തിരുവനന്തപുരം: വെള്ളറടയില്‍ അങ്കണവാടിയില്‍ നിന്നും കൊടുത്ത അമൃതം പാക്കറ്റ് പൊടിയില്‍ ചത്തപല്ലി. പൊടി കഴിച്ച രണ്ടു വയസുകാരിക്ക് ഛര്‍ദിയും വയറിളക്കവും അനുഭവപ്പെട്ടു. വെള്ളറട ചെമ്മണ്ണുവിള ആംഗന്‍വാടിയിലാണ് സംഭവം. ഇവിടെ നിന്നും ഈ മാസം പത്തിന് അമൃതം പാക്കറ്റ് പൊടി നല്‍കിയിരുന്നു. ഈ പാക്കറ്റ് പൊട്ടിച്ച് കഴിഞ്ഞ കുറച്ച് ദിവസമായി കുട്ടിക്ക് നല്കി വരികയായിരുന്നു. ഇതിനിടെയാണ് വയറിളക്കവും ശാരീരിക അസ്വസ്ഥതയും അനുഭവപ്പെട്ടത്. പിന്നീട് പാക്കറ്റ് പരിശോധിച്ചപ്പോള്‍ പാക്കറ്റിനടയില് ചത്തപല്ലിയെ കണ്ടെത്തുകയായിരുന്നു. രണ്ടു വയസുകാരി അവശയായതിനെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവത്തെക്കുറിച്ച് വിശദമായി അന്വേഷിക്കണമെന്നാവശ്യപ്പെട്ട് മാതാപിതാക്കള്‍ ബന്ധപ്പെട്ട അധികാരികള്‍ക്ക് പരാതി നല്കി.
Read MoreDay: September 27, 2025
‘പാക്കിസ്ഥാൻ ലോകത്തിന് നാണക്കേട്, ബിൻ ലാദന് ഒളിത്താവളമൊരുക്കിയവർ’: ഐക്യരാഷ്ട്രസഭയിൽ പാക്കിസ്ഥാനെതിരേ ഇന്ത്യയുടെ രൂക്ഷവിമർശനം
വാഷിംഗ്ടൺ ഡിസി: യുഎൻ പൊതുസഭയിൽ നടത്തിയ പ്രസംഗത്തിൽ ഭീകരതയെ മഹത്വവൽക്കരിച്ച പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിനെതിരേ രൂക്ഷവിമർശനവുമായി ഇന്ത്യ. പാക്കിസ്ഥാൻ തീവ്രവാദത്തെ മഹത്വവൽക്കരിക്കുകയാണെന്നും വസ്തുതകൾ വളച്ചൊടിക്കുകയാണെന്നും ഇന്ത്യ ആരോപിച്ചു. ഷെരീഫിന്റെ പ്രസംഗത്തിനു ശേഷം പൊതുസഭയിൽ (യുഎൻജിഎ) ഇന്ത്യയുടെ മറുപടി അവകാശം വിനിയോഗിച്ചുകൊണ്ട്, യുഎന്നിലെ ഇന്ത്യയുടെ ഫസ്റ്റ് സെക്രട്ടറി പെറ്റൽ ഗലോട്ട് ആണ് പാക്കിസ്ഥാന്റെ നയങ്ങൾക്കെതിരേ ആഞ്ഞടിച്ചത്. “പാക്കിസ്ഥാൻ പ്രധാനമന്ത്രി ഇവിടെ നടത്തിയത് അസംബന്ധനാടകമാണ്. ഷെരീഫ് ഭീകരതെയ മഹത്വവൽക്കരിക്കുകയാണുണ്ടായത്. എന്നാൽ, ഭീകരതെയ ആഗോളതലത്തിൽ കയറ്റിയയ്ക്കുന്ന പാക്കിസ്ഥാന് നുണകൾ കൊണ്ട് ഒന്നും മറച്ചുവയ്ക്കാൻ കഴിയില്ല’ പെറ്റൽ ഗലോട്ട് പറഞ്ഞു. “പാക്കിസ്ഥാൻ പതിറ്റാണ്ടുകളായി ഭീകരതയെ വളർത്തുന്നു. ഒരു ദശാബ്ദക്കാലം അവർ ആഗോളഭീകരൻ ഒസാമ ബിൻ ലാദന് അഭയം നൽകി. അബോട്ടബാദിലെ പാക് സൈനികകേന്ദ്രത്തിന് എതിർവശത്തായി സുരക്ഷിതതാവളമൊരുക്കി. തീവ്രവാദത്തിനെതിരായ യുദ്ധത്തിൽ പങ്കാളികളാണെന്ന് നടിക്കുമ്പോഴും, പതിറ്റാണ്ടുകളായി അവർ തീവ്രവാദ ക്യാമ്പുകൾ പ്രവർത്തിപ്പിക്കുന്നുണ്ടെന്ന് പാക്കിസ്ഥാനിലെ മന്ത്രിമാർതന്നെ…
Read Moreഷാഫിക്കെതിരേയുള്ള അശ്ലീല പരാമർശം; ജില്ലാ സെക്രട്ടറിക്കെതിരേയുള്ള പരാതിയിൽ പോലീസ് നിയമോപദേശം തേടും
പാലക്കാട്: ഷാഫി പറന്പിൽ എംപിക്കെതിരായ സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറി ഇ.എൻ. സുരേഷ് ബാബുവിന്റെ ലൈംഗികാരോപണത്തിലെ പരാതിയിൽ പോലീസ് നിയമോപദേശം തേടും. പരാതി പാലക്കാട് എസ് പി നോർത്ത് പോലീസിന് കൈമാറും. മൂന്നാം കക്ഷിയാണ് പരാതി നൽകിയിരിക്കുന്നത് എന്നതിനാൽ നിയമോപദേശം ഇല്ലാതെ തുടർനടപടി സ്വീകരിക്കില്ലെന്ന തീരുമാനത്തിലാണ് പോലീസ്. ഷാഫിക്കെതിരായ ആരോപണത്തിൽ പാലക്കാട് ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റിയും കോണ്‍ഗ്രസ് ആലത്തൂർ ബ്ലോക്ക് ജനറൽ സെക്രട്ടറി പ്രമോദുമാണ് ജില്ലാ പോലീസ് മേധാവിക്ക് പരാതി നൽകിയിരിക്കുന്നത്. ഇ.എൻ.സുരേഷ് ബാബുവിനെതിരെ നടപടിയെടുക്കണം എന്നാവശ്യപ്പെട്ടാണ് പരാതി.
Read Moreഎൻഡിഎ സർക്കാർ നൽകുന്ന വാഗ്ദാനങ്ങളിൽ വീഴരുത്: മോദിയെയും നിതീഷിനെയും തിരിച്ചറിയണം: പ്രിയങ്ക ഗാന്ധി
പട്ന: എൻഡിഎ സർക്കാർ നൽകുന്ന വാഗ്ദാനങ്ങളിൽ വീഴരുതെന്ന് ബിഹാറിലെ സ്ത്രീകളോടു കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. ബിജെപി സഖ്യത്തിന് നിങ്ങളുടെ വോട്ടുകളിൽ മാത്രമാണ് താത്പര്യമെന്നും പ്രിയങ്ക പറഞ്ഞു. പട്നയിലെ പാർട്ടി ആസ്ഥാനത്ത് വനിതാസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു കോൺഗ്രസ് ജനറൽ സെക്രട്ടറി. പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തരമന്ത്രി അമിത് ഷാ, മുഖ്യമന്ത്രി നിതീഷ് കുമാർ എന്നിവരുടെ യഥാർഥ താത്പര്യം മനസിലാക്കണമെന്നും വരുന്ന തെരഞ്ഞെടുപ്പിൽ അവരെ പാഠംപഠിപ്പിക്കണമെന്നും പ്രിയങ്ക ആവശ്യപ്പെട്ടു. ആളുകളെ തിരിച്ചറിയാനുള്ള കഴിവ് സ്ത്രീകൾക്കുണ്ട്. പെൺമക്കൾക്ക് ഇണകളെ തെരഞ്ഞെടുക്കുമ്പോഴാണ് അവരാ കഴിവ് പ്രയോഗിക്കുന്നത്. അതുപോലെ, മോദിയുടെയും ഷായുടെയും നിതീഷിന്റെയും യഥാർഥ ഉദ്ദേശ്യങ്ങൾ തിരിച്ചറിയണമെന്നും പ്രിയങ്ക പറഞ്ഞു. തെരഞ്ഞെടുപ്പ് അടുത്തിരിക്കെ, സർക്കാർ 10,000 രൂപ വാഗ്ദാനം ചെയ്യുന്നു. എന്നാൽ, എല്ലാ മാസവും ആനുകൂല്യം തുടരുമെന്ന് അവർ പറയുന്നില്ലെന്നും പ്രിയങ്ക ചൂണ്ടിക്കാട്ടി.
Read Moreപിണറായി വിജയന് പാദസേവ ചെയ്യുന്ന സുകുമാരൻ നായർ രാജിവയ്ക്കണം; അഭിമാനമുള്ള ചേന്നാട്ടെ അയ്യപ്പവിശ്വാസികളായ കരയോഗാംഗങ്ങൾ
കോട്ടയം: ആഗോള അയ്യപ്പസംഗമത്തെ തുടര്‍ന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ സംസ്ഥാന സര്‍ക്കാരിനോടും എല്‍ഡിഎഫിനോടും അനുകൂല നിലപാട് സ്വീകരിച്ചതിനു പിന്നാലെ എന്‍എസ്എസിന്റെ പൊതുയോഗം ഇന്ന് ചങ്ങനാശേരി പെരുന്ന എന്‍എസ്എസ് ആസ്ഥാനത്ത് ആരംഭിച്ചു. നായര്‍ സര്‍വീസ് സൊസൈറ്റിയുടെ 2025 മാര്‍ച്ച് 31ലെ ബാക്കി പത്രവും 2024-2025 സാമ്പത്തിക വര്‍ഷത്തെ വരവു ചെലവു കണക്കും ഇന്‍കം ആന്‍ഡ് എക്സ്പെന്‍ഡീച്ചര്‍ സ്റ്റേറ്റ്മെന്റും അംഗീകരിക്കുന്നതിനുള്ള പൊതുയോഗമാണ് ഇന്നു രാവിലെ 11.30ന് ആരംഭിച്ചത്. പൊതുയോഗത്തില്‍ അധ്യക്ഷത വഹിക്കുന്ന ജി.സുകുമാരന്‍ നായര്‍ പുതിയ നിലപാടുകള്‍ എന്തെങ്കിലും പ്രഖ്യാപിക്കുമോ എന്നാണ് രാഷ്്ട്രീയ കേരളം കാതോര്‍ക്കുന്നത്. ഇതിനിടയില്‍ ഈരാറ്റുപേട്ട ചേന്നാട്ട് എന്‍എസ്എസ് ജനറല്‍ സെക്രട്ടറിക്കെതിരെ ഫ്ളക്സ് ബോര്‍ഡും ഉയര്‍ന്നിട്ടുണ്ട്.ചേന്നാട് കരയോഗത്തിന്റെ പേരിലാണ് ഫ്ളക്സ് ബോര്‍ഡ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ആഗോള അയപ്പ സംഗമത്തെയും സംസ്ഥാന സര്‍ക്കാരിനെയും അനൂകൂലിച്ച് പ്രതികരിച്ച എന്‍എസ്എസ് ജനറല്‍ സെക്രട്ടറിക്കെതിരേയാണ് ഫ്ളക്സ് ബോര്‍ഡില്‍ വിമര്‍ശനം.
Read More‘സഖി’ കരുതല്‍ കേന്ദ്രത്തില്‍ നിന്ന് രക്ഷപ്പെട്ട രണ്ട് നൈജീരിയന്‍ യുവതികള്‍ക്കായി അന്വേഷണം ഊര്‍ജിതം
കൊച്ചി: സഖി’ കരുതല്‍ കേന്ദ്രത്തില്‍ നിന്ന് രക്ഷപ്പെട്ട രണ്ട് നൈജീരിയന്‍ യുവതികളെ കണ്ടെത്തുന്നതിനായി പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. വിസ കാലാവധി കഴിഞ്ഞിട്ടും രാജ്യത്ത് താമസിച്ചതിനു പോലീസ് പിടികൂടി കൊച്ചി കാക്കനാട് ‘സഖി’ കരുതല്‍ കേന്ദ്രത്തില്‍ പാര്‍പ്പിച്ചിരുന്ന നൈജീരിയന്‍ സ്വദേശിനികളായ കസാന്‍ഡ്ര ഡ്രാമേഷ് (27), യൂനിസ് വാംബുയി വാവേരു (34) എന്നിവരാണ് ഇന്നലെ രാത്രി ഏഴിന് കലക്ടറേറ്റിനു സമീപം കുന്നുംപുറത്തെ വനിതാ ശിശുക്ഷേമ വകുപ്പിന്റെ നിയന്ത്രണത്തിലുള്ള കേന്ദ്രത്തില്‍ നിന്ന് രക്ഷപ്പെട്ടത്. മാര്‍ച്ച് 20ന് വിസ കാലാവധി കഴിഞ്ഞ യുവതികള്‍ വ്യാജ രേഖ ചമച്ച് അനധികൃതമായി ഇന്ത്യയില്‍ താമസിച്ചെന്നാണ് കേസ്. സിസിടിവി ദൃശ്യങ്ങളടക്കം കേന്ദ്രീകരിച്ച് ഇവര്‍ക്കായി അന്വേഷണം തുടരുകയാണ്.
Read Moreവഴിവിട്ട ബന്ധത്തിന് കുട്ടി തടസം; രണ്ടു വയസുകാരിയെ കിണറ്റിലെറിഞ്ഞ് കൊലപ്പെടുത്തിയ അമ്മ അറസ്റ്റിൽ
തിരുവനന്തപുരം: ബാലരാമപുരത്ത് രണ്ട് വയസുകാരിയെ കിണറ്റിലെറിഞ്ഞ് കൊലപ്പെടുത്തിയ കേസില്‍ കുട്ടിയുടെ അമ്മ ശ്രീതുവിനെ ബാലരാമപുരം പോലീസ് അറസ്റ്റ് ചെയ്തു. പാലക്കാട്ടുള്ള ബന്ധുവീട്ടില്‍നിന്നും അറസ്റ്റ് ചെയ്ത് ശ്രീതുവിനെ ബാലരാമപുരത്തെത്തിച്ചു. കുട്ടിയെ കൊലപ്പെടുത്തിയ കേസില്‍ ശ്രീതുവിന്റെ സഹോദരന് ഹരികുമാര്‍ റിമാന്റിലാണ്. ശ്രീതുവിന്റെയും ഹരികുമാറിന്റെയും മൊബൈല്‍ ഫോണുകള്‍ അന്വേഷണ സംഘം ഫോറന്‍സിക് പരിശോധനയ്ക്ക് അയച്ചിരുന്നു. ഇരുവരുടെയും വാട്ട്സ് ആപ്പ് ചാറ്റുകള്‍ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് ശ്രീതുവിന്റെ അറിവോടെയാണ് ഹരികുമാര്‍ കുഞ്ഞിനെ കിണറ്റിലെറിഞ്ഞ് കൊലപ്പെടുത്തിയതെന്ന് കണ്ടെത്തുകയായിരുന്നു. ഇതേ തുടര്‍ന്നാണ് ശ്രീതുവിനെ പോലീസ് അറസ്റ്റ് ചെയ്തത്. നേരത്തെ ജോലി വാഗ്ദാനം ചെയ്ത് പലരില്‍ നിന്നും പണം തട്ടിയെടുത്ത കേസില്‍ പോലീസ് ശ്രീതുവിനെ അറസ്റ്റ് ചെയ്തിരുന്നു. ജാമ്യത്തില്‍ ഇറങ്ങിയ ശ്രീതു പാലക്കാട്ടാണ് താമസിച്ച് വന്നിരുന്നത്.പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ സന്ദര്‍ശനം നടത്തവെ തിരുവനന്തപുരം റൂറല്‍ എസ്പി സുദര്‍ശനനോട് കുട്ടിയെ കൊലപ്പെടുത്തിയത് ശ്രീതുവാണെന്ന് ഹരികുമാര്‍ വെളിപ്പെടുത്തിയിരുന്നു. വാട്ട്സ് ആപ്പ്…
Read Moreതലയോലപ്പറന്പിൽ കാറും ലോറിയുംകൂട്ടിയിടിച്ചു രണ്ടു മരണം; ഒരാൾക്ക് ഗുരുതര പരിക്ക്; മേൽ നടപടി സ്വീകരിച്ച് പോലീസ്
തലയോലപ്പറമ്പ്: തലപ്പാറയില്‍ കാറും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ രണ്ടു പേര്‍ക്ക് ദാരുണാന്ത്യം .കരിപ്പാടം ദാരുസദയില് മുര്‍ത്താസ് അലിറഷീദ് (27), വൈക്കം സ്വദേശി റിദ്ദിഖ് (29) എന്നിവരാണ് മരിച്ചത്. ഇന്നലെ രാത്രി 12നു തലപ്പാറ കൊങ്ങിണി മുക്കിലായിരുന്നു അപകടം. സാരമായി പരിക്കേറ്റ ഇവരുടെ സുഹൃത്തിനെ പൊതിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ഇടിയുടെ ആഘാതത്തില്‍ ഗുരുതരമായി പരിക്കേറ്റ കാര്‍ യാത്രികരായ റഷീദിനെ പൊതിയിലെ ആശുപത്രിയിലും റിദ്ദിക്കിനെ മുട്ടുചിറയിലെ സ്വകാര്യ ആശുപതിയിലും എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. എറണാകുളത്തു നിന്നും ഇലക്്ട്രോണിക് സാധനങ്ങളുമായി കയറ്റം കയറി വന്ന ലോറിയുമായി മറ്റൊരു വാഹനത്തെ മറി കടന്നെത്തിയ കാര്‍ കൂട്ടിയിടിക്കുകയായിരുന്നു.തലയോലപറമ്പ് തലപ്പാറയില്‍ മുര്‍ത്താസ് അലിറഷീദും റിദ്ദിഖും കാര്‍ വാഷിംഗ് സെന്റര്‍ നടത്തിവരികയായിരുന്നു. തലയോലപറമ്പിലെത്തി ഭക്ഷണം കഴിച്ചശേഷം തലപ്പാറയിലേക്കു മടങ്ങുമ്പോഴായിരുന്നു അപകടം. അപകടത്തെ തുടര്‍ന്ന് തലപ്പാറ-എറണാകുളം റോഡില്‍ ഏറെ നേരം ഗതാഗതം തടസപ്പെട്ടു. തലയോലപ്പറമ്പ് പോലീസ് മേല്‍നടപടി…
Read Moreകുടുംബശ്രീ എഫ്എന്‍എച്ച്ഡബ്ല്യു പദ്ധതി വിപുലീകരിക്കുന്നു: ലക്ഷ്യമിടുന്നത് സമഗ്ര ആരോഗ്യം സംരക്ഷണം
കൊച്ചി: സംസ്ഥാനത്തെ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ പൊതുജനങ്ങള്‍ക്ക് മതിയായ പോഷകവും ശുചിത്വവും ആരോഗ്യവും ഉറപ്പു വരുത്താനായി കുടുംബശ്രീ എഫ്എന്‍എച്ച്ഡബ്ല്യു (ഫുഡ്, ന്യൂട്രീഷന്‍, ആരോഗ്യം, ശുചിത്വം) പദ്ധതി വിപുലീകരിക്കുന്നു. പരമാവധി പേര്‍ക്ക് ജൈവ പോഷകാഹാരം ലഭ്യമാക്കുന്നതിന് പ്രത്യേക ഊന്നല്‍ നല്‍കുന്നതാണ് പദ്ധതി. പൊതുവിദ്യാലയങ്ങളിലും അങ്കണവാടികളിലും നിത്യേനയുള്ള ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നതിനാവശ്യമായ പച്ചക്കറികള്‍ സ്വന്തമായി കൃഷി ചെയ്ത് ഉല്പാദിപ്പിക്കാന് പ്രോത്സാഹനം നല്‍കും. പ്രാദേശിക തലത്തില്‍ അങ്കണവാടികളിലേക്ക് ആവശ്യമായി വരുന്ന മുട്ട, പാല് എന്നിവ കുടുംബശ്രീ യൂണിറ്റുകള്‍ മുഖേന ഉല്പാദിപ്പിച്ചു വിതരണം ചെയ്യും. പോഷകാഹാര ലഭ്യതയുടെ കുറവ് കൊണ്ട് സ്ത്രീകളിലും കുട്ടികളിലും കാണപ്പെടുന്ന വിളര്‍ച്ച തടയുന്നതിന് അങ്കണവാടികള്‍ വഴിയും പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ വഴിയുമുള്ള ന്യൂട്രീഷന്‍ സപ്ലിമെന്റിന്റെ വിതരണം കൂടുതല്‍ കാര്യക്ഷമമാക്കും. പോഷകക്കുറവ് മൂലം വിളര്‍ച്ച അടക്കമുളള ആരോഗ്യ പ്രശ്നങ്ങള്‍ നേരിടുന്ന ആണ്‍കുട്ടികളെയും ഇനി മുതല്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തും. പട്ടികജാതി പട്ടികവര്‍ഗ ഹോസ്റ്റലുകളില്‍ താമസിക്കുന്ന…
Read Moreവേമ്പനാട് കായലില്‍ കൊഞ്ചിന്റെ ലഭ്യത കുറഞ്ഞു; മലിനീകരണമാണ് ലഭ്യതക്കുറവിന് കാരണമെന്ന് പഠനം
കോട്ടയം: വേമ്പനാട് കായലില്‍ കൊഞ്ചിന്റെ തൂക്കത്തിലും ലഭ്യതയിലും കഴിഞ്ഞ മൂന്നു വര്‍ഷങ്ങളായി കുറവു സംഭവിക്കുന്നതായി കണ്ടെത്തി.അശോക ട്രസ്റ്റ് ഫോര്‍ റിസര്‍ച്ച് ഇന്‍ ഇക്കോളജി ആന്‍ഡ് ദി എന്വിയോൺമെന്റ്, കമ്യൂണിറ്റി എന്‍വയോണ്‍മെന്റല്‍ റിസോഴ്സ് സെന്റര്‍ നേതൃത്വത്തില്‍ സംസ്ഥാന തണ്ണീര്‍ത്തട അഥോറിറ്റിയുടെ ധനസഹായത്തോടെ നടത്തിയ പതിനെ ട്ടാമത് മത്സ്യ കണക്കെടുപ്പിലാണ് ഈ കണ്ടെത്തല്‍. കായല്മലിനീകരണമാണ് കൊഞ്ചിന്റെ ലഭ്യതയിലും തൂക്കത്തിലും കുറവു വരുത്തിയത്. തൂക്കം കുറയുന്നതിന്റെ കാരണമറിയാന്‍ കൂടുതല്‍ ഗവേഷണം വേണമെന്നാണ് ഫിഷ് കൗണ്ട് സംഘത്തിന്റെ ശിപാര്‍ശ. 110 വോളണ്ടിയര്‍മാരുടെ സഹകരണത്തോടെയായിരുന്നു സര്‍വേ. 58 ഇനം ചിറക് മത്സ്യങ്ങളും മൂന്ന് ഇനം തോട് മത്സ്യങ്ങളും കണക്കെടുപ്പില്‍ രേഖപ്പെടുത്തി. മുന്‍ വര്‍ഷങ്ങളേക്കാള്‍ മത്സ്യയിനങ്ങളുടെ എണ്ണത്തിള് കുറവുണ്ടായി. കഴിഞ്ഞ വര്‍ഷം 85 ഇനം മത്സ്യങ്ങളെ കണ്ടെത്തിയിരുന്നു. കുളവാഴയുടെ ആധിക്യം കാരണം പല സ്ഥലങ്ങളിലും ബോട്ട് അടുപ്പിക്കാന്‍ കഴിയാതെ പോയി. കുമരകം നസ്രത്ത് പള്ളിയുടെ പരിസരങ്ങളില്‍…
Read More