കൊച്ചി: പ്രണയ ബന്ധം തുടരണമെന്ന പെണ്‍കുട്ടിയുടെ അഭ്യര്‍ഥനമാനിച്ച് ആണ് സുഹൃത്തിനെതിരെയുള്ള പോക്സോ കേസ് റദ്ദാക്കി ഹൈക്കോടതി. പ്രണയിച്ച പെണ്‍കുട്ടിയെ വിവാഹ വാഗ്ദാനം നല്കി പല തവണ പീഡിപ്പിച്ചെന്നാരോപിച്ചാണ് 18കാരനെതിരേ കേസ് എടുത്തത്. വിഷയം ഒത്തുതീര്‍പ്പാക്കിയെന്നും പരാതിയില്ലെന്നും ഇരയും മാതാപിതാക്കളും അറിയിച്ച സാഹചര്യത്തിലാണ് ജസ്റ്റിസ് ജി. ഗിരീഷിന്റെ ഉത്തരവ്. കൗമാരകാലത്തെ സ്വഭാവവ്യതിയാനങ്ങള്‍ ക്രിമിനല്‍ കുറ്റമായി മാറിയ സാഹചര്യമാണ് ഈ കേസിലുണ്ടായതെന്ന് കോടതി വിലയിരുത്തി. പെണ്‍കുട്ടിയെ ഹര്ജിക്കാരന് കൂട്ടിക്കൊണ്ടുപോയി പല ദിവസങ്ങളിലും ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടതാണ് കേസിന് കാരണമായത്. പെണ്‍കുട്ടിക്ക് പതിനേഴര വയസായപ്പോഴായിരുന്നു സംഭവങ്ങള്‍. ആറുമാസം കൂടി കഴിഞ്ഞാണ് സംഭവങ്ങളെങ്കില്‍ അത് ഉഭയസമ്മതത്തോടെയാണെന്ന് കണക്കാക്കുമായിരുന്നുവെന്നും സിംഗിള്‍ബെഞ്ച് വിലയിരുത്തി. പ്രോസിക്യൂഷന് നടപടികള്‍ തുടരുന്നത് ഹര്‍ജിക്കാരന്റെ ഭാവിക്ക് ദോഷമാകും. പ്രണയബന്ധം വിവാഹത്തിലെത്താനുള്ള സാധ്യതയും ഇല്ലാതാക്കുമെന്നും കോടതി വ്യക്തമാക്കി.
Read MoreDay: September 10, 2025
ഓർമശക്തിയിൽ ആഗോള താരമായി അഞ്ചാം ക്ലാസുകാരി സേറ മരിയ ചാരിറ്റ്
ചെമ്പേരി: അസാധാരണമായ ഓർമശക്തിയും ബുദ്ധിവൈഭവവും പ്രകടമാക്കുന്ന അഞ്ചാം ക്ലാസുകാരിക്ക് ലഭിച്ച ആഗോളതല അംഗീകാരം മലയാളികൾക്ക് അഭിമാന നേട്ടമാകുന്നു. പതിനഞ്ച് വയസിൽ താഴെയുള്ള അതുല്യപ്രതിഭകളായ കുട്ടികൾക്കായി ഏർപ്പെടുത്തിയ ലോകത്തിലെ ആദ്യത്തെ ബാലപ്രതിഭാ പുരസ്കാരം നേടിയ സേറ മരിയ ചാരിറ്റ് ആണ് ആഗോളതലത്തിൽ ശ്രദ്ധേയമാകുന്നത്. വയനാട് പുൽപ്പള്ളി സ്വദേശി ജോജോ ചാരിറ്റിന്റെയും കണ്ണൂർ ചന്ദനക്കാംപാറ സ്വദേശിനി ഡോ. ആൽഫി മൈക്കിളിന്റെയും മകളാണ് അജ്മാനിലെ ഹാബിറ്റാറ്റ് സ്കൂൾ വിദ്യാർഥിനിയായ സേറ. ഇന്ത്യൻ സർക്കാർ, സിംഗപ്പൂർ പ്രസിഡന്റ്, ഓസ്കാർ അവാർഡ് ജേതാവ് എ.ആർ. റഹ്്മാന്‍, നൊബേൽ സമ്മാനവിജയി കൈലാസ് സത്യാർത്ഥി, കിരൺ ബേദി തുടങ്ങിയ പ്രമുഖരുടെ പിന്തുണയും നേട്ടത്തിനു പിന്നിലുണ്ട്. 2025ലെ ഗ്ലോബൽ ചൈൽഡ് പ്രൊഡിജി അവാർഡ്സിന്റെ സർട്ടിഫിക്കറ്റ് ഓഫ് അപ്രിസിയേഷൻ ലഭിച്ച സേറ മരിയ ചാരിറ്റ് അഞ്ചാം വയസിൽ ആദ്യമായി ഇന്ത്യ ബുക്ക് ഓഫ് റിക്കാര്‍ഡ്സും ഏഷ്യാ ബുക്ക് ഓഫ് റിക്കാര്‍ഡ്സും…
Read Moreനെല്ലിന്റെ താങ്ങുവില കൂട്ടുന്നു, പക്ഷേ കർഷകർക്കു “താങ്ങ്’ മാത്രം
ചമ്പക്കുളം: നെല്ലിന്റെ താങ്ങുവില കേന്ദ്രസർക്കാർ ഇടയ്ക്കിടെ കൂട്ടുന്നതായി റിപ്പോർട്ട് വരും. എന്നാൽ, കേരളത്തിലെ കർഷകർക്ക് കിട്ടുന്നത് നല്ല “താങ്ങ്” മാത്രം! ഒരൂ രൂപയും ഒന്നര രൂപയുമൊക്കെ താങ്ങുവില കൂട്ടിയ അവസരത്തിലും കേരള കർഷകർക്കു നയാപൈസയുടെ പ്രയോജനം കിട്ടുന്നില്ല എന്നതാണ് യാഥാർഥ്യം. കേന്ദ്രം താങ്ങുവില കൂട്ടുന്പോൾ സംസ്ഥാന സർക്കാർ അതു കവർന്നെടുക്കുന്നതുകൊണ്ടാണ് കർഷകർക്കു പ്രയോജനം കിട്ടാത്തത്. താങ്ങുവില കൂടുന്പോൾ അതു കർഷകർക്കു ലഭ്യമാക്കാതെ സംസ്ഥാന സർക്കാരിന്റെ പ്രോത്സാഹനത്തുക ആനുപാതികമായി കുറയ്ക്കുന്നതാണ് രീതി. പെട്രോൾ വില കുറയുന്പോൾ നികുതി കൂട്ടി ജനങ്ങൾക്കു കിട്ടേണ്ട ആനുകൂല്യം കവരുന്നെന്ന് കേന്ദ്രത്തെ കുറ്റം പറയുന്ന സംസ്ഥാന സർക്കാരാണ് കർഷകരുടെ ആനുകൂല്യം തന്ത്രത്തിൽ പോക്കറ്റിലാക്കുന്നത്. വല്ലാത്ത പ്രോത്സാഹനം!നെല്ലിന്റെ താങ്ങുവില കേന്ദ്ര സർക്കാർ 18.50 രൂപ പ്രഖ്യാപിച്ചിരുന്നപ്പോൾ സംസ്ഥാന സർക്കാരിന്റെ പ്രോത്സാഹന വിഹിതം 8.90 രൂപ ആയിരുന്നു. എന്നാൽസ കേന്ദ്രം ക്രമേണ താങ്ങുവില 23 രൂപയിൽ എത്തിച്ചപ്പോൾ…
Read Moreകോളടിച്ചല്ലോ ഗഡിയേ… തൃശൂരിന്റെ പുലിമുഖങ്ങൾ ഇനി കൊറിയൻ മ്യൂസിയത്തിലും
തൃശൂർ: തൃശൂരിന്റെ സ്വന്തം പുലിക്കളി-കുമ്മാട്ടിമുഖങ്ങൾ കടൽകടന്നു കൊറിയയിലേക്കും. സൗത്ത് കൊറിയയിലെ പാജു-സിയിലുള്ള നാഷണൽ ഫോക്ക് മ്യൂസിയത്തിലാണ് ഇനി ഇവ സ്ഥിരമായി പ്രദർശനത്തിനുണ്ടാകുക. മ്യുസിയം ക്യുറേറ്റർ ഹ്വാങ് കി ജുന്നിന്റെ നേതൃത്വത്തിലുള്ള ആറംഗസംഘം നേരിട്ടെത്തി പരിശോധിച്ചാണു കിഴക്കുംപാട്ടുകര സ്വദേശി സന്തോഷിന്റെ പക്കൽനിന്ന് രണ്ടു പതിറ്റാണ്ടിലേറെ പഴക്കമുള്ള പുലിമുഖങ്ങളും അരമണിയും പുലിവേഷങ്ങളും കൈപ്പറ്റിയത്. ഇന്ത്യയിലെ നാടൻകലാരൂപങ്ങളെക്കുറിച്ചു ഗവേഷണം നടത്തുന്നതിന്റെ ഭാഗമായിട്ടാണു കൊറിയൻ സംഘമെത്തിയത്. ആറു മുഖങ്ങൾ, രണ്ട് അരമണി, നാലു തൊപ്പി, രണ്ട് പുലിവേഷം എന്നിവയാണു കൊണ്ടുപോയതെന്നും പണംനൽകാൻ തയാറായിരുന്നെങ്കിലും ഏറെ സന്തോഷമുണ്ടാക്കുന്ന കാര്യമായതിനാൽ കൈപ്പറ്റിയില്ലെന്നും കരാർരേഖകൾ കൈമാറിയെന്നും സന്തോഷ് പറഞ്ഞു. കേരളത്തിൽനിന്നു കുമ്മാട്ടി, പുലിമുഖങ്ങൾ മാത്രമാണ് ഇവർ ശേഖരിക്കുന്നത്. തൃശൂർ പുലിക്കളിയുമായി ബന്ധമില്ലെങ്കിലും 25 വർഷമായി കലാകൈരളി എന്ന പേരിൽ പുലിക്കളി, കുമ്മാട്ടി ട്രൂപ്പ് നടത്തുന്നയാളാണു സന്തോഷ്. തിരുവനന്തപുരത്ത് ഓണാഘോഷത്തോട് അനുബന്ധിച്ച് പുലിക്കളി, കുമ്മാട്ടി അവതരണം വർഷങ്ങളായി നടത്തുന്നതു…
Read Moreസ്കൂളിൽ പോകുന്നവഴി വിശപ്പ് നിയന്ത്രിക്കാൻ പറ്റിയില്ല: പിന്നൊന്നും നോക്കിയില്ല അടുത്തുള്ളത് ഓടയാണെന്നൊന്നും കാര്യമാക്കിയില്ല, പാത്രം തുറന്ന് യമ്മി ന്യൂഡിൽ അകത്താക്കി
കൊച്ചുകുട്ടികളുടെ കുറുന്പും കുസൃതിയുമൊക്കെ കാണാൻ എല്ലാവർക്കും വലിയ ഇഷ്ടമാണ്. സോഷ്യൽ മീഡിയയിൽ കുഞ്ഞുങ്ങളുടെ പലതരത്തിലുള്ള വീഡിയോയും വൈറലാകാറുണ്ട്. അതിനൊക്കെ ധാരാളം കാഴ്ചക്കാരും ആരാധകരുമൊക്കെ കൂടുതലുമാണ്. കൊച്ചു കുട്ടിക്കുറുന്പന്റെ വീഡിയോ ആണിപ്പോൾ വൈറലാകുന്നത്. തെരുവിലെ ഒരു ഓടയുടെ സമീപം ഒരു കൊച്ച് കുട്ടി ഇരിക്കുന്നതാണ് വീഡിയോയുടെ തുടക്കം. കാമറയുമായി വഴിയാത്രക്കാരിൽ ഒരാൾ കുഞ്ഞിന്റെ അരികിലേക്ക് എത്തുന്നു. ഇനി അവൻ വയ്യാതെയോ മറ്റോ ആണോ അവിടെ ഇരുന്നതെന്നൊക്കെ നമുക്കും വീഡിയോ കാണുന്പോൾ ആലോചനയുണ്ടാകും. എന്താണ് സംഭവിക്കുന്നതെന്ന് അയാൾക്കും മനസിലായില്ല. കുട്ടിയുടെ അടുത്തേക്ക് എത്തിയപ്പോൾ അവൻ സ്കൂളിൽ പോകുന്ന വഴിയാണെന്ന് മനസിലായി. ഉച്ചയ്ക്ക് കഴിക്കാൻ കൊടുത്തുവിട്ട ന്യൂഡിൽസ് കഴിക്കാൻ കൊതി സഹിക്കാതെ വന്നപ്പോൾ അവൻ മറ്റൊന്നും ചിന്തിച്ചില്ല ഉച്ചയായതോ സ്കൂളോ ഒന്നും ഓർക്കാതെ വഴിയരികൽത്തന്നെ ഇരുന്ന് ഭക്ഷണം കഴിച്ചതാണ് സംഭവം. ഇത് കണ്ട് ബാക്കിയുള്ളവരും അവന്റെ അരികിലേക്ക് വന്നു. വീഡിയോ വൈറലായതോടെ…
Read Moreവില്ലനായി ഷവര്‍മ; കാസർഗോഡ് 14 കുട്ടികള്‍ക്ക് ഭക്ഷ്യവിഷബാധ; അവശരായ കുട്ടികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
കാസർഗോഡ്: പള്ളിക്കര പൂച്ചക്കാട് ഷവര്‍മ കഴിച്ച 14 മദ്രസ വിദ്യാര്‍ഥികള്‍ക്കു ഭക്ഷ്യവിഷബാധ. തെക്കേപ്പുറം മിസ്ബാഹുല്‍ ഉലൂം മദ്രസയില്‍ തിങ്കളാഴ്ച രാത്രിയാണു സംഭവം. ഇവിടെ നബിദിനാഘോഷത്തിന്റെ ഭാഗമായി ഭക്ഷണം ഏര്‍പ്പാടാക്കിയിരുന്നു. ഭക്ഷണം തികയാതെ വന്നപ്പോള്‍ 15 കുട്ടികള്‍ക്ക് തൊട്ടടുത്തുള്ള ബോംബെ ഹോട്ടലില്‍നിന്നു ഷവര്‍മ വാങ്ങി നല്കി. ഇതു കഴിച്ച കുട്ടികള്‍ക്കാണു ഛര്‍ദ്ദിയും വയറുവേദനയും അനുഭവപ്പെട്ടത്. രാത്രിതന്നെ കുട്ടികളെ കാഞ്ഞങ്ങാട്ടെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുട്ടികളുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. സംഭവമറിഞ്ഞ് ആളുകള്‍ ഹോട്ടലിനുമുന്നിൽ തടിച്ചുകൂടിയതോടെ ചെറിയ തോതില്‍ സംഘര്‍ഷമുണ്ടായി. വിവരമറിഞ്ഞ് ബേക്കല്‍ പോലീസ് സ്ഥലത്തെത്തിയതോടെയാണു സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമായത്. മുഹമ്മദ് അഷ്റഫും ജാഫര്‍ പൂച്ചക്കാടുമാണ് ഹോട്ടല്‍ നടത്തുന്നത്. മുമ്പ് പരാതികള്‍ ഉയര്‍ന്നതിനെത്തുടർന്ന് ഷവര്‍മ ഉണ്ടാക്കുന്നതു നിര്ത്തിവച്ചിരിക്കുകയായിരുന്നെന്നും തിരുവോണനാളിലാണു തുടങ്ങിയതെന്നും പഴകിയ ഇറച്ചിയാണെന്ന ആക്ഷേപം ശരിയല്ലെന്നും ഹോട്ടലുടമകള്‍ പറഞ്ഞു. ഭക്ഷ്യസുരക്ഷ, ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ ഹോട്ടലില്‍ പരിശോധന നടത്തി സാമ്പിള്‍ ശേഖരിച്ചു.
Read Moreപരാതി നൽകിയിട്ടും കേസെടുക്കാൻ പോലീസിന് വിമുഖത; അസഭ്യം പറഞ്ഞ് തങ്ങളെ മോശക്കാരിയാക്കാൻ ശ്രമം; സ്റ്റേഷനു മുന്നിൽ കുത്തിയിരുന്ന് പ്രതിഷേധവുമായി യുവതികൾ
പനമരം: പരാതിയിൽ കേസെടുക്കാനുള്ള പോലീസിന്റെ വിമുഖതയ്ക്കെതിരേ സ്റ്റേഷനു മുന്പിൽ കുത്തിയിരുന്ന് യുവതികളുടെ പ്രതിഷേധം. മാത്തൂർ മുല്ലയ്ക്കൽ ബിനിത, കല്ലിങ്കൽ ഫസ്ന എന്നിവരാണ് ഇന്നലെ ഉച്ചയോടെ സ്റ്റേഷനു മുന്പിൽ കുത്തിയിരുന്നു പ്രതിഷേധിച്ചത്. പ്രശ്നത്തിൽ കോണ്‍ഗ്രസ് പ്രാദേശിക നേതാക്കൾ ഇടപെട്ടതിനെത്തുടർന്ന് കേസ് എടുക്കുമെന്നു പോലീസ് ഉറപ്പുനൽകിയതോടെയാണ് മണിക്കൂറോളം നീണ്ട പ്രതിഷേധം അവസാനിപ്പിച്ചത്. ഒരാഴ്ചമുന്പ് പരിസരവാസികളുമായുണ്ടായ പ്രശ്നങ്ങൾക്കിടെ യുവതികളിൽ ഒരാളുടെ വീടിന്റെ ഷീറ്റ് പൊട്ടിയിരുന്നു. ഇതുസംബന്ധിച്ച് പരാതി നൽകിയെങ്കിലും പോലീസ് കേസെടുത്തില്ലെന്നും അസഭ്യം വിളിച്ച ഇൻസ്പെക്ടർ മോശക്കാരായി ചിത്രീകരിക്കാൻ ശ്രമിച്ചെന്നുമാണ് യുവതികൾ പറയുന്നത്. ഇൻസ്പെക്ടർ ക്ഷമ ചോദിക്കണമെന്ന ആവശ്യവും ഉന്നയിച്ചായിരുന്നു യുവതികളുടെ പ്രതിഷേധം. മോശമായി പെരുമാറിയെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്നും പരാതി ഒത്തുതീർക്കാൻ ശ്രമിച്ചതിനാലാണ് കേസെടുക്കാൻ വൈകിയതെന്നുമാണ് പോലീസ് വിശദീകരിക്കുന്നത്.
Read Moreപട്ടാപ്പകൽ കവർച്ചാ സംഘത്തിന്റെ വിളയാട്ടം, യുവതി രക്ഷപെട്ടത് തലനാരിഴയ്ക്ക്; വൈറലായി വീഡിയോ
കള്ളൻമാരിൽ നിന്നും കൊള്ളക്കാരിൽ നിന്നുമൊക്കെ രക്ഷപെടണമെങ്കിൽ ധൈര്യവും സാമർഥ്യവും ബുദ്ധിയുമൊക്കെ വേണം. തട്ടിപ്പ് സംഘത്തിൽ നിന്ന് രക്ഷപെട്ട ഒരു യുവതിയുടെ വാർത്തയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. പഞ്ചാബിലെ ലുധിയാനയിലാണ് സംഭവം. ബസ് കയറുന്നതിനായി ടൗണിലേക്ക് പോകുന്ന വഴി യുവതി ഒരു ഓട്ടോയ്ക്ക് കൈ കാണിച്ചു. ഓട്ടോ എത്തിയപ്പോൾ അതിൽ രണ്ട് പുരുഷൻമാർ ഇരിക്കുന്നുണ്ടായിരുന്നു. റിട്ടേൺ ഓട്ടോ ആയതുകൊണ്ട് മറിച്ചൊന്നും ഇവർ ചിന്തിക്കാതെ ഓട്ടോയിൽ കയറി. എന്നാൽ കുറച്ച് ദൂരം പിന്നിട്ടപ്പോഴാണ് ഇവർ കവർച്ചാ സംഘം ആണെന്ന് യുവതിക്ക് മനസിലായത്. ഉടൻ തന്നെ ഓട്ടോ നിർത്താൻ യുവതി ആവശ്യപ്പെട്ടു. എന്നാൽ ഓട്ടോയിൽ ഉണ്ടായിരുന്ന യാത്രക്കാർ യുവതിയെ കീഴ്പ്പെടുത്താൻ ശ്രമിച്ചു. തട്ടിപ്പ് സംഘം ഓട്ടോ ആളൊഴിഞ്ഞസ്ഥലത്ത് നിർത്താൻ ആവശ്യപ്പെട്ടു. ആ സമയം യുവതി സീറ്റിൽ നിന്നും നിലത്ത് ഇരുന്നു. കന്പിയിൽ തൂങ്ങിക്കിടന്നു. യുവതി കന്പിയിൽ തൂങ്ങിക്കിടന്നതോട മറ്റ് യാത്രക്കാർക്ക്…
Read Moreബുള്ളറ്റ് ലേഡി നിഖില വീണ്ടും പിടിയിൽ; കഞ്ചാവുകേസില്‍ ജാമ്യത്തില്‍ ഇറങ്ങിയ യുവതി എംഡിഎംഎയുമായി പിടിയിലാവുകയായിരുന്നു; യുവതിയെ കരുതൽ തടങ്കലിലാക്കി
കണ്ണൂർ: കഞ്ചാവുകേസില്‍ ജാമ്യത്തില്‍ കഴിയവേ എംഡിഎംഎയുമായി പിടിയിലായ പയ്യന്നൂരിലെ യുവതി ആഭ്യന്തര വകുപ്പ് സെക്രട്ടറിയുടെ ഉത്തരവുപ്രകാരം കരുതല്‍ തടങ്കലിലായി. ബുള്ളറ്റ് ലേഡിയെന്ന പേരിലറിയപ്പെടുന്ന പയ്യന്നൂര്‍ മുല്ലക്കോട് അണക്കെട്ടിനുസമീപം താമസിക്കുന്ന മുല്ലക്കോട് ഹൗസില്‍ സി.നിഖില (31)യാണ് കരുതല്‍ തടങ്കലിലായത്. ബുള്ളറ്റില്‍ സഞ്ചരിച്ച് മയക്കുമരുന്ന് വില്പന നടത്തുന്ന ഇവര്‍ ബുള്ളറ്റ് റാണിയെന്നും അറിയപ്പെടുന്നു. 2023 ഡിസംബര്‍ ഒന്നിന് വില്‍പ്പനയ്ക്കായി കൊണ്ടുവന്ന് വീട്ടില്‍ സൂക്ഷിച്ച 1.6 കിലോ കഞ്ചാവുമായി എക്സൈസ് സംഘം നിഖിലയെ അറസ്റ്റ് ചെയ്തിരുന്നു. തളിപ്പറമ്പ് എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ കെ.കെ.ഷിജില്‍ കുമാറിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് വീട്ടിനകത്ത് സൂക്ഷിച്ചിരുന്ന കഞ്ചാവ് കണ്ടെത്തിയത്. ഈ കേസില്‍ ജാമ്യത്തില്‍ കഴിയവേ കഴിഞ്ഞ ഫെബ്രുവരി 22-ന് ജാമ്യ വ്യവസ്ഥകള്‍ ലംഘിച്ച് നിഖില 4.006 ഗ്രാം മെത്താഫിറ്റമിനുമായി വീണ്ടും അറസ്റ്റിലായി. പയ്യന്നൂര്‍ റേഞ്ച് എക്സൈസ് ഇന്‍സ്പെക്ടര്‍ കെ.ദിനേശന്റെ നേതൃത്വത്തിലുള്ള സംഘമാണ് യുവതിയെ വീട്ടില്‍ നടത്തിയ…
Read Moreവലിച്ചെറിയണ്ട, പോക്കറ്റിൽ സൂക്ഷിച്ചോ..!പ്ലാസ്റ്റിക് കുപ്പിയിലെ മദ്യം കുട്ടിണമെങ്കിൽ അധികം 20 രൂപ നൽകണം; കുപ്പി തിരിച്ചുകൊടുത്താൽ പണം മടക്കി നൽകും
തിരുവനന്തപുരം: ബെവ്കോ ഔട്ട്ലെറ്റുകളിൽ പ്ലാസ്റ്റിക് കുപ്പി തിരിച്ചെടുക്കുന്നതിനുള്ള പദ്ധതി ഇന്ന് ആരംഭിക്കും. തിരുവനന്തപുരം, കണ്ണൂർ ജില്ലകളിലെ 20 ഷോപ്പുകളിലാണ് തുടക്കത്തിൽ പദ്ധതി ആരംഭിക്കുന്നത്. അടുത്ത വർഷം ജനുവരി ഒന്നോടെ സംസ്ഥാന വ്യാപകമാക്കാനാണ് നീക്കമെന്ന് സംസ്ഥാന ബിവറേജസ് കോർപ്പറേഷൻ എം.ഡി. ഹർഷിത അട്ടല്ലൂരി പത്രസമ്മേളനത്തിൽ അറിയിച്ചു. പ്ലാസ്റ്റിക് കുപ്പികളിലെ മദ്യത്തിന് അധികമായി 20 രൂപ ഡിപ്പോസിറ്റായി വാങ്ങും. മദ്യം വാങ്ങുന്ന ഷോപ്പുകളിൽ കുപ്പി നൽകുമ്പോൾ 20 രൂപ തിരികെ ലഭിക്കും. ക്ലീൻ കേരള മിഷനുമായി ചേർന്നുള്ളതാണ് പദ്ധതി. ഷോപ്പുകളിൽ ഇതിനായി പ്രത്യേക കൗണ്ടർ തുറക്കും. ഇതിന്റെ പ്രവർത്തനങ്ങൾക്കായി കുടുംബശ്രീയുടെ സഹായം തേടിയിട്ടുണ്ട്. വിജയിക്കുന്ന മുറയ്ക്ക് മറ്റ് ഷോപ്പുകളിലും പദ്ധതി നടപ്പാക്കും. ആഴ്ചയിൽ മൂന്ന് തവണ ക്ലീൻ കേരള കമ്പനി കുപ്പികൾ ശേഖരിക്കും. സി-ഡിറ്റ് തയ്യാറാക്കുന്ന ലേബൽ കുപ്പിയിൽ പതിച്ചിരിക്കും. ഒക്ടോബർ ഒന്നു മുതൽ ബെവ്കോ ഔട്ട്ലെറ്റുകളിൽ മദ്യക്കുപ്പികൾ പായ്ക്ക്…
Read More