പത്തനംതിട്ട: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ലോകമെമ്പാടുമുള്ള അയ്യപ്പഭക്തര്‍ക്കായി പമ്പയില്‍ സെപ്റ്റംബര്‍ 20ന് സംഘടിപ്പിക്കുന്ന ആഗോള അയ്യപ്പ സംഗമത്തില്‍ 3000 പ്രതിനിധികള്‍ പങ്കെടുക്കും. 15 വരെ ആയിരുന്നു ആഗോള അയ്യപ്പ സംഗമത്തില്‍ പങ്കെടുക്കുന്നതിന് ഭക്തര്‍ക്ക് രജിസ്റ്റര്‍ ചെയ്യാനുള്ള അവസരം. രജിസ്ട്രേഷന് പൂര്‍ത്തിയായപ്പോള്‍ ഇന്ത്യയില്‍ നിന്നും വിദേശത്തുനിന്നുമായി 4864 ഭക്തരാണ് ആഗോള അയ്യപ്പ സംഗമത്തില്‍ പങ്കെടുക്കുന്നതിനായി രജിസ്റ്റര്‍ ചെയ്തത്. ഇതില്‍നിന്ന് ആദ്യം രജിസ്റ്റര്‍ ചെയ്ത 3000 പേരെയാണ് ആഗോള സംഗമത്തിലെ പ്രതിനിധികളായി തെരഞ്ഞെടുത്തത്. ഈ പ്രതിനിധികള്‍ക്ക് പുറമേ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ക്ഷണിച്ച സാമൂഹിക-സാംസ്കാരിക-സാമുദായിക സംഘടനകളിലെ അഞ്ഞൂറോളം പ്രതിനിധികളും ആഗോള അയ്യപ്പ സംഗമത്തില്‍ പങ്കെടുക്കും. ക്ഷണിക്കപ്പെട്ടവര്‍ക്കു മാത്രമാണ് ആഗോള അയ്യപ്പ സംഗമത്തില്‍ പങ്കെടുക്കാന്‍ അവസരമുണ്ടാകുള്ളു.
Read MoreDay: September 17, 2025
റിസോർട്ട് നിർമാണത്തിനിടെ മൺതിട്ട ഇടിഞ്ഞ് വീണു; രണ്ടു തൊഴിലാളികൾക്ക് ദാരുണാന്ത്യം
ഇടുക്കി: ചിത്തിരപുരത്ത് മണ്ണ് ഇടിഞ്ഞ് വീണ് രണ്ട് തൊഴിലാളികൾക്ക് ദാരുണാന്ത്യം. ആനച്ചാൽ സ്വദേശി രാജീവ്, ബൈസൺവാലി സ്വദേശി ബെന്നി എന്നിവരാണ് മരിച്ചത്. റിസോർട്ടിന്റെ സംരക്ഷണഭിത്തി നിർമിക്കാൻ മണ്ണെടുക്കുന്നതിനിടെ മൺകൂന ഇടിഞ്ഞ് വീണാണ് അപകടമുണ്ടായത്. അടിമാലി മൂന്നാർ ഫയർഫോഴ്സ് യൂണിറ്റുകൾ സംഭവസ്ഥലത്തെത്തിയാണ് ഇവരെ പുറത്തെടുത്തത്. മണ്ണിനടിയിൽ കൂടുതൽപേർ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് പരിശോധിച്ച് വരികയാണ്.
Read Moreസോറിയാസിസ് പകരുമോ?
സോറിയാസിസ് ബാധിതർക്ക് അപകർഷ ബോധം വേണ്ട. ഇതു മറ്റുള്ളവരിലേക്കു പകരില്ല. എങ്കിലും, ഇതു രോഗികളിൽ ഉണ്ടാക്കുന്ന മാനസികാവസ്ഥ ഭീകരമാണ്. രോഗത്തെ ഭയക്കുന്തോറും വെറുക്കുന്തോറും ഇതു കൂടിക്കൊണ്ടിരിക്കുകയും ചെയ്യും. നിങ്ങളുടെ കുഴപ്പം കൊണ്ടു വന്നതല്ല രോഗം എന്ന യാഥാർഥ്യം മനസിലാക്കുക. സോപ്പിന്റെ ഉപയോഗം…* ശരീരത്തിൽ ജലാംശം കുറയാതെ നോക്കുക. സോപ്പിന്റെ ഉപയോഗം കുറയ്ക്കുക. * പാലുത്പന്നങ്ങളും മാംസാഹാരങ്ങളൂം ചെമ്മീൻ പോലുള്ള ഷെൽ ഫിഷുകളും അസുഖങ്ങൾ കൂട്ടാം.*മദ്യവും പുകവലിയും ഒഴിവാക്കുക. * നന്നായി ഉറങ്ങുക. സ്റ്റിറോയിഡുകൾ അടങ്ങിയ ഓയിന്മെന്റുകൾആധുനിക വൈദ്യ ശാസ്ത്രത്തിന്റെ കാഴ്ചപ്പാടനുസരിച്ച് ഈ രോഗം മാറ്റാൻ പറ്റില്ല. കുറയ്ക്കാനേ കഴിയൂ.അതിനായി സ്റ്റിറോയിഡുകൾ അടങ്ങിയ ഓയിന്മെന്റുകളും അൾട്രാ വയലറ്റ് രശ്മികൾ ഉപയോഗിച്ചുള്ള ചികിൽസകളും ചെയ്യാറുണ്ട്. ഹോമിയോപ്പതിയിൽഎന്നാൽ ഹോമിയോപ്പതിയുടെ ചിന്താഗതി വ്യത്യസ്തമാണ്. ജന്മനായുള്ള രോഗമല്ലല്ലോ. ഇതു പിന്നീടു വന്നതല്ലേ. അതിനാൽ തന്നെ ഇതു വരാനുണ്ടായ സാഹചര്യം ഒഴിവാക്കിയാൽ രോഗം തിരിച്ചു പോകാം;…
Read More‘ബോളിവുഡ് സെലിബ്രിറ്റികൾ അത് ധരിച്ചപ്പോൾ അടിപൊളി ചരക്ക് ലുക്ക്, താനിട്ടപ്പോൾ ചക്കപ്പഴത്തിൽ ഈച്ച ഇരിക്കുന്നതുപോലെയെന്ന് ദിയ’; വിമർശിച്ച് വ്ലോഗർ ഉണ്ണി
യൂട്യൂബറും ഇൻഫ്ലുവൻസറും കൃഷ്ണ കുമാറിന്റെ മകളുമായ ദിയ കൃഷ്ണയ്ക്ക് ആരാധകർ ഏറെയാണ്. ദിയയുടെ ഡെലിവറി വീഡിയോ വൈറലായിരുന്നു. എല്ലാ സ്ത്രീകൾക്കും ദിയ പ്രചോദനമാണെന്നാണ് ദിയ കുഞ്ഞിനു ജൻമം നൽകുന്ന വീഡിയോയ്ക്ക് ആളുകളുടെ പ്രതികരണം. എന്നാലിപ്പോൾ ദിയയെ വിമർശിച്ചു രംഗത്തെത്തിയിരിക്കുകയാണ് യൂട്യൂബറും സിനിമാ നിരൂപകനു മുൻ ആർജെയുമായ ഉണ്ണി. ദിയ പങ്കുവച്ച വീഡിയോകൾ ഉദാഹരണമായി എടുത്താണ് ഉണ്ണി വിമർശനവുമായി എത്തിയത്. ഒരു വീഡിയോയിൽ ദിയ സ്വയം ചരക്ക് എന്ന് വിശേഷിപ്പിച്ചതാണ് ഉണ്ണിയെ ചൊടിപ്പിച്ചത്. ‘മെറ്റേണിറ്റി ഫോട്ടോഷൂട്ടിന് വേണ്ടി ഒരു ബ്ലെയ്സറും ബ്രാലെറ്റുമാണ് ദിയ ധരിച്ചത്. ബോളിവുഡ് സെലിബ്രിറ്റികൾ അത് ധരിച്ചപ്പോൾ അടിപൊളി ചരക്ക് ലുക്കായിരുന്നുവെന്നും താൻ ഇത് ഇട്ട് കഴിഞ്ഞാൽ ചക്കപ്പഴത്തിൽ ഈച്ച ഇരിക്കുന്നതുപോലെ ഉണ്ടാകുമെന്നുമാണ് മെറ്റേണിറ്റി വീഡിയോ പങ്കുവച്ച് ദിയ പറഞ്ഞത്. കൈമാറ്റം ചെയ്യാൻ ഉപയോഗിക്കുന്ന വസ്തുക്കളെ പാക്ക് ചെയ്ത് അയക്കുന്നതിനെയാണ് പൊതുവെ ചരക്കെന്ന് പറയുന്നത്. ചരക്കിനോട്…
Read Moreമില്‍മ പാലിനു വില കൂട്ടില്ല; ക്ഷീരകര്‍ഷകർ പ്രതിസന്ധിയിലേക്ക്
കോട്ടയം: മില്‍മ പാലിനു വില വര്‍ധിപ്പിക്കുമെന്ന പ്രതീക്ഷയിലായിരുന്നു ക്ഷീരകര്‍ഷകര്‍. എന്നാല്‍ ഇന്നലെ മില്‍മ ഫെഡറേഷന് തിരുവനന്തപുരത്ത് ചേര്‍ന്ന യോഗത്തില്‍ വില വര്‍ധിപ്പിക്കേണ്ടെന്ന് തീരുമാനമെടുത്തതോടെ പ്രതീക്ഷകള്‍ വെള്ളത്തിലായി. പാലിനും പാല് ഉത്പന്നങ്ങള്‍ക്കും ജിഎസ്ടി ഒഴിവാക്കിയ സാഹചര്യത്തിലാണ് വില കൂട്ടേണ്ടതില്ലെന്നും വില വര്‍ധിപ്പിച്ച് ഉപയോക്താക്കളെ ബുദ്ധിമുട്ടിക്കേണ്ടെന്നും തീരുമാനിച്ചത്. എന്നാല്‍ 2026 ജനുവരി, ഫെബ്രുവരി മാസങ്ങളില്‍ പാല് വില വര്‍ധിപ്പിക്കണമെന്ന ശുപാര്‍ശ നല്‍കിയിട്ടുണ്ട്. പാല് വില ലീറ്ററിന് അഞ്ചു രൂപ വരെ വര്‍ധിപ്പിക്കുമെന്ന പ്രതീക്ഷയിലായിരുന്നു കര്‍ഷകര്‍. 2022 ഡിസംബറിലാണ് ഇതിനു മുമ്പ് മില്‍മ വില കൂട്ടിയത്. അന്ന് ലീറ്ററിന് ആറു രൂപ കൂട്ടിയിരുന്നു. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടു സര്‍ക്കാരിന്റെ ചട്ടുകമായി മില്‍മ ചെയര്മാന് പ്രവര്‍ത്തിക്കുകയാണെന്ന് ക്ഷീരകര്‍ഷകര്‍ ആരോപിക്കുന്നു. പാല് വില അഞ്ചു രൂപ വര്‍ധിപ്പിക്കണമെന്ന ആവശ്യം പരിഗണിക്കാതെ ചര്‍ച്ചയെ വഴിതിരിച്ചു വിട്ട ചെയര്‍മാന്റെ നടപടിയിലും കര്‍ഷകര്‍ കടുത്ത അമര്‍ഷമുണ്ട്.…
Read Moreഹൃദയവിശുദ്ധിയുടെ മഹാഗാഥ
ദക്ഷിണാഫ്രിക്കയിലെ കേപ്ടൗൺ ഗ്രൂട്ട് ഷൂർ ആശുപത്രിയിൽ 1967 ഡിസംബർ മൂന്നിന് ലൂയി വാഷ്കാൻസ്കി എന്ന അന്പത്തിമൂന്നുകാരന്റെ ശൂന്യമായ പെരികാർഡിയം കണ്ടപ്പോൾ ഡോ. ക്രിസ്റ്റ്യൻ ബർണാഡ് അനുഭവിച്ച വികാരം എന്തായിരിക്കും? ചന്ദ്രനിൽ കാലുകുത്തുന്നതിനു തൊട്ടുമുന്‍പ് നീൽ ആംസ്ട്രോംഗ് അനുഭവിച്ചതുതന്നെ എന്നു നമുക്കൂഹിക്കാം. മനുഷ്യരാശിയുടെ ചരിത്രത്തിലെ രണ്ട് അമൂല്യ വിജയങ്ങളിലേക്കുള്ള വഴിത്താരയിൽ ജ്വലിച്ചുനിന്ന മുഹൂർത്തങ്ങളാണവ. ലോകത്തിലെ ആദ്യത്തെ ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയയായിരുന്നു ഗ്രൂട്ട് ഷൂർ ആശുപത്രിയിൽ നടന്നത്. വാഹനാപകടത്തിൽ മസ്തിഷ്കമരണം സംഭവിച്ച ഇരുപത്തഞ്ചുകാരിയായ ഡെനിസ് ഡാർവിലിന്റെ ഹൃദയമാണ് പതിനെട്ടു ദിവസം വാഷ്കാൻസ്കിക്കുള്ളിൽ തുടിച്ചത്. അന്പത്തെട്ടു വർഷങ്ങൾക്കിപ്പുറം മെഡിക്കൽ സയൻസ് അസാധ്യമെന്നു കരുതിയിരുന്ന പലതും സാധ്യമാക്കി മുന്നേറുന്പോൾ വൈദ്യശാസ്ത്ര ഗവേഷകരെയും ഡോക്ടർമാരെയും ആതുരശുശ്രൂഷാരംഗത്തു പ്രവർത്തിക്കുന്ന മറ്റെല്ലാവരെയും ഹൃദയപൂർവം അഭിനന്ദിക്കാം. അവയവദാനരംഗത്ത് കൊച്ചുകേരളം കൈവരിച്ച നേട്ടത്തിന്റെ പ്രത്യക്ഷ ഉദാഹരണമാണ് കഴിഞ്ഞ ദിവസം എറണാകുളം ലിസി ആശുപത്രിയിൽ നടന്ന ഹൃദയമാറ്റ ശസ്ത്രക്രിയകൾ. മുപ്പത്താറു മണിക്കൂറിനിടയിലാണു…
Read Moreജിഎസ്ടി നിരക്കിളവ്: വ്യാപാരികൾക്കു വമ്പൻ ഓഫറുകളുമായി കമ്പനികൾ
പരവൂർ (കൊല്ലം): ജിഎസ്ടി നിരക്കിളവ് പ്രാബല്യത്തിൽ വരുന്ന 22 ന് മുമ്പ് സ്റ്റോക്കുകൾ പരമാവധി വിറ്റഴിക്കാൻ വ്യാപാരികൾക്ക് വമ്പൻ ഓഫറുകളുമായി എഫ്എംസിജി കമ്പനികൾ. സോപ്പ്, ടൂത്ത് പേസ്റ്റ്, ഷാംപൂ, ഹെയർ ഓയിൽ തുടങ്ങി നിരവധി നിത്യോപയോഗ സാധനങ്ങൾക്ക് അമ്പരപ്പിക്കുന്ന വിലക്കുറവാണ് കമ്പനികൾ വാഗ്ദാനം ചെയ്തിട്ടുള്ളത്. ചില ഉത്പന്നങ്ങൾക്ക് ചില്ലറ വിൽപ്പനക്കാർക്ക് അടക്കം 20 ശതമാനം വരെ വിലയിൽ ഡിസ്കൗണ്ട് ഏർപ്പെടുത്തിയിട്ടുണ്ട്. ഇപ്പോൾ 12 മുതൽ 18 ശതമാനം വരെയുള്ള പല ഉത്പന്നങ്ങളുടെയും ജിഎസ്ടി അഞ്ച് ശതമാനമായി കുറയ്ക്കാനാണ് ജിഎസ്ടി കൗൺസിൽ തീരുമാനിച്ചിട്ടുള്ളത്. ഇക്കാരണത്താൽ പ്രോക്ടർ ആൻഡ് ഗാംബിൾ ഇന്ത്യ, ഹിന്ദുസ്ഥാൻ യൂണിലിവർ, ഡാബർ ഇന്ത്യ, ലോറിയൽ ഇന്ത്യ, ഹിമാലയ വെൽനെസ് തുടങ്ങിയ നിരവധി പ്രമുഖ കമ്പനികൾ അവരുടെ കൈവശം സ്റ്റോക്കുള്ള ഉയർന്ന ജിഎസ്ടി രേഖപ്പെടുത്തിയ ഉത്പന്നങ്ങൾ പൂർണമായും വിറ്റഴിക്കാൻ കഴിയാത്ത അവസ്ഥയിലാണ്. ഇക്കാരണത്താലാണ് കമ്പനികൾ അവിശ്വസനീയമായ രീതിയിൽ…
Read Moreപാലക്കാട് കോങ്ങോട് രണ്ട് വിദ്യാർഥിനികളെ കാണാനില്ലന്ന് പരാതി; അന്വേഷണം ആരംഭിച്ച് പോലീസ്
പാലക്കാട്: വിദ്യാർഥിനികളെ കാണാനില്ലെന്ന് പരാതി. കോങ്ങാട് കെപിആർപി സ്കൂളിലെ 13 വയസുള്ള വിദ്യാർഥിനികളെയാണ് കാണാതായത്. രാവിലെ 7ന് ട്യൂഷൻ ക്ലാസിലേക്ക് പോയശേഷം സ്കൂളിലേക്കെന്നു പറഞ്ഞാണ് വിദ്യാർഥികൾ വീട്ടിൽ നിന്നും ഇറങ്ങിയത്. സ്കൂളിൽ എത്താത്തതിനെത്തുടർന്ന് അധ്യാപകരും രക്ഷിതാക്കളും പൊലീസിൽ പരാതിപ്പെടുകയായിരുന്നു. പോലീസ് അന്വേഷണം തുടങ്ങി. എന്തെങ്കിലും വിവരം ലഭിച്ചാൽ 9497947216 നമ്പരിൽ ബന്ധപ്പെടാം. അതേസമയം, പരീക്ഷയ്ക്ക് മാർക്ക് കുറഞ്ഞതോടെ വീട്ടുകാർ ഇരുവരേയും വഴക്ക് പറഞ്ഞിരുന്നു. ഇതോടെയാണ് പെൺകുട്ടികൾ നാടുവിട്ടതെന്നാണ് വിവരം.
Read Moreമുട്ടത്തുവർക്കിയുടെ ‘സാഹിത്യതാരം’ സ്വർണപ്പതക്കം മലയാള സർവകലാശാലയ്ക്ക് സമർപ്പിച്ചു
തിരൂർ: മലയാളത്തിലെ ജനപ്രിയ നോവലിസ്റ്റും ദീപിക പത്രാധിപ സമിതി അംഗവുമായിരുന്ന മുട്ടത്തുവർക്കിക്ക് 1968ൽ ലഭിച്ച സാഹിത്യതാരം സ്വർണപ്പതക്കം ഇനി തിരൂർ തുഞ്ചത്തെഴുത്തച്ഛൻ മലയാള സർവകലാശാലയ്ക്ക് സ്വന്തം. സർവകലാശാലയിലെ രംഗശാലയിൽ നടന്ന ചടങ്ങിൽ എഴുത്തുകാരിയും മനുഷ്യാവകാശ പ്രവർത്തകയുമായ അഡ്വ. രതീദേവി മലയാളം സർവകലാശാല വൈസ് ചാൻസലർ ഡോ.സി.ആർ. പ്രസാദിനു സ്വർണപ്പതക്കം കൈമാറി. മുട്ടത്തുവർക്കിയുടെ ‘പാടാത്ത പൈങ്കിളി’ എന്ന നോവലിന് ലഭിച്ച ക്രിസ്ത്യൻ റൈറ്റേഴ്സ് ആൻഡ് ജേർണലിസ്റ്റ് പുരസ്കാരത്തിന്റെ (1968) ഭാഗമായുള്ള സ്വർണപതക്കമാണ് മലയാള സർവകലാശാലയിൽ ‘ജനപ്രിയ സാഹിത്യത്തിന്റെ മാനങ്ങൾ’ എന്ന വിഷയത്തിൽ സംഘടിപ്പിച്ച ചർച്ചാ സമ്മേളനത്തിൽ സമർപ്പിച്ചത്. മലയാളത്തിൽ ജനപ്രിയ നോവൽശാഖയ്ക്കു തുടക്കം കുറിച്ച പാടാത്ത പൈങ്കിളിക്കുള്ള അംഗീകാരമായിരുന്നു ഈ സാഹിത്യതാരം അവാർഡ്. 9.27 ഗ്രാം തൂക്കമുള്ള സുവർണ സ്മാരകമാണ് സർവകലാശാലയ്ക്കു നൽകിയത്. എഴുത്തുകാരൻ വി.ജെ. ജയിംസ് സമർപ്പണ സമ്മേളനം ഉദ്ഘാടനം ചെയ്തു. വൈസ് ചാൻസലർ ഡോ. സി.ആർ.…
Read Moreഇന്ത്യ-പാക് വെടിനിർത്തൽ; മൂന്നാം കക്ഷി മധ്യസ്ഥത ഇന്ത്യ അംഗീകരിച്ചില്ലെന്ന് പാക്കിസ്ഥാൻ
ഇസ്ലാമാബാദ്: യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ മധ്യസ്ഥതയിലാണ് ഇന്ത്യ-പാക് വെടിനിർത്തലുണ്ടായതെന്ന വാദം തള്ളി പാക്കിസ്ഥാൻ വിദേശകാര്യമന്ത്രി ഇസ്ഹാഖ് ധർ. അൽ ജസീറയ്ക്കു നൽകിയ അഭിമുഖത്തിലാണ് ധർ ഇക്കാര്യം വ്യക്തമാക്കിയത്.മധ്യസ്ഥയെക്കുറിച്ച് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയുമായി നടന്ന കൂടിക്കാഴ്ചയിൽ സംസാരിച്ചിരുന്നെന്നും എന്നാൽ ഇന്ത്യ മൂന്നാംകക്ഷിയുടെ ഇടപെടൽ വേണ്ടെന്ന് അറിയിച്ചെന്നുമാണ് ധർ പറഞ്ഞത്. പഹൽഗാം ആക്രമണത്തിനു മറുപടിയായി ഇന്ത്യ ഓപ്പറേഷൻ സിന്ദൂർ ആരംഭിച്ചതിനു പിന്നാലെ നടന്ന ഇന്ത്യ-പാക്കിസ്ഥാൻ സംഘർഷം അവസാനിച്ചത് തന്റെ മധ്യസ്ഥതയിലാണെന്ന് ട്രംപ് പലകുറി അവകാശപ്പെട്ടിരുന്നു. ഈ വാദങ്ങളെയെല്ലാം ഇന്ത്യ തള്ളുകയും ചെയ്തിരുന്നു.
Read More