കൊച്ചി: ഐടി ജീവനക്കാരനായ യുവാവിനെ തട്ടിക്കൊണ്ടുപോയി മർദിച്ച സംഭവത്തിൽ നടി ലക്ഷ്മി ആർ. മേനോനെതിരെ രജിസ്റ്റർ ചെയ്ത കേസ് ഹൈക്കോടതി റദ്ദാക്കി. ലക്ഷ്മി ആർ. മേനോനെതിരെ പരാതിയില്ലെന്ന് യുവാവ് ഹൈക്കോടതിയെ അറിയിച്ചതോടെയാണ് കേസ് റദ്ദാക്കിയത്. ബാറിൽ വെച്ചുണ്ടായ തർക്കത്തെ തുടർന്ന് ഐടി ജീവനക്കാരനായ യുവാവിനെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ചുവെന്നായിരുന്നു പരാതി. ഐടി ജീവനക്കാരൻ ഉൾപ്പെട്ട സംഘത്തിൽ ഒരു തായ്ലാൻഡ് യുവതിയും ഉണ്ടായിരുന്നു. ഈ യുവതിയോട് നടി ലക്ഷ്മി മേനോൻ ഉൾപ്പെട്ട സംഘത്തിലെ ചിലർ അധികസമയം സംസാരിച്ചതാണ് തർക്കത്തിലേക്ക് നയിച്ചതെന്നായിരുന്നു പുറത്തുവന്ന വിവരം. പിന്നീട് ബാറിന് പുറത്തുവെച്ച് തർക്കം രൂക്ഷമായതോടെ ഐടി ജീവനക്കാരൻ ഉൾപ്പെട്ട സംഘത്തിലെ ഒരാൾ ബിയർ ബോട്ടിൽ വലിച്ചെറിഞ്ഞു. പിന്നാലെയാണ് കാർ തടഞ്ഞുനിർത്തി ഐടി ജീവനക്കാരനെ തട്ടിക്കൊണ്ടുപോയത്. യുവാവിനെ പറവൂരിലെ വെടിമറയിൽ എത്തിച്ച് മർദിച്ച ശേഷം പറവൂർ കവലയിൽ ഉപേക്ഷിക്കുകയായിരുന്നു. കാറിൽ ഉണ്ടായിരുന്ന ലക്ഷ്മി മേനോൻ ആലുവയിൽ…
Read MoreDay: November 7, 2025
ഗതിശക്തി ചരക്ക് ട്രെയിൻ നിർമാണം പൂർത്തിയായി; വന്ദേഭാരത് സീരീസിലെ ആദ്യത്തെ ചരക്കുവണ്ടി; ട്രയൽ റൺ ഉടൻ
പരവൂർ (കൊല്ലം): വന്ദേഭാരത് സീരീസിലെ ആദ്യത്തെ ചരക്കുവണ്ടിയുടെ നിർമാണം ചെന്നൈയിലെ ഇന്റഗ്രൽ കോച്ച് ഫാക്ടറിയിൽ പൂർത്തിയായി. ഗതിശക്തി എന്ന് പേരിട്ടിരിക്കുന്ന ഈ ട്രെയിനിന്റെ പരീക്ഷണ ഓട്ടം ഈ മാസം അവസാനത്തോടെ ആരംഭിക്കാൻ കഴിയുമെന്നാണ് ഐസിഎഫ് അധികൃതർ നൽകുന്ന സൂചന. രണ്ട് ഘട്ടങ്ങളിളിലായി ട്രയൽ റൺ നടത്താനാണ് നിശ്ചയിച്ചിട്ടുള്ളത്. ആദ്യഘട്ടത്തിൽ മധ്യപ്രദേശിലെ ഖജുരാവോ മുതൽ ഉത്തർപ്രദേശിലെ മഹോബ വരെ ആയിരിക്കും പരീക്ഷണ ഓട്ടം നടത്തുക. രണ്ടാം ഘട്ട ട്രയൽ റൺ രാജസ്ഥാനിലെ കോട്ടയിലുമാണ് നടത്താൻ തീരുമാനിച്ചിട്ടുള്ളത്. ഇന്ത്യൻ റെയിൽവേയുടെ ഗവേഷണ വികസന വിഭാഗമായ റിസർച്ച് ഡിസൈൻസ് ആൻഡ് സ്റ്റാൻഡാർഡ്സ് ഓർഗനൈസേഷൻ (ആർഡിഎസ്ഒ) ആയിരിക്കും പരീക്ഷണ ഓട്ടത്തിൻ്റെ മേൽനോട്ട ചുമതല നിർവഹിക്കുക. 394 ടൺ ഭാരം വഹിക്കാൻ ശേഷിയുള്ള 16 വാഗണുകൾ അടങ്ങിയ ചരക്ക് തീവണ്ടിയാണ് ചെന്നൈ ഐസിഎഫിൽ നിർമിച്ചിട്ടുള്ളത്. ഈ ട്രെയിനിന്റെ വേഗമ മണിക്കൂറിൽ 130 കിലോമീറ്ററാണ്. ഇപ്പോൾ…
Read Moreവെർച്വൽ അറസ്റ്റിൽ ഡോക്ടർക്ക് നഷ്ടപ്പെട്ടത് ഒരു കോടി രൂപ; പണം കൈമാറിയ ബാങ്ക് അക്കൗണ്ടുകള്‍ കേന്ദ്രീകരിച്ച് അന്വേഷണം; വെര്‍ച്വല്‍ അറസ്റ്റ് നിയമപരമല്ലെന്ന് ഓർമിപ്പിച്ച് പോലീസുകാർ
കൊച്ചി: സിബിഐ ഉദ്യോഗസ്ഥന് ചമഞ്ഞ് കൊച്ചിയില്‍ എണ്‍പത്തിയൊന്നുകാരനായ ഡോക്ടറില്‍ നിന്ന് വ്യാജ വെര്‍ച്വല്‍ അറസ്റ്റിലൂടെ പണം തട്ടിയ കേസില്‍ അന്വേഷണം ഊര്‍ജിതമാക്കി പോലീസ്. എറണാകുളം ചാത്ത്യാത്ത് റോഡിലെ ഫ്ളാറ്റില്‍ താമസിക്കുന്ന വി.ജെ സെബാസ്റ്റ്യനാണ് (81) ആണ് തട്ടിപ്പിന് ഇരയായത്. ഈ മാസം ഒന്ന് മുതല്‍ ഇന്നലെ വരെയുള്ള ദിവസങ്ങളിലായിരുന്നു തട്ടിപ്പ്. സംഭവത്തില്‍ ദിവാലി സിംഗ്, പ്രണവ് ദയാല്‍, മറ്റൊരു ഉത്തരേന്ത്യക്കാരന് എന്നിവരെ പ്രതി ചേര്‍ത്താണ് സൈബര്‍ പോലീസ് കേസെടുത്തിട്ടുള്ളത്. പണം കൈമാറിയ ബാങ്ക് അക്കൗണ്ടുകളടക്കം കേന്ദ്രീകരിച്ചാണ് പോലീസ് അന്വേഷണം. വെര്‍ച്വല്‍ അറസ്റ്റിലൂടെ ഡോക്ടറില്‍ നിന്നും പ്രതികള്‍ 1.30 കോടി രൂപയാണ് തട്ടിയെടുത്തത്. സംഭവത്തില്‍ പരാതി ലഭിച്ച് മണിക്കുറുകള്‍ക്കകം സൈബര്‍ പോലീസ് 1.06 കോടി രൂപയുടെ തുടര്‍ കൈമാറ്റം ഫ്രീസ് ചെയ്തിരുന്നു.ടെലികോമില്‍ നിന്നാണെന്ന് പറഞ്ഞാണ് ഡോക്ടറെ തട്ടിപ്പുകാര്‍ ആദ്യം ഫോണില്‍ ബന്ധപ്പെട്ടത്. മൊബൈല്‍ നമ്പര്‍ കുറ്റകൃത്യത്തിനായി ഉപയോഗിച്ചിട്ടുണ്ടെന്നും സിബിഐ…
Read Moreപുഴയിൽ നിന്നു കൃഷ്ണവിഗ്രഹം കിട്ടി; പഞ്ചലോഹമല്ലെന്ന് മനസിലാക്കി വിഗ്രഹം കള്ളൻമാർ ഉപേക്ഷിച്ചതാകാമെന്ന് പോലീസ്
തലയോലപ്പറമ്പ്: പുഴയിൽ നിന്നു കൃഷ്ണവിഗ്രഹം കിട്ടി. മൂവാറ്റുപുഴയാറിന്റെ തീരപ്രദേശമായ മറവൻതുരുത്ത് ചുങ്കം ഭാഗത്തെ കുളിക്കടവിൽ വെള്ളത്തിൽ മുങ്ങിക്കിടക്കുന്ന നിലയിലാണ് വിഗ്രഹം കണ്ടെത്തിയത്. പഞ്ചലോഹമല്ലെന്ന് മനസിലാക്കി പിച്ചളലോഹവിഗ്രഹം മോഷ്ടാക്കൾ ഉപേക്ഷിച്ചതാകാമെന്നാണു കരുതുന്നത്. വിഗ്രഹത്തിൽ ഉരച്ചു നോക്കിയ പാടുകളുണ്ട്. വ്യാഴാഴ്ച വെളുപ്പിനെ 5.30ന് കുളിക്കാനായി കടവിലെത്തിയ സമീപവാസികളായ എബിൻബേബിയും ടി.ആർ.ജോഷിയുമാണ് ടോർച്ചു വെളിച്ചത്തിൽ വിഗ്രഹം കണ്ടത. ഇവർ ഉടൻ തന്നെ തൊട്ടടുത്തുള്ള റിട്ട.പോലീസ് ഉദ്യോഗസ്ഥൻ എം.എസ്.തിരുമേനിയെ വിളിച്ചുവരുത്തി. തുടർന്ന് അദ്ദേഹം തലയോലപ്പറമ്പ് പോലീസിൽ വിവരമറിയിക്കുകയായിരുന്നു.പുഴയിൽ നിന്നു കൃഷ്ണവിഗ്രഹം കിട്ടിയതറിഞ്ഞ് നിരവധിയാളുകൾ ചുങ്കത്ത് തടിച്ചുകൂടി.സ്ഥലത്തെത്തിയ പോലീസ് വിഗ്രഹം ഏറ്റുവാങ്ങി മേൽനടപടികൾ സ്വീകരിച്ചു.
Read Moreഹൈബ്രിഡ് കഞ്ചാവ് കേസ്; ലഹരി ഉപയോഗം സമീര്‍ താഹിറിന്റെ അറിവോടെ കുറ്റപത്രം സമര്‍പ്പിച്ചു
കൊച്ചി: സംവിധായകര്‍ പ്രതികളായ ലഹരി കേസില്‍ എക്സൈസ് കുറ്റപത്രം സമര്‍പ്പിച്ചു. ഛായാഗ്രാഹകനും സംവിധായകനുമായ സമീര്‍ താഹിറിന്റെ അറിവോടെയാണ് ഫ്ളാറ്റിലെ ലഹരി ഉപയോഗം നടന്നിരുന്നതെന്നാണ് എക്സൈസിന്റെ കണ്ടെത്തല്‍. അതേസമയം ഇവര്‍ക്ക് ലഹരി എത്തിച്ചു നല്കിയ പ്രധാന ഇടനിലക്കാരനെ കണ്ടെത്താനായിട്ടില്ല. കോഴിക്കോട് സ്വദേശിയായ നവീന്‍ എന്ന യുവാവാണ് ലഹരി കൈമാറിയതെന്നായിരുന്നു പ്രതികളുടെ മൊഴി. എന്നാല്‍ ഈ കാര്യത്തില്‍ തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്ന് എക്സൈസ് വ്യക്തമാക്കുന്നു. കഴിഞ്ഞ ഏപ്രില്‍ 27ന് ആണ് എറണാകുളം ഗോശ്രീക്ക് സമീപത്തെ സമീര്‍ താഹിറിന്റെ ഫ്ളാറ്റില്‍ നിന്നും സംവിധായകരായ ഖാലിദ് റഹ്മാന്, അഷ്റഫ് ഹംസം, ഇവരുടെ സുഹൃത്ത് ഷാലി മുഹമ്മദ് എന്നിവരെ എക്സൈസ് പിടികൂടിയത്. ഇവരില്‍ നിന്നും 1.6 ഗ്രാം ഹൈബ്രിഡ് കഞ്ചാവ് പിടിച്ചെടുത്തിരുന്നു. കേസില്‍ സംവിധായകനും ഛായാഗ്രാഹകനുമായ സമീര്‍ താഹിറിനെയും അറസ്റ്റ് ചെയ്തിരുന്നു. രഹസ്യവിവരത്തെ തുടര്‍ന്നായിരുന്നു എക്സൈസ് നടപടി.എക്സൈസ് സംഘം ഫ്ലാറ്റിനുള്ളിലേക്ക് കടക്കുമ്പോള്‍ കഞ്ചാവ് ഉപയോഗിക്കാനുള്ള തയാറെടുപ്പിലായിരുന്നു…
Read Moreജാൻവി എഴുതിയ മൂന്നാർ സ്റ്റോറി
‘എന്തുകൊണ്ട് കേരളം കാണണം’ എന്ന് ഒക്ടോബർ 28ന് സമൂഹമാധ്യമത്തിൽ കുറിപ്പിട്ടശേഷം മൂന്നാറിലെത്തിയ മുംബൈ സ്വദേശിനിയാണ് 30ന് “മേലാൽ കേരളത്തിലേക്കില്ല” എന്നു പറഞ്ഞ് മടങ്ങിപ്പോയത്. കൊച്ചിയിൽനിന്നെത്തിയ അവരെ ഓൺലൈൻ ടാക്സിയിൽ യാത്ര അനുവദിക്കില്ലെന്നു പറഞ്ഞ് മൂന്നാറിലെ ടാക്സി ഡ്രൈവർമാർ ഭീഷണിപ്പെടുത്തുകയായിരുന്നു. മൂന്നാർ കാണാതെ മടങ്ങിയ അവർ ദുരനുഭവം സമൂഹമാധ്യമത്തിൽ പങ്കുവച്ചതോടെ ഡ്രൈവർമാർക്കെതിരേ കേസെടുത്തിട്ടുണ്ട്. പക്ഷേ, ഇനി കേരളത്തിലേക്കില്ലെന്ന് അവർ പറഞ്ഞത് ഡ്രൈവർമാരോടല്ല; വർഷങ്ങളായി യാത്രക്കാരെ ഭീഷണിപ്പെടുത്തുന്ന ഡ്രൈവർമാരെയോ മൂന്നാറിലേക്കുള്ള വഴികൾക്കു വീതി കൂട്ടാനോ സമാന്തര പാത തുറക്കാനോ അനുവദിക്കാത്ത വനംവകുപ്പിനെയോ കുപ്രസിദ്ധ ഗതാഗതക്കുരുക്ക് കണ്ടാസ്വദിക്കുന്ന വകുപ്പുകളെയോ തിരുത്താത്ത സർക്കാരിനോടാണ്. നീലക്കുറിഞ്ഞിയണിഞ്ഞ് തേയിലസുഗന്ധവും പൂശി ചരിത്രവും സൗന്ദര്യവും ചാഞ്ഞുറങ്ങുന്ന മൂന്നാറിന്റെ ഹിമാശ്ലേഷത്തിൽനിന്ന് യാത്രാസംഘങ്ങൾ മടങ്ങുകയാണ്. അവരിലേറെയും മേലാൽ തിരിച്ചുവരില്ല. മൂന്നാറിലും അവിടേക്കുള്ള വഴികളിലും ഇടിഞ്ഞിറങ്ങിയിരിക്കുന്നത് കെടുകാര്യസ്ഥതയുടെ കരിന്പാറകളാണ്.മുംബൈയിൽ അസിസ്റ്റന്റ് പ്രഫസറായ ജാൻവിയാണ് കൊച്ചിയും ആലപ്പുഴയുമൊക്കെ സന്ദർശിച്ചശേഷം ഓൺലൈൻ ടാക്സിയിൽ മൂന്നാറിലെത്തിയത്.…
Read Moreശബരിമല സ്വര്‍ണക്കൊള്ള കേസ് ; അറസ്റ്റിലായവരുടെ എണ്ണം നാലായി; വരും ദിവസങ്ങളില്‍ കുടുതല്‍ അറസ്റ്റിനു സാധ്യത
തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ അറസ്റ്റിലായ മുന്‍ തിരുവാഭരണ കമ്മീഷണര്‍ കെ.എസ്. ബൈജുവിനെ ഇന്ന് വൈകുന്നേരത്തോടെ റാന്നി കോടതിയില്‍ ഹാജരാക്കും. തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ വൈദ്യപരിശോധനയ്ക്ക് ശേഷമാണ് പ്രതിയെ കോടതിയില്‍ ഹാജരാക്കുന്നത്. റിമാന്‍ഡ് ചെയ്ത ശേഷം പിന്നീട് കുടുതല്‍ തെളിവെടുപ്പിനും ചോദ്യം ചെയ്യലിനുമായി പ്രത്യേക അന്വേഷണ സംഘം കസ്റ്റഡിയില്‍ വാങ്ങും. ഇന്നലെ രാത്രിയിലാണ് ബൈജുവിനെ പ്രത്യേക അന്വേഷണ സംഘം തിരുവനന്തപുരത്തെ ഫ്ളാറ്റില്‍ നിന്ന് അറസ്റ്റ് ചെയ്തത്. 2019 ല്‍ ശബരിമലയില്‍ നിന്ന് സ്വര്‍ണപ്പാളി ഉണ്ണികൃഷ്ണന് പോറ്റിക്ക് കൈമാറിയതില്‍ ഗുരുതര ക്രമക്കേടും പിടിപ്പുകേടും ബൈജുവിന്റെ ഭാഗത്തുനിന്നുണ്ടായെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. ഇതോടെ സ്വര്‍ണ്ണക്കൊള്ള കേസില്‍ അറസ്റ്റിലായവരുടെ എണ്ണം നാലായി. വരും ദിവസങ്ങളില്‍ കുടുതല്‍ അറസ്റ്റുണ്ടാകുമെന്നാണ് കണക്കാക്കുന്നത്.
Read Moreസിസ്റ്റം തകരാറിലായതിന്റെ അവസാനത്തെ ഇര; ആരോഗ്യമന്ത്രി വീണാ ജോര്‍ജ് രാജിവയ്ക്കണമെന്ന് വി.ഡി. സതീശന്
തിരുവനന്തപുരം: മെഡിക്കല്‍ കോളജില്‍ ചികിത്സ നിഷേധിച്ചതിനെ തുടര്‍ന്ന് രോഗി വേണു മരിച്ച സംഭവം, സിസ്റ്റം തകരാറിലായതിന്റെ അവസാനത്തെ ഇരയാണെന്നും ധാര്‍മ്മിക ഉത്തരവാദിത്വം ഏറ്റെടുത്ത് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് രാജിവയ്ക്കണമെന്നു പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്. ആരോഗ്യമേഖലയെ തകര്ത്തതിന്റെപൂര്ണഉത്തരവാദി മന്ത്രി വീണാ ജോര്‍ജാണ്. മന്ത്രിയ്ക്ക് സ്ഥാനത്തിരിക്കാന്‍ അര്‍ഹതയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.ശബരിമലയില്‍ നടന്നത് വന്‍ സ്വര്‍ണക്കൊള്ളയാണെന്നു പ്രതിപക്ഷം പറഞ്ഞത് ശരിയാണെന്ന് കോടതിയും ശരിവച്ചിരിക്കുന്നു. കോടതി പറഞ്ഞത് പലതും ഞെട്ടിപ്പിക്കുന്ന കാര്യങ്ങള്‍. ദേവസ്വം മന്ത്രിയും ദേവസ്വം പ്രസിഡന്റും അംഗങ്ങളും രാജിവയ്ക്കണം. ശബരിമലയിലെ വിലപിടിപ്പുള്ള വസ്തുക്കള്‍ അവിടെയുണ്ടൊയെന്നു പരിശോധിക്കണം. എന്‍. വാസു പ്രതിയായതില്‍ മുഖ്യമന്ത്രിയും സര്‍ക്കാരും മറുപടി പറയണം. വാസുവിനെ രക്ഷിക്കാന്‍ മുഖ്യമന്ത്രിയുടെ ഓഫീസ് പ്രത്യേക അന്വേഷണ സംഘത്തിനുമേല്‍ സമ്മര്‍ദം ചെലുത്തുകയാണ്. പല ഉന്നതരും കുടുങ്ങാതിരിക്കാനാണ് സര്‍ക്കാരും സിപിഎമ്മും ശ്രമിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. വാര്‍ത്താസമ്മേളനത്തിലാണ് വി.ഡി. സതീശൻ ഇക്കാര്യങ്ങള്‍ പറഞ്ഞത്.
Read Moreകാമ്പസ് ചിത്രം ‘ആഘോഷം’ ഫസ്റ്റ് ലുക്ക് പോസ്റ്റർ
കാമ്പസുകളെ ആവേശഭരിതമാക്കി ആഘോഷത്തിലേക്ക് കൊണ്ടുപോകുന്ന ചിത്രം ആഘോഷത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. നടൻ ആന്റണി പെപ്പെയാണ് സോഷ്യൽ മീഡിയ ഹാൻഡിൽസിലൂടെ പോസ്റ്റർ റിലീസ് ചെയ്തത്. ചിത്രത്തിലെ പ്രധാന താരങ്ങളെയെല്ലാം അണിനിരത്തിയാണ് പോസ്റ്റർ പുറത്തുവിട്ടത്. പ്രേക്ഷക ശ്രദ്ധ നേടിയ ഗുമസ്തൻ എന്ന ചിത്രത്തിന്റെ സംവിധായകനായ അമൽ കെ. ജോബി സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് ആഘോഷം. ചിത്രത്തിന്റെ കഥ ഡോ. ലിസി കെ.ഫെർണാണ്ടസിന്റേതാണ്. തിരക്കഥയും സംഭാഷണവും ഒരുക്കിയത് സംവിധായകൻ തന്നെ. പേരുപോലെതന്നെ ഒരു ആഘോഷത്തിന്റെ മൂഡിലാണ് ചിത്രം ഒരുങ്ങുന്നത്. Life is all about celebration എന്ന ടാഗ്ലൈനോടു കൂടിയാണ് ചിത്രമെത്തുന്നത്. സിഎൻ ഗ്ലോബൽ മൂവീസിന്റെ ബാനറിൽ ഡോ. ലിസി കെ. ഫെർണാണ്ടസ്, ഡോ. പ്രിൻസ് പ്രോസി ഓസ്ട്രിയയും ടീമും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. പ്രേക്ഷക പ്രശംസ നേടിയ സ്വർഗം എന്ന ചിത്രത്തിനു ശേഷം സിഎൻ ഗ്ലോബൽ…
Read Moreഹോട്ട് ഗ്ലാമറസ് ലുക്കിൽ സാമന്ത
പതിനഞ്ച് വർഷത്തിലേറെ നീണ്ട സിനിമാ ജീവിതത്തില്‍ നിരവധി സൂപ്പർ ഹിറ്റുകള്‍ സമ്മാനിച്ച താരമാണ് സാമന്ത റൂത്ത് പ്രഭു. തെന്നിന്ത്യൻ താരറാണിയായ സാമന്ത അഭിനയത്തിനൊപ്പം ഫാഷനിലും വേറിട്ടു നിൽക്കുന്ന താരം കൂടിയാണ്. സിനിമ പ്രെമോഷനുകളുടെ ഭാഗമായി സാമന്ത പൊതുവേദികളിൽ എത്തുന്നത് സ്റ്റൈലിഷ് ലുക്കിലാണ്. സോഷ്യൽ മീഡിയയിൽ താരം പങ്കിടുന്ന ഹോട്ട് ഗ്ലാമർ ലുക്കിലുള്ള ചിത്രങ്ങൾ തരംഗമായി മാറാറുണ്ട്. ആദ്യകാല ലുക്കുകളിൽ നിന്നും തീർത്തും വ്യത്യസ്തമായ ഫാഷനിലാണ് താരമിപ്പോൾ പ്രത്യക്ഷപ്പെടാറുള്ളത്. ഇപ്പോഴിതാ പർപ്പിൾ ബോഡി ഹഗിംഗ് ഔട്ട്ഫിറ്റിൽ സ്റ്റൈലിഷ് ലുക്കിലുള്ള ചിത്രങ്ങൾ പങ്കുവച്ചിരിക്കുകയാണു താരം. കോൾഡ് ഷോൾഡർ ഡിസൈൻ, ഔട്ട്ഫിറ്റിന് ഒരു മോഡേൺ ലുക്ക് നൽകുന്നുണ്ട്. സ്ലീവിലെ സ്റ്റോൺ വർക്കുകൾ ഡ്രസിന് ഒരു ക്ലാസ്സിക് ലുക്കും നൽകുന്നു. ഒപ്പമുള്ള ഗോൾഡൻ ചെയിൻ താരത്തെ സ്റ്റൈലിഷ് ആക്കുന്നു. പിയാജെറ്റിന്റെ ജ്യൂവലറി എക്സിബിഷന് അബുദാബിയിൽ എത്തിയിരിക്കുകയാണ് താരം. ഇതിനിടെ തന്റെ ബാനറായ ട്രാലാല…
Read More