സോൾ: ബാലിസ്റ്റിക് മിസൈൽ വീണ്ടും പരീക്ഷിച്ച് ഉത്തര കൊറിയ. ചൈനീസ് അതിർത്തിക്കടുത്തുള്ള ഉത്തര കൊറിയയുടെ വടക്കുപടിഞ്ഞാറൻ മേഖലയിൽ നിന്ന് ഹ്രസ്വദൂര മിസൈലാണ് വിക്ഷേപിച്ചത്. ഏകദേശം 700 കിലോമീറ്റർ സഞ്ചരിച്ചെന്നും ദക്ഷിണ കൊറിയൻ സൈന്യം വ്യക്തമാക്കി. യുഎസിന്റെയും ദക്ഷിണ കൊറിയയുടെയും നിരീക്ഷണ സംവിധാനങ്ങൾ വിക്ഷേപണത്തിന്റെ തയാറെടുപ്പുകൾ കണ്ടെത്തിയിരുന്നെന്നും ദക്ഷിണ കൊറിയൻ സൈന്യം പറഞ്ഞു. ഉത്തര കൊറിയയുടെ മിസൈൽ പരീക്ഷണം ജപ്പാനും സ്ഥിരീകരിച്ചു. ജപ്പാന്റെ പ്രത്യേക സാമ്പത്തിക മേഖലയ്ക്കു പുറത്താണ് മിസൈൽ പതിച്ചതെന്നും നാശനഷ്ടം റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും ജപ്പാൻ പ്രധാനമന്ത്രി സനയ് തകയ്ചി അറിയിച്ചു. മിസൈൽ പരീക്ഷണത്തെ പിന്തുണച്ച് റഷ്യ രംഗത്തെത്തി. ഉത്തര കൊറിയയിലെ ഞങ്ങളുടെ സുഹൃത്തുക്കൾക്ക് അവരുടെ സുരക്ഷ ഉറപ്പാക്കാനും അതിനായി നടപടികൾ സ്വീകരിക്കാനുമുള്ള നിയമാനുസൃതമായ അവകാശത്തെ മാനിക്കുന്നെന്ന് ക്രെംലിൻ വക്താവ് ദിമിത്രി പെസ്കോവ് പറഞ്ഞു. അതേസമയം ഉത്തര കൊറിയയുടെ മിസൈൽ പരീക്ഷണത്തെ അങ്ങേയറ്റം പൊറുക്കാനാവാത്തത് എന്ന് യുഎസ്…
Read MoreDay: November 8, 2025
എവിടെ പോയി ഒളിച്ചാലും പൂട്ടിയിരിക്കും… ഭാര്യയെ കൊന്ന് ഒളിവിൽപ്പോയി: 15 വർഷത്തിനുശേഷം പിടിയിൽ
ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഒളിവിൽ കഴിയുകയായിരുന്ന പ്രതി 15 വർഷത്തിനുശേഷം പിടിയിൽ. രാജസ്ഥാനിലെ സിക്കർ സ്വദേശിയായ നരോത്തം പ്രസാദാണ് ഡൽഹി പോലീസിന്റെ പിടിയിലായത്. ഗുജറാത്തിൽനിന്ന് പിടികൂടിയ പ്രതിയെ ഡൽഹിയിലെത്തിച്ചു. ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യയാണെന്നു വരുത്താൻ പ്രസാദ് വ്യാജ ആത്മഹത്യ കുറിപ്പ് തയാറാക്കിയിരുന്നു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതോടെ ഒളിവിൽപ്പോയ പ്രസാദിനെ, പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിക്കുകയും ഇയാളെക്കുറിച്ച് വിവരം നൽകുന്നവർക്ക് 10,000 രൂപ പാരിതോഷികം പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. 15 വർഷത്തിനുശേഷം ലഭിച്ച രഹസ്യവിവരത്തെതുടർന്ന് ചൊവ്വാഴ്ച ഡൽഹി പോലീസിന്റെ ഒരു സംഘം ഗുജറാത്തിലെത്തുകയും വഡോദരയിൽനിന്ന് ഇയാളെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.
Read Moreചില്ലറക്കാര്യമല്ല… മിന്നൽ പ്രളയത്തിൽ മുങ്ങുന്ന തിരുവാർപ്പ് ഗ്രാമം; അതിജീവിക്കാൻ ജാക്കിവെച്ച് വീടുകൾ ഉയർത്തി നാട്ടുകാർ
കോട്ടയം: മീനച്ചിലാറ്റിലെ മിന്നല്‍പ്രളയങ്ങളില്‍ പതിവായി വീടു മുങ്ങുന്ന സാഹചര്യത്തെ നേരിടാന്‍ കുമരകത്തിനു സമീപം ഇല്ലിക്കല്‍, തിരുവാര്‍പ്പ് ഗ്രാമവാസികള്‍ക്ക് ഒരു പരിഹാരമേയുള്ളൂ; വീട് സാഹചര്യമനുസരിച്ച് മൂന്നോ നാലോ അടി ഉയര്‍ത്തുക. വീടും വീട്ടുകാരും ആഴ്ചകളോളം വെള്ളക്കെട്ടിലാകുന്ന ദുരിതത്തെ നേരിടാന്‍ ഇതോടകം മുപ്പതു വീടുകള്‍ ഉയര്‍ത്തിക്കഴിഞ്ഞു. ഒന്നിനു പിന്നാലെ ഇരുപത് വീടുകള്‍കൂടി ഉയര്‍ത്തും. വീടിന് നേരിയ ചലനമോ വിള്ളലോ ഉലച്ചിലോ വരാത്തവിധം ഇഞ്ചിഞ്ചായി ജാക്കിയില്‍ കെട്ടിടം ഒന്നാകെ ഉയര്‍ത്താന്‍ മാസങ്ങളുടെ അധ്വാനം വേണം.വീടിന്റെ വലുപ്പം, ബലം, പഴക്കം എന്നിവയൊക്കെ പരിശോധിച്ചശേഷമാണ് ഉയര്‍ത്താന്‍ പറ്റുമോ എന്നു തീരുമാനിക്കുക. കെട്ടിടം ദുര്‍ബലമെങ്കില്‍ സാഹസത്തിന് കരാറുകാരൻ തയാറാവില്ല. കെട്ടിടം സുരക്ഷിതമാണെങ്കില്‍ വലുപ്പം ഒരു പ്രശ്നമേയല്ല. രണ്ടു നിലയാണെങ്കിലും ഈസിയായി പൊക്കിയെടുക്കാം- ഇല്ലിക്കലില്‍ വീട് ഉയര്‍ത്തുന്ന ബിന്നി കെ. സാമുവല്‍ പറഞ്ഞു. മീനച്ചിലാറ്റിലെയും വേമ്പനാട്ടു കായലിലെയും തോടുകളിലെയും മണലും ചെളിയും നീക്കം ചെയ്യാത്തതിനാലാണ് ഓരോ വര്‍ഷവും…
Read More‘ഓപ്പറേഷൻ പിംപിൾ’: ജമ്മു കാഷ്മീരിൽ രണ്ടു ഭീകരരെ കൊന്ന് സൈന്യം
ശ്രീനഗർ: ജമ്മു കാഷ്മീരിലെ കുപ്വാരയിൽ രണ്ടു ഭീകരരെ കൊലപ്പെടുത്തി സൈന്യം. ‘ഓപ്പറേഷൻ പിംപിൾ’ എന്ന പേരിൽ നടത്തിയ ഭീകരവിരുദ്ധ ഓപ്പറേഷനിലാണ് തീവ്രവാദികളെ കൊല്ലുകയും നുഴഞ്ഞുകയറ്റശ്രമം പരാജയപ്പെടുത്തുകയും ചെയ്തത്. പ്രദേശത്തു കൂടുതൽ ഭീകരർ ഒളിച്ചിരിക്കുന്നതായാണ് വിവരം. തെരച്ചിൽ തുടരുകയാണെന്ന് കരസേനയുടെ ചിനാർ കോർപ്സ് പറഞ്ഞു. കേരൻ സെക്ടറിൽ നുഴഞ്ഞുകയറ്റശ്രമത്തെത്തുടർന്നാണ് ഇന്നലെ ‘ഓപ്പറേഷൻ പിംപിൾ’ ആരംഭിച്ചത്. നുഴഞ്ഞുകയറ്റത്തെക്കുറിച്ച് പ്രത്യേക ഇന്റലിജൻസ് വിവരമുണ്ടായിരുന്നു. ഭീകരർ വെടിയുതിർത്തിനെത്തുടർന്ന് സൈന്യം തിരിച്ചടിക്കുകയായിരുന്നു.
Read Moreലെയോ മാർപാപ്പയുമായി പലസ്തീൻ പ്രസിഡന്റ് കൂടിക്കാഴ്ച നടത്തി
വത്തിക്കാൻ സിറ്റി: പലസ്തീൻ പ്രസിഡന്റ് മഹമൂദ് അബ്ബാസ് വത്തിക്കാനിൽ ലെയോ പതിനാലാമൻ മാർപാപ്പയുമായി കൂടിക്കാഴ്ച നടത്തി. ഗാസയിൽ വെടിനിർത്തൽ പ്രാബല്യത്തിലായിരിക്കെ അവിടുത്തെ ജനങ്ങൾക്ക് സഹായം നൽകേണ്ടതിന്റെയും സംഘർഷം ശാശ്വതമായി അവസാനിപ്പിക്കേണ്ടതിന്റെയും അടിയന്തര ആവശ്യം കൂടിക്കാഴ്ചയിൽ ചർച്ച ചെയ്തു. പലസ്തീൻ പ്രസിഡന്റും ലെയോ മാർപാപ്പയും തമ്മിലുള്ള ആദ്യ കൂടിക്കാഴ്ചയാണിത്. ലെയോ മാർപാപ്പയുമായുള്ള കൂടിക്കാഴ്ചയ്ക്കുശേഷം റോമിലെ പരിശുദ്ധ കന്യകാമാതാവിന്റെ വലിയ പള്ളിയിലെത്തിയ അബ്ബാസ് ഫ്രാൻസിസ് മാർപാപ്പയുടെ കബറിടം സന്ദർശിക്കുകയും ചെയ്തു. 2015 മുതൽ പലസ്തീനെ ഔദ്യോഗികമായി അംഗീകരിക്കുന്ന വത്തിക്കാൻ, അന്താരാഷ്ട്ര നിയമങ്ങളോടുള്ള ബഹുമാനത്തിന്റെയും, ഇസ്രയേലിന്റെ സുരക്ഷയും പലസ്തീൻ ജനതയുടെ അന്തസും ഉറപ്പാക്കേണ്ടതിന്റെ ആവശ്യകതയുടെയും അടിസ്ഥാനത്തിൽ ദ്വിരാഷ്ട്ര പരിഹാരത്തിനുള്ള പിന്തുണ ആവർത്തിച്ചു വ്യക്തമാക്കിയിട്ടുണ്ട്. ജൂലൈ 21ന് പ്രസിഡന്റ് അബ്ബാസ് ലെയോ മാർപാപ്പയുമായി ഫോണിൽ സംസാരിച്ചിരുന്നു. ഗാസ മുനമ്പിലെ സംഘർഷവും വെസ്റ്റ് ബാങ്കിലെ അക്രമവുമായിരുന്നു ഈ സംഭാഷണത്തിലെ പ്രധാന വിഷയം. 2024 ഡിസംബർ…
Read Moreമക്കൾ ആത്മഹത്യ ചെയ്യാൻ വീടുവിട്ടിറങ്ങിയെന്ന് പറഞ്ഞുകൊണ്ട് വൃദ്ധയുടെ ഫോൺ കോൾ; കാക്കിയുടെ കരുതലിൽ ദമ്പതികൾക്ക് പുനർജന്മം; ഗാന്ധിനഗർ പോലീസിന് അഭിനന്ദനപ്രവാഹം
ഗാന്ധിനഗർ: കടം കയറി ആത്മഹത്യയ്ക്ക് റെയിൽവേ ട്രാക്കിലെത്തിയ ദമ്പതികളെ ഗാന്ധിനഗർ പോലീസ് ജീവിതത്തിലേക്ക് മടക്കിക്കൊണ്ടുവന്നു. ട്രെയിനു മുന്നില്‍ ചാടി ആത്മഹത്യ ചെയ്യാൻ വീട്ടില്‍നിന്നിറങ്ങിയ ദമ്പതികളെ അതിവേഗം കണ്ടെത്തി പോലീസ് പിന്തിരിപ്പിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം രാത്രിയോടുകൂടി ഗാന്ധിനഗർ പോലീസ് സ്റ്റേഷനിലേക്ക് പ്രായമായ ഒരു സ്ത്രീയുടെ ഫോൺകോൾ എത്തി. കടുത്ത സാമ്പത്തിക ബുദ്ധിമുട്ടിനെത്തുടർന്ന് നാട്ടിൽ തിരിച്ചെത്തിയ വിദേശത്തായിരുന്ന മകനും ഭാര്യയും കുറച്ച് സമയം മുമ്പ് ആത്മഹത്യ ചെയ്യാൻ പോവുകയാണെന്നു പറഞ്ഞു വീടിനു പുറത്തേക്ക് പോയെന്ന് അവർ പോലീസിനോട് പറഞ്ഞു. സ്റ്റേഷനിലെ ജിഡി ചാർജ് എഎസ്ഐ പ്രതീഷ് രാജ് ഫോണ്‍ നമ്പറും മറ്റു വിവരങ്ങളും എഴുതിയെടുത്ത ശേഷം ഉടൻതന്നെ നൈറ്റ് ഓഫീസർ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന എസ്ഐ സിബിമോനെയും സിപിഒ ഡെന്നിയെയും വിവരമറിയിച്ചു. ഈ സമയം ഭക്ഷണം കഴിക്കുകയായിരുന്ന സിബിമോനും ഡെന്നിയും സംഭവത്തിന്റെ ഗൗരവം മനസിലാക്കി പരിസര പ്രദേശങ്ങളില്‍ അന്വേഷണം നടത്തുകയും നീലിമംഗലം…
Read Moreഇന്തോനേഷ്യൻ സ്കൂളിലെ മോസ്കിൽ സ്ഫോടനം
ജക്കാർത്ത: ഇന്തോനേഷ്യൻ തലസ്ഥാനമായ ജക്കാർത്തയിലെ മോസ്കിൽ വെള്ളിയാഴ്ച പ്രാർഥനയ്ക്കിടെയുണ്ടായ സ്ഫോടനങ്ങളിൽ 55 പേർക്കു പരിക്കേറ്റു. വടക്കൻ ജക്കാർത്തയിലെ കെലാപാ ഗേഡിംഗ് എന്ന സ്ഥലത്ത് സർക്കാർ ഹൈസ്കൂൾ വളപ്പിൽ സ്ഥിതിചെയ്യുന്ന മോസ്കിൽ ഇന്നലെ ഉച്ചയ്ക്കായിരുന്നു സംഭവം. പരിക്കേറ്റവരിൽ ഭൂരിഭാഗവും വിദ്യാർഥികളാണ്. സ്ഫോടനത്തിന്റെ കാരണം എന്താണെന്ന് അധികൃതർ വ്യക്തമാക്കിയിട്ടില്ല. അന്വേഷണം നടക്കുന്നതായി പോലീസ് അറിയിച്ചു. അതേസമയം, ബോംബ് സ്ക്വാഡ് സ്ഥലത്തെത്തി പരിശോധന നടത്തി. തോക്കുകൾ പോലുള്ള രണ്ടു വസ്തുക്കൾ സ്ഫോടനമേഖലയിൽനിന്നു കണ്ടെത്തിയതായി ഇന്തോനേഷ്യൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. എന്നാൽ, ഇവ കളിത്തോക്കുകളാണെന്ന് സ്ഥലം സന്ദർശിച്ച ഒരു മന്ത്രി പിന്നീട് പറഞ്ഞു. സ്കൂളിൽ സഹപാഠികളുടെ കളിയാക്കൽ നേരിടുന്ന ഒരു വിദ്യാർഥി നാടൻ ബോംബ് കൊണ്ടുവന്നതായി മറ്റൊരു വിദ്യാർഥി ഇന്തോനേഷ്യൻ മാധ്യമങ്ങളോടു പറഞ്ഞു.
Read Moreസുഡാനിൽ വെടിനിർത്തലിനു സമ്മതിച്ച് വിമതസേന: വിമതർ ആയുധം താഴെവയ്ക്കാതെ വെടി നിർത്തില്ലെന്ന് സുഡാൻ സൈന്യം
ഖാർത്തൂം: സുഡാനിലെ ആഭ്യന്തരയുദ്ധം അവസാനിപ്പിക്കാൻ അമേരിക്ക നിർദേശിച്ച വെടിനിർത്തൽ അംഗീകരിക്കുന്നതായി റാപ്പിഡ് സപ്പോർട്ട് ഫോഴ്സസ് (ആർഎസ്എഫ്) വിമതസേന അറിയിച്ചു. സിവിലിയൻ ജനതയ്ക്ക് സഹായമെത്തിക്കാൻ ഉദ്ദേശിച്ചുള്ള ഇടക്കാല വെടിനിർത്തലാണ് ഇതെന്നും അവർ വ്യക്തമാക്കി. സൗദി, യുഎഇ, ഈജിപ്ത് രാജ്യങ്ങളും മധ്യസ്ഥശ്രമങ്ങളിൽ പങ്കാളികളായി. ആർഎസ്എഫും സുഡാൻ സേനയും തമ്മിൽ 2023 ഏപ്രിലിൽ ആരംഭിച്ച യുദ്ധത്തിൽ ജനം പട്ടിണിയിലാണെന്ന് ഐക്യരാഷ്ട്രസഭ മുന്നറിയിപ്പു നല്‍കിയിരുന്നു. സുഡാനിലെ ആരോഗ്യ സംവിധാനങ്ങളും തകർന്ന നിലയിലാണ്. ദാർഫുർ മേഖലയിലെ എൽ ഫഷർ നഗരം സുഡാൻ സേനയിൽനിന്നു പിടിച്ചെടുത്ത് ആഴ്ചകൾക്കകമാണ് ആർഎസ്എഫ് വെടിനിർത്തലിനു സമ്മതിച്ചിരിക്കുന്നത്. എൽ ഫാഷറിൽ ആർഎസ്ഫ് പോരാളികൾ ജനങ്ങളെ കൊന്നൊടുക്കുന്നതടക്കമുള്ള യുദ്ധക്കുറ്റങ്ങളിൽ ഏർപ്പെടുന്നതായാണു റിപ്പോർട്ട്. അതേസമയം, ആർഎസ്എഫ് ആയുധം താഴെവച്ച് സിവിലിയൻ പ്രദേശങ്ങളിൽനിന്നു പിന്മാറാതെ വെടിനിർത്തൽ അംഗീകരിക്കില്ലെന്നാണു സുഡാൻ സേന അറിയിച്ചിരിക്കുന്നത്. പട്ടാളഭരണം നിലവിലുള്ള സുഡാനിൽ സായുധസേനാ മേധാവി ജനറൽ അൽ ബുർഹാനും അർധസൈനിക വിഭാഗമായ…
Read Moreഒഴിഞ്ഞു പോങ്കോ… മരുമകളുടെ ദേഹത്ത് മരിച്ചുപോയ ബന്ധുക്കളുടെ ദുരാത്മാക്കൾ; ആഭിചാരക്രിയയുടെ പേരില്‍ യുവതി നേരിട്ടത് ക്രൂരപീഡനം; ഭര്‍ത്താവും മന്ത്രവാദിയും പിടിയില്‍
മണര്‍കാട്: ആഭിചാരക്രിയയുടെ പേരില്‍ യുവതിയെ മണിക്കൂറുകള്‍ നീളുന്ന ശാരീരിക, മാനസിക പീഡനം നടത്തിയ ഭര്‍ത്താവും മന്ത്രവാദിയും അടക്കം മൂന്നു പേര് പോലീസ് പിടിയില്‍. പത്തനംതിട്ട പെരുംതുരുത്ത് പന്നിക്കുഴി മാടാച്ചിറ ശിവദാസ് (54), യുവതിയുടെ ഭര്‍ത്താവ് തിരുവഞ്ചൂര്‍ കൊരട്ടിക്കുന്നേല്‍ അഖില്‍ ദാസ് (26), ഇയാളുടെ പിതാവ് ദാസ് (55) എന്നിവരെയാണു മണര്‍കാട് പോലീസ് അറസ്റ്റ് ചെയ്തത്. യുവതി ഭര്‍ത്താവിനൊപ്പം ഭര്തൃവീട്ടിലാണു താമസിച്ചിരുന്നത്. യുവതിയുടെ ശരീരത്തില്‍ മരിച്ചുപോയ ബന്ധുക്കളുടെ ദുരാത്മാക്കള്‍ കൂടിയിട്ടുണ്ടെന്നു പറഞ്ഞു യുവാവിന്റെ മാതാവ് ഇടപെട്ട് തിരുവല്ല മുത്തൂര്‍ സ്വദേശി ശിവന് തിരുമേനിയെന്ന പൂജാരിയെ (ശിവദാസ്) വിളിച്ചു വരുത്തി. ഇയാളുടെ നേതൃത്വത്തില്‍ കഴിഞ്ഞ രണ്ടിനു രാവിലെ 11 മുതല്‍ രാത്രി ഒമ്പതു വരെ മണിക്കൂറുകള്‍ നീണ്ട ആഭിചാരക്രിയകള്‍ നടത്തി. ശരീരം പൊള്ളിക്കുകയും മറ്റ് ശാരീരിക ഉപദ്രവങ്ങള്‍ ഏല്‍പ്പിക്കുകയും ചെയ്തു. യുവതിയുടെ മാനസികനില തകരാറിലായതിനെത്തുടര്‍ന്നു പിതാവ് പോലീസ് സ്റ്റേഷനില്‍ നല്കിയ…
Read Moreചൈനയ്ക്കു മൂന്നാം വിമാനവാഹിനി; ഫുജിയാൻ സർവീസിൽ
ബെയ്ജിംഗ്: ചൈനീസ് നേവിയുടെ മൂന്നാമത്തെ വിമാനവാഹിനിയായ ഫുജിയാൻ യുദ്ധക്കപ്പൽ സർവീസിൽ പ്രവേശിച്ചതായി അവിടത്തെ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. തദ്ദേശീയമായി രൂപകല്പന ചെയ്തു നിർമിച്ച കപ്പലിന് 50 യുദ്ധവിമാനങ്ങൾ വഹിക്കാൻ ശേഷിയുണ്ടെന്നാണു റിപ്പോർട്ട്. ബുധനാഴ്ച നടന്ന വിപുലമായ ചടങ്ങിൽ ചൈനീസ് പ്രസിഡന്റ് ഷി ചിൻപിംഗിന്റെ സാന്നിധ്യത്തിൽ ഫുജിയാൻ കമ്മീഷൻ ചെയ്തിരുന്നു. യുദ്ധവിമാനങ്ങളെ അതിവേഗം കപ്പലിൽനിന്ന് ഉയരാൻ സഹായിക്കുന്ന ഇലക്ട്രോമാഗ്നറ്റിക് കട്ടാപ്പുൽറ്റ് സംവിധാനമാണു പ്രധാന സവിശേഷത. നിലവിൽ അമേരിക്കൻ വിമാനവാഹിനകളിൽ മാത്രമാണ് ഈ സംവിധാനമുള്ളത്. ചൈനയുടെ മറ്റ് വിമാനവാഹിനികളായ ലിയാലോംഗ്, ഷാൻഡോംഗ് എന്നിവ റഷ്യയിൽ രൂപകല്പന ചെയ്തവയും വലിപ്പത്തിൽ ചെറുതുമാണ്. അതേസമയം, അമേരിക്കൻ വിവാഹനവാഹിനികളെപ്പോലെ ആണവ ഇന്ധനത്തിലല്ല ഫുജിയാൻ പ്രവർത്തിക്കുന്നത്. ഡീസൽ എജിൻ കരുത്തു പകരുന്ന വിമാനവാഹിനിക്ക് 18,000 കിലോമീറ്ററിനുശേഷം ഇന്ധനം നിറയ്ക്കേണ്ടിവരും.
Read More