ഹൂസ്റ്റണ്‍: അമേരിക്കയിലെ ടെക്സസ് സംസ്ഥാനത്തെ മിസോറി സിറ്റി മേയറായി തുടർച്ചയായി മൂന്നാം തവണയും മലയാളിയായ റോബിൻ ഇലക്കാട്ട് വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. കോട്ടയം കുറുമുള്ളൂർ ഇലക്കാട്ട് കുടുംബാംഗമാണ്. 2020 ഡിസംബറിലാണ് റോബിൻ ആദ്യം മിസോറി സിറ്റിയുടെ 12-ാമത് മേയറായത്. അമേരിക്കയിലെ മികച്ച നഗരങ്ങളിലൊന്നായി മിസോറിയെ മാറ്റാൻ റോബിൻ നടത്തിയ ശ്രമങ്ങൾ ജനങ്ങളെ ആകർഷിച്ചു. വംശവ്യത്യാസമില്ലാതെ എല്ലാവരെയും ഉൾപ്പെടുത്തിയുള്ള വികസനവും നവീകരണവും കമ്യൂണിറ്റി ഇടപെടലുകളും റോബിനെ ജനകീയനാക്കി. വൻ നഗരമായ ഹൂസ്റ്റനോടു ചേർന്നുകിടക്കുന്ന മിസോറി നഗരത്തിന്റെ ഭരണത്തിൽ എല്ലാ പൗരന്മാരുടെയും അഭിപ്രായവും പങ്കാളിത്തവും ഉറപ്പാക്കാൻ അദ്ദേഹം നിരവധി പരിപാടികൾ ആവിഷ്കരിച്ചു. അടിസ്ഥാനസൗകര്യങ്ങളും വിനോദസൗകര്യങ്ങളും വികസിപ്പിക്കുന്നതിലും പൊതുസുരക്ഷ മെച്ചപ്പെടുത്തുന്നതിലും ശ്രദ്ധ ചെലുത്തിയത് ഇന്ത്യൻ വംശജർക്കും മലയാളികൾക്കും അഭിമാനമായി. ടീനയാണു ഭാര്യ. ലിയ, കെയ്റ്റ്ലിൻ എന്നിവർ മക്കൾ.
Read MoreDay: November 6, 2025
കുട്ടികൾക്ക് പാലും മുട്ടയും വാങ്ങി നൽകിയ വകയിൽ ലക്ഷങ്ങളുടെ കടബാധ്യത; കടക്കാർക്ക് മുന്നിൽ തലതാഴ്ത്തേണ്ട അവസ്ഥ; പദ്ധതികൾ ഇട്ടാൽ പോരാ പണവും നൽകണമെന്ന് പ്രഥമാധ്യാപകര്‍
പത്തനംതിട്ട: സ്കൂള്‍ ഉച്ചഭക്ഷണത്തുക മൂന്നു മാസമായി കുടിശിക ആയതോടെ പ്രഥമാധ്യാപകര്‍ക്ക് ലക്ഷക്കണക്കിന് രൂപയുടെ സാമ്പത്തിക ബാധ്യത. വിവിധ ജില്ലകളിലായി ഏഴുലക്ഷം രൂപ വരെ ബാധ്യതയുള്ള ഹെഡ്മാസ്റ്റര്മാരുണ്ട്. കേന്ദ്രവിഹിതം ലഭിക്കാത്തതു കൊണ്ടാണ് ഫണ്ട് അനുവദിക്കാത്തത് എന്നാണ് അധികൃതരുമായി ബന്ധപ്പെടുമ്പോള്‍ പറയുന്നത്. എന്നാല്‍ സംസ്ഥാന സര്‍ക്കാരിന്റെ സ്വന്തം പദ്ധതിയായ പോഷകാഹാര പരിപാടിയില്‍ കുട്ടികള്‍ക്ക് പാല്, മുട്ട എന്നിവ വിതരണം ചെയ്ത ഇനത്തിലും ഫണ്ട് കുടിശികയാണ്. ഫണ്ട് മുന്‍കൂറായി അനുവദിക്കാതെ പദ്ധതി മുന്നോട്ടു കൊണ്ടുപോകാന്‍ സാധ്യമല്ലെന്നും ഇക്കാര്യത്തില്‍ സര്‍ക്കാര്‍ തുടരുന്ന നിസംഗത അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണെന്നും കേരള ഗവണ്മെന്റ് പ്രൈമറി സ്കൂള്‍ ഹെഡ്മാസ്റ്റേഴ്സ് അസോസിയേഷന് സംസ്ഥാന പ്രസിഡന്റ് ബിജു തോമസ്, ജനറല്‍ സെക്രട്ടറി ഇ.ടി.കെ. ഇസ്മയില്‍ എന്നിവര്‍ അഭിപ്രായപ്പെട്ടു. സ്വന്തം പണം മുടക്കി പദ്ധതി നിര്‍വഹണം നടത്തി ബില്ലും വൗച്ചറും സമര്‍പ്പിച്ച് അംഗീകാരം വാങ്ങിയതിനു ശേഷം ഫണ്ട് വരുന്നതുവരെ കാത്തു നില്ക്കാന് പ്രഥമാധ്യാപകര്‍…
Read Moreഅമേരിക്കയിൽ ചരക്കുവിമാനം പറന്നുയരവേ തകർന്നു
വാഷിംഗ്ടൺ ഡിസി: യുപിഎസ് കൊറിയർ കന്പനിയുടെ ചരക്കുവിമാനം വിമാനത്താവളത്തിൽ തകർന്നുവീണ് ഏഴു പേർ മരിച്ചു. 11 പേർക്കു പരിക്കേറ്റു. അമേരിക്കയിലെ ലൂയിവിൽ നഗരത്തിൽ ചൊവ്വാഴ്ച വൈകുന്നേരമായിരുന്നു സംഭവം. യുപിഎസിന്റെ ആസ്ഥാന വിമാനത്താവളമായ ഇവിടെനിന്നു ഹൊണൊലുലുവിലേക്കു പുറപ്പെട്ട മക്ഡണൽ ഡഗ്ലസ് എംഡി-11 ഇനം വിമാനം 175 അടി മാത്രം ഉയർന്നപ്പോൾ തീഗോളമായി കുത്തനെ പതിക്കുകയായിരുന്നു. വിമാനത്താവളത്തിനോടു ചേർന്നുള്ള വ്യാവസായിക മേഖലയിൽ വൻ തീപിടിത്തമുണ്ടായി. ഒട്ടേറെ കെട്ടിടങ്ങൾ നശിച്ചിട്ടുണ്ട്. പ്രവർത്തനം നിർത്തിവച്ച വിമാനത്താവളം ഇന്നലെയാണു വീണ്ടും തുറന്നത്. വിമാനത്തിലുണ്ടായിരുന്ന മൂന്നു ജീവനക്കാരും താഴെയുണ്ടായിരുന്ന നാലു പേരുമാണു മരിച്ചത്. പരിക്കേറ്റവരിൽ പലരുടെയും നില ഗുരുതരമായതിനാൽ മരണസംഖ്യ ഉയർന്നേക്കും. അപകടം ആഗോളതലത്തിലെ ചരക്കുവിതരണത്തെ ബാധിക്കുമെന്ന് യുപിഎസ് കന്പനി അറിയിച്ചു. അപകടത്തിൽപ്പെട്ട വിമാനത്തിന് 34 വർഷം പഴക്കമുണ്ട്.
Read Moreആരും വഞ്ചിതരാകരുതേ… ഡിജിറ്റൽ അറസ്റ്റ്: തട്ടിപ്പിനെതിരേ മാർഗനിർദേശങ്ങളുമായി എൻപിസിഐ
തിരുവനന്തപുരം: ഡിജിറ്റൽ തട്ടിപ്പുകൾക്കതിരേ ഉപഭോക്താക്കളിൽ അവബോധം വളർത്താൻ ലക്ഷ്യമിട്ട് നാഷണൽ പേയ്മെന്റ്സ് കോർപറേഷൻ ഓഫ് ഇന്ത്യ (എൻപിസിഐ) രംഗത്ത്. നിയമപാലകരായി ചമഞ്ഞ് പണം തട്ടിയെടുക്കുന്ന ‘ഡിജിറ്റൽ അറസ്റ്റ്’ ഉൾപ്പെടെയുള്ള സൈബർ കുറ്റകൃത്യങ്ങൾ വർധിക്കുന്ന സാഹചര്യത്തിലാണ് പുതിയ മാർഗനിർദേശങ്ങളുമായി എൻപിസിഐ രംഗത്തുവന്നിരിക്കുന്നത്. പോലീസ്, സിബിഐ, ആദായനികുതി ഉദ്യോഗസ്ഥർ, കസ്റ്റംസ് ഏജന്റുമാർ തുടങ്ങിയ സർക്കാർ ഏജൻസികളെ പ്രതിനിധീകരിക്കുന്നതായി അവകാശപ്പെട്ട് ആരെങ്കിലും ബന്ധപ്പെട്ടാൽ ജാഗ്രത പാലിക്കാൻ എൻപിസിഐ നിർദേശിക്കുന്നു. അടിയന്തര നിയമനടപടി ആരംഭിക്കുമെന്നോ ഗുരുതരമായ കുറ്റകൃത്യത്തിൽ ഉൾപ്പെട്ടിട്ടുണ്ടെന്നോ പറയുന്നത് പതിവുരീതിയായതിനാൽ ജാഗ്രതയോടെ പ്രതികരിക്കണമെന്നും എൻപിസിഐ മാർഗനിർദേശങ്ങളിൽ പറയുന്നു. നിയമപരമായ പ്രശ്നങ്ങളെക്കുറിച്ച് അപ്രതീക്ഷിത കോളുകളോ സന്ദേശങ്ങളോ ലഭിക്കുകയാണെങ്കിൽ, സ്ഥിരീകരിച്ച ശേഷം ചിന്തിച്ചുമാത്രം പ്രവർത്തിക്കുക. ഇത്തരം സാഹചര്യങ്ങളിൽ 1930 അല്ലെങ്കിൽ ടെലികമ്യൂണിക്കേഷൻ വകുപ്പ് (https://sancharsaathi.gov.in/sfc/) ഡയൽ ചെയ്ത് സംശയാസ്പദമായ നമ്പറുകൾ ദേശീയ സൈബർ ക്രൈം ഹെല്പ് ലൈനില്‍ റിപ്പോർട്ട് ചെയ്യുക.
Read Moreജൂഡ് 50, ഡൗമാന് 15
യുവേഫ ചാമ്പ്യന്‍സ് ലീഗ് നാലാം റൗണ്ടില്‍ രണ്ട് ഇംഗ്ലീഷ് താരങ്ങള്‍ റിക്കാര്‍ഡ് ബുക്കില്‍. സ്പാനിഷ് ക്ലബ് റയല്‍ മാഡ്രിഡിന്റെ ജൂഡ് ബെല്ലിങ്ഗം ഇംഗ്ലീഷ് ക്ലബ് ലിവര്‍പൂളിനെതിരേ ഇറങ്ങിയതോടെ ചാമ്പ്യന്‍സ് ലീഗില്‍ 50 മത്സരങ്ങള്‍ പൂര്‍ത്തിയാക്കി. 22 വര്‍ഷവും 128 ദിനവുമായിരുന്നു ജൂഡിന്റെ പ്രായം. യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ 50 മത്സരം പൂര്‍ത്തിയാക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റിക്കാര്‍ഡ് ഇതോടെ ജൂഡ് ബെല്ലിങ്ഗം സ്വന്തമാക്കി. ഐകര്‍ കസിയസ് (22 വര്‍ഷം 155 ദിനം), സെസ് ഫാബ്രിഗസ് (22 വര്‍ഷം 331 ദിനം), കിലിയന്‍ എംബപ്പെ (22 വര്‍ഷം 339 ദിനം) തുടങ്ങിയവരെ ബെല്ലിങ്ഗം പിന്തള്ളി. ആഴ്സണല്‍ x സാവിയ പ്രാഗ് മത്സരത്തില്‍ 72-ാം മിനിറ്റില്‍ കളത്തിലെത്തിയ മാക്സ് ഡൗമാനും ചരിത്രത്തില്‍ ഇടം നേടി. അതോടെ ചാമ്പ്യന്‍സ് ലീഗ് ചരിത്രത്തില്‍ കളത്തിലിറങ്ങുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റിക്കാര്‍ഡ്…
Read Moreപട്ടയത്തിനുള്ള വരുമാനപരിധി 2.5 ലക്ഷം രൂപയാക്കി വർധിപ്പിച്ചെന്ന് മന്ത്രി രാജന്
പത്തനംതിട്ട: പട്ടയം ലഭ്യമാക്കുന്നതിന്റെ വാര്‍ഷിക വരുമാന പരിധി ഒരു ലക്ഷത്തില്‍ നിന്ന് രണ്ടര ലക്ഷം രൂപയാക്കി വര്‍ധിപ്പിച്ചതായി മന്ത്രി കെ രാജൻ. നെടുമ്പ്രം, കോന്നി ഐരവണ്‍ സ്മാര്‍ട്ട് വില്ലേജുകളുടെ നിര്‍മാണോദ്ഘാടനം ഓണ്‍ലൈനായി നിര്‍വഹിച്ചു പ്രസംഗിക്കുകയായിരുന്നു മന്ത്രി. റീസര്‍വേ നടപടി പൂര്‍ണമായും ഡിജിറ്റലാക്കിയതോടെ ഭൂമിയുടെ അളവ്, കൈമാറ്റം തുടങ്ങിയ വിവരങ്ങള്‍ ഒറ്റ പോര്‍ട്ടലില്‍ ലഭ്യമായി. രജിസ്ട്രേഷന് വകുപ്പിന്റെ പേള്‍, റവന്യൂ വകുപ്പിന്റെ റിലീസ്, സര്‍വേ വകുപ്പിന്റെ ഇ മാപ് പോര്‍ട്ടലുകള്‍ സംയോജിപ്പിച്ച് എന്റെ ഭൂമി പോര്‍ട്ടല്‍ സംവിധാനത്തിലൂടെ ഭൂമി ക്രയവിക്രയം എളുപ്പമാക്കി. എല്ലാവര്ക്കും ഭൂമി എല്ലാ ഭൂമിക്കും രേഖ എല്ലാ സേവനങ്ങളും സ്മാര്‍ട്ട് എന്ന മുദ്രാവക്യത്തോടെ റവന്യു വകുപ്പ് ശ്രദ്ധേയവും വിപ്ലവകരവുമായ പ്രവര്‍ത്തനം നടത്തുന്നു. പുതിയതായി ഭരണാനുമതി ലഭിച്ച 190 വില്ലേജുകളില്‍ 32 എണ്ണത്തിന്റെ നിര്‍മാണം പുരോഗമിക്കുകയാണെന്ന് മന്ത്രി പറഞ്ഞു. നെടുമ്പ്രം ഉണ്ടപ്ലാവ് എന്‍എസ്എസ് കരയോഗ മന്ദിരം ഹാളില്‍…
Read Moreറയലിന്റെ ലിവറൂരി..! യുവേഫ ചാന്പ്യൻസ് ലീഗ്: റയലിനെ ലിവര്‍പൂളും പിഎസ്ജിയെ ബയേണും കീഴടക്കി
പാരീസ്/ലിവര്‍പൂള്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ്, ലീഗ് കപ്പുകളിലായി അവസാനം കളിച്ച ആറ് മത്സരങ്ങളില്‍ അഞ്ചിലും പരാജയപ്പെട്ട ലിവര്‍പൂള്‍ എഫ്സി, യുവേഫ ചാമ്പ്യന്‍സ് ലീഗ് നാലാം റൗണ്ടില്‍ സ്പാനിഷ് കരുത്തരായ റയല്‍ മാഡ്രിഡിനെ കീഴ്മേല്‍മറിച്ചു. ഇംഗ്ലണ്ടിലെ മോശംഫോമില് ലിവര്‍പൂള്‍ വിമര്‍ശനം കേള്‍ക്കുന്നതിനിടെയാണ് റയല്‍ മാഡ്രിഡ് ചാമ്പ്യന്‍സ് ലീഗ് പോരാട്ടത്തിനായി ആന്‍ഫീല്‍ഡില്‍ എത്തിയത്. 61-ാം മിനിറ്റില്‍ അലെസ്കിസ് മക് അലിസ്റ്റര്‍ നേടിയ ഹെഡര്‍ ഗോളില്‍ 1-0നായിരുന്നു ലിവര്‍പൂളിന്റെ ജയം. ലിവര്‍പൂളില്‍നിന്ന് ഈ സീസണിന്റെ തുടക്കത്തില്‍ റയലിലെത്തിയ ട്രെന്റ് അലക്സാണ്ടര്‍ അര്‍നോള്‍ഡിന്റെ, ആന്‍ഫീല്‍ഡിലേക്കുള്ള മടക്കം അതോടെ നിരാശയുടേതായി. ചാമ്പ്യന്‍സ് ലീഗ് സീസണില്‍ ലിവര്‍പൂളിന്റെ തുടര്‍ച്ചയായ രണ്ടാം ജയമാണ്. അതേസമയം, തുടര്‍ച്ചയായ മൂന്നു ജയത്തിനുശേഷം റയല്‍ മാഡ്രിഡിന്റെ ആദ്യ തോല്‍വിയും. പിഎസ്ജി 1-2 ബയേണ്‍ നിലവിലെ ചാമ്പ്യന്മാരായ പാരീസ് സെന്റ് ജെര്‍മെയ്നെ അവരുടെ തട്ടകത്തില്വച്ചുതന്നെ ജര്‍മന്‍ കരുത്തരായ ബയേണ്‍ മ്യൂണിക് കീഴടക്കി. രണ്ടാംപകുതി…
Read Moreഅമിത വേഗത്തിൽ പ്രൈവറ്റ് ബസ്; ഡോർ തുറന്ന് തെറിച്ചു വീണ് വിദ്യാർഥിക്ക് പരിക്ക്; വേഗതമൂലം ഇറങ്ങേണ്ട സ്ഥലത്ത് ഇറങ്ങാതെ നിൽക്കുമ്പോഴായിരുന്നു അപകടം; പ്രതിഷേധിച്ച് നാട്ടുകാർ
ചെങ്ങന്നൂർ: സ്വകാര്യബസിൽനിന്ന് റോഡിലേക്ക് തെറിച്ചുവീണ് എട്ടാം ക്ലാസ് വിദ്യാർഥിക്കു പരിക്ക്. ചെറിയനാട് കളത്രക്കുറ്റിയിൽ കടയ്ക്കൽ സുനിലിന്റെ മകനും ചെറിയനാട് വിജയേശ്വരി സ്കൂളിലെ വിദ്യാർഥിയുമായ നന്ദു സുനിലിനാണ് അപകടത്തിൽ പരിക്കേറ്റത്. വൈകുന്നേരം സ്കൂളിൽനിന്ന് വീട്ടിലേക്കു പോകുന്നതിനായി പടനിലം ജംഗ്ഷനിൽനിന്നാണ് നന്ദു സ്വകാര്യബസിൽ കയറിയത്. നാലിനുള്ള ഒരു ബസ് ഇല്ലാതിരുന്നതിനാൽ ബസിൽ അമിത തിരക്കായിരുന്നു അനുഭവപ്പെട്ടത്. ചെറിയനാട് മൗട്ടത്തുപടി ജംഗ്ഷനിലാണ് ഇറങ്ങേണ്ടിയിരുന്നതെന്നും എന്നാൽ, ബസ് ജീവനക്കാരുടെ ധൃതി കാരണം അവിടെ ഇറങ്ങാൻ സാധിച്ചില്ലെന്ന് വിദ്യാർഥി പറഞ്ഞു. തുടർന്ന് തൊട്ടടുത്ത സ്റ്റോപ്പായ കടയിക്കാട് പെട്ടെന്ന് ഇറങ്ങുന്നതിനായി വാതിൽക്കൽ നിൽക്കുകയായിരുന്നു. സ്റ്റോപ്പിൽ വണ്ടി നിർത്തുന്നതിനു മുൻപ് തന്നെ ഡോർ തുറന്നതോടെ നന്ദു റോഡിലേക്ക് തെറിച്ചുവീഴുകയായിരുന്നു. ഉടൻ തന്നെ നാട്ടുകാർ വിദ്യാർഥിയെ കൊല്ലകടവിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അവിടെ പ്രാഥമിക ചികിത്സ നൽകിയ ശേഷം കൂടുതൽ വിദഗ്ധ ചികിത്സയ്ക്കായി മാവേലിക്കര ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.…
Read Moreസര് ഡേവിഡ് ബെക്കാം
ലണ്ടന്‍: ഇംഗ്ലീഷ് മുന്‍ സൂപ്പര്‍ ഫുട്ബോളര് ഡേവിഡ് ബെക്കാം വിന്‍ഡ്സര്‍ കാസിലില്‍ നടന്ന ചടങ്ങില്‍ ചാള്‍സ് രാജാവില്‍നിന്ന് നൈറ്റ്പദവി ഏറ്റുവാങ്ങി. ഈ വര്‍ഷം ജൂണിലാണ് ബെക്കാമിനു നൈറ്റ് പദവി നല്‍കുമെന്ന് ചാള്‍സ് രാജാവ് പ്രഖ്യാപിച്ചത്. ബ്രിട്ടനിലെ പരമോന്നത പദവി സ്വീകരിച്ചതോടെ സര് ഡേവിഡ് ബെക്കാം എന്നതായിരിക്കും മുന്‍ ഇംഗ്ലീഷ് താരത്തിന്റെ ഔദ്യോഗിക നാമം. 50കാരനായ ബെക്കാം മാഞ്ചസ്റ്റര്‍ യുണൈറ്റഡിലൂടെയാണ് പ്രഫഷണല്‍ ഫുട്ബോള്‍ കരിയര്‍ ആരംഭിച്ചത്. പിഎസ്ജി, റയല്‍ മാഡ്രിഡ്, എസി മിലാന്, ലോസ് ആഞ്ചലസ് ഗാലക്സി ടീമുകള്‍ക്കായി കളിച്ചു. ഇംഗ്ലണ്ടിനായി 1996 മുതല്‍ 2009വരെയായി 115 മത്സരങ്ങളില്‍ ഇറങ്ങി, 17 ഗോള്‍ നേടി. അര്‍ജന്റൈന്‍ സൂപ്പര്‍ താരം ലയണല്‍ മെസി നിലവില്‍ കളിക്കുന്ന അമേരിക്കന്‍ ക്ലബ്ബായ ഇന്റര്‍ മയാമിയുടെ സഹ ഉടമയാണ് ബെക്കാം.
Read Moreഇപ്പോൾ പ്രായം 90; എനിക്കു മാത്രം എന്തേ ആധാര്‍ കാര്‍ഡും പെന്‍ഷനും ലഭിക്കുന്നില്ല; മകൾക്കൊപ്പം പുറമ്പോക്കിൽ താമസിക്കുന്ന ഭവാനിയുടെ ചോദ്യത്തിന് ഉദ്യോഗസ്ഥരുടെ മറുപടി വിചിത്രം…
ചങ്ങനാശേരി: ചെത്തിപ്പുഴ സ്വദേശിനി ഭവാനി കുമാരന് 90 വയസ് കഴിഞ്ഞു. ആധാര്‍ കാര്‍ഡിനായി മട്ടാവുന്ന കേന്ദ്രങ്ങളിലെല്ലാം മുട്ടി. ഇതുവരെയും കരഗത മായിട്ടില്ല. ഇനി ഒരേയൊരു ആഗ്രഹം മാത്രം. എങ്ങനെയെങ്കിലും ആധാര്‍ എടുക്കണം. മരിക്കുന്നതിനുമുമ്പ് ഒരു തവണ യെങ്കിലും പെന്ഷന് വാങ്ങണം. സുഹൃത്തുക്കളും ബന്ധുക്കളും പരിചയക്കാരുമായ നിരവധിപ്പേര്‍ ക്ഷേമപെന്‍ഷനുകള്‍ വാങ്ങുമ്പോള്‍ വയോധികയായ ഭവാനി ചോദിക്കുകയാണ് എനിക്കു മാത്രം എന്തേ ആധാര്‍ കാര്‍ഡും പെന്‍ഷനും ലഭിക്കുന്നില്ല. ചങ്ങനാശേരി ചെത്തിപ്പുഴ മുന്തിരിക്കവലയിലെ പുറമ്പോക്കിലുള്ള വെട്ടുകുഴി വീട്ടില്‍ മകള്‍ അംബികയോടൊപ്പമാണ് ഭവാനിയുടെ താമസം. നാലുവര്‍ഷംമുമ്പ് ഭര്‍ത്താവ് മരിച്ച അംബിക കൂലിപ്പണി ചെയ്താണ് കുടുംബം പോറ്റുന്നത്.ഭവാനിയുടെ ഭര്‍ത്താവ് കുമാരന് 14 വര്‍ഷംമുമ്പ് രോഗബാധിതനായി മരിച്ചു. വീടുകളില്‍ ജോലി ചെയ്താണ് ഭവാനി കുടുംബം പോറ്റിയിരുന്നത്. കഴിഞ്ഞ കുറേക്കാലമായി ജോലിചെയ്യാനുള്ള ആരോഗ്യമില്ല. ഭവാനിക്ക് അംബിക ഉള്‍പ്പെടെ അഞ്ചു മക്കളാണുള്ളത്. എല്ലാവരും കൂലിപ്പണിക്കാര്‍. സ്വന്തമായി വീടില്ലാത്തതിനാല്‍ എല്ലാവരും വാടകത്താമസക്കാരാണ്.…
Read More