രാജ്യാന്തര ചലച്ചിത്രമേള ഡിസംബര്‍ 6 മുതല്‍; ഇത്തവണ 14 തിയേറ്ററുകളിലായി 73 രാജ്യങ്ങളിലെ 186 സിനിമകള്‍

തി​രു​വ​ന​ന്ത​പു​രം: രാ​ജ്യാ​ന്ത​ര ച​ല​ച്ചി​ത്ര​മേ​ള​യ്ക്ക് ഡി​സം​ബ​ര്‍ 6 ന് ​തി​ര​ശ്ശീ​ല ഉ​യ​രും. 14 തി​യേ​റ്റ​റു​ക​ളി​ലാ​യി 73 രാ​ജ്യ​ങ്ങ​ളി​ലെ 186 ചി​ത്ര​ങ്ങ​ളാ​ണ് ഇ​ത്ത​വ​ണ മേ​ള​യി​ല്‍ പ്ര​ദ​ര്‍​ശി​പ്പി​ക്കു​ന്ന​ത്. മ​ത്സ​ര​വി​ഭാ​ഗം, ഇ​ന്ത്യ​ന്‍ സി​നി​മ, ലോ​ക സി​നി​മ, റെ​ട്രോ​സ്‌​പെ​ക്ടീ​വ് തു​ട​ങ്ങി​യ 15 വി​ഭാ​ഗ​ങ്ങ​ളി​ലാ​യാ​ണ് ചി​ത്ര​ങ്ങ​ളു​ടെ പ്ര​ദ​ര്‍​ശ​നം.

പ്ര​തി​ക​ര​ണ​ത്തി​നും പ്ര​തി​ഷേ​ധ​ത്തി​നു​മു​ള്ള മാ​ധ്യ​മ​മാ​ക്കി സി​നി​മ​യെ സ​മീ​പി​ച്ച അ​ര്‍​ജ​ന്‍റീ​നി​യ​ന്‍ സം​വി​ധാ​യ​ക​ന്‍ ഫെ​ര്‍​ണാ​ണ്ടോ സൊ​ളാ​ന​സാ​ണ് ഇ​ത്ത​വ​ണ​ത്തെ മേ​ള​യു​ടെ മു​ഖ്യ ആ​ക​ര്‍​ഷ​ണം. സൊ​ളാ​ന​സി​ന്‍റെ അ​വ​ര്‍ ഓ​ഫ് ദ ​ഫെ​ര്‍​ണ​സ്, സൗ​ത്ത്, ദി ​ജേ​ണി തു​ട​ങ്ങി​യ അ​ഞ്ച് ചി​ത്ര​ങ്ങ​ള്‍ മേ​ള​യി​ല്‍ പ്ര​ദ​ര്‍​ശി​പ്പി​ക്കും. ആ​ജീ​വ​നാ​ന്ത നേ​ട്ട​ത്തി​നു​ള്ള ഇ​ത്ത​വ​ണ​ത്തെ പു​ര​സ്‌​കാ​ര​വും (ലൈ​ഫ്‌​ടൈം അ​ച്ചീ​വ്‌​മെ​ന്റ്) സൊ​ളാ​ന​സി​നാ​ണ്.

ലോ​ക സി​നി​മാ വി​ഭാ​ഗ​ത്തി​ല്‍ ഇ​ത്ത​വ​ണ 92 ചി​ത്ര​ങ്ങ​ളാ​ണ് പ്ര​ദ​ര്‍​ശി​പ്പി​ക്കു​ന്ന​ത് .ലി​ജോ ജോ​സ് പെ​ല്ലി​ശ്ശേ​രി​യു​ടെ ജെ​ല്ലി​ക്കെ​ട്ട്, ആ​ർ.​കെ കൃ​ഷ്ണാ​ന്ദി​ന്‍റെ വൃ​ത്താ​കൃ​തി​യി​ലൊ​രു ച​തു​രം എ​ന്നീ മ​ല​യാ​ള ചി​ത്ര​ങ്ങ​ള്‍ ഉ​ള്‍​പ്പ​ടെ 15 ചി​ത്ര​ങ്ങ​ളാ​ണ് അ​ന്താ​രാ​ഷ്ട്ര മ​ത്സ​ര​വി​ഭാ​ഗ​ത്തി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി​യി​ട്ടു​ള്ള​ത്. അ​ല​ന്‍ ഡെ​ബേ​ര്‍​ട്ടി​ന്‍റെ പാ​ര​സൈ​റ്റ്, ബോ​റി​സ് ലാ​ച്കി​ന്റെ ക​മീ​ല്‍ തു​ട​ങ്ങി​യ ചി​ത്ര​ങ്ങ​ളും മ​ത്സ​ര​വി​ഭാ​ഗ​ത്തി​ല്‍ മാ​റ്റു​ര​യ്ക്കു​ന്നു​ണ്ട്.

ഇ​ന്ത്യ​യി​ലെ ആ​ദ്യ വ​നി​താ ഡോ​ക്ട​റു​ടെ ജീ​വി​തം പ്ര​മേ​യ​മാ​ക്കി​യ സ​മീ​ര്‍ വി​ദ്വാ​ന്‍റെ ആ​ന​ന്ദി ഗോ​പാ​ല്‍, പ്ര​ദീ​പ് കു​ര്‍​ബ​യു​ടെ മാ​ര്‍​ക്ക​റ്റ്, സീ​മാ പ​ഹ്വ​യു​ടെ ദി ​ഫ്യു​ണ​റ​ല്‍ എ​ന്നീ ചി​ത്ര​ങ്ങ​ള്‍ ഇ​ന്ത്യ​ന്‍ സി​നി​മ ഇ​ന്ന് വി​ഭാ​ഗ​ത്തി​ലാ​ണ് ഉ​ള്‍​പ്പെ​ടു​ത്തി​യി​ട്ടു​ള്ള​ത്. ക​ലേ​ഡോ​സ്‌​കോ​പ്പി​ല്‍ ഗീ​തു മോ​ഹ​ന്‍​ദാ​സ് സം​വി​ധാ​നം ചെ​യ്ത മൂ​ത്തോ​ന്‍, മി​ക​ച്ച ചി​ത്ര​ത്തി​നു​ള്ള സം​സ്ഥാ​ന പു​ര​സ്‌​ക്കാ​രം നേ​ടി​യ കാ​ന്ത​ന്‍ ദ ​ല​വ​ര്‍ ഓ​ഫ് ക​ള​ര്‍, ബോം​ബെ റോ​സ് തു​ട​ങ്ങി​യ ചി​ത്ര​ങ്ങ​ള്‍ പ്ര​ദ​ര്‍​ശി​പ്പി​ക്കും.

ക​ണ്‍​ട്രി ഫോ​ക്ക​സി​ല്‍ നാ​ല് ചൈ​നീ​സ് ചി​ത്ര​ങ്ങ​ളാ​ണ് പ്ര​ദ​ര്‍​ശി​പ്പി​ക്കു​ന്ന​ത്. സെ ​ഫൈ​യു​ടെ​യും വാ​ങ് കു​നാ​നി​ന്‍റെ​യും ര​ണ്ട് ചി​ത്ര​ങ്ങ​ള്‍ വീ​ത​മാ​ണ് ഈ ​വി​ഭാ​ഗ​ത്തി​ലു​ള്ള​ത്. സ്വീ​ഡി​ഷ് സം​വി​ധാ​യ​ക​ന്‍ റോ​യ് ആ​ന്‍​ഡേ​ഴ്‌​സ​ന്‍റെ​യും ഫ്ര​ഞ്ച് സം​വി​ധാ​യ​ക​ന്‍ ടോ​ണി ഗാ​റ്റ്‌​ലി​ഫി​ന്റെ​യും ചി​ത്ര​ങ്ങ​ളാ​ണ് സ​മ​കാ​ലി​ക ച​ല​ച്ചി​ത്ര ആ​ചാ​ര്യ​ന്മാ​രു​ടെ വി​ഭാ​ഗ​ത്തി​ല്‍ ല്‍ ​ഉ​ള്‍​പ്പെ​ടു​ത്തി​യി​ട്ടു​ള്ള​ത്.

മ​ല​യാ​ളി സം​വി​ധാ​യ​ക​ന്‍ ലെ​നി​ന്‍ രാ​ജേ​ന്ദ്ര​ന്‍, ക​ന്ന​ട സം​വി​ധാ​യ​ക​ന്‍ ഗി​രീ​ഷ് ക​ര്‍​ണാ​ട്, ഛായാ​ഗ്രാ​ഹ​ക​ന്‍ എം.​ജെ രാ​ധാ​കൃ​ഷ്ണ​ന്‍, ബം​ഗാ​ളി സം​വി​ധാ​യ​ക​ന്‍ മൃ​ണാ​ള്‍ സെ​ന്‍, ന​ടി മി​സ് കു​മാ​രി, ടി.​കെ പ​രീ​ക്കു​ട്ടി എ​ന്നി​വ​ര്‍​ക്ക് മേ​ള ആ​ദ​ര​വ് അ​ര്‍​പ്പി​യ്ക്കും.

Related posts