ചാത്തന്നൂർ: ശബരിമല മണ്ഡല-മകര വിളക്ക് ഉത്സവകാലത്ത് കെ എസ് ആർടിസിയുടെ സ്പെഷൽ സർവീസുകൾ കാര്യക്ഷമമായി നത്തുന്നതിന് ഓപ്പറേറ്റിംഗ് വിഭാഗത്തിൽ 650 ബദലി ജീവനക്കാരെ നിയമിക്കും.350 ഡ്രൈവർ മാരെയും 300 കണ്ടക്ടർമാരെയും ബദലി ജീവനക്കാരായി നിയമിക്കാൻ സിഎംഡി പ്രമോജ് ശങ്കറിന്റെ അധ്യക്ഷതയിൽ കഴിഞ്ഞ പത്തിന് ചേർന്ന യോഗം തീരുമാനിച്ചു. ഭക്തജനങ്ങൾക്ക് സൗകര്യപ്രദമായി യാത്ര ചെയ്യുന്നതിനും ബുദ്ധിമുട്ടുകൾ ഉണ്ടാകാതിരിക്കാനും അതീവ ജാഗ്രത പാലിക്കാനും എക്സിക്യൂട്ടീവ് ഡയറക്ടർമാരും ഉന്നത ഉദ്യോഗസ്ഥരും പങ്കെടുത്ത യോഗത്തിൽ ധാരണയായി.നിലയ്ക്കലിലെയും പമ്പയിലെയും ബസ് പാർക്കിംഗ് ഏരിയാകളിലെ കാടുകൾ വെട്ടി തെളിക്കണമെന്നും കൂടുതൽ സൗകര്യങ്ങൾ ഏർപ്പെടുത്തണമെന്നും ആവശ്യപ്പെട്ട് തിരുവിതാംകൂർ ദേവസ്വം ബോർഡിനു കത്തു നല്‍കിയിട്ടുണ്ടെന്ന് കെ എസ് ആർടിസിയുടെ പമ്പ ഡിപ്പോയിലെ സ്പെഷൽ ഓഫീസർ റോയ് വർഗീസ് യോഗത്തെ അറിയിച്ചു. ഇത് അടിയന്തരമായി നടപ്പാക്കേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു. പമ്പ – നിലയ്ക്കൽ ചെയിൻ സർവീസുകൾക്കായി 203 ബസുകൾ തയാറാക്കും.ശബരിമല…
Read MoreDay: October 22, 2025
തെറ്റിദ്ധരിപ്പിക്കുന്ന വീഡിയോകൾ, കേസെടുക്കുമെന്നു റെയിൽവേ; സോഷ്യൽ മീഡിയ മോണിറ്ററിംഗ് സംവിധാനവും ഏർപ്പെടുത്തി
പരവൂർ (കൊല്ലം): റെയിൽവേയുമായി ബന്ധപ്പെട്ട് തെറ്റിദ്ധരിപ്പിക്കുന്ന വീഡിയോകൾ പ്രചരിപ്പിക്കുന്നവർ ജാഗ്രതൈ. ഇത്തരം വിഷ്വലുകൾ ഷെയർ ചെയ്യുന്നവർക്ക് എതിരേ കർശന നടപടി സ്വീകരിക്കാൻ റെയിൽവേ മന്ത്രാലയം തീരുമാനിച്ചു. ഈ ഉത്സവ സീസണിൽ ചില സോഷ്യൽ മീഡിയ അക്കൗണ്ടുകൾ പഴയതും തെറ്റിദ്ധരിപ്പിക്കുന്നതുമായ വീഡിയോകൾ വ്യാപകമായി പ്രചരിപ്പിക്കുന്നുണ്ട്. ഇത് യാത്രക്കാരിൽ ആശയക്കുഴപ്പം സൃഷ്ടിക്കുന്നതായി ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഇത്തരത്തിലുള്ള 25 ലധികം സോഷ്യൽ മീഡിയ അക്കൗണ്ടുകൾ തിരിച്ചറിഞ്ഞിട്ടുണ്ട്. എല്ലാവർക്കും എതിരേ എഫ്ഐആർ രജിസ്റ്റർ ചെയ്യാനുള്ള നടപടികൾ ആരംഭിച്ച് കഴിഞ്ഞു. ഇത്തരം സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങൾ നടത്തുന്നവരെ സൂക്ഷ്മമായി നിരീക്ഷിക്കാൻ എല്ലാ ദിവസവും 24 മണിക്കൂറും പ്രവർത്തിക്കുന്ന സോഷ്യൽ മീഡിയ മോണിറ്ററിംഗ് സംവിധാനവും റെയിൽവേ ഏർപ്പെടുത്തിക്കഴിഞ്ഞു. സെൻട്രൽ റെയിൽവേയിൽ തുടക്കമിട്ട ഈ സംവിധാനം എല്ലാ സോണുകളിലും ഏർപ്പെടുത്തുമെന്നും അധികൃതർ വ്യക്തമാക്കി.വ്യാജമായ വീഡിയോകളുടെ ഉറവിടങ്ങൾ കൂടുതലും മുംബൈ കേന്രീകരിച്ചാണെന്ന് റെയിൽവേ നടത്തിയ അന്വേഷണത്തിൽ തിരിച്ചറിഞ്ഞിട്ടുണ്ട്.…
Read Moreഎന്താണ് ക്ലൗഡ് സീഡിംഗ്?
കൃത്രിമമായി മഴ പെയ്യിക്കാനായി മേഘങ്ങളിൽ സിൽവർ അയോഡൈഡ് ഉൾപ്പെടെയുള്ള രാസവസ്തുക്കൾ തളിക്കുന്നതാണ് ക്ലൗഡ് സീഡിംഗ്. വിമാനങ്ങളിൽ പ്രത്യേകം ഘടിപ്പിച്ചിട്ടുള്ള ഉപകരണങ്ങൾ കൊണ്ടാണ് സാധാരണയായി ക്ലൗഡ് സീഡിംഗ് നടത്തുന്നത്. 1940കൾ മുതലേ മേഘങ്ങളിൽനിന്ന് കൃത്രിമമഴ പെയ്യിക്കാനുള്ള പരീക്ഷണങ്ങൾ നടത്തിവന്നിരുന്നു. വരൾച്ചക്കാലത്ത് മഴ ലഭിക്കാനും ഉഷ്ണതരംഗങ്ങളുടെ ആഘാതം കുറയ്ക്കാനും വിമാനത്താവളങ്ങൾക്കടുത്തുള്ള ആലിപ്പഴം വീഴ്ചയും മഞ്ഞും നിയന്ത്രിക്കാനുമെല്ലാം ഇന്ന് വിവിധ രാജ്യങ്ങൾ ക്ലൗഡ് സീഡിംഗ് നടത്തുന്നു. ഡൽഹിയിൽ ആദ്യമായിട്ടാണെങ്കിലും മഹാരാഷ്ട്ര, ആന്ധ്ര തുടങ്ങിയ സംസ്ഥാനങ്ങൾ ഇതിനുമുന്‍പ് ക്ലൗഡ് സീഡിംഗ് പരീക്ഷണങ്ങൾ നടത്തിയിട്ടുണ്ട്.
Read Moreട്രെയിനുകളിലെ യാത്രക്കാർക്ക് ഇനി “കളർഫുൾ’ പുതപ്പുകൾ; പുതിയ തീരുമാനം കേരളത്തിലെ കൈത്തറി മേഖലയ്ക്കും ഉണർവേകും
പരവൂർ: ട്രെയിനുകളിലെ എസി കോച്ചുകളിൽ പതിവായി യാത്രക്കാർക്ക് നൽകി വന്നിരുന്ന വെളുത്ത പുതപ്പുകൾക്ക് വിട. പകരം രാജസ്ഥാനിലെ സംഗനേരി പ്രിന്റുകൾ ഉള്ള കളർ പുതപ്പുകൾ റെയിൽവേ അവതരിപ്പിക്കുന്നു.പരമ്പരാഗത വസ്ത്രങ്ങളെയും കൈത്തറി മേഖലയെയും പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് തിളക്കമുള്ളതും വർണാഭവുമായ പുതപ്പുകൾ കവറുകളിലാക്കി യാത്രക്കാർക്ക് നൽകിത്തുടങ്ങിയത്. നിലവിൽ നൽകി വന്നിരുന്ന വെള്ള ഷീറ്റുകളും പുതപ്പുകളും സംബന്ധിച്ച് യാത്രക്കാർക്കിടയിൽ വ്യാപക പരാതിയുണ്ടായിരുന്നു. ശുചിത്വമില്ലായ്മ തന്നെയായിരുന്നു പ്രധാന കാരണം. ഇവ കൃത്യമായി ശുചിയാക്കാതെയാണ് ഒരു യാത്ര കഴിഞ്ഞ് അടുത്ത യാത്രക്കാർക്കും നൽകി വന്നിരുന്നത്. ഇപ്പോൾ ഏർപ്പെടുത്തിയിട്ടുള്ള കളർഫുൾ പുതപ്പുകൾ കവറുകളിലാക്കിയാണ് നൽകുന്നത്. ഉപയോഗം കഴിഞ്ഞാൽ കവറുകൾ മാറ്റിയാൽ മതി. ശുചിത പ്രശ്നം പരിഹരിക്കാൻ എളുപ്പ മാർഗമായും റെയിൽവ ഈ മാറ്റത്തെ വിലയിരുത്തുന്നു.ജയ്പുർ-അസർവ സൂപ്പർ ഫാസ്റ്റ് എക്സ്പ്രസിലാണ് ഇത് പൈലറ്റ് പദ്ധതിയായി നടപ്പിലാക്കിയിട്ടുള്ളത്. വിജയിച്ചാൽ രാജ്യവ്യാപകമായി ഏർപ്പെടുത്താനാണ് റെയിൽവേ മന്ത്രാലയം തീരുമാനിച്ചിട്ടുള്ളത്. ഈടുനിൽക്കുന്നതും…
Read Moreക്ലൗഡ് സീഡിംഗ്: കൃത്രിമമഴ പെയ്യിക്കാനുള്ള ഡൽഹി സർക്കാരിന്റെ പദ്ധതി വൈകും
ന്യൂഡൽഹി: മലിനീകരണം വീണ്ടും രൂക്ഷമായ രാജ്യതലസ്ഥാനത്ത് ക്ലൗഡ് സീഡിംഗ് സാങ്കേതികവിദ്യയിലൂടെ കൃത്രിമമഴ പെയ്യിക്കാനുള്ള ഡൽഹി സർക്കാരിന്റെ പദ്ധതി വൈകും. കാലാവസ്ഥ അനുകൂലമായതിനാൽ ഈ മാസം 24നും 26നുമിടയ്ക്കു കൃത്രിമമഴ പെയ്യിക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്നാണ് ആദ്യം വാർത്തകൾ പുറത്തുവന്നതെങ്കിലും അനുകൂലമായ കാലാവസ്ഥ ഇല്ലാത്തതിനാൽ പരീക്ഷണം വൈകുമെന്നാണ് സംസ്ഥാന പരിസ്ഥിതി മന്ത്രി മൻജീന്തർ സിംഗ് സിർസ ഇന്നലെ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കിയത്. ക്ലൗഡ് സീഡിംഗിൽ ആദ്യം ക്ലൗഡാണ് വരുന്നതെന്നും പിന്നീടാണ് സീഡിംഗ് വരുന്നതെന്നും മേഘങ്ങളുള്ളപ്പോൾ മാത്രമേ പരീക്ഷണം നടത്താൻ കഴിയൂവെന്നും സിർസ പറഞ്ഞു. കാലാവസ്ഥാവകുപ്പ് കൂടി അനുമതി നൽകിക്കഴിഞ്ഞാൽ ദീപാവലിക്കുശേഷം ഡൽഹിയിൽ കൃത്രിമമഴ പെയ്യിക്കുമെന്നായിരുന്നു സിർസ കഴിഞ്ഞയാഴ്ച പറഞ്ഞിരുന്നത്. ക്ലൗഡ് സീഡിംഗ് നടത്താൻ ഉദ്ദേശിച്ചിട്ടുള്ള പ്രദേശത്തിനു ചുറ്റും പൈലറ്റുമാർ ഇതിനോടകം പരീക്ഷണപ്പറക്കലുകൾ പൂർത്തിയാക്കിയിട്ടുണ്ടെന്നും വിമാനങ്ങളിൽ ക്ലൗഡ് സീഡിംഗിനായുള്ള ഉപകരണങ്ങളെല്ലാം ഘടിപ്പിച്ചിട്ടുണ്ടെന്നും സിർസ അറിയിച്ചിരുന്നു. എന്നാൽ ഡൽഹിയിലെ ആദ്യ ക്ലൗഡ് സീഡിംഗിന് ഇനിയും…
Read Moreപാശ്ചാത്യവേഷത്തിൽ ഖമനയ് അനുയായിയുടെ മകളുടെ വിവാഹം: ഹിജാബ് അനുകൂല നേതാവിനെതിരേ രൂക്ഷവിമർശനം; 2024 ഏപ്രിലിൽ നടന്ന ചടങ്ങിന്റെ വീഡിയോ ചോർത്തിയത് ഇസ്രയേൽ എന്ന് ഷംഖാനി
ടെഹ്റാൻ: ഇറാനിലെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനയ്യുടെ അടുത്ത അനുയായിയും തീവ്ര ഇസ്ലാമിക നിലപാടുകാരനും ഹിജാബ് അനുകൂലിയും അധികാരശ്രേണിയിലെ ഉന്നതനുമായ റിയര്‍ അഡ്മിറല്‍ അലി ഷംഖാനി വിവാദത്തിൽ. കഴിഞ്ഞവർഷം ഏപ്രിലിൽ നടന്ന ഷംഖാനിയുടെ മകളുടെ വവാഹമാണ് വിവാദത്തിന് അടിസ്ഥാനം. തലസ്ഥാനമായ ടെഹ്റാനിലെ ആഡംബര ഹോട്ടലായ എസ്പിനാസ് പാലസിൽ നടന്ന വിവാഹത്തിൽ പാശ്ചാത്യവേഷത്തിലായിരുന്നു ഷംഖാനിയുടെ മകൾ എത്തിയത്. ഗൗൺ ശരീരഭാഗങ്ങള്‍ കാണുന്ന വിധമുള്ളതാണ്. അദ്ദേഹത്തിന്റെ ഭാര്യയും സമാനമായ വസ്ത്രമാണു ധരിച്ചിരിക്കുന്നത്. വിവാഹവേദിയിലുള്ള മറ്റു സ്ത്രീകളും ഹിജാബോ ഇറാനിലെ മറ്റു സ്ത്രീകള്‍ക്ക് നിര്‍ബന്ധമാക്കിയിട്ടുള്ള ഇസ്ലാമിക വേഷങ്ങളോ അല്ല ധരിച്ചിരിക്കുന്നത്. കൂടാതെ യാഥാസ്ഥിതിക ഇസ്ലാമിക മൂല്യങ്ങളെ പാടെ അവഗണിച്ചാണ് വിവാഹം നടത്തിയിരിക്കുന്നത്. പിതാവ് വധുവിനെ ആനയിച്ചു കൊണ്ടുവരുന്ന പാശ്ചാത്യശൈലിയിലുള്ള രീതിയാണു ഷംഖാനിയും കുടുംബവും സ്വീകരിച്ചിരിക്കുന്നത്. വിവാഹത്തിന്റെ വീഡിയോ ശനിയാഴ്ചയാണ് പുറത്തുവന്നത്. വീഡിയോയില്‍ അഡ്മിറല്‍ ഷംഖാനി മകളുടെ കൈപിടിച്ച് ഒരു ഇടനാഴിയിലൂടെ…
Read Moreവല്ലം ഫൊറോന പള്ളിയില്‍ വിശുദ്ധ അമ്മത്രേസ്യായുടെ തിരുനാള്‍ 23 മുതല്‍
പെരുമ്പാവൂര്‍: വല്ലം ഫൊറോന പള്ളിയില്‍ വിശുദ്ധ അമ്മത്രേസ്യായുടെ തിരുനാള്‍ 23 മുതല്‍ 26 വരെ ആഘോഷിക്കുമെന്ന് വികാരി ഫാ. സെബാസ്റ്റ്യന്‍ മാടശേരി പത്രസമ്മേളനത്തില്‍ അറിയിച്ചു. തിരുനാളിനോടനുബന്ധിച്ചുള്ള നൊവേന 13ന് തുടങ്ങി. നാളെ രാവിലെ ഏഴിന് വികാരി ഫാ. സെബാസ്റ്റ്യന്‍ മാടശേരി തിരുനാള്‍ കൊടിയേറ്റും. തുടര്‍ന്ന് കുര്‍ബാന. വൈകിട്ട് ആറിന് കുര്‍ബാന, നൊവേന, ലദീഞ്ഞ്, ഫാ. ലിധിന്‍ ചെങ്ങോട്ടുതറയില് കാര്‍മികത്വം വഹിക്കും. 24ന് രാവിലെ ഏഴിന് കുര്‍ബാന, ഫാ. ജിജോ കളപ്പുരയ്ക്കല്‍ കാര്‍മികത്വം വഹിക്കും. തുടര്‍ന്ന് പന്തല്‍ വെഞ്ചിരിപ്പ്, ഓഹരി നെയ്യപ്പം ചുടല്. വൈകിട്ട് ആറിന് കുര്‍ബാന, നൊവേന, ലദീഞ്ഞ് ഫാ. സുശീല്‍ കിഴക്കേക്കുന്നേല്‍ കാര്‍മികത്വം വഹിക്കും. 25ന് രാവിലെ ഏഴിന് കുര്‍ബാന. ഫാ. ജോര്‍ജ് പുത്തന്‍പറമ്പില്‍ കാര്‍മികത്വം വഹിക്കും. 9.30ന് വി. അമ്മത്രേസ്യായുടെ തിരുശേഷിപ്പും തിരുസ്വരൂപവും എഴുന്നള്ളിച്ചുവയ്ക്കല്‍, തുടര്‍ന്ന് പാട്ടുകുര്‍ബാനയ്ക്ക് ഫാ. ജസ്ലിന് തെറ്റയില്‍ കാര്‍മികത്വം വഹിക്കും.…
Read Moreഓര്മ നഷ്ടമായ അച്ഛന് സൂരജ് ലാമയെ കണ്ടെത്തണം; ഹേബിയസ് കോര്‍പ്പസ് ഹര്‍ജിയുമായി മകന് ഹൈക്കോടതിയില്‍
കൊച്ചി: കുവൈറ്റ് മദ്യദുരന്തത്തിന് ഇരയായി ഓര്മ നഷ്ടപ്പെട്ട ശേഷം കൊച്ചിയിലേക്ക് കയറ്റിവിട്ട ബംഗളുരു സ്വദേശി സൂരജ് ലാമയെ (58) കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് മകന് സന്ദന്‍ ലാമ ഹെക്കോടതിയില്‍ ഹേബിയസ് കോര്‍പ്പസ് ഹര്‍ജി നല്കി. ഹര്‍ജി പരിഗണിച്ച ജസ്റ്റിസ് ദേവന് രാമചന്ദ്രന്, ജസ്റ്റിസ് എം. ബി സ്നേഹലത എന്നിവരുള്‍പ്പെട്ട ഡിവിഷന് ബെഞ്ച് സര്‍ക്കാരിന്റെയും സംസ്ഥാന പോലീസ് മേധാവിയുടെയും കൊച്ചി വിമാനത്താവള കമ്പനിയുടെയും വിശദീകരണം തേടി. ഹര്‍ജി നാളെ വീണ്ടും പരിഗണിക്കും. ഈ മാസം അഞ്ചിനാണ് കുവൈറ്റ് അധികൃതര്‍ സൂരജ് ലാമയെ കൊച്ചിയിലേക്ക് വിമാനം കയറ്റി വിട്ടത്. ബന്ധുക്കളെ വിവരം അറിയിച്ചിരുന്നില്ല. അഞ്ചിന് കൊച്ചിയില്‍ വിമാനമിറങ്ങിയ സൂരജ് ലാമ തുടര്‍ന്ന് ആലുവ മെട്രോ സ്റ്റേഷനിലും കളമശേരി, തൃക്കാക്കര ഭാഗങ്ങളിലും അലഞ്ഞു. എട്ടിന് തൃക്കാക്കര പോലീസ് കസ്റ്റഡിയിലെടുത്ത് എറണാകുളം ഗവ. മെഡിക്കല്‍ കോളേജില്‍ എത്തിച്ചിരുന്നു. പത്തിലെ ആശുപത്രി സിസിടിവി ദൃശ്യങ്ങളിലും സൂരജിനെ…
Read Moreസംസ്ഥാനത്ത് ഓട്ടോറിക്ഷകള്‍ ഉള്‍പ്പെടുന്ന അപകടങ്ങളില്‍ വൻ വർധന: രണ്ടു മാസത്തിനിടെ ഉണ്ടാക്കിയത് 330 അപകടങ്ങള്‍
കൊച്ചി: സംസ്ഥാനത്ത് ഓട്ടോറിക്ഷകള്‍ ഉള്‍പ്പെടുന്ന അപകടങ്ങളുടെ എണ്ണത്തില്‍ വന്‍ വര്‍ധന. കഴിഞ്ഞ രണ്ടു മാസത്തിനിടെ സംസ്ഥാനത്ത് ഓട്ടോറിക്ഷകള്‍ ഉണ്ടാക്കിയ അപകടങ്ങളുടെ എണ്ണം 330 ആണ്. ട്രാഫിക് ആന്‍ഡ് റോഡ് സേഫ്റ്റി മാനേജ്മെന്റിന്റെ 2025 ജൂണ്‍ മുതല്‍ ഓഗസ്റ്റ് വരെയുള്ള കണക്കാണിത്. 108 കേസുകള്‍ കാല്‍നടയാത്രക്കാരെ ഇടിച്ചിട്ട ഓട്ടോഡ്രൈവര്മാര്ക്കെതിരെയാണ്. ഓട്ടോറിക്ഷകള്‍ നിയന്ത്രണംവിട്ട 28 സംഭവങ്ങളും റിപ്പോര്‍ട്ട് ചെയ്യുകയുണ്ടായി. ഓട്ടോഡ്രൈവര്‍മാരുടെ അമിത വേഗത, അശ്രദ്ധമായ ഡ്രൈവിംഗ്, തെറ്റായ വശത്തേക്ക് വാഹനമോടിക്കല്‍ എന്നിവയ്ക്കെതിരെ കര്‍ശനമായ പരിശോധന പോലുള്ള എന്‍ഫോഴ്സ്മെന്റ് നടപടികള്‍ സ്വീകരിക്കുന്നതിനൊപ്പം ഡ്രൈവര്‍മാരുടെ ലൈസന്‍സ്, വാഹന രേഖകള്‍, ഫിറ്റനസ് സര്‍ട്ടിഫിക്കറ്റുകള്‍ പരിശോധിക്കുകയും സുരക്ഷാമാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുകയുമായിരുന്നു സ്പെഷല്‍ ഡ്രൈവിലൂടെ ലക്ഷ്യമിട്ടത്. സുരക്ഷിതമായ ഡ്രൈവിംഗ് രീതികള്‍, വേഗത നിയന്ത്രണം, യാത്രക്കാരുടെ സുരക്ഷ എന്നിവയെക്കുറിച്ച് ഓട്ടോറിക്ഷ ഡ്രൈവര്‍മാര്‍ക്കിടയില്‍ അവബോധ കാമ്പെയ്നുകള്‍ നടത്തി. 3,322 കാമ്പെയ്നുകളിലൂടെ 15,875 ഓട്ടോ ഡ്രൈവര്‍മാരെ ബോധവല്‍ക്കരിച്ചു. ഓട്ടോ സ്റ്റാന്‍ഡുകളിലും പൊതു…
Read Moreരാഷ്ട്രപതി സന്നിധാനത്ത്: ഇരുമുടിക്കെട്ടേന്തി പതിനെട്ടാംപടി ചവിട്ടി അയ്യനെ ദർശിച്ച് ദ്രൗപതി മുർമു
പത്തനംതിട്ട: രാഷ്ട്രപതി ദ്രൗപതി മുർമു ശബരിമല സന്നിധാനത്തെത്തി. തലയിൽ ഇരുമുടികെട്ടുമായി 18-ാം പടി ചവിട്ടിയ രാഷ്ട്രപതി, അയ്യപ്പനെ ദർശിച്ചു.ഇരുമുടികെട്ടുമായി അംഗരക്ഷകരും രാഷ്ട്രപതിക്കൊപ്പമുണ്ട്. രാഷ്ട്രപതിയുടെയും അംഗരക്ഷകരുടെയും ഇരുമുടിക്കെട്ടുകൾ മേൽശാന്തി ഏറ്റുവാങ്ങി. തുടർന്ന് പൂജയ്ക്കായി ശ്രീകോവിലിനുള്ളിലേക്ക് എടുത്തു. പമ്പ സ്നാനത്തിന് ശേഷം പമ്പ മേൽശാന്തിമാരുടെ നേതൃത്വത്തിൽ ഇരുമുടി കെട്ട് നിറച്ചതിന് ശേഷമാണ് രാഷ്ട്രപതി സന്നിധാനത്തേയ്ക്ക് യാത്ര തിരിച്ചത്. ഗണപതി കോവിലിന് മുന്നിൽ നിന്നും പോലീസിന്റെ ഗൂർഖ ജീപ്പിലാണ് രാഷ്ട്രപതിയും സുരക്ഷാഉദ്യോഗസ്ഥരും സന്നിധാനത്തേക്ക് പുറപ്പെട്ടത്. അഞ്ച് വാഹനങ്ങളിലായി 20 അംഗ സുരക്ഷാഉദ്യോഗസ്ഥരാണ് രാഷ്ട്രപതിയെ അനുഗമിക്കുന്നത്.
Read More