സംസ്ഥാനത്ത് വീണ്ടും സ്ക്രാച്ച് ആന്‍ഡ് വിന് പണം തട്ടിപ്പ് വ്യാപകമാകുന്നു. ഏതെങ്കിലും സ്ഥാപനത്തിന്റെ പിറന്നാള്‍ ആഘോഷവുമായി ബന്ധപ്പെട്ട് നടന്ന ലക്കിഡ്രോയില്‍ സമ്മാനം ലഭിച്ചതായി രജിസ്റ്റേര്‍ഡ് തപാല്‍ മുഖാന്തിരം സ്ക്രാച്ച് ആന്‍ഡ് വിന് കൂപ്പണ്‍ അയച്ചുനല്‍കിയാണ് ഇപ്പോള്‍ പുതിയ ഓണ്‍ലൈന്‍ തട്ടിപ്പ് വ്യാപകമാകുന്നത്. ഇത്തരത്തില്‍ വയനാട് സ്വദേശിയുടെ അരലക്ഷം രൂപ അടുത്തിടെ നഷ്ടമായി. ഇത്തരം തട്ടിപ്പുകള്‍ക്കെതിരെ ജാഗ്രത പാലിക്കണമെന്ന് സൈബര്‍ പോലീസ് മുന്നറിയിപ്പ് നല്കി. തട്ടിപ്പ് രീതി ഇങ്ങനെ…Scratch & WIN SL No. EXZ88215 Congratulations! Your Redemption Code is inside 2nd Prize Twelve Lakh Sitxy Thousands only Redemption Code X3RW – ഈ സന്ദേശമാണ് മൊബൈലിലേക്ക് വരുന്നത്. രജിസ്റ്റേര്‍ഡ് തപാല്‍ മുഖാന്തിരം അയച്ചുനല്‍കുന്ന കൂപ്പണ്‍ സ്ക്രാച്ച് ചെയ്ത് സമ്മാനം ലഭിച്ചതായി അറിഞ്ഞ് തട്ടിപ്പുകാരെ ബന്ധപ്പെടുന്നതാണ് തട്ടിപ്പിന്റെ രീതി. തുടര്‍ന്ന് തട്ടിപ്പു…
Read MoreDay: November 6, 2025
കേരളത്തിന്റെ മൂന്നാം വന്ദേഭാരത് ഫ്ലാഗ് ഓഫ് എട്ടിന് മോദി ഉദ്ഘാടനം ചെയ്യും; എറണാകുളം- ബംഗളൂരു സർവീസിന് 8.40 മണിക്കൂർ മാത്രം
പരവൂർ ( കൊല്ലം): കേരളത്തിന് പുതുതായി അനുവദിച്ച എറണാകുളം-ബംഗളൂരു വന്ദേഭാരത് എക്സ്പ്രസിന്റെ ഫ്ലാഗ് ഓഫ് എട്ടിന് രാവിലെ 8.15ന് വാരാണസിയിൽ നിന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഓൺലൈനായി നിർവഹിക്കും.ബന്ധപ്പെട്ട് അന്ന് എറണാകുളം റെയിൽവേ സ്റ്റേഷനിൽ ഉദ്ഘാടന സമ്മേളനം നടക്കും. രാവിലെ 7.20ന് ആരംഭിക്കുന്ന സമ്മേളത്തിൽ ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ മുഖ്യാതിഥിയായി പങ്കെടുക്കും. മന്ത്രിമാർ, എംപിമാർ, എംഎൽഎമാർ തുടങ്ങിയവർ പങ്കെടുക്കും. സർവിസ് ആരംഭിക്കുന്ന തീയതി സംബന്ധിച്ച അറിയിപ്പ് ഉടൻ പുറത്തിറങ്ങുമെന്ന് റെയിൽവേ അധികൃതർ വ്യക്തമാക്കി. എട്ട് കോച്ചുകൾ ഉള്ള വന്ദേഭാരത് ആണ് ഈ റൂട്ടിൽ അനുവദിച്ചിട്ടുള്ളത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്കുള്ള മറ്റ് മൂന്ന് വന്ദേ ഭാരത് സർവീസുകളുടെ ഉദ്ഘാടനവും ചടങ്ങിൽ പ്രധാനമന്ത്രി നിർവഹിക്കും. കേരളത്തിന് ലഭിക്കുന്ന മൂന്നാം വന്ദേഭാരത് ട്രെയിനാണിത്. അതേ സമയം തിരുവനന്തപുരം ഡിവിഷന് കീഴിലെ നാലാം വന്ദേഭാരതാണെന്ന പ്രത്യേകതയുണ്ട്. കൂടാതെ കേരളത്തെയും കർണാടകയെയും തമ്മിൽ…
Read Moreസുഡാനിൽ കലാപം വ്യാപിക്കുന്നു; ആർഎസ്എഫ് 40 പേരെ വധിച്ചു
കയ്റോ: സുഡാനിൽ വടക്കൻ കൊർഡോഫൻ പ്രവിശ്യയിലെ എൽ-ഉബെയ്ദിൽ അർധ സൈനിക ആർഎസ്എഫ് സേന 40 പേരെ വധിച്ചെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്തു. നിരവധിപ്പേർക്കു പരിക്കേറ്റു. ഭക്ഷണവും വെള്ളവുമില്ലാതെ ജനം അതിരൂക്ഷമായ പ്രതിസന്ധി നേരിടുമ്പോഴാണ് ആർഎസ്എഫ് ഡ്രോൺ ആക്രമണം നടത്തി സാധാരണക്കാരെ കൂട്ടക്കൊല ചെയ്തത്. കൊർഡോഫൻ, ദാർഫൂർ മേഖലകളാണ് ഏതാനും മാസങ്ങളായി സംഘർഷത്തിന്റെ പ്രഭവകേന്ദ്രം. കൊർഡോഫൻ പ്രവിശ്യയിൽ ഏതാനും ദിവസങ്ങളായി സാഹചര്യം വഷളായിക്കൊണ്ടിരിക്കുകയാണെന്ന് യുഎൻ അറിയിച്ചു. ദാർഫുറിലെ സൈനിക കേന്ദ്രം ആർഎസ്എഫ് പിടിച്ചെടുത്തിരുന്നു. കഴിഞ്ഞ ദിവസം വടക്കൻ കൊർഡോഫനിലെ ബാര പട്ടണത്തിൽ ആർഎസ്എഫ് ഒൻപത് സ്ത്രീകളുൾപ്പെടെ 47 പേരെ വധിച്ചു. രണ്ടു വർഷമായി സുഡാനിൽ സർക്കാർ സേനയും ആർഎസ്എഫും തമ്മിൽ നടക്കുന്ന ഏറ്റുമുട്ടലിൽ 40,000ലേറെപ്പേർ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്.
Read Moreബോംബ് നിർമാണത്തിനിടെ മരിച്ചയാൾ ‘രക്തസാക്ഷി’യെന്നു ഡിവൈഎഫ്ഐ; അല്ലെന്നു സിപിഎം ജില്ലാ നേതൃത്വം
കണ്ണൂർ: പാനൂർ മൂളിയതോടിൽ ബോംബ് നിർമാണത്തിനിടെ മരിച്ച ഷെറിൻ എന്ന യുവാവിനെ ‘രക്തസാക്ഷി’യാക്കിയ ഡിവൈഎഫ്ഐ നിലപാട് തള്ളി സിപിഎം കണ്ണൂർ ജില്ലാ നേതൃത്വം. അക്രമത്തെ സിപിഎം ഒരിക്കലും അംഗീകരിക്കുന്നില്ലെന്നും അതുകൊണ്ടുതന്നെ ബോംബ് നിർമാണത്തിനിടെ മരിച്ചയാളെ രക്തസാക്ഷിയായി കാണാൻ സിപിഎം തയാറല്ലെന്നും ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷ് പറഞ്ഞു. കണ്ണൂരിൽ മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. മൂളിയതോടിൽ ബോംബ് നിർമാണത്തിനിടെ യുവാവ് മരിച്ചപ്പോൾത്തന്നെ പാർട്ടിക്ക് ഇതുമായി ഒരു ബന്ധവുമില്ലെന്ന് നേതൃത്വം പരസ്യമായി പറഞ്ഞിട്ടുണ്ട്. അതേനിലപാട് തന്നെയാണ് ഇപ്പോഴും. ഡിവൈഎഫ്ഐ എന്തടിസ്ഥാനത്തിലാണ് ബോംബ് നിർമാണത്തിനിടെ മരിച്ചയാളെ രക്തസാക്ഷിയായി വിശേഷിപ്പിച്ചതെന്ന കാര്യം ഡിവൈഎഫ്ഐ നേതൃത്വത്തോടാണു ചോദിക്കേണ്ടതെന്നും കെ.കെ. രാഗേഷ് പറഞ്ഞു. 2024 ഏപ്രില്‍ അഞ്ചിന് പാനൂര്‍ മൂളിയതോടിൽ ബോംബ് നിര്‍മാണത്തിനിടെയുണ്ടായ സ്ഫോടനത്തിലായിരുന്നു ഷെറിൻ മരിച്ചത്. കഴിഞ്ഞ ദിവസം നടന്ന ഡിവൈഎഫ്ഐ കുന്നോത്തുപറന്പ് മേഖലാ സമ്മേളനത്തിലാണ് ഷെറിനിനെ രക്തസാക്ഷിയാക്കി പ്രമേയം അവതരിപ്പിച്ചത്. ഈ സ്ഫോടനത്തിൽ…
Read Moreപുതിയ ദൗത്യം; എല്ലാ സാധ്യതകളും മുൻകൂട്ടി അറിഞ്ഞ് റിപ്പോർട്ട് ചെയ്യണം; വിരമിച്ച പോലീസുദ്യോഗസ്ഥർ ഇനി രഹസ്യാന്വേഷണത്തിന്
ചാത്തന്നൂർ: രഹസ്യാന്വേഷണത്തിനും വിവരശേഖരണത്തിനുമായി വിരമിച്ച പോലീസ് ഉദ്യോഗസ്ഥരെ നിയോഗിക്കുന്നു. സ്റ്റേറ്റ് സ്പെഷൽ ബ്രാഞ്ചിൽ ജോലി ചെയ്ത് വിരമിച്ചവരെയാണ് പുതിയ ദൗത്യം ഏല്പിക്കുന്നത്. എഡിജിപി (ഇന്റലിജന്റ്സ്) യുടെ നിയന്ത്രണത്തിലാണ് ഇവർ പ്രവർത്തിക്കുന്നത്. ഓരോ പോലീസ് സ്റ്റേഷൻ പരിധിയിലും ഒരാൾ വീതമുണ്ടാകും. ഇവരുടെ ഫയൽ എസ്എച്ച്ഒമാർ കൈകാര്യം ചെയ്യണം. സ്റ്റേറ്റ് സ്പെഷ്യൽ ബ്രാഞ്ച് എസിപി/ഡിവൈഎസ്പി മാർക്കാണ് ഇവർ റിപ്പോർട്ട് നല്‍കേണ്ടത്. നിലവിൽ ഓരോ പോലീസ് സ്റ്റേഷൻ പരിധിയിലും ഓരോ സ്റ്റേറ്റ് സ്പെഷൽ ബ്രാഞ്ച്, ജില്ലാ സ്പെഷൽ ബ്രാഞ്ച് എന്നിവയിൽ നിന്നുള്ള ഓരോ പോലീസ് ഉദ്യോഗസ്ഥർ രഹസ്യവിവരങ്ങൾ ശേഖരിച്ച് റിപ്പോർട്ട് ചെയ്യുന്നുണ്ട്. അതിന് പുറമേയാണ് ഇപ്പോൾ ഇത്തരം നിയമനവും. ഇവർക്ക് ശമ്പളമില്ല. ഓണറേറിയമായി തുക നല്‍കും. പോലീസ് വെൽഫെയർ ഫണ്ടിൽ നിന്നാണ് ഇവർക്ക് ഓണറേറിയം നല്‍കുന്നത്. പോലീസ് സേനയെ സഹായിക്കുക എന്ന ദൗത്യമാണ് ഇവർക്കുള്ളത്. ക്രമസമാധാന വിഷയങ്ങൾ രാഷ്ട്രീയ സംഘട്ടന സാധ്യതകൾ,…
Read Moreബംഗാളിൽ കേന്ദ്രമന്ത്രി സുകാന്ത മജുംദാറിന്റെ വാഹനവ്യൂഹത്തിനുനേരെ ആക്രമണം
കൊൽക്കൊത്ത: കേന്ദ്ര വിദ്യാഭ്യാസ സഹമന്ത്രിയും ബിജെപിയുടെ മുൻ സംസ്ഥാന പ്രസിഡന്റുമായ സുകാന്ത മജുംദാറിന്റെ വാഹനവ്യൂഹത്തിനുനേരെ തൃണമൂൽ കോൺഗ്രസ് പ്രവർത്തകർ ആക്രമണം നടത്തിയതായി പരാതി. പശ്ചിമ ബംഗാളിലെ നാദിയ ജില്ലയിലെ നബദ്വീപിൽ ഇന്നലെ രാത്രിയാണു സംഭവം. നാദിയ ജില്ലയിലെ പാർട്ടി പരിപാടികളിൽ പങ്കെടുത്തു മടങ്ങുമ്പോൾ തൃണമൂൽ കോൺഗ്രസും ബിജെപി അനുയായികളും തമ്മിലുള്ള സംഘർഷത്തിനിടയിൽ മജുംദാറിന്റെ വാഹനവ്യൂഹം കുടുങ്ങുകയും തുടർന്ന് വാഹനത്തിനുനേരെ ആക്രമണമുണ്ടാകുകയുമായിരുന്നു. വാഹനവ്യൂഹത്തിനു നേരെയുണ്ടായ ആക്രമണം പ്രകോപനവുമില്ലാതെയാണെന്നും മദ്യലഹരിയിലായിരുന്ന ചില തൃണമൂൽ കോൺഗ്രസ് നേതാക്കളും പ്രവർത്തകരും ചേർന്നാണ് ആക്രമണം നടത്തിയതെന്നും മജുംദാർ ആരോപിച്ചു. ഭരണകക്ഷിയുടെ പിന്തുണയുള്ള ഗുണ്ടകൾ നിരവധി ബിജെപി പ്രവർത്തകരെ ക്രൂരമായി മർദ്ദിച്ചതായും ചിലർക്ക് ഗുരുതരമായി പരിക്കേറ്റതായും അദ്ദേഹം ആരോപിച്ചു. എന്നാൽ പ്രാദേശിക തൃണമൂൽ കോൺഗ്രസ് നേതൃത്വം ആരോപണങ്ങൾ നിഷേധിച്ചു. തൃണമൂൽ കോൺഗ്രസിന്റെ ട്രേഡ് യൂണിയൻ വിഭാഗമായ ഐഎൻടിടിയുസിയുടെ പ്രാദേശിക ഓഫീസ് ബിജെപി അനുയായികൾ ആക്രമിച്ചതിനെത്തുടർന്നാണ് നബദ്വീപിലെ…
Read Moreശബരിമല സ്വര്‍ണക്കൊള്ള കേസ്; കൂടുതൽ അറസ്റ്റ് ഉണ്ടാകും; ദേവസ്വം ബോര്‍ഡ് കൂറ് മൂര്‍ത്തിയോടും ഭക്തരോടും കാട്ടേണ്ടതാണെന്ന് കോടതി
തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ പുതുതായി സ്വീകരിക്കേണ്ട നടപടികളെക്കുറിച്ച് തീരുമാനമെടുക്കാനായി പ്രത്യേക അന്വേഷണ സംഘം (എസ്ഐറ്റി) യോഗം ചേര്‍ന്നു. ഈഞ്ചക്കലിലെ ക്രൈംബ്രാഞ്ച് ഓഫീസില്‍ ക്രൈംബ്രാഞ്ച് മേധാവി എച്ച്. വെങ്കിടേഷിന്റെ നേതൃത്വത്തിലായിരുന്നു യോഗം ചേര്‍ന്നത്. എസ്പിമാരായ ശശിധരന്, പി.ബിജോയി, മറ്റ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ യോഗത്തില്‍ പങ്കെടുത്തു. അന്വേഷണ സംഘം ഇന്നലെ ഹൈക്കോടതിയില്‍ അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. ദേവസ്വം ബോര്‍ഡിനും ഉദ്യോഗസ്ഥര്‍ക്കും സ്വര്‍ണക്കൊള്ളയില്‍ പങ്കുണ്ടെന്നും അന്താരാഷ്ട്ര ബന്ധം സംശയിക്കുന്നുവെന്നും കോടതി ഇന്നലെ നിരീക്ഷിച്ചിരുന്നു. മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എന്‍. വാസുവിനെ കോടതി നിശിതമായി വിമര്‍ശിച്ചിരുന്നു. വാസുവിന്റെ ഭാഗത്തുനിന്ന് അനാസ്ഥയുണ്ടായി. ദേവസ്വം ബോര്‍ഡ് കൂറ് മൂര്‍ത്തിയോടും ഭക്തരോടും കാട്ടേണ്ടതാണ്. എന്നാല്‍ അതിന് വിരുദ്ധമായാണ് ബോര്‍ഡ് പ്രവര്‍ത്തിച്ചതെന്നും വിശദമായി അന്വേഷണം നടത്തണമെന്നും കോടതി പ്രത്യേക അന്വേഷണ സംഘത്തോട് ഇന്നലെ നിര്‍ദേശിച്ചിരുന്നു. വരുംദിവസങ്ങളില്‍ കുടുതല്‍ അറസ്റ്റ് ഉണ്ടായേക്കും. നേരത്തെ വാസുവിനെ ചോദ്യം…
Read Moreവഴക്കിനിടെ ഫോൺ കിണറ്റിൽ വീണു; വേഗത്തിലിറങ്ങിയപോലെ മുകളിലോട്ട് കയറാനായില്ല; സുരക്ഷിതമായി അഖിലിനെ മുകളിലെത്തിച്ച് ഫയർഫോഴ്സ്; ഫോൺ ഇപ്പോഴും വെള്ളത്തിനടിയിൽ
തിരുവനന്തപുരം: കിണറ്റിൽ വീണ മൊബൈൽ ഫോൺ എടുക്കാനിറങ്ങിയ യുവാവ് കുടുങ്ങി. വക്കം പാട്ടിക്കവിള സ്വദേശി അഖിലാണ് (34) കിണറ്റിൽ അകപെട്ടത്. ആറ്റിങ്ങലിൽ നിന്ന് ഫയർഫോഴ്സ് എത്തിയാണ് അഖിലിനെ മകളിലെത്തിച്ചത്. അഖിലും വീട്ടുകാരും തമ്മിൽ തർക്കമുണ്ടായെന്നും ഇതിനിടെ ഫോൺ കിണറ്റിൽ വീഴുകയുമായിരുന്നെന്ന് നാട്ടുകാർ പറയുന്നു. ഇതെടുക്കാനായി ഇയാൾ കിണറ്റിലേക്കിറങ്ങി. 30 അടിയോളം താഴ്ചയിലായിരുന്ന കിണറ്റിലേക്ക് വേഗത്തിൽ ഇറങ്ങിയെങ്കിലും തിരിച്ച് കയറാനായില്ല. ഇതോടെയാണ് സമീപവാസി ഫയർഫോഴ്സിനെ വിവരം അറിയിച്ചത്. ആറ്റിങ്ങൽ യൂണിറ്റിൽ നിന്നും ഫയർഫോഴ്സ് സംഘം എത്തി നെറ്റ് ഉപയോഗിച്ചാണ് ഇയാളെ കരയിലെത്തിച്ചത്. വെള്ളത്തിൽ വീണെങ്കിലും ഇയാൾക്ക് മറ്റ് പരുക്കുകളോ ബോധക്ഷയമോ ഉണ്ടാകാതിരുന്നതിനാൽ ഫയർഫോഴ്സ് ഇട്ടുകൊടുത്ത നെറ്റിൽ കയറി കരയിലേക്കെത്തുകയായിരുന്നെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. അതേസമയം ഫോൺ കിട്ടിയില്ല.
Read Moreഇതെന്തു ഭ്രാന്ത്? എന്തൊക്കെ കണ്ടാൽ പറ്റും… വോട്ടു തട്ടിപ്പിന് തന്റെ ഫോട്ടോ ഉപയോഗിച്ചതിൽ പ്രതികരണവുമായി ബ്രസീലിയൻ മോഡൽ
ഹരിയാനയിലെ വോട്ടുതട്ടിപ്പിന് ഉപയോഗിച്ചത് തന്റെ ഫോട്ടോ തന്നെയാണെന്നു പ്രതികരിച്ച് ബ്രസീലിയൻ മോഡൽ ലാറിസ. തന്റെ ചിത്രം ഇന്ത്യയിൽ വലിയ രാഷ്ട്രീയ കോളിളക്കത്തിനു കാരണമാകുന്നുവെന്ന വാർത്തകൾ തന്നെ അന്പരപ്പിച്ചെന്നും ലാറിസ പ്രതികരിച്ചു. സമൂഹമാധ്യമ അക്കൗണ്ടിൽ വീഡിയോ സന്ദേശം പങ്കുവച്ചാണ് ലാറിസ പ്രതികരണവുമായി എത്തിയത്. ഒരു തമാശ പറയാനുണ്ടെന്നാണ് വീഡിയോയുടെ തുടക്കം. “ഹലോ ഇന്ത്യ, ഇതു നിങ്ങള്‍ക്കാണ്. എന്റെ പഴയൊരു ചിത്രം ഇന്ത്യയിലെ വോട്ടർ പട്ടികയിൽ ഉപയോഗിച്ചെന്ന് ആരോപണം ഉയര്‍ന്നിട്ടുണ്ട്. ഇതു വിചിത്രമാണ്. ഇന്ത്യയിലെ രാഷ്ട്രീയവുമായി എനിക്ക് ഒരു ബന്ധവുമില്ല. ഒരു സുഹൃത്താണ് എന്റെ ഫോട്ടോ ഇന്ത്യയില്‍ ദുരുപയോഗം ചെയ്തുവെന്ന വിവരം അറിയിച്ചത്. എന്റെ ഫോട്ടോ സ്റ്റോക്ക് ഇമേജ് പ്ലാറ്റ്ഫോമില്‍ നിന്നു ഞാനറിയാതെ എടുത്ത് ഉപയോഗിച്ചതാണ്. ഞാൻ ഒരിക്കലും ഇന്ത്യയില്‍ പോയിട്ടില്ല. എന്റെ ഫോട്ടോ ഉപയോഗിച്ച് ഇന്ത്യയില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ പരസ്പരം പോരടിക്കുന്നു. തട്ടിപ്പിനെക്കുറിച്ച് വിശ്വസിക്കാനാകുന്നില്ല. ഇതു കണ്ട് എല്ലാവരും…
Read Moreശബരിമല തീർഥാടന കാലം; എരുമേലി പഞ്ചായത്തിന് ശുചിമുറിലേലത്തിൽ വൻ നേട്ടം
എരുമേലി: ശബരിമല തീർഥാടന കാലത്തേക്കുള്ള ശൗചാലയങ്ങൾ ലേലം ചെയ്തതിൽ എരുമേലി പഞ്ചായത്തിന് വൻ വരുമാനനേട്ടം. പഞ്ചായത്ത് ഓഫീസ് പരിസരത്തെ കെട്ടിടം, ഓരുങ്കൽക്കടവ്, പേരൂർത്തോട് എന്നിവിടങ്ങളിലെ പഞ്ചായത്തുവക ശൗചാലയങ്ങളുടെ ലേലത്തിലാണ് ഉയർന്ന തുക ലഭിച്ചത്. കഴിഞ്ഞ ശബരിമല സീസണിൽ 4500 രൂപയ്ക്ക് ലേലം ചെയ്ത പഞ്ചായത്ത് ഓഫീസ് പരിസരത്തെ ശുചിമുറികൾ ഇത്തവണ ലേലത്തിൽ പോയത് 36,500 രൂപയ്ക്കാണ്. മണിമലയാറിലെ ഓരുങ്കൽക്കടവ് ഭാഗത്തുള്ള ശൗചാലയം 45,000 രൂപയ്ക്കാണ് കഴിഞ്ഞ സീസണിൽ ലേലം ചെയ്തത്. ഇത്തവണ ഇത് 1.16 ലക്ഷം രൂപയ്ക്കാണ് ലേലം ചെയ്യപ്പെട്ടത്. പേരൂർത്തോട് ഭാഗത്തെ ടേക്ക് എ ബ്രേക്ക് വഴിയിട വിശ്രമ കേന്ദ്രം ഇത്തവണ 73,000 രൂപയ്ക്കാണ് ലേലം ചെയ്തിരിക്കുന്നത്. എയ്ഞ്ചൽവാലിയിൽ പമ്പയാറിലെ കുളിക്കടവിലുള്ള ടേക്ക് എ ബ്രേക്ക് കേന്ദ്രം കൂടി ഇനി ലേലം ചെയ്യാനുണ്ട്.
Read More