസിനെ കണ്ട് പുഴയിൽ ചാടിയ കാപ്പാ കേസ് പ്രതിയുടെ മൃതദേഹം കണ്ടെത്തി
ഇരിട്ടി: കൂട്ടുപുഴ പോലീസ് ചെക്ക് പോസ്റ്റിൽ വാഹന പരിശോധനയ്ക്കിടയിൽ പുഴയിൽ ചാടി രക്ഷപ്പെടാൻ ശ്രമിച്ച കാപ്പ കേസ് പ്രതിയുടെ മൃതദേഹം കണ്ടെത്തി. തലശേരി പൊതുവാച്ചേരി സ്വദേശി അബ്ദുൾ റഹീമിന്റെ (30) മൃതദേഹമാണ് ഇന്ന് രാവിലെ കിളിയന്തറ 32-ാംമൈലിന് സമീപം ബാരാപോൾ പുഴയിൽ ഇരിട്ടി പോലീസ് കണ്ടെത്തിയത്. വെള്ളിയാഴ്ച വൈകുന്നേരം ആറോടെയാണ് റഹീം പുഴയിൽ ചാടിയത്. നിരവധി കേസുകളിൽ പ്രതിയായ റഹീം കർണാടകയിൽ നിന്ന് ഇന്നോവ ക്രിസ്റ്റ കാറിലാണ് എത്തിയത്. വാഹന പരിശോധനയ്ക്കായി പോലീസ് കൈകാണിച്ചതിനെ തുടർന്ന് കാർ നിർത്തിയപ്പോൾ ഫോൺ വിളിക്കാനെന്ന വ്യാജേന പുറത്തിറങ്ങിയ പ്രതി ചെക്ക്പോസ്റ്റിന്റെ വശത്തൂടെ പുഴയിലേക്കു ചാടുകയായിരുന്നു. വെള്ളിയാഴ്ച മുതൽ റഹീമിനായി തെരച്ചിൽ നടത്തി വരികയായിരുന്നു.
Read Moreചത്തൊടുങ്ങുന്നതും ഭീതി പരത്തുന്നു
കണ്ണൂർ ജില്ലയിലെ കേളകം, കൊട്ടിയൂർ, പേരാവൂർ, ആറളം മേഖലകളിൽ കാട്ടുപന്നികൾ കൂട്ടത്തോടെ ചത്തുവീഴുന്നത് പ്രദേശവാസികളിൽ വലിയ ആശങ്കയാണ് സൃഷ്ടിച്ചിരിക്കുന്നത്. അതോടൊപ്പം ആശ്ചര്യമുണ്ടാക്കുന്നത്, സ്വയരക്ഷയ്ക്കാണെങ്കിൽപോലും ആരെങ്കിലുമൊരു കാട്ടുപന്നിയെ കൊന്നുവെന്നു കേട്ടാൽ പറന്നെത്തി വീടുകളിൽ കയറി കറിച്ചട്ടി വരെ പൊക്കിനോക്കുന്ന വനം ഉദ്യോഗസ്ഥർ ഇവിടെ നിഷ്ക്രിയരായിരിക്കുന്നു എന്നതാണ്. പന്നിപ്പനി പോലുള്ള ഏതെങ്കിലും മാരകരോഗമാണോ കാട്ടുപന്നികൾ കൂട്ടത്തോടെ ചാകാൻ കാരണമെന്നതു സംബന്ധിച്ച് അടിയന്തര പരിശോധന നടത്താനും വിവരങ്ങൾ ജനങ്ങളെ അറിയിച്ച് ആശങ്കയകറ്റാനും വനം ഉദ്യോഗസ്ഥർ ശുഷ്കാന്തി കാട്ടുന്നുമില്ല. കാട്ടുപന്നി അടക്കമുള്ള വന്യജീവികൾ നാട്ടിലിറങ്ങി നടത്തുന്ന മനുഷ്യക്കുരുതിയിലും കൃഷിനാശത്തിലും മലയോരമേഖല വിറങ്ങലിച്ചു നിൽക്കുമ്പോഴാണ് കാട്ടുപന്നികൾ കൂട്ടത്തോടെ ചത്തുവീഴുന്നുവെന്ന വാർത്തകൂടി വരുന്നത്. അതിനാൽ വനം ഉദ്യോഗസ്ഥരും വകുപ്പുമന്ത്രിയും പതിവു നിസംഗത വെടിഞ്ഞ് സത്വര ശ്രദ്ധയോടെ ഈ വിഷയത്തിലിടപെടണം. കേളകം, കൊട്ടിയൂർ, പേരാവൂർ മേഖലകളിൽ ഒരാഴ്ചയ്ക്കിടെ ഇരുപതോളം പന്നികളെയാണ് ചത്ത നിലയിൽ കണ്ടെത്തിയത്. കേളകം പഞ്ചായത്തിൽ…
Read Moreവൃദ്ധസഹോദരിമാർ കൊല്ലപ്പെട്ട സംഭവം: സഹോദരന് മരിച്ചനിലയിൽ?
കോഴിക്കോട്: തടമ്പാട്ടുതാഴത്ത് വൃദ്ധ സഹോദരിമാരെ കൊലപ്പെടുത്തിയ കേസിലെ പ്രതിയായ സഹോദരൻ പ്രമോദിനോടു സാദൃശ്യമുള്ള അറുപത് വയസുതോന്നിക്കുന്നയാളുടെ മൃതദേഹം തലശേരിയിലെ പുഴയില്‍ കണ്ടെത്തി. സ്ഥിരീകരണത്തിനായി പോലീസ് ഇവിടേക്കു തിരിച്ചിട്ടുണ്ട്. ശ്രീജയ, പുഷ്പലളിത എന്നിവരാണ് കൊല്ലപ്പെട്ടത്. മൂന്ന് വർഷമായി തടമ്പാട്ടുതാഴത്തെ വാടക വീട്ടിലാണ് പ്രമോദും വൃദ്ധ സഹോദരിമാരും താമസിച്ചിരുന്നത്.ഫറോക്ക് പാലം ജംഗ്ഷനിലാണ് പ്രമോദിന്റെ മൊബൈൽ ടവർ ലൊക്കേഷൻ അവസാനിച്ചത്. ഈ പ്രദേശത്ത് ഉൾപ്പെടെ പോലീസ് വിശദമായ തെരച്ചിൽ നടത്തിയിരുന്നു. എന്നാൽ കൊലപാതകം കഴിഞ്ഞ് ഇന്ന് മൂന്നു ദിവസം ആവുമ്പോഴും സഹോദരനെ കണ്ടെത്താന്‍ കഴിഞ്ഞില്ല. പ്രമോദ് പുഴയിലേക്ക് ചാടിയെന്നസംശയം നേരത്തെ തന്നെ പോലീസിനുണ്ടായിരുന്നു.കഴിഞ്ഞ ദിവസമാണ് വാടകയ്ക്ക് താമസിക്കുന്ന വീട്ടില്‍ സഹോദരിമാരെ മരിച്ച നിലയില്‍ കണ്ടെത്തിയത്.സഹോദരന് പ്രമോദ് ഇവരെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് േകസ്.
Read Moreധർമസ്ഥലയിൽ ഡ്രോൺ റഡാർ പരിശോധന; കൂടുതൽ മൃതദേഹം കുഴിച്ചിട്ട 13-ാം നമ്പർ പോയിന്റിലാണ് പരിശോധന
ബംഗളൂരു: ധർമസ്ഥലയിൽ പതിമൂന്നാം നമ്പർ പോയിന്റിൽ ഇന്ന് ഡ്രോൺ റഡാർ ഉപയോഗിച്ചുള്ള പരിശോധന നടക്കും. കൂടുതൽ മൃതദേഹങ്ങളും 13-ാം നന്പർ പോയിന്റിലാണ് കുഴിച്ചിട്ടതെന്നാണ് മുൻ ശുചീകരണ തൊഴിലാളിയുടെ വെളിപ്പെടുത്തൽ. മൃതദേഹഭാഗങ്ങളോ അന്വേഷണ പുരോഗതിയിൽ നിർണായകമായേക്കാവുന്ന തെളിവുകളോ കിട്ടിയാൽ പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) മേഖലയിൽ വിശദ പരിശോധന നടത്തും. ധർമസ്ഥലയിൽനിന്ന് 39 കൊല്ലം മുമ്പ് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ പത്മലതയുടെ മരണത്തിൽ പുനരന്വേഷണം ആവശ്യപ്പെട്ട് സഹോദരി നൽകിയ പരാതിയിലും പ്രത്യേക അന്വേഷണ സംഘം തുടർ നടപടികളിലേക്ക് കടക്കും. സഹോദരിയുടെ മരണത്തിലെ ദുരൂഹത നീക്കണമെന്നാണ് ആവശ്യം. പരാതി പ്രത്യേക അന്വേഷണസംഘം ഫയലിൽ സ്വീകരിച്ചു. കോളജ് വാർഷികാഘോഷത്തിൽ പങ്കെടുക്കാൻ പോയശേഷം കാണാതായ പത്മലതയുടെ ശരീരഭാഗങ്ങൾ 56 ദിവസത്തിന് ശേഷം കണ്ടെത്തിയിരുന്നു. അന്ന് സിഐഡി വിഭാഗം അന്വേഷണം നടത്തിയെങ്കിലും കാര്യമായ പുരോഗതി കൈവരിക്കാനാകാതെ വന്നതോടെ ഫയൽ ക്ലോസ് ചെയ്യുകയായിരുന്നു.
Read Moreഅഹമ്മദാബാദ് വിമാനദുരന്തം; യുഎസിൽ നഷ്ടപരിഹാരം തേടാനൊരുങ്ങി മരിച്ചവരുടെ കുടുംബം
ന്യൂഡല്‍ഹി: അഹമ്മദാബാദ് എയർ ഇന്ത്യ വിമാനാപകടത്തിൽ അമേരിക്കയില്‍ ബോയിംഗ് കമ്പനിയോട് നഷ്ടപരിഹാരം തേടാനൊരുങ്ങി മരിച്ചവരുടെ കുടുംബം. അപകടത്തില്‍ കൊല്ലപ്പെട്ട സ്വപ്നില്‍ സോണി എന്ന യാത്രക്കാരന്റെ സഹോദരി തൃപ്തി സോണിയാണ് അമേരിക്കയില്‍ നിയമ നടപടിക്കൊരുങ്ങുന്നത്. അമേരിക്കന്‍ നിര്‍മിതമായ വിമാനത്തിന്റെ യന്ത്രതകരാറാണ് അപകടകാരണമെങ്കില്‍ ഇരകള്‍ക്ക് ബോയിംഗ് യുഎസ് നിയമം അനുസരിച്ച് നഷ്ടപരിഹാരം നല്‍കേണ്ടിവരുമെന്ന് വ്യോമയാന കാര്യങ്ങളിലെ പ്രമുഖ വ്യക്തിയായ മൈക്ക് ആന്‍ഡ്രൂസിനെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. ഉത്പന്ന ബാധ്യത നിയമപ്രകാരമാണ് ബോയിംഗിനെതിരേ കേസ് നല്‍കുന്നതെന്ന് തൃപ്തി സോണി പറഞ്ഞു.ഇന്ധന സംവിധാനം, ത്രോട്ടില്‍ നിയന്ത്രണം എന്നിവയില്‍ തകരാര്‍ കണ്ടെത്തിയാല്‍ അത് യുഎസില്‍ ബോയിംഗിനെതിരs ഉത്പന്ന ബാധ്യതാ കേസിലേക്കുള്ള വാതില്‍ തുറക്കുമെന്നാണ് മൈക്ക് ആന്‍ഡ്രൂസ് പറയുന്നത്.ജൂണ്‍ 12നാണ് അഹമ്മദാബാദില്‍നിന്ന് ലണ്ടനിലേക്ക് പോയ എയര്‍ ഇന്ത്യ വിമാനം അപകടത്തിൽ തകർന്നത്.
Read Moreകേരളത്തിൽ രണ്ടു വർഷത്തിനുള്ളിൽ പൂട്ടിയത് 201 സർക്കാർ സ്കൂളുകൾ; കണക്ക് പുറത്ത് വിട്ട് കേന്ദ്രസർക്കാർ
ന്യൂഡൽഹി: കേരളത്തില്‍ രണ്ടു വര്‍ഷത്തിനുള്ളില്‍ സര്‍ക്കാര്‍ സ്കൂളുകളുടെ എണ്ണം ഗണ്യമായ കുറഞ്ഞതായി കേന്ദ്ര സർക്കാർ. 2021-22 മുതൽ 2023-24 വരെയുള്ള കാലയളവിൽ സംസ്ഥാനത്ത് 201 സ്കൂളുകൾ പൂട്ടിയതായി കേന്ദ്ര വിദ്യാഭ്യാസ സഹമന്ത്രി ജയന്ത് ചൗധരി ലോക്സഭയിൽ പറഞ്ഞു. രാജ്യത്താകെ എത്ര സർക്കാർ സ്കൂളുകൾ പൂട്ടിയെന്നതുമായി ബന്ധപ്പെട്ട് ലോക്സഭയിൽ കെ. രാധാകൃഷ്ണന്റെ ചോദ്യത്തിന് മറുപടിയായാണ് കേന്ദ്ര മന്ത്രി ഇക്കാര്യം അറിയിച്ചത്.2021-22 വർഷത്തിൽ 5010 സർക്കാർ സ്കൂളുകൾ കേരളത്തിലുണ്ടായിരുന്നുവെന്നാണ് മറുപടിയിൽ പറയുന്നത്. എന്നാൽ 2023-24 ആയപ്പോഴേക്കും സ്കൂളുകളുടെ എണ്ണം 4809 ആയി കുറഞ്ഞു. രണ്ടുവർഷത്തിനുള്ളിൽ മാത്രം 201 സർക്കാർ സ്കൂളുകൾ കുറഞ്ഞു. പല സംസ്ഥാനങ്ങളിലും സർക്കാർ സ്കൂളുകളുടെ എണ്ണത്തിൽ ഏറ്റക്കുറച്ചിലുകളുണ്ട്. അതേസമയം ഛത്തീസ്ഗഢ്, തമിഴ്നാട്, രാജസ്ഥാൻ, തെലങ്കാന സംസ്ഥാനങ്ങളിൽ അഞ്ചുവർഷത്തിനിടെ സർക്കാർ സ്കൂളുകളുടെ എണ്ണംകൂടിയിട്ടുണ്ടെന്നും കേന്ദ്രം മറുപടിയിൽ വ്യക്തമാക്കി.
Read Moreവിസി നിയമനം; ഗവര്‍ണര്‍ക്കെതിരേ സര്‍ക്കാര്‍ സുപ്രീംകോടതിയിൽ
തിരുവനന്തപുരം: കെടിയു, ഡിജിറ്റല്‍ സര്‍വകലാശാലകളിലെ വിസി നിയമനത്തിനെതിരേ ചാന്‍സിലറായ ഗവര്‍ണര്‍ക്കെതിരേ സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചു. സുപ്രീംകോടതി നിര്‍ദേശിച്ച പ്രകാരം അല്ലാതെ സര്‍ക്കാരുമായി ആലോചിക്കാതെയും നടപടിക്രമങ്ങള്‍ പാലിക്കാതെയുമാണ് വിസി മാരെ നിയമിച്ചതെന്നാണ് സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ നല്കിയ ഹര്‍ജിയില്‍ ആരോപിക്കുന്നത്. താത്കാലിക വിസി നിയമനം റദ്ദാക്കണമെന്നാണ് സര്‍ക്കാരിന്റെ ആവശ്യം. വിസി നിയമനത്തില്‍ നേരത്തെ ഹൈക്കോടതി ഗവര്‍ണറുടെ തീരുമാനം റദ്ദാക്കിയിരുന്നു . എന്നാല്‍ സുപ്രീംകോടതിയില്‍ അപ്പീല്‍ നല്കി ഗവര്‍ണര്‍ അനുകുലമായ ഉത്തരവ് നേടിയിരുന്നു. വിസി മാരെ നിയമിക്കാനുള്ള അധികാരം ഗവര്‍ണര്‍ക്കുണ്ടെന്നും സര്‍ക്കാരും ഗവര്‍ണറും ഒരുമിച്ച് പോകണമെന്നായിരുന്നു സുപ്രീംകോടതിയുടെ നിര്‍ദേശം . കോടതി നിര്‍ദേശത്തെത്തുടര്‍ന്നാണ് ഡോ. സിസ തോമസിന് വീണ്ടും ഡിജിറ്റല്‍ സര്‍വകലാശാലയിലും കെ. ശിവപ്രസാദിന് സാങ്കേതിക സര്‍വകലാശാലയിലും വൈസ് ചാന്‍സിലര്‍മാരായി വീണ്ടും നിയമനം നല്‍കിയത്. ഹൈക്കോടതി ഉത്തരവ് നേരത്തെ സര്‍ക്കാരിന് അനുകുലമായി വന്നപ്പോള്‍ പുതിയ വിസിമാരെ നിയമിക്കാനുള്ള പട്ടിക ഗവര്‍ണര്‍ക്ക് നല്‍കിയിരുന്നു…
Read Moreസമ്മാനപ്പെരുമഴയുമായി നെഹ്റു ട്രോഫി വള്ളംകളി; ഭാഗ്യചിഹ്നത്തിന് പേരു നിര്‍ദേശിക്കാം, റീല്‍സ് മത്സരത്തിൽ പങ്കെടുക്കാം…
ആലപ്പുഴ: 30ന് പുന്നമടക്കായലില്‍ നടക്കുന്ന 71-ാമത് നെഹ്റുട്രോഫി വള്ളംകളിയുടെ പ്രചാരണാര്‍ഥം റീല്‍സ് മത്സരം സംഘടിപ്പിക്കുന്നു. നെഹ്റുട്രോഫി വള്ളംകളിയുടെ പ്രചാരണത്തിന് സഹായകരമായതും വള്ളംകളിയും പുന്നമടക്കായലുമായി ബന്ധപ്പെട്ട വിഷയങ്ങളിലുള്ളതുമായ റീലുകളാണ് തയാറാക്കേണ്ടത്. 60 സെക്കന്‍ഡോ അതില്‍ താഴെയോ ആയിരിക്കണം റീലുകളുടെ ദൈര്‍ഘ്യം. സൃഷ്ടികള്‍ മൗലികമായിരിക്കണം. തയാറാക്കിയ റീല്‍, തയാറാക്കിയ വ്യക്തിയുടെ പേര്, മേല്‍വിലാസം, ഫോണ്‍ നമ്പര്‍ എന്നിവ 9074594578 എന്ന വാട്സാപ്പ് നമ്പറിലേക്കാണ് അയയ്ക്കേണ്ടത്. വിജയികള്‍ക്ക് സര്‍ട്ടിഫിക്കറ്റും മെമന്റോയും സമ്മാനമായി ലഭിക്കും. സമ്മാനാര്‍ഹമായ റീലുകള്‍ നെഹ്റു ട്രോഫി ബോട്ട് റേസ് കമ്മിറ്റിയുടെ വെബ്സൈറ്റിലും സാമൂഹിക മാധ്യമ പേജുകളിലും പ്രസിദ്ധീകരിക്കും. എന്‍ട്രികള്‍ ലഭിക്കേണ്ട അവസാന തീയതി 18ന് വൈകുന്നേരം അഞ്ച്. ഫോണ്‍: 0477-2251349. ഭാഗ്യചിഹ്നത്തിന് പേരു നിര്ദേശിക്കാംആലപ്പുഴ: നെഹ്റു ട്രോഫി ജലോത്സവത്തിന്റെ ഭാഗ്യചിഹ്നത്തിന് പേരുകള്‍ ക്ഷണിച്ചു. ഭാഗ്യചിഹ്നമായി തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ള കളിവള്ളം തുഴഞ്ഞു നീങ്ങുന്ന കാക്കത്തമ്പുരാട്ടിക്കാണ് പേര് നിര്‍ദേശിക്കേണ്ടത്. പോസ്റ്റ് കാര്‍ഡില്‍ തപാലായാണ്…
Read More