വാഷിംഗ്ടൺ ഡിസി: റഷ്യയിൽനിന്ന് എണ്ണ വാങ്ങുന്നത് ഇന്ത്യ നിർത്തുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി തനിക്ക് ഉറപ്പുതന്നതായി യുഎസ് പ്രസിഡന്റ് ഡൊണൾഡ് ട്രംപ്. യുക്രെയ്ൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ റഷ്യയെ സാമ്പത്തികമായി ഒറ്റപ്പെടുത്താനുള്ള ശ്രമങ്ങളിലെ വലിയ ചുവടുവയ്പാണിതെന്നും ട്രംപ് വിശേഷിപ്പിച്ചു. “റഷ്യയിൽനിന്ന് ഇന്ത്യ എണ്ണ വാങ്ങുന്നതിൽ ഞാൻ സന്തുഷ്ടനായിരുന്നില്ല. ആ രാജ്യത്തുനിന്ന് എണ്ണ വാങ്ങില്ലെന്ന് മോദി എനിക്ക് ഉറപ്പു നൽകി. ഇതൊരു വലിയ ചുവടുവയ്പാണ്. ഇനി ചൈനയെയും എണ്ണവാങ്ങുന്നതു നിർത്താൻ പ്രേരിപ്പിക്കും’ – വൈറ്റ് ഹൗസിൽ നടന്ന പരിപാടിയിൽ ട്രംപ് മാധ്യമപ്രവർത്തകരോടു പറഞ്ഞു. അതേസമയം, റഷ്യൻ എണ്ണ ഇറക്കുമതി നിർത്തുമെന്ന ട്രംപിന്റെ വാദത്തിൽ ഇന്ത്യ ഇതുവരെ പ്രതികരിച്ചിട്ടില്ല. യുക്രെയ്ൻ യുദ്ധം തുടരുന്നതിനിടയിൽ റഷ്യയുടെ എണ്ണ വരുമാനം വെട്ടിക്കുറയ്ക്കാനുള്ള ശ്രമങ്ങൾ അമേരിക്ക ശക്തമാക്കുമ്പോൾ, എണ്ണ വാങ്ങൽ ഇന്ത്യ അവസാനിപ്പിച്ചാൽ ആഗോള ഊർജനയതന്ത്രത്തിൽ ഒരു വഴിത്തിരിവായിരിക്കുമത്. റഷ്യയുടെ മുൻനിര ഊർജ വ്യാപാരപങ്കാളിയായ രാജ്യത്തിന്റെ…
Read MoreDay: October 16, 2025
വീട്ടിൽ വൈകി വരുന്നതിനെ ചോദ്യം ചെയ്തു; ലഹരിയിൽ മകൻ പിതാവിനെ ആക്രമിച്ചു; ലഹരി ക്കെതിരെ നടപടിവേണമെന്ന് നാട്ടുകാർ
കോഴിക്കോട് : താമരശേരി വെഴുപ്പൂരിൽ മയക്കുമരുന്ന് ലഹരിയിൽ മകൻ പിതാവിനെ ആക്രമിച്ചു. താമരശ്ശേരി വെഴുപ്പൂർ അമ്പലക്കുന്നുമ്മൽ അശോകനാണ് മർദ്ദനമേറ്റത്. ഇന്നലെ രാത്രിയായിരുന്നു സംഭവം. മകൻ നന്ദു കിരൺ വീട്ടിൽ വൈകി എത്തുന്നത് പിതാവ് ചോദ്യം ചെയ്തതാണ് പ്രകോപനത്തിന് കാരണം. ഓടിക്കൂടിയ നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് പോലീസ് സ്ഥലത്തെത്തിയിരുന്നു. പോലീസിന്റെ കൺമുന്നിൽ വെച്ച് മൊബൈൽ ഫോണുകൊണ്ട് പിതാവിനെ എറിയുകയും, ഇതേ തുടർന്ന് മുറിവേൽക്കുകയുമായിരുന്നു.മകനെ പോലീസ് കസ്റ്റഡിയിൽ എടുത്തു. പ്രതി പതിവായി രാസ ലഹരി ഉപയോഗിച്ച് വീട്ടിൽ പ്രശ്നമുണ്ടാക്കുന്ന ആളാണെന്ന് പോലീസ് പറഞ്ഞു. പ്രദേശത്ത് പല യുവാക്കളും മയക്ക് മരുന്ന് മാഫിയയയുടെ വലയിലാണെന്നും വിൽപനസംഘത്തെ പിടികൂടുന്നതിന് അടിയന്തര നടപടി സ്വീകരിക്കണെമന്നും നാട്ടുകാർ ആവശ്യപ്പെട്ടു.
Read Moreതുലാംമാസ പൂജകള്‍ക്കായി ശബരിമലനട നാളെ തുറക്കും; മേല്‍ശാന്തി നറുക്കെടുപ്പ് 18ന്; ദര്‍ശനത്തിന് രാഷ്ട്രപതിയും
പത്തനംതിട്ട: തുലാംമാസ പൂജകള്‍ക്കായി ശബരിമല ക്ഷേത്രനട നാളെ തുറക്കും. ഏറെ പ്രത്യേകതകള്‍ നിറഞ്ഞതാണ് ഇത്തവണത്തെ മാസപൂജ കാലയളവ്.18ന് പുതിയ മേല്‍ശാന്തിമാരുടെ നറുക്കെടുപ്പ് നടക്കും. രാഷ്ട്രപതി ദ്രൗപതി മുര്‍മു ദര്‍ശനത്തിന് എത്തുന്നു എന്നതും ഇത്തവണത്തെ പ്രതേത്യേകതയാണ്. നാളെ വൈകുന്നേരം നാലിന് തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ സാന്നിധ്യത്തില്‍ മേല്‍ശാന്തി അരുണ്‍കുമാര്‍ നമ്പൂതിരി നടതുറന്ന് ദീപം തെളിക്കും. 18നു പുലര്‍ച്ചെ അഞ്ചിന് ദശനത്തിനായി നട തുറക്കും. ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ തെരഞ്ഞെടുക്കുന്നതിനുള്ള നറുക്കെടുപ്പും അന്നു രാവിലെ സന്നിധാനത്ത് നടക്കും. ശബരിമലയിലേക്ക് പതിനാലും മാളികപ്പുറം ക്ഷേത്രത്തിലേക്ക് പതിമൂന്നും പേരുകളാണ് നറുക്കെടുപ്പിന്റെ പട്ടികയിലുള്ളത്. ഇതില്‍ ഏഴു പേര് രണ്ട് പട്ടികകളിലുമുണ്ട്. ആദ്യം ശബരിമല മേല്‍ശാന്തിയുടെയും പിന്നീട് മാളികപ്പുറത്തും നറുക്കെടുക്കും. പന്തളം കൊട്ടാരത്തില്‍ നിന്നു നിര്‍ദേശിച്ചിട്ടുള്ള രണ്ട് കുട്ടികളാണ് നറുക്ക് എടുക്കുന്നത്. തുലാംമാസ പൂജയുടെ അവസാന ദിവസമായ 22ന് രാഷ്ട്രപതി ദൗപതി മുര്‍മു ശബരിമല…
Read Moreദേവസ്വം ബോര്‍ഡ് കൂടുതല്‍ കുരുക്കിലേക്ക്; മുന്‍ പ്രസിഡന്റ് എന്‍. വാസുവിന്റെ മൊഴിയെടുക്കും; ഉണ്ണികൃഷ്ണനെ കസ്റ്റഡിയിലെടുക്കാൻ ക്രൈംബ്രാഞ്ച്
പത്തനംതിട്ട: ശബരിമലയിലെ സ്വര്‍ണക്കൊള്ള വിവാദത്തില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് കൂടുതല്‍ കുരുക്കിലേക്ക്. കട്ടിളപ്പാളിയില്‍ സ്വര്‍ണ പൂശിയതുമായി ബന്ധപ്പെട്ട സംഭവത്തില്‍ ദേവസ്വം ബോര്‍ഡിനുണ്ടായ ഗുരുതര വീഴ്ച വിജിലന്‍സ് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. കട്ടിളപ്പാളിയിലെ സ്വര്‍ണപ്പാളികള്‍ ചെമ്പുപാളികള്‍ എന്നെഴുതി നല്‍കിയത് ആസൂത്രിതമെന്നാണ് കണ്ടെത്തല്‍. ഉണ്ണിക്കൃഷ്ണന് പോറ്റിക്ക് സ്വര്‍ണപ്പാളികള്‍ ചെമ്പുപാളികള്‍ എന്നെഴുതി കൈമാറിയതില്‍ ദേവസ്വം ബോര്‍ഡിന് അറിവുണ്ടായിരുന്നുവെന്നാണ് വിജിലന്‍സ് റിപ്പോര്‍ട്ട്. ഇതിനായി അന്നത്തെ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എന്‍. വാസുവിന്റെ മൊഴി പ്രത്യേക അന്വേഷണസംഘം രേഖപ്പെടുത്തും. മുമ്പ് ദേവസ്വം കമ്മീഷണറായിരുന്ന വാസു, എ. പത്മകുമാര്‍ പ്രസിഡന്റു സ്ഥാനത്തു നിന്നു മാറിയ ഒഴിവില്‍ പ്രസിഡന്റാകുകയായിരുന്നു. കട്ടിപ്പാളികള്‍ സ്വര്‍ണ പൂശാന്‍ ഉണ്ണിക്കൃഷ്ണന് പോറ്റിയുടെ കൈവശം കൊടുത്തുവിടാന്‍ കമ്മീഷണര്‍ക്ക് എക്സിക്യൂട്ടീവ് ഓഫീസറായിരുന്ന ഡി. സുധീഷ് കുമാര്‍ 2019 ഫെബ്രുവരി 16നു നല്കിയ കത്തില്‍ സ്വര്‍ണ പൂശിയ ചെമ്പു പാളികള്‍ എന്നാണ് എഴുതിയിരുന്നതെങ്കില്‍ വാസു ഫെബ്രുവരി 26നു…
Read Moreഅഷ്ടമിരോഹിണി വള്ളസദ്യ വിവാദത്തിനു പിന്നില്‍ ആസൂത്രിത നീക്കം
പത്തനംതിട്ട: ആറന്മുള ക്ഷേത്രത്തില്‍ അഷ്ടമിരോഹിണി വള്ളസദ്യ ദിവസത്തെ ആചാരലംഘനം സംബന്ധിച്ച വിവാദത്തിനു പിന്നില്‍ ദേവസ്വം ബോര്‍ഡ് – പള്ളിയോട സേവാസംഘം തര്‍ക്കമെന്നു സൂചന. ക്ഷേത്രത്തില്‍ വള്ളസദ്യ നടത്തുന്നതിന്റെ അവകാശത്തെച്ചൊല്ലി നിലനിന്ന തര്‍ക്കത്തിനിടെയാണ് പുതിയ വിവാദം. വള്ളസദ്യ നടത്തിപ്പില്‍ കാര്യമായ പങ്കില്ലാതിരുന്ന ക്ഷേത്രോപദേശകസമിതിയും വിവാദത്തിന്റെ ചുവടു പിടിച്ചെത്തുകയായിരുന്നു. അഷ്ടമിരോഹിണി ദിവസം ആചാരലംഘനം വിഷയം സംബന്ധിച്ച് നേരത്തെ ആരോപണമുണ്ടായെങ്കിലും തന്ത്രിക്ക് ഇതു സംബന്ധിച്ച് ദേവസ്വം ഉദ്യോഗസ്ഥര്‍ കത്തു നല്‍കിയത് ഏറെ വൈകിയാണ്. ഇക്കാര്യങ്ങള്‍ പള്ളിയോട സേവാസംഘം ഇന്നലെ ചൂണ്ടിക്കാട്ടുകയും ചെയ്തു. ശബരിമലയുമായി ബന്ധപ്പെട്ട സ്വര്‍ണക്കൊള്ള വിവാദം കൊടുമ്പിരി കൊണ്ടിരിക്കേ ആറന്മുളയില് മറ്റൊരു വിവാദത്തിനുള്ള ശ്രമമാണ് നടത്തിയതെന്നാണ് സൂചന.തന്ത്രി നല്കിയ മറുപടി പ്രകാരം പ്രായശ്ചിത്തം നടത്തേണ്ടത് പള്ളിയോട സേവാസംഘമാണ്. ആചാരലംഘനത്തെ സംബന്ധിച്ച വിവാദം ആസൂത്രിതമെന്നാണ് മന്ത്രി വി.എന്‍. വാസവനും പ്രതികരിച്ചത്. ഇതിനു പിന്നില്‍ ചില കുബുദ്ധികളാണെന്നും അദ്ദേഹം പറഞ്ഞു. അഷ്ടമിരോഹിണിക്കുശേഷം 31…
Read Moreഅബിന്‍ വര്‍ക്കി പാര്‍ട്ടിക്കുവേണ്ടി വളരെയധികം കഷ്ടപ്പെട്ടിട്ടുള്ള യുവ നേതാവാണ്: പാര്‍ട്ടി തീരുമാനങ്ങള്‍ ഇഷ്ടമാണെങ്കിലും ഇഷ്ടമല്ലെങ്കിലും അംഗീകരിക്കണം; ചാണ്ടി ഉമ്മൻ
കോട്ടയം: അബിന്‍ വര്‍ക്കി പാര്‍ട്ടിക്കുവേണ്ടി വളരെയധികം കഷ്ടപ്പെട്ടിട്ടുള്ള യുവ നേതാവാണെന്ന് ചാണ്ടി ഉമ്മന്‍ എംഎല്‍എ. യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനം നിഷേധിക്കപ്പെട്ടപ്പോള്‍ അതിനു വേദന ഉണ്ടാകുക സ്വാഭാവികമാണെന്നും എന്നാല്‍ പാര്‍ട്ടിയുടെ തീരുമാനം അംഗീകരിക്കാന്‍ എല്ലാവരും ബാധ്യസ്ഥരാണെന്നും അദ്ദേഹം പറഞ്ഞു. പാര്‍ട്ടി തീരുമാനങ്ങള്‍ ഇഷ്ടമാണെങ്കിലും ഇഷ്ടമല്ലെങ്കിലും അംഗീകരിക്കണം. അബിന്‍ വര്‍ക്കി കൂടുതല്‍ പരിഗണിക്കപ്പെടേണ്ട വ്യക്തിയാണ്. പുനഃസംഘടനയില്‍ അബിന്റെ കൂടി അഭിപ്രായം മാനിച്ചുവേണമായിരുന്നു തീരുമാനമെടുക്കാന്‍. എന്നാല്‍ അങ്ങനെ ഉണ്ടായില്ല. നിലവില്‍ തീരുമാനമെടുത്ത സാഹചര്യത്തില്‍ പാര്‍ട്ടിയുടെ തീരുമാനത്തിനൊപ്പം നില്ക്കാന് എല്ലാവരും ബാധ്യസ്ഥരാമെന്നും അദ്ദേഹം പറഞ്ഞു. തന്നെ അപമാനിക്കുന്ന രീതിയിലാണ് യൂത്ത് കോണ്‍ഗ്രസ് സ്ഥാനത്തുനിന്നു മാറ്റിയതെന്നു ചാണ്ടി ഉമ്മന്‍ പറഞ്ഞു. അപ്പോഴും പാര്‍ട്ടി തീരുമാനം അംഗീകരിച്ചു.അന്ന് യൂത്ത് കോണ്‍ഗ്രസ് ഔട്ട്റീച്ച് സെല്‍ ചെയര്മാന് സ്ഥാനത്തുനിന്നു മാറ്റിയപ്പോള്‍ താന്‍ ഒന്നും പറഞ്ഞില്ല. പക്ഷേ തനിക്കു പറയാനുള്ള ഒരു ദിവസം പറയും. പിതാവിന്റെ ഓര്മ ദിവസമാണു തന്നെ…
Read Moreഒറ്റയ്ക്കും കൂട്ടായും നിരവധി തവണ ബലാത്സംഗം ചെയ്തു; മയക്കുമരുന്ന് നൽകി കോളജ് അധ്യാപികയെ പിഡീപ്പിച്ചത് സുഹൃത്തുക്കൾ; അതിക്രമം നേരിട്ടത് കൊച്ചിയിലെ ഫ്ളാറ്റിൽവച്ച്
കൊച്ചി: കോളജ് അധ്യാപികയെ എംഡിഎംഎ നൽകി ബോധം കെടുത്തി കൂട്ട ബലാത്സംഗം ചെയ്ത സംഭവത്തിൽ രണ്ട് യുവാക്കൾ അറസ്റ്റിൽ. മലപ്പുറം വടക്കേപ്പുറത്ത് വീട്ടിൽ ഫിറോസ് (28), കോട്ടയം പുത്തൻ പറമ്പിൽ വീട്ടിൽ മാർട്ടിൻ ആന്റണി (27 ) എന്നിവരെയാണ് കളമശേരി പോലീസ് അറസ്റ്റ് ചെയ്തത്. തിങ്കളാഴ്ച രാത്രിയാണ് മലപ്പുറം സ്വദേശിനിയായ കോളജ് അധ്യാപിക പരാതിയുമായി കളമശേരി പോലീസിനെ സമീപിച്ചത്. നെടുമ്പാശേരിയിലെയും കളമശേരിയിലെയും ഫ്ലാറ്റിലാണ് പീഡനം നടന്നത്. ബലം പ്രയോഗിച്ച് എംഡിഎംഎയും കഞ്ചാവും നൽകി ബോധം കെടുത്തി ലൈംഗീകമായി പീഡിപ്പിച്ചെന്നാണ് പരാതിയിൽ പറയുന്നത്. ഒറ്റയ്ക്കും കൂട്ടായും നിരവധി തവണ ബലാത്സംഗം ചെയ്തെന്നും പരാതിയിലുണ്ട്. യുവതി ഒരു ആഘോഷ പരിപാടിയിലാണ് പ്രതികളെ പരിചയപ്പെട്ടത്. യൂസ്ഡ് കാർ വിൽപ്പനയും റെന്റ് എ കാർ ബിസിനസും നടത്തുന്നവരാണ് പ്രതികൾ.
Read Moreഈശ്വരവിശ്വാസം ഇല്ലാത്തവർ അയ്യപ്പസംഗമം നടത്തിയത് ക്ഷേത്രങ്ങളിലെ പൊന്നും പണവും കണ്ടുകൊണ്ടെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ
പാലാ: ഈശ്വരവിശ്വാസികള്‍ അയ്യപ്പന് സമര്‍പ്പിച്ച സ്വര്‍ണവും പണവും സംരക്ഷിക്കേണ്ടവര്‍ തന്നെ കൊള്ളയടിച്ചു എന്നത് ഏറെ അപമാനകരമാണെന്നും ഈശ്വരവിശ്വാസം ഇല്ലായെന്ന് പറഞ്ഞവര്‍ ഇപ്പോള്‍ അയ്യപ്പസംഗമം നടത്തുന്നത് ക്ഷേത്രങ്ങളിലെ പൊന്നും പണവും കണ്ടുകൊണ്ടാണെന്നും തിരുവഞ്ചൂര്‍ രാധാകൃഷ്ണന് എംഎല്‍എ ആരോപിച്ചു. ബെന്നി ബഹനാന് എംപി നയിക്കുന്ന വിശ്വാസ സംരക്ഷണയാത്രക്ക് പാലായില്‍ നല്കിയ സ്വീകരണം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. സ്വാഗതസംഘം ചെയര്മാന് ടോമി കല്ലാനി അധ്യക്ഷത വഹിച്ചു. ജാഥാ ക്യാപ്റ്റന്‍ ബെന്നി ബഹനാന്, ആന്റോ ആന്റണി എംപി, ജോസഫ് വാഴയ്ക്കൻ, ജാഥാ വൈസ് ക്യാപ്റ്റന്‍ വി.ടി. ബെല്‍റാം, വി.പി. സജീന്ദ്രന്, പി.എ. സലിം, നാട്ടകം സുരേഷ്, അബ്ദുള്‍ മുത്തലിബ്, ഫില്‍സണ്‍ മാത്യൂസ്, ഫിലിപ്പ് ജോസഫ്, തോമസ് കല്ലാടന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
Read Moreപത്ത് ചാക്കുകെട്ടിൽ ഒളിപ്പിച്ചത് 4 ലക്ഷം രൂപയോളം വരുന്ന പാൻമസാല; കൂട്ടിക്കലിൽ ലഹരി എത്തിച്ചത് വിദ്യാർഥികളെ നോട്ടമിട്ട്; അന്വേഷണം ഊർജിതമാക്കി എക്സൈസ്
മുണ്ടക്കയം: കൂട്ടിക്കൽ കാവാലിയിൽനിന്നു വൻതോതിൽ നിരോധിത പാൻമസാല ഉത്പന്നങ്ങൾ എക്സൈസ് പിടികൂടി. നെടുമ്പാശേരി-മുപ്പത്തഞ്ചാംമൈൽ സംസ്ഥാന പാതയിൽ കൂട്ടിക്കലിനും പറത്താനത്തിനുമിടയിൽ കാവാലി വ്യൂ പോയിന്റിനു സമീപമാണ് കാട്ടിൽ ഒളിപ്പിച്ച നിലയിൽ പത്തു ചാക്ക് നിരോധിത പുകയില ഉത്പന്നങ്ങൾ എക്സൈസ് കണ്ടെത്തിയത്. പത്തു ചാക്കുകളിലായി 8000ലധികം പാൻമസാല പായ്ക്കറ്റുകളാണ് ഉണ്ടായിരുന്നത്. വിപണിയിൽ ഒരു പായ്ക്കറ്റ് 50 രൂപയ്ക്കാണ് കച്ചവടം. നാലു ലക്ഷത്തിലധികം രൂപ വില വരുന്ന ഉത്പന്നങ്ങളാണ് എക്സൈസ് പിടികൂടിയത്.തെരഞ്ഞെടുപ്പിനു മുന്നോടിയായി മേഖലയിൽ എക്സൈസ് പരിശോധന ഊർജിതമാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് നിരോധിത പുകയില ഉത്പന്നങ്ങൾ കണ്ടെത്തിയത്. എക്സൈസ് ഇൻസ്പെക്ടർ സുധി കെ. സത്യപാലൻ, പ്രവന്റീവ് ഓഫീസർ കെ.എൻ. സുരേഷ് കുമാർ, പ്രിവന്റീവ് ഓഫീസർ ഗ്രേഡ് പി.എസ്. രതീഷ്, സിവിൽ എക്സൈസ് ഓഫീസർമാരായ പി.എ. ഷൈജു, സനൽ മോഹൻദാസ് എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്. വിദ്യാർഥികളെ നോട്ടമിട്ട്കൂട്ടിക്കൽ, മുണ്ടക്കയം, ഏന്തയാർ, ഇളങ്കാട്…
Read Moreവേൾഡ് ഫുഡ് പ്രോഗ്രാം പ്രതിസന്ധിയിൽ: 1.4 കോടി ആളുകൾ കൊടുംപട്ടിണിയിലേക്ക്; കൈമലർത്തി അമേരിക്ക
ജനീവ: മുൻനിര രാജ്യങ്ങൾ ധനസഹായം വെട്ടിക്കുറച്ചതോടെ ഐക്യരാഷ്ട്ര സംഘടനയുടെ ഭക്ഷ്യസഹായ ഏജൻസിയായ വേൾഡ് ഫുഡ് പ്രോഗ്രാം (ഡബ്ല്യുഎഫ്പി) പ്രതിസന്ധിയിൽ. അടിയന്തരസഹായം ആവശ്യമുള്ള ആറ് രാജ്യങ്ങളിലെ പ്രവർത്തനങ്ങളെ പ്രതികൂലമായി ബാധിക്കുന്നതായും ഏകദേശം 1.4 കോടി ആളുകൾ കൊടുംപട്ടിണിയിലാകുമെന്നും ഡബ്ല്യുഎഫ്പി മുന്നറിയിപ്പു നൽകി. ട്രംപ് ഭരണകൂടവും പാശ്ചാത്യരാജ്യങ്ങളും ധനസഹായം വെട്ടിക്കുറച്ചതോടെ കടുത്ത സാമ്പത്തിക വെല്ലുവിളി നേരിടുകയാണെന്ന് ഡബ്ല്യുഎഫ്പി. അഫ്ഗാനിസ്ഥാൻ, കോംഗോ, ഹെയ്തി, സൊമാലിയ, ദക്ഷിണ സുഡാൻ, സുഡാൻ എന്നിവയാണ് അടിയന്തര സഹായം ആവശ്യമുള്ള രാജ്യങ്ങൾ. കഴിഞ്ഞ വർഷം ഏകദേശം 1,000 കോടി ഡോളർ സഹായമാണ് ലഭിച്ചത്. ഈ വർഷം രാജ്യങ്ങളുടെ ധനസഹായത്തിൽ 40 ശതമാനം കുറവാണുണ്ടായതെന്ന് സംഘടന അറിയിച്ചു. ആഗോള പട്ടിണി ഇതിനകം റെക്കോർഡ് നിലയിലാണെന്ന് ഡബ്ല്യുഎഫ്പി റിപ്പോർട്ടിൽ പറയുന്നു. 31.90 കോടി ആളുകൾ കടുത്ത ഭക്ഷ്യക്ഷാമം നേരിടുകയാണ്. ഇതിൽ 4.4 കോടി പേർ അടിയന്തരസഹായം ആവശ്യമുള്ളവരാണ്. ഗാസയിലും സുഡാനിലും…
Read More