കോട്ടയം: കോട്ടയം നഗരസഭയിലെ പെന്ഷന് തട്ടിപ്പ് കേസിലെ പ്രതി അഖില്‍ സി. വര്‍ഗീസിനെ ഇന്നലെ നഗരസഭാ ഓഫീസില്‍ എത്തിച്ച് തെളിവെടുത്തു. ഉച്ചകഴിഞ്ഞ് 3.30നാണ് നഗരസഭയിലെ മുന്‍ ഉദ്യോഗസ്ഥനായ ഇയാളെ വിജിലന്‍സ് അന്വേഷണ സംഘം നഗരസഭാ ഓഫീസില്‍ എത്തിച്ചത്. അഖില്‍ പണം വകമാറ്റാനായി ഉപയോഗിച്ച രേഖകള്‍, ഇ മെയില്‍ വിവരങ്ങള്‍ എന്നിവ അന്വേഷണ സംഘം ശേഖരിച്ചു. കോട്ടയം വിജിലന്‍സ് ഇന്‍സ്പെക്ടര്‍ മഹേഷ് പിള്ളയുടെ നേതൃത്വത്തിലുള്ള അന്വേഷണ ഉദ്യോഗസ്ഥരാണ് തെളിവെടുപ്പിന് എത്തിച്ചത്. തെളിവെടുപ്പ് അടക്കമുള്ള തുടര്‍ നടപടികള്‍ക്കായി കഴിഞ്ഞ ദിവസമാണ് കോട്ടയം വിജിലന്‍സ് കോടതി അഞ്ചു ദിവസത്തെ കസ്റ്റഡി അനുവദിച്ചത്. പ്രതിയെ അന്വേഷണ സംഘം വിശദമായി ചോദ്യം ചെയ്തതിനുശേഷമാണു തെളിവെടുപ്പ് നടത്തിയത്. നഗരസഭയുടെ പെന്ഷന് ഫണ്ടില്‍നിന്നു തട്ടിപ്പ് നടത്തിയ 2.4 കോടി രൂപ സ്വന്തം അമ്മയുടെ അക്കൗണ്ടിലേക്കാണു ഇയാള്‍ മാറ്റിയത
Read MoreDay: September 11, 2025
കുരുമുളകിട്ട് വഴറ്റിയെടുത്ത് കറിയാക്കി; കറിയുടെ പിന്നാമ്പുറം അന്വേഷിച്ച് ചെന്നപ്പോൾ പുറത്ത് വന്നത് ഞെട്ടിക്കുന്ന വിവരം; യുവാക്കൾ അറസ്റ്റിൽ
തളിപ്പറമ്പ്: പെരുന്പാന്പിനെ കൊന്ന് കറിവച്ചുകഴിച്ച രണ്ടുപേരെ വനംവകുപ്പ് അറസ്റ്റ് ചെയ്തു. മാതമംഗലം പാണപ്പുഴ സ്വദേശികളായ യു. പ്രമോദ് (40), സി. ബിനീഷ് (37) എന്നിവരെയാണ് തളിപ്പറമ്പ് റേഞ്ച് ഓഫിസര്‍ പി.വി. സനൂപ് കൃഷ്ണന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. റേഞ്ച് ഓഫീസര്‍ക്ക് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് സ്പെഷല്‍ ഡ്യൂട്ടി സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ സി. പ്രദീപന്, ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍മാരായ പി.പി. രാജീവന്, എം.വീണ എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ കടന്നപ്പള്ളി-പാണപ്പുഴ ഗ്രാമപഞ്ചായത്ത് മൂന്നാം വാര്‍ഡില്‍ വീട്ടുപരിസരത്തു വച്ച് പിടികൂടിയത്. വന്യജീവി സംരക്ഷണ നിയമം 2022 ഷെഡ്യൂള്‍ ഒന്നിൽപ്പെട്ട പെരുമ്പാമ്പിനെ പിടികൂടുന്നതും കൊല്ലുന്നതും കുറ്റകരമാണ്.
Read Moreഅണ്ടര്‍ 23 ഏഷ്യന്‍ കപ്പ്: ഇന്ത്യന്‍ സ്വപ്നം വിഫലം
ദോഹ: എഎഫ്സി അണ്ടര്‍ 23 ഏഷ്യന്‍ കപ്പ് ഫുട്ബോള്‍ ഫൈനല്‍ റൗണ്ടിലേക്ക് ആദ്യമായി യോഗ്യത നേടാമെന്ന ഇന്ത്യന്‍ സ്വപ്നം വിഫലം. 2026 അണ്ടര്‍ 23 ഏഷ്യന്‍ കപ്പ് യോഗ്യതാ റൗണ്ടില്‍ ഗ്രൂപ്പ് എച്ചില് ഇന്ത്യ രണ്ടാം സ്ഥാനത്തു ഫിനിഷ് ചെയ്തു. മികച്ച രണ്ടാം സ്ഥാനക്കാരായി നാലു ടീമുകള്‍ക്കു ഫൈനല്‍ റൗണ്ടിനു യോഗ്യത നേടാമെങ്കിലും, രണ്ടാം സ്ഥാനക്കാരുടെ റാങ്കിംഗില്‍ ഇന്ത്യ അഞ്ചാം സ്ഥാനത്തായി. യോഗ്യതാ റൗണ്ട് ഗ്രൂപ്പ് എച്ചില് മൂന്നു മത്സരങ്ങളില്‍നിന്ന് രണ്ട് പോയിന്റാണ് ഇന്ത്യക്ക്. ഗ്രൂപ്പിലെ അവസാന മത്സരത്തില്‍ ആതിഥേയരായ ഖത്തര്‍ 2-1നു ബെഹ്റിനെ തോല്‍പ്പിച്ച് ഒന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്തതോടെയാണ് ഇന്ത്യയുടെ ഫൈനല്‍സ് മോഹം അവസാനിച്ചത്. ഗ്രൂപ്പ് എച്ചിലെ തങ്ങളുടെ ആദ്യ മത്സരത്തില്‍ ഇന്ത്യ 2-0ന് ബെഹ്റിനെ തോല്‍പ്പിച്ചു. രണ്ടാം മത്സരത്തില്‍ 1-2ന് ഖത്തറിനോട് പരാജയപ്പെട്ടു. മൂന്നാം മത്സരത്തില്‍ 6-0ന് ബ്രൂണെയെ തകര്‍ത്തു. ഗോള്‍ ഫ്രം…
Read Moreആഗോള അയ്യപ്പസംഗമം; പന്തളം കൊട്ടാരത്തെ അനുനയിപ്പിക്കാന്‍ ദേവസ്വം ബോര്‍ഡ്; തീരുമാനം പിന്നീടറിയിക്കാമെന്ന് നിര്‍വാഹകസംഘം സെക്രട്ടറി
പന്തളം: ആഗോള അയ്യപ്പസംഗമത്തിലേക്ക് പന്തളം കൊട്ടാരത്തെ അനുനയിപ്പിച്ച് ഒപ്പം നിര്‍ത്താനുള്ള ശ്രമങ്ങളുമായി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്. ബോര്‍ഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത്. അംഗങ്ങളായ എ. അജികുമാര്‍. പി.ഡി. സന്തോഷ് കുമാര്‍ തുടങ്ങിയവര്‍ക്കൊപ്പം ഇന്നലെ രാവിലെ കൊട്ടാരത്തിലെത്തിയ അദ്ദേഹം ഒരുമണിക്കൂറോളം പന്തളം കൊട്ടാരം നിര്‍വാഹകസംഘം അംഗങ്ങളുമായി കൂടിക്കാഴ്ച നടത്തി. നാമജപഘോഷയാത്രയുമായി ബന്ധപ്പെട്ട കേസുകള്‍ പിന്‍വലിക്കണമെന്ന കൊട്ടാരം പ്രതിനിധികള്‍ ആവശ്യപ്പെട്ടു. അത് ബന്ധപ്പെട്ടവരുടെ ശ്രദ്ധയില്‍ പെടുത്തുമെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പറഞ്ഞു.ആഗോള അയ്യപ്പസംഗമത്തില്‍ പങ്കെടുക്കുന്ന കാര്യത്തില്‍ അന്തിമ തീരുമാനം പിന്നീടു സ്വീകരിക്കുമെന്നായിരുന്നു പന്തളം കൊട്ടാരം നിര്‍വാഹകസംഘം സെക്രട്ടറി എം.ആര്. സുരേഷ് വര്‍മയുടെ പ്രതികരണം. വലിയതമ്പുരാന്റെ നിര്‍ദേശമനുസരിച്ചായിരിക്കും തീരുമാനം. ശബരിമല കര്‍മസമിതി നടത്തുന്ന സംഗമത്തിന്റെ കാര്യത്തിലും ഇതുതന്നെയാണ് തീരുമാനമെന്നും അദ്ദേഹം പറഞ്ഞു. കൊട്ടാരം പ്രതിനിധികള്‍ സംഗമത്തില്‍ പങ്കെടുക്കുമെന്നാണ് വിശ്വാസമെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി.എസ്. പ്രശാന്തും പ്രതികരിച്ചു. കൊട്ടാരവും ബോര്‍ഡും തമ്മില്‍…
Read Moreഉഷാർ ഒമർസായ്
അബുദാബി: ഏഷ്യ കപ്പ് പുരുഷ ട്വന്റി-20 ക്രിക്കറ്റ് ഉദ്ഘാടന മത്സരത്തിൽ അഫ്ഗാനിസ്ഥാന് ജയം. ഹോങ്കോംഗിനെ 94 റണ്‍സിനു പരാജയപ്പെടുത്തി. ഇരട്ട റിക്കാർഡുമായി തകർത്തടിച്ച അഫ്ഗാനിസ്ഥാന്റെ അസ്മത്തുള്ള ഒമർസായ് ആണ് കളിയിലെ താരം. സ്കോർ: അഫ്ഗാനിസ്ഥാൻ: 20 ഓവറിൽ 188/6. ഹോങ്കോംഗ് 20 ഓവറിൽ 94/9. ഒമർസായിയുടെ ചിറകിൽഅഫ്ഗാൻ വിജയത്തിൽ നിർണായകമായത് മുൻ ലോക ഒന്നാം നന്പർ ഓൾറൗണ്ടർ അസ്മത്തുള്ള ഒമർസായിയുടെ ഇരട്ട റിക്കാർഡ് കുറിച്ച കന്നി അർധസെഞ്ചുറി പ്രകടനം. അഫ്ഗാൻ താരത്തിന്റെ വേഗമേറിയ ട്വന്റി-20 അർധസെഞ്ചുറി, ഏഷ്യ കപ്പിലെ വേഗമേറിയ അർധസെഞ്ചുറി എന്നീ റിക്കാർഡുകളാണ് താരം സ്വന്തമാക്കിയത്. വെടിക്കെട്ട് ബാറ്റിംഗുമായി കളം നിറഞ്ഞ ഒമർസായി 20 പന്തിൽ അർധസെഞ്ചുറി നേടി. 250 സ്ടൈക്ക്ര് റേറ്റിൽ 21 പന്തിൽ 53 റണ്‍സ് (ഒരു ഫോറും നാല് സിക്സും) അടിച്ചെടുത്തു. തകർന്ന റിക്കാർഡുകൾ അർധസെഞ്ചുറിയിൽ ചരിത്രം കുറിച്ച ഒമർസായി മറികടന്നത്,…
Read Moreവിദ്യാർഥികൾക്ക് മഞ്ഞപ്പിത്തം; സർക്കാർ സ്കൂൾ അടച്ചു; സമീപ കടകളിലെ പാനീയങ്ങൾ പരിശോധനയ്ക്ക് അയച്ച് അധികൃതർ
കൊല്ലം: വിദ്യാർഥികൾക്ക് മഞ്ഞപ്പിത്തം ബാധിച്ചതോടെ സർക്കാർ സ്കൂൾ താത്ക്കാലികമായി പൂട്ടി. ഇടമുളയ്ക്കൽ ഗവ. ജവഹർ ഹൈസ്കൂളിലെ 15 വിദ്യാർഥികൾക്ക് മഞ്ഞപ്പിത്തം ബാധിച്ചതോടെ സ്കൂൾ വെള്ളിയാഴ്ചവരെ അടച്ചത്. സംഭവത്തിൽ, ആശങ്കവേണ്ടെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. സെപ്റ്റംബർ ഒന്നിനു സ്കൂളിലെ ഒരു വിദ്യാർഥിക്ക് മഞ്ഞപ്പിത്തം ബാധിച്ചതായി കണ്ടെത്തിയിരുന്നു. നാലാംതീയതിയോടെ കൂടുതൽ കുട്ടികൾക്ക് മഞ്ഞപ്പിത്തം പിടിപെട്ടു. ഒരു വിദ്യാർഥിയെ തിരുവനന്തപുരം എസ്എടി ആശുപത്രിയിലും മറ്റൊരു വിദ്യാർഥിയെ മെഡിക്കൽ കോളജിലും തുടർന്ന് പ്രവേശിപ്പിച്ചു. പുനലൂർ താലൂക്ക് ആശുപത്രിയിലും അഞ്ചലിലെ സ്വകാര്യ ആശുപത്രിയിലും ആണ് കൂടുതൽ വിദ്യാർഥികൾ ചികിത്സ തേടിയത്. ഇതോടെ ആരോഗ്യവകുപ്പ് നിർദേശപ്രകാരം 12 വരെ സ്കൂൾ അടച്ചു. എന്നാൽ കുട്ടികൾക്ക് എവിടെനിന്നാണ് അസുഖം പിടിപെട്ടതെന്ന് കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. ജൂൺ മാസത്തിൽ സ്കൂൾ കിണറ്റിലെ വെള്ളം പരിശോധനയ്ക്ക് അയയ്ക്കുകയും ഉപയോഗപ്രദമാണെന്ന് കണ്ടെത്തുകയും ചെയ്തിരുന്നു. കഴിഞ്ഞദിവസം കിണറ്റിലെ ജലം വീണ്ടും ശേഖരിച്ച് ലാബിലേക്ക് പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്.…
Read Moreകൊല്ലം മൺട്രോതുരുത്തിൽ റെയിൽവേ ലിങ്ക്ഡ് ടൂറിസം പദ്ധതി വരുന്നു; റെയിൽവേ ഭൂമിയിലെ രാജ്യത്തെ പ്രഥമ പദ്ധതി
പരവൂർ (കൊല്ലം): ജില്ലയിലെ അതിവേഗം വളർന്നു വരുന്ന പ്രമുഖ വിനോദ സഞ്ചാര കേന്ദ്രമായ മൺട്രോതുരുത്തിൽ റെയിൽവേ ലിങ്ക്ഡ് ടൂറിസം പദ്ധതി വരുന്നു.ഇത് നടപ്പിലാക്കുന്നതിനുള്ള പ്രാഥമിക നടപടികൾ ഇന്ത്യൻ റെയിൽവേ കാറ്ററിംഗ് ആൻഡ് ടൂറിസം കോർപ്പറേഷൻ ആരംഭിച്ച് കഴിഞ്ഞു.മൺട്രോതുരുത്തിലെ 12 ഏക്കറിലധികം വിസ്തൃതിയിലുള്ള റെയിൽവേ ഭൂമിയെ വിനോദ സഞ്ചാര വികസനത്തിനായി പ്രയോജനപ്പെടുത്തുക എന്നതാണ് പദ്ധതി വഴി ലക്ഷ്യമിടുന്നത്. റെയിൽവേയുടെ സ്വന്തം സ്ഥലത്ത് രാജ്യത്ത് നടപ്പാക്കുന്ന ആദ്യത്തെപദ്ധതിയാണ് ഇതെന്ന സവിശേഷതയുമുണ്ട്. ഇതിന്റെ ഭാഗമായി കഴിഞ്ഞ ഓഗസ്റ്റ് 25-ന് ഐആർസിറ്റിസി നേതൃത്വത്തിൽ ദക്ഷിണ റെയിൽവേയുടെ തിരുവനന്തപുരം ഡിവിഷനെ ബന്ധപ്പെടുത്തി യോഗം ചേർന്നിരുന്നു.ഈ യോഗത്തിൽ മൺട്രോതുരുത്തിലെ ഭൂമി ടൂറിസം വികസനത്തിന് പ്രയോജനപ്പെടുത്താൻ ഓഫീസർ ലെവൽ കമ്മിറ്റിയെ രൂപീകരിച്ച് പ്രാഥമിക പഠനം നടത്താൻ തീരുമാനിക്കുകയുണ്ടായിഇക്കാര്യത്തിൽ ദക്ഷിണ റെയിൽവേയിലെ ഉന്നത ഉദ്യോഗസ്ഥർ തയാറാക്കുന്ന ഫീസിബിലിറ്റി റിപ്പോർട്ട് ലഭിച്ചതിനു ശേഷം ഐആർസിറ്റിസി സമഗ്രമായ പ്രോജക്ട് റിപ്പോർട്ട് തയാറാക്കുമെന്നും…
Read Moreയുവതിയുടെ ശരീരത്തിൽ കടന്നു പിടിച്ചു; ബഹളം വച്ചപ്പോൾ ബൈക്കിൽ വേഗത്തിൽ രക്ഷപ്പെട്ടു; കൊല്ലത്തെ 22കാരൻ അൻവർഷാ മുമ്പും സമാന കേസിലെ പ്രതി
കൊല്ലം: സ്കൂട്ടർ യാത്രക്കാരിയായ യുവതിയെ പൊതുസ്ഥലത്ത് മാനഹാനിപ്പെടുത്താൻ ശ്രമിച്ച കേസിൽ യുവാവ് കൊട്ടിയം പോലീസിന്റെ പിടിയിലായി. ഉമയനല്ലൂർ പട്ടരുമുക്ക് ആദിൽ മൻസിലിൽ അൻവർഷാ(22) ആണ് പോലീസിന്റെ പിടിയിലായത്. കഴിഞ്ഞ ഒമ്പതിന് രാത്രി 7.45 ന് സ്കൂട്ടറിൽ വരികയായിരുന്നു യുവതി. മോട്ടോർ സൈക്കിളിൽ എത്തിയ പ്രതി ഓവർടേക്ക് ചെയ്ത് വലതു വശത്തെത്തിയ ശേഷം യുവതിയുടെ ശരീരത്തിൽ കടന്ന് പിടിച്ച് മാനഹാനിപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു. യുവതി ബഹളം വച്ചതോടെ ഇയാൾ സംഭവ സ്ഥലത്ത് നിന്നും കടന്നുകളഞ്ഞു. തുടർന്ന് യുവതിയുടെ പരാതിയിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തിയ കൊട്ടിയം പോലീസ് പ്രതിയെ കണ്ടെത്തുകയും യുവതി പ്രതിയെ തിരിച്ചറിയുകയും ചെയ്തു. ഇയാൾ ഇതിനുമുമ്പും സ്ത്രീകളെ ഇത്തരത്തിൽ മാനഹാനിപ്പെടുത്താൻ ശ്രമിച്ച കുറ്റത്തിന് റിമാൻഡിൽ കഴിഞ്ഞിട്ടുള്ള ആളാണ്. ജാമ്യം കിട്ടി പുറത്തിറങ്ങിയ ശേഷം വീണ്ടും സമാനമായ കുറ്റകൃത്യം ആവർത്തിക്കുകയായിരുന്നു. കൊട്ടിയം പോലീസ് ഇൻസ്പെക്ടർ പ്രദീപിന്റെ നേതൃത്വത്തിൽ…
Read Moreടേബിള്‍ ടോപ് സിആര്‍7, മെസി
ലിസ്ബണ്‍/ബുവാനോസ് ആരീസ്: ഫിഫ ലോകകപ്പ് ഫുട്ബോള്‍ യോഗ്യതാ റൗണ്ടില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ എന്ന റിക്കാര്‍ഡിനൊപ്പം പോര്‍ച്ചുഗല്‍ ഇതിഹാസ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. ഫിഫ 2026 ലോകകപ്പ് യൂറോപ്യന്‍ യോഗ്യതയില്‍ ഗ്രൂപ്പ് എഫില്‍ ഹംഗറിക്കെതിരേ 58-ാം മിനിറ്റില്‍ പെനാല്‍റ്റിയിലൂടെ ഗോള്‍ നേടിയതോടെയാണ് റൊണാള്‍ഡോ റിക്കാര്‍ഡിനൊപ്പം എത്തിയത്. ലോകകപ്പ് യോഗ്യതാ റൗണ്ടില്‍ റൊണാള്‍ഡോയ്ക്ക് ഇതോടെ 39 ഗോളായി. നിലവില്‍ ഗ്വാട്ടിമാലയുടെ കാര്‍ലോസ് റൂയിസിന്റെ (39 ഗോള്‍) ഒപ്പമാണ് റൊണാള്‍ഡോ. ലാറ്റിനമേരിക്കന്‍ മെസി 2026 ഫിഫ ലോകകപ്പ് ലാറ്റിനമേരിക്കന്‍ യോഗ്യതാ റൗണ്ട് പോരാട്ടം അവസാനിച്ചപ്പോള്‍ ടോപ് സ്കോറര്‍ സ്ഥാനം അര്‍ജന്റൈന്‍ സൂപ്പര്‍ താരം ലയണല്‍ മെസിക്ക്. എട്ടു ഗോളാണ് 2026 ലോകകപ്പ് യോഗ്യതാ റൗണ്ടില്‍ മെസി നേടിയത്. ഇതാദ്യമായാണ് ലാറ്റിനമേരിക്കന്‍ ലോകകപ്പ് യോഗ്യതാ റൗണ്ടില്‍ മെസി ടോപ് സ്കോറര്‍ ആകുന്നത്. ലോകകപ്പ് യോഗ്യതാ റൗണ്ടില്‍ മെസിക്ക് ആകെ 36 ഗോളുണ്ട്;…
Read Moreകോട്ടയം നഗരസഭയിലെ 2കോടിയുടെ പെന്ഷന് തട്ടിപ്പ്: അഖില്‍ സി. വര്‍ഗീസിനെ നഗരസഭയില്‍ എത്തിച്ച് തെളിവെടുത്തു
കോട്ടയം: കോട്ടയം നഗരസഭയിലെ പെന്ഷന് തട്ടിപ്പ് കേസിലെ പ്രതി അഖില്‍ സി. വര്‍ഗീസിനെ ഇന്നലെ നഗരസഭാ ഓഫീസില്‍ എത്തിച്ച് തെളിവെടുത്തു. ഉച്ചകഴിഞ്ഞ് 3.30നാണ് നഗരസഭയിലെ മുന്‍ ഉദ്യോഗസ്ഥനായ ഇയാളെ വിജിലന്‍സ് അന്വേഷണ സംഘം നഗരസഭാ ഓഫീസില്‍ എത്തിച്ചത്. അഖില്‍ പണം വകമാറ്റാനായി ഉപയോഗിച്ച രേഖകള്‍, ഇ മെയില്‍ വിവരങ്ങള്‍ എന്നിവ അന്വേഷണ സംഘം ശേഖരിച്ചു. കോട്ടയം വിജിലന്‍സ് ഇന്‍സ്പെക്ടര്‍ മഹേഷ് പിള്ളയുടെ നേതൃത്വത്തിലുള്ള അന്വേഷണ ഉദ്യോഗസ്ഥരാണ് തെളിവെടുപ്പിന് എത്തിച്ചത്. തെളിവെടുപ്പ് അടക്കമുള്ള തുടര്‍ നടപടികള്‍ക്കായി കഴിഞ്ഞ ദിവസമാണ് കോട്ടയം വിജിലന്‍സ് കോടതി അഞ്ചു ദിവസത്തെ കസ്റ്റഡി അനുവദിച്ചത്. പ്രതിയെ അന്വേഷണ സംഘം വിശദമായി ചോദ്യം ചെയ്തതിനുശേഷമാണു തെളിവെടുപ്പ് നടത്തിയത്. നഗരസഭയുടെ പെന്ഷന് ഫണ്ടില്‍നിന്നു തട്ടിപ്പ് നടത്തിയ 2.4 കോടി രൂപ സ്വന്തം അമ്മയുടെ അക്കൗണ്ടിലേക്കാണു ഇയാള്‍ മാറ്റിയത്.
Read More