അ​ത് തു​മ്പ ചെ​ടി​യാ..! ഫാ​മിം​ഗ് കോ​ർ​പറേ​ഷ​ന്‍റെ റ​ബ്ബ​ർ എ​സ്റ്റേ​റ്റി​നു​ള്ളി​ൽ ന​ട്ടു​വ​ള​ർ​ത്തി പ​രി​പാ​ലി​ച്ചു വ​ന്ന ക​ഞ്ചാ​വ് ചെ​ടി​ക​ൾ; ലഭിച്ച വിവരങ്ങള്‍ ഇങ്ങനെ…

പ​ത്ത​നാ​പു​രം: പാ​തി​രി​ക്ക​ൽ ചി​ത​ൽ​വെ​ട്ടി ഭാ​ഗ​ത്തു​ള്ള കേ​ര​ള സ്റ്റേ​റ്റ് ഫാ​മിം​ഗ് കോ​ർ​പ്പ​റേ​ഷ​ന്‍റെ വ​ള ഗോ​ഡൗ​ണി​ന് സ​മീ​പ​ത്താ​യി ന​ട്ടു​വ​ള​ർ​ത്തി പ​രി​പാ​ലി​ച്ചു വ​ന്ന ര​ണ്ടു കഞ്ചാ​വ് ചെ​ടി​ക​ൾ കൊ​ല്ലം എ​ക്സൈ​സ് സ്പെ​ഷൽ സ്ക്വാ​ഡ് സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ ഐ.​നൗ​ഷാ​ദും സംഘ വും ചേ​ർ​ന്ന് ക​ണ്ടെ​ത്തി കേ​സെ​ടു​ത്തു.

ഒ​രു ചെ​ടി ന​ന്നാ​യി​ വ​ള​ർ​ന്നതും മ​റ്റൊ​ര​ണ്ണം അ​തി​ൽ ചെ​റി​യ ചെ​ടി​യു​മാ​യി​രു​ന്നു. രാ​വി​ലെ എ​സ്റ്റേ​റ്റി​നു​ള്ളി​ൽ റ​ബ്ബ​ർ തൈ​ക​ൾ പ്ലാ​ന്‍റ് ചെ​യ്യു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി എ​സ്റ്റേ​റ്റി​നു​ള്ളി​ലെ കാ​ടു​ക​ൾ സ്ത്രീ ​തൊ​ഴി​ലാ​ളി​ക​ളും മ​റ്റും ചേ​ർ​ന്ന് വെ​ട്ടി​തെ​ളി​ക്കു​ന്ന​തി​നി​ട​യി​ലാ​ണ് ന​ട്ടു​വ​ള​ർ​ത്തി​യ​തു പോ​ലെ വ​ള​ർ​ന്നു നി​ൽ​ക്കു​ന്ന ക​ഞ്ചാ​വ് ചെ​ടി​ക​ൾ ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​ത്.

സം​ശ​യം തോ​ന്നി​യ ഒ​രു സ്ത്രീ ​മ​റ്റു​ള്ള വരെ വി​ളി​ച്ചു കാ​ണി​ച്ച​പ്പോ​ൾ അ​ത് തു​മ്പ ചെ​ടി​യാ​ണെ​ന്ന് പ​റ​ഞ്ഞു വെ​ട്ടി​ക്ക​ള​യാ​ൻ പ​റ​ഞ്ഞു​വെ​ങ്കി​ലും.

അ​വി​ടെ ഉ​ണ്ടാ​യി​രു​ന്ന ഫീ​ൽ​ഡ് സൂ​പ്പ​ർ വൈ​സ​റെ കാ​ണി​ച്ചു ക​ഞ്ചാ​വു ചെ​ടി​യാ​ണെ​ന്ന് ബോ​ധ്യ​പ്പെ​ട്ട​തി​നാ​ൽ വി​വ​രം ഗ്രൂ​പ്പ് ഏ​രി​യ മാ​നേ​ജ​ർ അം​ജ​ത്ത് ഖാ​നെ അ​റി​യി​ക്കു​ക​യും അ​ദ്ദേ​ഹം കൊ​ല്ലം സ്പേ​ഷൽ സ്ക്വാ​ഡ് സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ ഐ. ​നൗ​ഷാ​ദി​നു വി​വ​രം ന​ൽ​കു​ക​യു​മാ​യി​രു​ന്നു.

ക​ഞ്ചാ​വു ചെ​ടി​ക​ളി​ൽ ഒ​രെ​ണ്ണ​ത്തി​നു 172 സെ.മീ നീ​ള​വും ര​ണ്ടാ​മ​ത്തെ ചെ​ടി​ക്ക് 112 സെ. മീ നീ​ള​വു​മു​ള്ള​താ​ണ്. ഗോ​ഡൗ​ൺ കെ​ട്ടി​ട​ത്തി​ന്‍റെ മ​റ​വി​ലാ​യി​ ​ചെ​ടി​ക​ൾ വ​ള​ർ​ന്നു നി​ന്ന​തിനാൽ റോ​ഡിൽ കൂടി പോ​കു​ന്ന​വ​ർ​ക്ക് ക​ഞ്ചാ​വ് ചെ​ടി​ക​ൾ കാ​ണാ​ൻ കാ​ഴി​ഞ്ഞി​രു​ന്നി​ല്ല.

ക​ഞ്ചാ​വ് ചെ​ടി​ക​ൾ ക​ണ്ടെ​ടു​ത്ത സ്ഥ​ല​ത്തേ​ക്ക് ചി​ല യു​വാ​ക്ക​ൾ സ്ഥി​ര​മാ​യി വ​രാ​റു​ണ്ടാ​യി​രു​ന്നു​വെ​ന്നും മ​ഴ​ക്കാ​ലം തു​ട​ങ്ങു​ന്ന​തി​നു മു​മ്പ് ചെ​ടി​ക​ൾ ന​ട്ടി​രു​ന്ന സ്ഥ​ല​ത്തേ​ക്ക് ആ​ യു​വാ​ക്ക​ൾ വെ​ള്ള​വും മ​റ്റും കൊ​ണ്ടു പോ​കു​ന്ന​ത് ശ്ര​ദ്ധ​യി​ൽ പ്പെ​ട്ടി​രു​ന്നു​വെ​ന്നും വി​വ​രം ല​ഭി​ച്ചു.

മ​ഴ​ക്കാ​ല​മാ​യ​തി​നാ​ൽ ഇവിടേയ്ക്ക് ആ​രും ഉ​ട​ന​ടി വ​രാ​ൻ സാ​ധ്യ​ത​യി​ല്ലെ​ന്ന് മ​ന​സി​ലാ​ക്കി ക​ഞ്ചാ​വ് ചെ​ടി​ക​ൾ പാ​കമാ​കു​ന്ന​തി​നാ​യി അ​വി​ടെ നി​ർ​ത്തി​യി​രു​ന്ന​താ​ണെന്ന് പറയപ്പെടുന്നു.

ചെ​ടി ന​ട്ടു​വ​ള​ർ​ത്തി​യ ആ​ൾ​ക്കാ​രെപ്പ​റ്റി സൂ​ച​ന ല​ഭി​ച്ചതാ യും പ്ര​തി​ക​ൾ​ക്കാ​യി അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചതായും എക്സൈസ് അറിയിച്ചു. ഇ​ൻ​സ്പെ​ക്ട​ർ റ്റി. രാ​ജീ​വ്, പ്രീവ ന്‍റീവ് ​ഓ​ഫീ​സ​ർ ഉ​ണ്ണി​കൃ​ഷ്ണ​പ്പി​ള്ള, സി​വി​ൽ എ​ക്സൈ​സ് ഓ​ഫീ​സ​റ​ൻ​മാ​രാ​യ നി​തി​ൻ, പ്ര​സാ​ദ്, അ​ഭി​ലാ​ഷ്, വി​ഷ്ണു, അ​ജീ​ഷ് ബാ​ബു എ​ന്നി​വ​രാണ് സംഘത്തിലുണ്ടായിരുന്നത്.

Related posts

Leave a Comment