ബംഗളൂരു: ഐപിഎല്‍ ട്വന്റി-20 ക്രിക്കറ്റിലെ നിലവിലെ ചാമ്പ്യന്മാരായ റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരു (ആര്‍സിബി) ഫ്രാഞ്ചൈസി വില്‍പ്പനയ്ക്ക്. 2026 ഐപിഎല്‍ സീസണിനു മുമ്പ് ആര്‍സിബിക്കു പുതിയ ഉടമകളാകുമെന്നാണ് വിവരം. മദ്യക്കമ്പനിയായ ഡിയാജിയോയുടെ ഉടമസ്ഥതയിലാണ് നിലവില്‍ റോയല്‍ ചലഞ്ചേഴ്സ് സ്പോര്‍ട്സ് പ്രൈവറ്റ് ലിമിറ്റഡ് (ആര്‍സിഎസ്പിഎല്‍). സെബിയില്‍ (സെക്യൂരിറ്റീസ് ആന്‍ഡ് എക്സ്ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ) ക്ലബ് വില്‍പ്പന സംബന്ധിച്ചുള്ള ആദ്യനീക്കം ഡിയാജിയോ ബുധനാഴ്ച നടത്തി. 2025-26 ഇന്ത്യന്‍ സാമ്പത്തിക വര്‍ഷത്തിന്റെ അവസാനത്തോടെ വില്‍പ്പന പൂര്‍ത്തിയാക്കാനാണ് യുണൈറ്റഡ് സ്പിരിറ്റ്സ് ലിമിറ്റഡിന്റെ (യുഎസ്എല്‍) സബ്സിഡിയറിയായ ആര്‍സിഎസ്പിഎല്ലിന്റെ നീക്കം; അതായത് 2026 മാര്‍ച്ച് 31നുള്ളില്‍. എം. ചിന്നസ്വാമി സ്റ്റേഡിയത്തിനു മത്സരങ്ങള്‍ നടത്താനുള്ള അനുമതി ലഭിച്ചില്ലെങ്കില്‍ അടുത്ത ഐപിഎല്ലില്‍ ഹോം ഗ്രൗണ്ട് ഉള്‍പ്പെടെ കണ്ടെത്തേണ്ട സാഹചര്യമാണ് ആര്‍സിബിക്കുള്ളത്. നീണ്ട 17 വര്‍ഷത്തെ കാത്തിരിപ്പിനുശേഷമാണ് ആര്‍സിബി പുരുഷ ടീം 2025 ഐപിഎല്ലില്‍ കന്നിക്കിരീടത്തിലെത്തിയത്.
Read MoreDay: November 7, 2025
റബര്‍വില ഉയര്‍ത്തല്‍ പ്രഹസനം; ഇലക്ഷന് മുതലെടുപ്പ് പ്രഖ്യാപനം മാത്രമെന്ന് കര്‍ഷകര്‍
കോട്ടയം: റബര്‍ താങ്ങുവില വര്‍ധന ഇലക്ഷന് മുതലെടുപ്പ് പ്രഖ്യാപനം മാത്രമെന്ന് കര്‍ഷകര്‍. ഒരു കിലോ റബറിന് 200 രൂപ മിനിമംവില പ്രഖ്യാപിച്ചെങ്കിലും രജിസ്ട്രേഷന് പുതുക്കല്‍ കാലാവധി നീട്ടിക്കിട്ടിയില്ലെങ്കില്‍ ഒരാള്‍ക്കും പ്രയോജനപ്പെടില്ല. വിലസ്ഥിരതാ പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്യാനുള്ള അവസാന തീയതി സെപ്റ്റംബര്‍ 30 ആയിരുന്നു. ആ മാസങ്ങളില്‍ മിനിമം മാര്‍ക്കറ്റ് വില 180 രൂപയായിരുന്നതിനാല്‍ കര്‍ഷകരാരും രജിസ്റ്റര്‍ ചെയ്തില്ല. നിലവില്‍ മാര്‍ക്കറ്റില്‍ കര്‍ഷകര്‍ക്ക് ലഭിക്കുന്ന ശരാശരി വില 178-180 രൂപയാണ്. മിനിമം വില 200 രൂപയാക്കിയിരിക്കെ ഓരോ കിലോ റബറിനും 20 രൂപയുടെ നഷ്ടമാണ് കര്‍ഷകര്‍ക്കുണ്ടാകുക. ആ നിലയില്‍ മുന്‍പ് പദ്ധതിയിലുണ്ടായിരുന്നവരും കഴിഞ്ഞ വര്‍ഷം രജിസ്ട്രേഷന് പുതുക്കാന്‍ സാധിക്കാതെ വന്നവരുമായ നാലര ലക്ഷം ചെറുകിട കര്‍ഷകര്‍ക്കാണ് നഷ്ടം സംഭവിക്കുക. ഉത്പാദനം ഏറ്റവും മെച്ചപ്പെടുന്ന നാലു മാസങ്ങള്‍ വരാനിരിക്കെ ഇക്കൊല്ലം യാതൊരു സാമ്പത്തിക നേട്ടവും കര്‍ഷകര്‍ക്ക് ലഭിക്കില്ല. തദ്ദേശ തെരഞ്ഞെടുപ്പിനു…
Read Moreസുരക്ഷ, നികുതി വെട്ടിപ്പ്; കെഎസ്ആര്‍ടിസി കൊറിയറില്‍ നിന്ന് മൊബൈലും ലാപ് ടോപ്പും പുറത്തായി
കോട്ടയം: മൈബൈല്‍ ഫോണും ലാപ്ടോപ്പും ഉള്‍പ്പെടെ 39 ഇനം സാധനങ്ങള്‍ കെഎസ്ആര്‍ടിസി കൊറിയര്‍ സര്‍വീസില്‍നിന്ന് ഒഴിവാക്കുന്നു. കെഎസ്ആര്‍ടിസി കൊറിയര്‍ സര്‍വീസ് ആന്ധ്രപ്രദേശില്‍നിന്നുള്ള സിന്‍ഘു സൊല്യൂഷന്‍സിന് കൈമാറാന്‍ ധാരണയായതിനു പിന്നാലെയാണ് പുതിയ തീരുമാനം. സുരക്ഷാകാര്യങ്ങള്‍, നികുതി വെട്ടിപ്പ് തുടങ്ങിയവയാണ് കാരണങ്ങളായി കെഎസ്ആര്‍ടിസി പറയുന്നത്. സംസ്ഥാനത്തെവിടെയും 16 മണിക്കൂറിനുള്ളില്‍ സാധനങ്ങള്‍ എത്തിക്കാനുള്ള സംവിധാനമെന്ന നിലയില്‍ കെഎസ്ആര്‍ടിസി കൊറിയറിന് വലിയ സ്വീകാര്യത ലഭിച്ചിരുന്നു. കേരളത്തില്‍ എത്തുന്ന സിന്‍ഘു സൊല്യൂഷന്‍സ് ആന്ധ്രയില്‍ 200 കോടി രൂപ വാര്‍ഷികവരുമാനമുള്ള സ്ഥാപനമാണ്. കെഎസ്ആര്‍ടിസി 2023ല്‍ ആരംഭിച്ച കൊറിയര്‍ സര്‍വീസ് മാസങ്ങള്‍ക്കു മുന്‍പ് നിലച്ചിരുന്നു. പെട്ടെന്ന് കേടാകുന്ന പഴം, പച്ചക്കറി, മത്സ്യം, മാംസം എന്നിവയുടെ സര്‍വീസ് ആദ്യഘട്ടത്തില്‍തന്നെ നിർത്തിയിരുന്നു. സാങ്കേതിക മേഖല അതിവേഗം വളരുന്ന സാഹചര്യത്തില്‍ ഇന്‍ഫോ പാര്‍ക്ക്, ടെക്നോ പാര്‍ക്ക് തുടങ്ങിയ സ്ഥാപനങ്ങളിലെയും വിദ്യാഭ്യാസസ്ഥാപനങ്ങളിലെയും ഒട്ടേറെപ്പേര്‍ക്ക് മൊബൈല്‍, ലാപ്ടോപ്പ് കൈമാറ്റം പ്രയോജനപ്പെട്ടിരുന്നു. കൊറിയര്‍ സര്‍വീസിന് പുതിയ…
Read Moreഇന്ത്യന്‍ ദേശീയ ഫുട്ബോളിലേക്ക് വിദേശ ഇറക്കുമതി..! ഓസ്ട്രേലിയന്‍, നേപ്പാള്‍ താരങ്ങളെ ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെടുത്താന്‍ നീക്കം
മഡ്ഗാവ്: വിദേശ കളിക്കാരെ ഇറക്കുമതി ചെയ്ത് ദേശീയ ടീമിന്റെ ശക്തി വര്‍ധിപ്പിക്കാനുള്ള നീക്കവുമായി ഓള് ഇന്ത്യ ഫുട്ബോള്‍ ഫെഡറേഷന് (എഐഎഫ്എഫ്). രാജ്യത്തെ വിവിധ ക്ലബ്ബുകള്‍ക്കായി വിദേശ താരങ്ങള്‍ കളിച്ചിട്ടുണ്ടെങ്കിലും ഇറക്കുമതിയിലൂടെ ദേശീയ ടീമിനെ ശക്തിപ്പെടുത്തുന്നത് ഇതാദ്യമാണ്. ഇന്ത്യന്‍ ഫുട്ബോളിന്റെ ബലഹീനതയുടെ നേര്‍ചിത്രമാണ് ഈ നീക്കമെന്നതില്‍ തര്‍ക്കമില്ല. അതേസമയം, ഇന്ത്യന്‍ പൗരത്വം സ്വീകരിച്ച് വിദേശ താരങ്ങള്‍ ദേശീയ ടീമിലേക്കെത്താനുള്ള വാതായനം തുറക്കപ്പെടുകയാണെന്നതും മറ്റൊരു വശം. എഎഫ്സി ഏഷ്യന്‍ കപ്പ് യോഗ്യതാ റൗണ്ടില്‍ ബംഗ്ലാദേശിന് എതിരായ മത്സരത്തിനുള്ള ഇന്ത്യന്‍ ഫുട്ബോള്‍ ക്യാമ്പിലേക്ക് ഇതിനോടകം ഓസ്ട്രേലിയക്കാരന് വിംഗര്‍ റയാന് വില്യംസിനെയും നേപ്പാള്‍ സ്വദേശിയായ അബ്നീത് ഭാര്‍തിയെയും എഐഎഫ്എഫ് ക്ഷണിച്ചുകഴിഞ്ഞു. ഈ മാസം 18നാണ് ഇന്ത്യ x ബംഗ്ലാദേശ് മത്സരം. റയാന് വില്യംസ് ഇന്ത്യന്‍ ടീമിന്റെ ഭാഗമാകാനുള്ള അവസാന കടമ്പയിലാണ് 32കാരനായ റയാന് വില്യംസ്. താരത്തിന് ഇന്ത്യന്‍ പാസ്പോര്‍ട്ട് ലഭിച്ചതായാണ് വിവരം. സുനില്‍…
Read Moreമാത്യുവിൽ അനീഷിന്റെ ഹൃദയം തുടിച്ചു തുടങ്ങിയെങ്കിലും പതിയെ നിലച്ചു; കോട്ടയം മെഡിക്കൽ കോളജിൽ ഹൃദയം മാറ്റിവച്ചയാൾ മരിച്ചു
ഗാന്ധിനഗർ: കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ കഴിഞ്ഞ മാസം ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് വിധേയമായയാൾ മരിച്ചു. എറണാകുളം പുത്തൻകുരിശ്, വരിക്കോലി സ്വദേശി എം.എം. മാത്യു (57) ആണ് മരിച്ചത്. കോട്ടയം മെഡിക്കൽ കോളജ് ആശുപത്രി കാർഡിയോളജി ബ്ലോക്കിലെ അവയവ മാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കുന്നവരെ കിടത്തുന്ന ഐസിയുവിൽ ചികിത്സയിലിരിക്കെ ബുധനാഴ്ച പുലർച്ചെയായിരുന്നു മരണം. മാറ്റിവച്ച ഹൃദയം മാത്യുവിന്റെ ശരീരവുമായി യോജിക്കാതിരുന്നതാണ് മരണ കാരണമെന്ന് അവയ മാറ്റ ശസ്ത്രക്രിയയ്ക്ക് നേതൃത്വ നൽകിയ കേന്ദ്രങ്ങൾ അറിയിച്ചു. മാറ്റിവച്ച ഹൃദയം യോജിക്കാതെ വരുന്നത് പരിഹരിക്കാൻ എല്ലാ ചികിത്സയും മാത്യുവിന് നൽകിരുന്നു. ഹൃദയം എടുത്തയാളുമായി മാത്യുവിനുള്ള പ്രായ വ്യത്യാസവും പ്രതിസന്ധി സൃഷ്ടിച്ചിരുന്നു. കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മസ്തിഷ്ക മരണത്തിന് കീഴടങ്ങിയ തിരുവനന്തപുരം പൂഴനാട് കാവിൻപുറത്ത് എ.ആർ അനീഷിന്റെ ശ്വാസകോശം, വൃക്ക, ഹൃദയം എന്നീ അവയവങ്ങളാണ് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലുണ്ടായിരുന്ന മൂന്നു…
Read Moreഅമേരിക്കയിലെ സർക്കാർ സ്തംഭനം; വിമാന സർവീസുകൾ റദ്ദാക്കും
ന്യൂയോർക്ക്: ധനവിനിയോഗ ബിൽ പാസാകാത്തതു മൂലമുള്ള സർക്കാർ സ്തംഭനം അമേരിക്കൻ വ്യോമഗതാഗത മേഖലയെയും ബാധിച്ചു. വിമാന സർവീസുകളിൽ പത്തു ശതമാനത്തിന്റെ കുറവു വരുത്താൻ തീരുമാനിച്ചതായി യുഎസ് ഗതാഗത സെക്രട്ടറി ഷോൺ ഡുഫി അറിയിച്ചു. സർക്കാർ സ്തംഭനം മൂലം ശന്പളം ലഭിക്കാത്ത എയർ ട്രാഫിക് കൺട്രോൾ ജീവനക്കാർ കടുത്ത പ്രതിസന്ധി നേരിടുന്ന പശ്ചാത്തലത്തിലാണ് ഇങ്ങനൊരു തീരുമാനം. യാത്രക്കാരുടെ എണ്ണത്തിൽ മുന്നിലുള്ള 40 വിമാനത്താവളങ്ങളിലായിരിക്കും ഇന്നു മുതൽ നിയന്ത്രണങ്ങൾ നിലവിൽ വരിക. ദിവസം 3500- 4000 ആഭ്യന്തര വിമാന സർവീസുകൾ റദ്ദാക്കിയേക്കും. അമേരിക്കയിലെ എയർ ട്രാഫിക് കൺട്രോൾ ജീവനക്കാർ ഓരോ ദിവസവും 44,000 വിമാന സർവീസുകളാണു കൈകാര്യം ചെയ്യുന്നത്. ഫണ്ട് വിനിയോഗവുമായി ബന്ധപ്പെട്ട ഭരണ-പ്രതിപക്ഷ തർക്കം മൂലമാണു ധനവിനിയോഗ ബിൽ പാസാകാത്തത്. ഒക്ടോബർ ഒന്നിനു നിലവിൽ വന്ന സർക്കാർ സ്തംഭനം അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും ദൈർഘ്യമേറിയതാണ്. 14 ലക്ഷം സർക്കാർ…
Read Moreഅമേരിക്ക ഐസിബിഎം പരീക്ഷിച്ചു
വാഷിംഗ്ടൺ ഡിസി: അമേരിക്ക ബുധനാഴ്ച ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈൽ (ഐസിബിഎം) പരീക്ഷിച്ചു. മൂന്നു പതിറ്റാണ്ടിനുശേഷം അമേരിക്ക ആണവ പരീക്ഷണം പുനരാരംഭിക്കണമെന്നു പ്രസിഡന്റ് ട്രംപ് നിർദേശിച്ച് ഒരാഴ്ചയ്ക്കുള്ളിലാണ് സംഭവം. മിനിട്ടുമാൻ എന്നു പേരുള്ള ഐസിബിഎം ആണ് പരീക്ഷിച്ചതെന്ന് യുഎസ് സേന അറിയിച്ചു. മിസൈലിന്റെ കാര്യക്ഷമതയും കൃത്യതയും തിട്ടപ്പെടുത്താനായിരുന്നു ഇത്. പരീക്ഷണത്തിൽ മിസൈലിൽ പോർമുന ഘടിപ്പിച്ചിരുന്നില്ല. ആണവശക്തിയിൽ അമേരിക്ക എതിരാളികളായ ചൈനയുടെയും റഷ്യയുടെയും പിന്നിലാകാതിരിക്കാൻ പരീക്ഷണങ്ങൾ പുനരാരംഭിക്കണമെന്നാണ് ട്രംപ് കഴിഞ്ഞമാസം അവസാനം നിർദേശിച്ചത്.
Read Moreമംദാനിയുടെ തുടക്കം മോശം, മര്യാദയ്ക്കു പെരുമാറണം: ട്രംപ്
വാഷിംഗ്ടൺ ഡിസി: ന്യൂയോർക്ക് മേയറായി തെരഞ്ഞെടുക്കപ്പെട്ടതിനു പിന്നാലെ സൊഹ്റാൻ മംദാനി നടത്തിയ പ്രസംഗം തന്നോടുള്ള ദേഷ്യം തീർക്കലായിരുന്നുവെന്ന് യുഎസ് പ്രസിഡന്റ് ട്രംപ്. മംദാനിക്കു വേണ്ട പല കാര്യങ്ങൾക്കും അംഗീകാരം നല്കേണ്ടതു ഞാനാണെന്നും അതിനാൽ മംദാനി തന്നോട് മര്യാദയ്ക്കു പെരുമാറേണ്ടതുണ്ടെന്നും പക്ഷേ, മംദാനിയുടെ തുടക്കം പാളിപ്പോയിയെന്നും ട്രംപ് പറഞ്ഞു. സോഷ്യലിസം പിന്തുടരുന്ന മംദാനിയെ കമ്യൂണിസ്റ്റുകാരനെന്നു മുദ്രകുത്തിയാണ് ട്രംപ് സംസാരിച്ചത്. ആയിരം വർഷമായി വിജയിക്കാത്ത കമ്യൂണിസം ഇക്കുറിയും വിജയിക്കില്ല. ന്യൂയോർക്കിൽ മംദാനി വിജയിക്കണമെന്നാണ് ആഗ്രഹം. പക്ഷേ, ഫെഡറൽ സർക്കാരിന്റെ ആസ്ഥാനമായ വാഷിംഗ്ടണിനോടു മംദാനി ബഹുമാനം കാണിക്കണം. മംദാനിയുടെ വിജയം ഡെമോക്രാറ്റിക് പാർട്ടയുടെ തീവ്ര സോഷ്യലിസ്റ്റ് അജൻഡയുടെ ഭാഗമാണെന്നും ട്രംപ് ആരോപിച്ചു. ന്യൂയോർക്ക് മേയർ തെരഞ്ഞെടുപ്പു ഫലം പുറത്തുവന്ന ദിവസം അമേരിക്കയുടെ പരമാധികാരത്തിൽ ലേശം നഷ്ടം സംഭവിച്ചിരിക്കുന്നു. ന്യൂയോർക്കിൽ കുറച്ച് പരമാധികാരം ഇല്ലാതായി. പക്ഷേ അതു പരിഹരിക്കുമെന്നും ട്രംപ് കൂട്ടിച്ചേർത്തു. ഇന്ത്യൻ…
Read Moreമാലാഖമാരാണെന്ന പേരിന് കളങ്കം; രാത്രി ഷിഫ്റ്റിലെ ജോലിഭാരം കുറയ്ക്കാൻ രോഗികളെ കൊന്നു: വേദനസംഹാരികൾ നൽകി കൊലപാതം ചെയ്ത നഴ്സിന് ജീവപര്യന്തം തടവ് ശിക്ഷ
ബെർലിൻ: ജോലിഭാരം കുറയ്ക്കാൻ രോഗികളെ കൊലപ്പെടുത്തിയ കേസിൽ നഴ്സിന് ജീവപര്യന്തം തടവിന് ശിക്ഷിച്ച് കോടതി. 10 രോഗികളെ കൊലപ്പെടുത്തുകയും 27 പേരെ കൊലപ്പെടുത്താൻ ശ്രമിക്കുകയും ചെയ്ത കേസിലാണ് വിധി. 44 കാരനായ നഴ്സ് ചെയ്ത കുറ്റകൃത്യങ്ങള്‍ പ്രത്യേക ഗൗരവമുള്ളതാണെന്നും കോടതി വിധിയിൽ പറയുന്നു. മാരകമായ മരുന്നുകൾ കുത്തിവച്ചാണ് നഴ്സ് കൊലപാതകം നടത്തിയത്. 2023 ഡിസംബർ മുതൽ 2024 മേയ് വരെ ജർമനിയിലെ ആച്ചനിനടുത്തുള്ള വുർസെലെനിലെ ഒരു ക്ലിനിക്കില്‍ ആയിരുന്നു സംഭവം. അമിതമായ രീതിയിൽ വേദനസംഹാരികൾ നൽകിയായിരുന്നു കൊലപാതകം. രാത്രി ഷിഫ്റ്റുകളിലെ ജോലിഭാരം കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ പ്രായമായ രോഗികൾക്ക് വലിയ അളവിൽ ലഹരിമരുന്നുകളോ വേദന സംഹാരികളോ പ്രതിയായ നഴ്സ് കുത്തിവച്ചുവെന്നും കോടതി കണ്ടെത്തി. അമേരിക്കയിൽ വധശിക്ഷയ്ക്ക് ഉപയോഗിക്കുന്ന മോർഫിനും മിഡാസോലവും പ്രതി ഉപയോഗിച്ചു എന്നാണ് കോടതിയുടെ കണ്ടെത്തൽ.
Read Moreചുങ്കത്തിൽ ട്രംപിനെ കുടഞ്ഞ് സുപ്രീംകോടതി
വാഷിംഗ്ടൺ ഡിസി: ചുങ്കവിഷയത്തിൽ പ്രസിഡന്റ് ട്രംപിനെതിരേ വിമർശനവുമായി യുഎസ് സുപ്രീംകോടതി. രാജ്യങ്ങൾക്ക് പിഴച്ചുങ്കം ചുമത്തുന്നതിൽ ട്രംപിനുള്ള അധികാരത്തിൽ കോടതി സംശയം പ്രകടിപ്പിച്ചു. ചുങ്കങ്ങൾ യുഎസ് ജനതയെ ബാധിക്കില്ലെന്നും ജനങ്ങൾക്കുമേലുള്ള നികുതി അല്ലെന്നും സർക്കാർ സുപ്രീംകോടതിയില്‍ വാദിച്ചെങ്കിലും ജഡ്ജിമാര്‍ അംഗീകരിക്കാൻ കൂട്ടാക്കിയില്ല. ട്രംപിന്റെ ചുങ്കങ്ങൾ അമേരിക്കന്‍ ജനങ്ങള്‍ക്കു ബാധ്യതയായി തീരുന്നതായി ജഡ്ജിമാർ ചൂണ്ടിക്കാട്ടി. കോണ്‍ഗ്രസിന്റെ അധികാരങ്ങള്‍ പ്രസിഡന്റ് കവർന്നെടുക്കുകയാണെന്നും കോണ്‍ഗ്രസിന് ഇനി എന്താണ് പ്രസക്തിയെന്നും കോടതി ചോദിച്ചു. ട്രംപിന്റെ ചുങ്കങ്ങൾ അമേരിക്കൻ നിയമങ്ങൾക്കു വിരുദ്ധമാണെന്ന് കീഴ്കോടതികൾ നേരത്തേ വിധിച്ചിരുന്നു. ഇതിനെതിരേ ട്രംപ് ഭരണകൂടം നല്കിയ അപ്പീലാണ് സുപ്രീംകോടതി പരിഗണിക്കുന്നത്.
Read More