പത്തനംതിട്ട: ശബരിമല സ്വര്‍ണത്തട്ടിപ്പുമായി ബന്ധപ്പെട്ട് ഹൈക്കോടതി നിയോഗിച്ച അമിക്കസ് ക്യൂറി ജസ്റ്റീസ് കെ.ടി. ശങ്കരന്റെ നേതൃത്വത്തിലുള്ള സംഘം ശബരിമല സന്നിധാനത്ത് പരിശോധന തുടരുന്നു.അറ്റകുറ്റപ്പണികള്‍ക്കുശേഷം കഴിഞ്ഞയിടെ എത്തിച്ച ദ്വാരപാലക ശില്പപാളികളടക്കം സംഘം പരിശോധിച്ചു. സ്വര്‍ണം പൂശുന്നതിനായി ഹൈദരാബാദിലേക്ക് കൊണ്ടുപോയി തിരികെ കൊണ്ടുവന്ന ദ്വാരപാലക ശില്പ പാളികള്‍ ഡ്യൂപ്ലിക്കേറ്റാണെന്ന സംശയം വിജിലന്‍സ് റിപ്പോര്‍ട്ടിലുണ്ടായിരുന്നു.ഇതു സംബന്ധിച്ച് അമിക്കസ് ക്യൂറി വിശദമായ അന്വേഷണം നടത്തി. 39 ദിവസങ്ങള്‍ക്കുശേഷമാണ് ശബരിമലയില്‍ നിന്നു കൊണ്ടുപോയ ദ്വാരപാലക ശില്പ പാളികള്‍ തിരികെ എത്തിച്ചത്. ബംഗളൂരു, ഹൈദരാബാദ് എന്നിവിടങ്ങളിലെത്തിച്ചശേഷമാണ് ഉണ്ണിക്കൃഷ്ണന് പോറ്റി പാളികള്‍ ചെന്നൈയിലെത്തിച്ചതെന്ന് പറയുന്നു. പാളികളില്‍ സ്വര്‍ണം പൂശിയ ചെന്നൈ സ്മാര്‍ട്ട്സ് ക്രിയേഷന് അധികൃതരെയും ഇന്നലെ സന്നിധാനത്തു വിളിച്ചുവരുത്തിയിരുന്നു. ചെമ്പ് പാളികളിലാണ് തങ്ങള്‍ സ്വര്‍ണം പൂശിയതെന്ന് പറയുന്നു. ഇവരുടെ മൊഴിയെ സംബന്ധിച്ചും അന്വേഷണം നടക്കുന്നു. വിജിലന്‍സിന്റെ പ്രാഥമികാന്വേഷണത്തില്‍ 4.5 കിലോഗ്രാം സ്വര്‍ണമാണ് ദ്വാരപാലക ശില്പ പാളികളില്‍ കുറവുണ്ടായത്.…
Read MoreDay: October 13, 2025
കായംകുളത്തെ ആൾക്കൂട്ട കൊലപാതകം: മുഴുവൻ പ്രതികളും പിടിയിൽ; കളവ് പോയ സ്വർണം പോലീസ് കണ്ടെടുത്തു
കായംകുളം: ആൾക്കൂട്ട കൊലപാതകക്കേസിൽ മുഴുവൻ പ്രതികളും അറസ്റ്റിൽ. ഒളിവിലായിരുന്ന ഒന്നാം പ്രതി രതീഷ്, രണ്ടാം പ്രതി അശ്വിൻ, ആറാം പ്രതി ശ്രീനാഥ് എന്നിവരെ പിടികൂടി. സാഹസികമായാണ് പോലീസ് ഇവരെ പിടികൂടിയത്. കൊല്ലപ്പെട്ട സജി പണയംവച്ച സ്വർണച്ചെയിൻ പോലീസ് കണ്ടെടുത്തു. രണ്ടരവയസുകാരിയുടെ സ്വർണാഭരണം കാണാതായതിനെത്തുടർന്ന് മോഷണക്കുറ്റം ആരോപിച്ച് ആൾക്കൂട്ടത്തിന്റെ ക്രൂരമർദനത്തിനിരയായ ചേരാവള്ളി കോയിക്കൽ കിഴക്കതിൽ താമസിക്കുന്ന തിരുവനന്തപുരം കാരക്കോണം കുന്നത്ത് കോയിക്ക പടീറ്റതിൽ സജി (ഷിബു-50) ആണ് കഴിഞ്ഞ ദിവസം മരിച്ചത്. ഇദ്ദേഹം താമസിക്കുന്ന വീടിനു സമീപത്തെ രണ്ടു വയസുള്ള കുട്ടിയുടെ സ്വർണച്ചെയിൻ കാണാതായതിനെത്തുടർന്നാണ് കുട്ടിയുടെ പിതാവും ബന്ധുക്കളും അയൽവാസികളും ഉൾപ്പെടെ ആറുപേർ ചേർന്ന് മധ്യവയസ്കനെ ക്രൂരമായി മർദിച്ചത്. സംഭവുമായി ബന്ധപ്പെട്ട് കായംകുളം ചേരാവള്ളി കുന്നത്ത് കോയിക്കൽ പടീറ്റതിൽ വിഷ്ണു (30), ഭാര്യ അഞ്ജന (ചിഞ്ചു -28 ), വിഷ്ണുവിന്റെ മാതാവ് കനി (51) എന്നിവരെ ആദ്യം കായംകുളം…
Read More‘യുദ്ധങ്ങൾ പരിഹരിക്കുന്നതിൽ ഞാൻ ഒരു വിദഗ്ധനാണ്, സമാധാന നൊബേൽ നേടുക എന്നതല്ല എന്റെ ലക്ഷ്യം’: ട്രംപ്
വാഷിംഗ്ടൺ: ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള തർക്കം ഉൾപ്പെടെ ലോകത്തിലെ ഏറ്റവും പഴക്കമുള്ള നിരവധി തർക്കങ്ങൾ പരിഹരിക്കുന്നതിൽ താൻ നിർണായക പങ്ക് വഹിച്ചിട്ടുണ്ടെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. നൊബേൽ സമ്മാനത്തിനുവേണ്ടിയല്ല താൻ ഇതു ചെയ്തതെന്നും അദ്ദേഹം പറഞ്ഞു. ഗാസ സംഘർഷത്തിലെ അടുത്തിടെയുണ്ടായ വെടിനിർത്തലിനെ താൻ പരിഹരിച്ച എട്ടാമത്തെ യുദ്ധമായി വിശേഷിപ്പിച്ചു.മിഡിൽ ഈസ്റ്റിലേക്ക് യാത്ര ചെയ്യുന്നതിനിടെയാണ് ട്രംപ് ഈ പ്രസ്താവന നടത്തിയത് . “ഇത് ഞാൻ പരിഹരിച്ച എട്ടാമത്തെ യുദ്ധമായിരിക്കും. ഇപ്പോൾ പാകിസ്ഥാനും അഫ്ഗാനിസ്ഥാനും തമ്മിൽ ഒരു സംഘർഷം നടക്കുന്നുണ്ട്, ഞാൻ തിരിച്ചെത്തുമ്പോൾ അത് പരിഹരിക്കും. യുദ്ധങ്ങൾ പരിഹരിക്കുന്നതിൽ ഞാൻ വിദഗ്ധനാണ്” – ട്രംപ് പറഞ്ഞു. “ഇന്ത്യയെയും പാകിസ്ഥാനെയും കുറിച്ച് ചിന്തിക്കൂ. ചില യുദ്ധങ്ങൾ 31, 32, അല്ലെങ്കിൽ 37 വർഷം നീണ്ടുനിന്നു. ദശലക്ഷക്കണക്കിന് ആളുകൾ മരിച്ചു, അവയിൽ മിക്കതും ഞാൻ ഒരു ദിവസത്തിനുള്ളിൽ പരിഹരിച്ചു.” വ്യാപാരം, താരിഫ്…
Read Moreവൈദ്യുത കമ്പിയിൽനിന്ന് ഷോക്കേറ്റു വീട്ടമ്മ മരിച്ചു; ജീവനക്കാരുടെ അനാസ്ഥയിൽ അനാഥരായത് ഒരു കുടംബം
ഹരിപ്പാട്: വൈദ്യുത കമ്പിയിൽനിന്ന് ഷോക്കേറ്റ് വീട്ടമ്മ മരിച്ചു. ഒരാൾക്കു ഗുരുതരമായി പരിക്കേറ്റു. ഇന്നലെ രാവിലെ 11.30ന് പള്ളിപ്പാട് വടക്കേക്കര കിഴക്ക് പനമുട്ടുകാട് പാടശേഖരത്തിലാണ് അപകടമുണ്ടായത്. പള്ളിപ്പാട് വടക്കേക്കര കിഴക്ക് പുത്തൻപുരയിൽ പരേതനായ രഘുവിന്റെ ഭാര്യ സരള(64)യാണ് മരിച്ചത്. കൂടെ പണിയെടുത്തിരുന്ന പളളിപ്പാട് വടക്കേക്കര കിഴക്ക് നേര്യംപറമ്പിൽ വടക്കതിൽ ശ്രീലത(52)യ്ക്കാണ് ഗുരുതരമായി പൊള്ളലേറ്റത്. ഇവർ ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. പാടത്ത് പണിയെടുത്തുകൊണ്ടിരുന്ന ഇരുവരും വിശ്രമത്തിനായി കരയിലേക്ക് കയറുമ്പോൾ വീഴാതിരിക്കാൻ അടുത്ത് കണ്ട വൈദ്യുതപോസ്റ്റിന്റെ സ്റ്റേ വയറിൽ കയറി പിടിക്കുകയായിരുന്നു.ആദ്യം ശ്രീലതയാണ് ഷോക്കേറ്റ് തെറിച്ചുവീണത്. ഇവരെ രക്ഷിക്കാൻ വേണ്ടി എത്തിയ സരളയ്ക്കും ഷോക്കേറ്റ് വെള്ളത്തിലേക്ക് തെറിച്ചു വീഴുകയായിരുന്നു. സംഭവം കണ്ടയുടൻ അടുത്തുളള മോട്ടോർ തറയിലെ തൊഴിലാളി ഓടിയെത്തി വൈദ്യുത ബന്ധം വിച്ഛേദിക്കുകയും ആളുകളെ വിളിച്ചുകൂട്ടി ഇരുവരേയും ഹരിപ്പാട് താലൂക്ക് ആശുപത്രിയിലെത്തിക്കുകയുമായിരുന്നു. സരള ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു. മരിച്ച…
Read Moreതട്ടിപ്പുകേസിൽ മാന്നാറിൽ നിന്ന് മുങ്ങി: 30 വർഷങ്ങൾക്കുശേഷം ദമ്പതികൾ മുംബൈയിൽ അറസ്റ്റിൽ
മാന്നാർ: തട്ടിപ്പ് കേസുകളിൽ പ്രതികളായ ദമ്പതികളെ 30 വർഷങ്ങൾക്കുശേഷം അറസ്റ്റ് ചെയ്തു. മാന്നാർ കുരട്ടിക്കാട് കണിച്ചേരിൽ ശശിധരൻ (71), ഭാര്യ ശാന്തിനി (65) എന്നിവരെയാണ് മാന്നാർ പോലീസ് മുംബൈയിലെ പൻവേലിൽനിന്ന് അറസ്റ്റ് ചെയ്തത്. 1995ൽ വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിപ്പ് നടത്തിയതിന് മാന്നാർ പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ പ്രതികളെ അന്ന് പോലീസ് അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തിരുന്നു. പിന്നീട് ജാമ്യത്തിൽ ഇറങ്ങിയ ശേഷം ഇവർ മാന്നാറിൽനിന്നു മുങ്ങുകയായിരുന്നു. പിന്നീട് കോടതിയിൽ ഹാജരായുമില്ല. ഇതിനിടെയാണ് 1997ൽ കെഎസ്എഫ്ഇയിൽ വസ്തു ഈടായി നൽകി വായ്പ എടുത്തും പിന്നിട് ബാങ്ക് അറിയാതെ വസ്തു കൈമാറ്റം ചെയ്തതും. ബാങ്കിനെ കബളിപ്പിച്ചു എന്ന കുറ്റത്തിന് മാന്നാർ പോലീസ് ശശിധരന്റെ പേരിൽ കേസ് രജിസ്റ്റർ ചെയ്തിരുന്നു. ഈ കേസിൽ പ്രതിയെ പോലീസിന് പിടികൂടാൻ കഴിഞ്ഞിരുന്നില്ല. ഈ രണ്ടു കേസുകളിലും കോടതിയിൽ…
Read Moreഗാസയുദ്ധം അവസാനിച്ചു, എല്ലാവരും സന്തുഷ്ടരാണ്: ട്രംപ്
വാഷിംഗ്ടൺ: ഇസ്രായേൽ, ഈജിപ്ത് സന്ദർശനത്തിനായി യുഎസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപ് രാത്രി വൈകി യാത്ര തിരിച്ചു. ഈജിപ്തിൽ, വെടിനിർത്തലും ബന്ദികളുടെ മോചനവും ഉറപ്പാക്കുന്ന ഗാസ സമാധാന കരാറിൽ ഒപ്പുവയ്ക്കുന്ന ചടങ്ങിൽ ട്രംപ് പങ്കെടുക്കും. ഈജിപ്ഷ്യൻ പ്രസിഡന്റ് അബ്ദുൽ ഫത്താഹ് അൽ-സിസിയുമായി ഗാസ സമാധാന ഉച്ചകോടിയിലും ട്രംപ് അധ്യക്ഷത വഹിക്കും. രണ്ടുവർഷമായി തുടരുന്ന ഇസ്രായേൽ-ഹമാസ് യുദ്ധം അവസാനിപ്പി ക്കുന്നതിനുള്ള ഒരു പ്രധാന ചുവടുവയ്പായാണ് ഈ കരാറിനെ കാണുന്നത്. അതിനുമുമ്പ് അദ്ദേഹം ഇസ്രായേൽ സന്ദർശിക്കും. യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ, പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്ത്, സിഐഎ മേധാവി ജോൺ റാറ്റ്ക്ലിഫ് എന്നിവരും ട്രംപിനൊപ്പം ഉണ്ടായിരുന്നു. ഗാസ വെടിനിർത്തലും തടവുകാരെ മോചിപ്പിക്കുന്ന കരാറും യുദ്ധം അവസാനിപ്പിച്ചതായി അദ്ദേഹം പറഞ്ഞു. ഇസ്രായേലും ഹമാസും തമ്മിലുള്ള “യുദ്ധം അവസാനിച്ചു” എന്ന് ട്രംപ് പറഞ്ഞു. “ഇത് വളരെ പ്രത്യേക സമയമായിരിക്കും. എല്ലാവരും ഈ…
Read Moreമാറുന്ന ലോകത്തൊരു കുഞ്ഞ് മാറ്റം … യുപിഐ പേയ്മെന്റിലേക്ക് സ്കൂളുകൾ മാറണം: നിർദേശം നല്കി കേന്ദ്ര സർക്കാർ
ഡിജിറ്റൽ സമ്പദ് വ്യവസ്ഥ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി സ്കൂളുകളിൽ യുപിഐ പണമിടപാടുകൾ പിന്തുടരാൻ കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ നിർദേശം. വിദ്യാർഥികളുടെ പ്രവേശന, പരീക്ഷാ ഫീസ് ഉൾപ്പെടെയുള്ളവ സ്വീകരിക്കുന്നതിന് ഏകീകൃത പേയ്മെന്റ് ഇന്റർഫേസ് (യുപിഐ) ഏർപ്പെടുത്താനാണ് മന്ത്രാലയം സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമുള്ള സ്കൂളുകൾക്ക് പ്രത്യേക സർക്കുലർ വഴി നിർദേശം നൽകിയിട്ടുള്ളത്. ഭരണപരമായ പ്രക്രിയകൾ ആധുനികവത്കരിക്കുന്നതിനും മാതാപിതാക്കൾക്കും വിദ്യാർഥികൾക്കും ഈ സംരംഭം കൂടുതൽ പ്രയോജനപ്പെടുമെന്നും നിർദേശത്തിൽ പറയുന്നു.എൻസിഇആർടി, സിബിഎസ്ഇ, കെവിഎസ് തുടങ്ങിയ സ്ഥാപനങ്ങളിലെ മേധാവികളെ അഭിസംബോധന ചെയ്തുള്ളതാണ് കത്ത്. സ്കൂളുകളിലെ സാമ്പത്തിക ഇടപാടുകൾ കാര്യക്ഷമമാക്കുന്നതിന് യുപിഐ, മൊബൈൽ വാലറ്റുകൾ, നെറ്റ് ബാങ്കിംഗ് തുടങ്ങിയ ഡിജിറ്റൽ പേയ്മെന്റ് പ്ലാറ്റ്ഫോമുകള പ്രയോജനപ്പെടുത്തുന്നതിന് ഊന്നൽ നൽകണമെന്നും നിർദേശത്തിൽ എടുത്തു പറയുന്നു. സ്കൂൾ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകൾ സുതാര്യവും എളുപ്പമാക്കുന്നതിനുമുള്ള വിശാലമായ ശ്രമത്തിന്റെ ഭാഗമാണിതെന്നും കത്തിൽ ചൂണ്ടിക്കാട്ടി. ഡിജിറ്റൽ പേയ്മെന്റ് സംവിധാനങ്ങളിലേക്ക് മാറുന്നതോടെ മാതാപിതാക്കൾക്ക് സ്കൂളുകളിൽ…
Read Moreപ്രായം വെറും അക്കം; ജോസഫും വര്‍ക്കിയും കൃഷിയിടത്തിൽ തിരക്കിലാണ്
പാമ്പാടി: കണ്ടന്‍കാവ് പുത്തന്‍പുരയ്ക്കല്‍ വീട്ടിൽ ജോസഫ് തോമസ് എന്ന കുഞ്ഞച്ചനും അനുജന് വര്‍ക്കി തോമസ് എന്ന കുഞ്ഞും ഒരുമിച്ചു കൃഷി തുടങ്ങിയിട്ട് അറുപതു വര്‍ഷത്തിലേറെയായി. എഴുപത്തിനാലിൽ എത്തിയ ജോസഫും എഴുപത്തിരണ്ടുകാരന് തോമസും ഇപ്പോഴും കൃഷിയിടത്തില്‍ സജീവമാണ്. കപ്പയും ചേനയും ചേമ്പും കാച്ചിലും വാഴയുമൊക്കെയുള്ള വൈവിധ്യമാര്‍ന്ന ഒരു കൃഷിയിടം. വീട്ടിലേക്കു വേണ്ടതൊന്നും ചന്തയില്‍നിന്നു വാങ്ങാതെ അധ്വാനിച്ചു വിളയിക്കണമെന്നതാണ് ഇവരുടെ വിശ്വാസപ്രമാണം. കര്‍ഷകനായ വല്യപ്പന് ഔസേപ്പ് ആയിരുന്നു ഇവരുടെ പ്രചോദനം. അധ്വാനിയായിരുന്ന വല്യപ്പനൊപ്പം ചെറുപ്രായത്തില്‍ ജോസഫും വര്‍ക്കിയും ചെറുകൈ സഹായവുമായി കൂടിയതാണ്. ആ കൃഷി പരിചയം ഇപ്പോഴും ഇവര്‍ക്കു കൈമുതലായുണ്ട്. കൃഷിയെ അറിഞ്ഞും അനുഭവിച്ചും മുന്നേറിയ ഇരുവര്‍ക്കും പറയാനുള്ളത് മണ്ണിന്റെ മണമുള്ള നല്ല ഓര്‍മകളാണ്; ബാല്യത്തില്‍ വല്യപ്പനൊപ്പം ചന്തയ്ക്കു പോയതും യാത്രയ്ക്കിടെ ആനിവേലിയിലെ ചായക്കടയില്‍നിന്ന് കടുംകാപ്പിയും പരിപ്പുവടയും ബോണ്ടയുമൊക്കെ കഴിച്ചതും. സ്നേഹനിധിയായ വല്യപ്പനെപ്പറ്റി പറയുമ്പോള്‍ കുഞ്ഞിന്റെ കണ്ണുകളില്‍ നനവ്. ഈറ…
Read Moreഡോക്ടറേ, ഈ കിളിക്കുഞ്ഞിനെ ജീവൻ വെപ്പിക്കാവോ… വഴിയരികിൽ പരിക്കേറ്റ് കിടന്ന കിളിക്കുഞ്ഞുമായി ഹോമിയോ ആശുപത്രിയിലെത്തി നാലാം ക്ലാസുകാരൻ
സഹജീവികളോട് കരുണയുള്ളവരായിരിക്കണമെന്ന് ചെറിയ ക്ലാസ് മുതൽ നമ്മൾ പഠിച്ചുവന്ന പാഠമാണ്. വളർന്ന് കഴിഞ്ഞാൽ സ്വന്തം ചോര പോലും അന്യമാകുന്ന ആളുകളായി മാറിയിരിക്കുകയാണ് മനുഷ്യർ. ഈ കാലത്തും നൻമ കൈവിടാത്ത് കുറേയധികം ആളുകൾ നമുക്ക് ചുറ്റുമുണ്ട്. ഇത് തെളിയിക്കുന്ന വാർത്തായാണ് ഇപ്പോൾ വൈറലാകുന്നത്. ജനിത് എന്ന നാലാം ക്ലാസുകാരൻ വഴിയരികിൽ പരിക്കേറ്റ് കിടന്ന ഒരു കിളിക്കുഞ്ഞുമായി തൊട്ടടുത്ത ഹോമിയോ ആശുപത്രിയിലേക്ക് എത്തുകയും ചികിത്സിക്കാമോയെന്ന് ചോദിക്കുകയും ചെയ്തു.ഈ കാഴ്ച ഡോക്ടർ അപ്പോൾത്തന്നെ ഫോണിൽ പകർത്തുകയും വീഡിയോ സ്കൂൾ അധികൃതർക്ക് അയച്ച് കൊടുക്കുകയും ചെയ്തു. പാഠപുസ്തകങ്ങൾക്കപ്പുറം സ്നേഹത്തിന്റേയും കരുണയുടെയും വലിയ പാഠങ്ങൾ നമ്മുടെ കുഞ്ഞുങ്ങൾ പഠിക്കുന്നത് ഇത്തരം അനുഭവങ്ങളിലൂടെയാണ് കുറിച്ചുകൊണ്ട് ഈ ചിത്രം വിദ്യാഭ്യാസ മന്ത്രി പങ്കുവച്ചു. വി. ശിവൻകുട്ടിയുടെ ഫേസ്ബുക്ക് കുറിപ്പ്… ഡോക്ടറേ, ഈ കിളിക്കുഞ്ഞിനെ ജീവൻ വെപ്പിക്കാവോ… ഈ ചോദ്യം കേട്ട് ഒരു നിമിഷം ആ ഡോക്ടറുടെ മാത്രമല്ല,…
Read Moreമലപ്പുറത്ത് പതിനൊന്ന് വയസുകാരിക്ക് വിവാഹ നിശ്ചയം; പ്രതിശ്രുത വരനടക്കം പത്ത് പേർക്കെതിരെ കേസ്; കുട്ടിക്ക് രക്ഷകരായത് നാട്ടുകാരുടെ സമയോചിതമായ ഇടപെടൽ
മലപ്പുറം: ഒന്‍പതാം ക്ലാസിൽ പഠിക്കുന്ന പെണ്‍കുട്ടിയുമായി വിവാഹം നിശ്ചയിച്ച സംഭവത്തിൽ പ്രതിശ്രുതവരൻ അടക്കം പത്തുപേർക്കെതിരേ ശൈശവ വിവാഹത്തിനു കേസെടുത്തു. മലപ്പുറം ജില്ലയിലെ കാടാന്പുഴ മാറാക്കര പഞ്ചായത്തിലെ മരവട്ടത്താണു സംഭവം. ഇന്നലെ ഉച്ചയോടെയാണ് വിവാഹം ഉറപ്പിക്കുന്നതിന്റെ ഭാഗമായി ഇരുപത്തിരണ്ടുകാരനായ പ്രതിശ്രുത വരനും കുടുംബവും പതിനാലുകാരിയുടെ വീട്ടിലെത്തിയത്. ഇരുകൂട്ടരും ബന്ധുക്കളാണ്. പരിസരവാസികൾ വിവരം നൽകിയതിനെത്തുടർന്ന് ചൈൽഡ് വെൽഫെയർ കമ്മിറ്റി അംഗം തലേദിവസം വീട്ടിലെത്തി വിവാഹത്തിനുള്ള ശ്രമവുമായി മുന്നോട്ടുപോകരുതെന്നു കർശനമായി നിർദേശിച്ചിരുന്നു.
Read More