തിരുവനന്തപുരം: സംസ്ഥാനത്തെ തദ്ദേശ തെരഞ്ഞെടുപ്പിനുള്ള തീയതി പ്രഖ്യാപിച്ചു. ഇത്തവണ രണ്ടു ഘട്ടമായാണ് വോട്ടെടുപ്പ് നടത്തുന്നത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിൽ ഡിസംബർ ഒമ്പതിനും മറ്റു ജില്ലകളിൽ ഡിസംബർ 11നുമാണ് പോളിംഗ് നടക്കുന്നത്. ഡിസംബർ 13നാണ് വോട്ടെണ്ണൽ. ഡിസംബർ 18ന് പ്രക്രിയ പൂർത്തിയാക്കി 20ന് പുതിയ ഭരണസമിതി നിലവിൽ വരും. തെരഞ്ഞെടുപ്പിൽ നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി നവംബർ 21നാണ്. പത്രികകളുടെ സൂക്ഷ്മപരിശോധന 22ന് നടക്കും പത്രിക പിൻവലിക്കാനുള്ള അവസാന തീയതി നവംബർ 24 ആണ്. തെരഞ്ഞെടുപ്പിനായുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിൽ വന്നു. 1,199 തദ്ദേശ സ്ഥാപനങ്ങളിലെ 23,576 വാർഡുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. അതേസമയം, മട്ടന്നൂരിൽ തെരഞ്ഞെടുപ്പ് പിന്നീട് നടക്കും. 12,035 സംവരണ വാർഡുകളുണ്ട്. 33,746 പോളിംഗ് സ്റ്റേഷനുകളാണ്…
Read MoreDay: November 10, 2025
മോഷണക്കേസിൽ പിടിയിലായത് കർണാടക പോലീസ് തിരയുന്ന പ്രതിയെ; ആൾമാറാട്ടം നടത്തി തട്ടിയെടുത്ത് ലക്ഷങ്ങൾ; ഭരണകക്ഷിയിലെ യുവജന സംഘടനാ നേതാവിനും പങ്കെന്ന് സൂചന
കൊല്ലം: എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥനെന്ന വ്യാജേന പരിശോധന നടത്തി ലക്ഷങ്ങൾ കവർന്ന കേസിൽ കർണാടക പോലീസ് അന്വേഷിക്കുന്ന കൊല്ലം സ്വദേശി പോലീസ് കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ടു. വാഹനമോഷണക്കേസിൽ കഴിഞ്ഞ ദിവസം കൊല്ലത്ത് പിടിയിലായ കൊട്ടിയം സ്വദേശി രാജീവ് ഫെർണാണ്ടസാണ് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ നിന്ന് രക്ഷപ്പെട്ടത്. കഴിഞ്ഞ ദിവസം കൊല്ലത്തെ കൺട്രോൾ റൂം പോലീസ് സംഘമാണ് ഇയാളെ പിടികൂടിയത്. പിന്നീട് ഇയാളെ കൊല്ലം ഈസ്റ്റ് പോലീസിന് കൈമാറി. മോഷ്ടിച്ച കാർ കൊല്ലം റെയിൽവേ സ്റ്റേഷനുസമീപം നോ പാർക്കിംഗ് മേഖലയിൽ നിർത്തിയശേഷം ഇയാൾ മറ്റൊരു കാറിൽ കയറി പോയി. കൺട്രോൾ റൂം പോലീസ് വാഹന നമ്പർപ്രകാരം ഉടമയെ കണ്ടെത്തി ഫോണിൽ ബന്ധപ്പെട്ടപ്പോഴാണ് തന്റെ വാഹനം മോഷണംപോയതായി വടക്കാഞ്ചേരി സ്വദേശി അറിയിച്ചത്. ഇതുസംബന്ധിച്ച് വടക്കാഞ്ചേരി പോലീസിൽ പരാതി നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ശനിയാഴ്ച രാത്രി വാഹനമെടുക്കാനെത്തിയ രാജീവിനെ കൺട്രോൾ…
Read Moreതമ്മനത്ത് കൂറ്റന്‍ വാട്ടര്‍ ടാങ്ക് തകര്‍ന്നു; വന്‍ നാശനഷ്ടം; വാഹനങ്ങളും ഗൃഹോപകരണങ്ങളും നശിച്ചു; മന്ത്രി റോഷി അഗസ്റ്റിന് സംഭവസ്ഥലം സന്ദര്‍ശിക്കും
കൊച്ചി: എറണാകുളം തമ്മനത്ത് ജല അഥോറിറ്റിയുടെ കൂറ്റന്‍ കുടിവെള്ള ടാങ്ക് തകര്‍ന്നു. പ്രദേശത്ത് വന്‍ നാശനഷ്ടം. നഗരസഭയുടെ 45 ാം ഡിവിഷനിലെ 1.38 കോടി ലിറ്റര്‍ വെള്ളം സംഭരിക്കാവുന്ന ടാങ്കാണ് ഇന്ന് പുലര്‍ച്ചെ മൂന്നരയ്ക്കു തകര്‍ന്നത്. രണ്ട് ക്യാബിനുള്ള ജലസംഭരണിയായിരുന്നു തമ്മനത്തേത്ത്. ഇതില്‍ ഒരു ക്യാബിന്റെ ഒരു ഭാഗത്തെ ഭിത്തിയാണ് അടര്‍ന്നു പോയത്. കാലപ്പഴക്കം മൂലമാണ് വാട്ടര്‍ ടാങ്ക് തകര്‍ന്നതെന്നാണ് പ്രാഥമിക നിഗമനം. അപകടം നടക്കുമ്പോള്‍ 1.10 കോടി ലിറ്റര്‍ വെള്ളമായിരുന്നു ടാങ്കില്‍ ഉണ്ടായിരുന്നത്. ഇതോടെ അതിവേഗത്തില്‍ വെള്ളം പുറത്തേക്കൊഴുകി. വെള്ളത്തിന്റെ കുത്തൊഴുക്കില്‍ സമീപത്തെ വീടുകളില്‍ വെള്ളം കയറി. എട്ടു വീടുകളുടെ ചുറ്റുമതില്‍ ഇടിഞ്ഞു വീണു. വാഹനങ്ങളും റോഡുകളും വെള്ളത്തിലായി. സംഭവത്തില്‍ ആര്‍ക്കും പരിക്കില്ല. 50 വര്‍ഷത്തോളം പഴക്കമുള്ള ടാങ്കാണ് തകര്‍ന്നത്. പുലര്‍ച്ചെയായതിനാല്‍ ആളുകള്‍ അപകടം അറിയാന്‍ വൈകിയത് ദുരിതം ഇരട്ടിയാക്കി. മഴ പെയ്ത് വെള്ളം കയറി…
Read Moreപല ചെറുപ്പക്കാരും മിമിക്രി ആര്‍ട്ടിസ്റ്റുകളും അമരത്തിലെ സംഭാഷണങ്ങള്‍ സെലിബ്രേറ്റ് ചെയ്യുന്നു: വലിയൊരു ബഹുമതിയാണിത്; അശോകൻ
അമരം സിനിമ അത്രയും കളക്ഷൻ നേടുമെന്നോ തന്റെ കഥാപാത്രത്തിന് അത്രയും ഇമേജ് ഉണ്ടാകുമെന്നോ അഭിനയിക്കുന്ന സമയത്ത് പ്രതീക്ഷിച്ചിരുന്നില്ല എന്ന് അശോകൻ. ആ സമയത്ത് ജനങ്ങള്‍ സിനിമയെയും കഥാപാത്രത്തെയും ഏറ്റെടുത്തു. ഇപ്പോഴും സിനിമയിലെ കഥാപാത്രങ്ങളെക്കുറിച്ച് ചിലർ കമന്റുകള്‍ പറയാറുണ്ട്. രാഘവാ.. ഒരു കൊമ്പനെ പിടിച്ചോണ്ട് വരുവോ എന്നൊക്കെ ചോദിക്കാറുണ്ട്. ഇന്നും പല ചെറുപ്പക്കാരും മിമിക്രി ആര്‍ട്ടിസ്റ്റുകളുമൊക്കെ ഈ സംഭാഷണങ്ങള്‍ സെലിബ്രേറ്റ് ചെയ്യുന്നുണ്ട്. അത് നമ്മളെ സംബന്ധിച്ച് വലിയൊരു ബഹുമതിയാണ് എന്ന് അശോകൻ പറഞ്ഞു.
Read Moreസഹായി സുരേന്ദ്രന്റെ സഹായം തുടരുന്നു; കാരുണ്യ പ്രവർത്തനം രംഗത്ത് 15 വർഷം; നാട്ടിലെ എന്തുകാര്യത്തിനും മുൻപന്തിയിലെത്തുന്ന സഹായി…
നെടുങ്കണ്ടം: അശരണർക്ക് കൈത്താങ്ങായി പാന്പാടുംപാറ സ്വദേശി സുരേന്ദ്രൻ. 15 വർഷമായി ജീവകാരുണ്യപ്രവർത്തനങ്ങളിൽ മുൻപന്തിയിലാണ് ഇദ്ദേഹം. നാട്ടിൽ പ്രളയം, കോവിഡ് തുടങ്ങിയ ദുരന്തങ്ങൾ വന്നപ്പോൾ എല്ലായിടത്തും സഹായഹസ്തവുമായി എത്തിയത് സഹായി എന്നറിയപ്പെടുന്ന പാന്പാടുംപാറ അന്പലത്തുംകാലായിൽ സുരേന്ദ്രനായിരുന്നു. ആ പതിവു തെറ്റിക്കാതെ ഇപ്പോഴും നാട്ടിൽ എന്ത് ആവശ്യങ്ങൾ ഉണ്ടായാലും ആദ്യം ഓടിയെത്തുന്നത് സുരേന്ദ്രനാണ്. കോവിഡ് കാലത്ത് പാന്പാടുംപാറ പ്രദേശത്തെ മുഴുവൻ ആൾക്കാരെയും ടെസ്റ്റിനായി ആശുപത്രികളിൽ എത്തിക്കാനും ഗുരുതരാവസ്ഥയിലായവരെ മെഡിക്കൽ കോളജിൽ എത്തിക്കാനും സുരേന്ദ്രൻ നേതൃത്വം നൽകിയിരുന്നു. കോവിഡ് മൂലം മരണമടഞ്ഞവരെ സംസ്കരിക്കാനും സുരേന്ദ്രൻ മുൻകൈയെടുത്തിരുന്നു. പത്തനാപുരം ഗാന്ധിഭവനിലെ അശരണർക്കായി കഴിഞ്ഞദിവസം സുരേന്ദ്രൻ ശേഖരിച്ചത് 3000 പേർക്കുള്ള വസ്ത്രങ്ങളും ചെരിപ്പ് ഉൾപ്പെടെയുള്ള വസ്തുക്കളുമാണ്. വീട്ടുകാർ ഉപേക്ഷിച്ചവരും പ്രായമായവരും വിവിധ രോഗങ്ങളാൽ വലയുന്നവരുമാണ് ഗാന്ധിഭവനിലെ അന്തേവാസികൾ. ഇവർക്കായി കട്ടപ്പനയിലെ വിവിധ വസ്ത്രവ്യാപാര സ്ഥാപനങ്ങളിൽ നിന്നുമാണ് വസ്ത്രങ്ങൾ ശേഖരിച്ചത്. കുഞ്ഞുങ്ങൾ മുതൽ വിവിധ പ്രായങ്ങളിലുള്ള…
Read Moreപേജ് 14ന് തിയറ്ററുകളിൽ
ഡോ. അനിഷ് ഉറുമ്പിൽ രചനയും സംവിധാനവും നിർവഹിച്ച സിനിമ പേജ് എന്ന സിനിമ14 നു പ്രദർശനത്തിനെത്തും. അനുശ്രീ, അരുൺ അശോക്, ബിബിൻ ജോർജ്, പാഷാണം ഷാജി, സീമ ജി. നായർ, ഈപ്പൻ ഷാ, റിയ സിറിൾ, വൃന്ദ മനു, സിറിൾ കാളിയാർ, വിദ്യ പദ്മിനി, ബോസ് ജോസ് എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ബിനോജ് വില്ല്യ, മനു വാരിയാനി, ശ്രീദേവി റ്റി. എന്നിവർ ചേർന്ന് നിർമിക്കുന്ന സിനിമയുടെ ഗാനരചന വയലാർ ശരത്ചന്ദ്ര വർമ്മ, ടിനോ ഗ്രേസ് തോമസ്, സംഗീതം- ജിന്റോ ജോൺ ഗീതം. ഗായകർ- ബിജു നാരായണൻ, ബിജുരാജ് എ.ബി , കാമറ- മാർട്ടിൻ മാത്യു, എഡിറ്റിംഗ്- ലിൻറ്റോ തോമസ്, പശ്ചാത്തല സംഗീതം- അനുമോദ് ശിവറാം.
Read Moreഫാം ടൂറിസത്തിലേക്ക് ചുവടുവച്ച് റോബിൻ; ബാല്യം മുതലേ കണ്ടും കേട്ടും വളർന്നത് കൃഷിയെക്കുറിച്ച്
മൂലമറ്റം: ജില്ലയിൽ അറക്കുളം മൈലാടി സ്വദേശിയായ യുവകർഷകൻ റോബിൻ ജോസ് കിഴക്കേക്കര തട്ടാംപറന്പിലിന് മണ്ണിനോടും കൃഷിയോടും പ്രകൃതിയുടെ പച്ചപ്പിനോടുമുള്ള ഇഷ്ടം മനസിൽ പെട്ടെന്ന് പൊട്ടിമുളച്ചതല്ല. മണ്ണിൽ പൊന്നു വിളയിച്ച മാതാപിതാക്കളോടും വല്യപ്പനോടും വല്യമ്മയോടുമൊപ്പം കൃഷികാര്യങ്ങൾ ബാല്യകാലം മുതൽ കണ്ടും കേട്ടും നടന്നപ്പോൾ മുതൽ മൊട്ടിട്ട മോഹമാണ്. ഇന്നത് ആഴത്തിൽ വേരൂന്നിയെന്നു മാത്രം. സമ്മിശ്ര കൃഷിതളികത്തട്ടുപോലെയുള്ള ഏഴേക്കറിലാണ് റോബിന്റെ സമ്മിശ്ര കൃഷിത്തോട്ടം. ടാപ്പിംഗ് നടത്തുന്ന 450 റബർ, നാലുവർഷം പ്രായമായ 125 ജാതി, 45 കശുമാവ്, കാസർഗോഡൻ കമുക് 250 , കൊക്കോ 90, വാഴ, ഡിXടി തെങ്ങ് 120 എന്നിവയെല്ലാം നട്ടു പരിപാലിച്ചുവരുന്നു. കാഷ്യൂ കിംഗ് ഇനത്തിൽപ്പെട്ട കശുമാവിൻതൈകൾ കണ്ണൂർ പടികണ്ടത്ത് നഴ്സറിയിൽനിന്നാണ് വാങ്ങിയത്. ഒരു തൈക്ക് 150 രൂപയായിരുന്നു വില. ഗോൾഡൻ, ശ്രീലങ്കൻ ഇനത്തിൽപ്പെട്ട ജാതിത്തൈകൾ തൃശൂർ പട്ടിക്കാട് പോൾസണ്‍ നഴ്സറിയിൽനിന്നാണ് എത്തിച്ചത്. മഞ്ചേരി കുള്ളൻ…
Read Moreപതിനാലാം വയസിൽ തുടങ്ങിയ അഡിക്ഷനാണ് ഇപ്പോഴും നിർത്താൻ പറ്റുന്നില്ല: മംമ്ത മോഹൻദാസ്
മലയാളത്തിന്റെ മാസ്റ്റർ ഡയറക്ടർ ഹരിഹരൻ സംവിധാനം ചെയ്ത മയൂഖം എന്ന സിനിമയിലൂടെ ബിഗ് സ്ക്രീനിൽ എത്തിയ താരമാണ് മംമ്ത മോഹൻദാസ്. വേറിട്ട, ശക്തമായ കഥാപാത്രങ്ങളിലൂടെ വെള്ളിത്തിരയിലും മലയാളി മനസിലും ഇടം നേടിയ മംമ്ത മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക് തുടങ്ങിയ വിവിധ ഭാഷകളില്‍ ശ്രദ്ധേയമായ കഥാപാത്രങ്ങൾ ചെയ്തിട്ടുണ്ട്. അഭിനയം പോലെ തന്നെ ഫിറ്റ്നസിലും താരം എപ്പോഴും ശ്രദ്ധ ചെലുത്താറുണ്ട്. തന്റെ വർക്ക്ഔട്ട് വീഡിയോകൾ താരം ഇടയ്ക്കിടെ സോഷ്യൽ മീഡിയയിൽ പങ്കിടാറുമുണ്ട്. ഇപ്പോഴിതാ വർക്ക്ഔട്ട് എന്ന അഡിക്ഷൻ തന്റെ 14-ാമത്തെ വയസിൽ തുടങ്ങിയതാണെന്നും അതിന്റെ പ്രചോദനം എവിടെ നിന്നാണെന്ന് അറിയില്ലെന്നും പറയുകയാണ് താരം. പറയാൻ അങ്ങനെ പ്രചോദനം ഒന്നുമില്ലായിരുന്നു. ഫാമിലിയിലോ ചുറ്റുപാടുകളിലോ റോൾ മോഡൽസ് ഒന്നുമില്ലായിരുന്നു. സോഷ്യൽ മീഡിയയും ഇല്ല. ഞാൻ എന്തുകൊണ്ട് അങ്ങനെ ആയി എന്ന് പലപ്പോഴും എന്നോടുതന്നെ ചോദിച്ചിട്ടുണ്ട്. 14-ാമത്തെ ബർത്ത്ഡേയിൽ എനിക്ക് ഗിഫ്റ്റായി എന്തു…
Read Moreറയാല്‍ ഇന്ത്യന്‍ ക്യാമ്പില്‍
മഡ്ഗാവ്: മുന്‍ ഓസ്ട്രേലിയന്‍ താരം റയാന് വില്യംസ് ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീം ക്യാമ്പില്‍ ചേര്‍ന്നു. എഎഫ്സി ഏഷ്യന്‍ കപ്പ് യോഗ്യതാ റൗണ്ടില്‍ ബംഗ്ലാദേശിന് എതിരായ മത്സരത്തിനുള്ള ഇന്ത്യന്‍ ക്യാമ്പില്‍ വിംഗര്‍ റയാന് വില്യംസും നേപ്പാള്‍ സ്വദേശിയായ അബ്നീത് ഭാര്‍തിയും എത്തിയിട്ടുണ്ട്. 18നാണ് ഇന്ത്യ x ബംഗ്ലാദേശ് മത്സരം. റയാന് വില്യംസിന് ഇന്ത്യന്‍ പാസ്പോര്‍ട്ട് ലഭിച്ചിരുന്നു. ഫിഫ നിയമം അനുസരിച്ച്, റയാന് വില്യംസിന് ഇന്ത്യയെ പ്രതിനിധീകരിക്കാം. കാരണം, ഓസ്ട്രേലിയയ്ക്കായി രാജ്യാന്തര കോമ്പറ്റേറ്റീവ് മത്സരം അദ്ദേഹം കളിച്ചിട്ടില്ല. ട്രയല്‍സിനായാണ് അബ്നീതിനെ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
Read Moreഅവരും പ്രകൃതിയെ സ്നേഹിച്ച് വളരട്ടെ… സംസ്ഥാനത്തെ വനമില്ലാത്ത ജില്ലയിൽ പ്രതീകാത്മക വനം സൃഷ്ടിച്ച് വനം ഡിപ്പോ; വനമേഖല സജ്ജമാക്കിയിരിക്കുന്നത് ആറ് ഹെക്ടറിൽ
എടത്വ: സംസ്ഥാനത്ത് വനമില്ലാത്ത ഏകജില്ലയില് പ്രതീകാത്മക വനമേഖല സൃഷ്ടിച്ച് സര്‍ക്കാര്‍. പ്രധാനമന്ത്രി നഗര്‍ വന്‍ യോജന സ്കീമില്‍ ഉള്‍പ്പെടുത്തി ആലപ്പുഴ ജില്ലയിലെ വീയപുരം വനം ഡിപ്പോ വളപ്പി ലാണ് നഗരവാടിക പദ്ധതിയിലൂടെ വനമേഖല സജ്ജമാക്കിയത്. 2022ലാണ് പദ്ധതിക്ക് അംഗീകാരം ലഭിച്ചത്. ആറ് ഹെക്ടര്‍ വരുന്ന വീയപുരം ഡിപ്പോ വളപ്പിൽ പദ്ധതിയുമായി ബന്ധപ്പെട്ട് വിവിധ പ്രവൃത്തികള്‍ പൂര്‍ത്തികരിച്ചിരുന്നു. സമീപവാസികളെ ഉള്‍പ്പെടുത്തി ഗ്രാമഹരിത സമിതി രൂപീകരിച്ച് സന്ദര്‍ശകരില്‍നിന്ന് പ്രവേശന ഫീസ്, ട്രക്കിംഗ് ഫീസ് മുതലായവ സ്വരൂപിച്ച് പരിസ്ഥിതി സംരക്ഷണം, പരിസ്ഥിതി അവബോധം എന്നിവ സൃഷ്ടിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. പദ്ധതി നടപ്പിലാക്കുന്നതിലൂടെ തദ്ദേശീയമായി തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടുന്നതും ജനങ്ങള്‍ക്ക് പ്രകൃതിയെ അടുത്തറിയുന്നതിനും പരിസ്ഥിതി സംരക്ഷണത്തില്‍ കൂടുതല്‍ അവബോധം സൃഷ്ടിക്കുന്നതിനും സഹായകരമാകും. പദ്ധതിയുടെ ഭാഗമായി 22.3 ലക്ഷം രൂപ വിനിയോഗിച്ച് പണി പൂര്‍ത്തീകരിച്ചിരുന്നു. കുട്ടികളുടെ പാര്‍ക്ക്, അലങ്കാര മുളത്തോട്ടം, പ്രതീകവനങ്ങള്, മരത്തിന് ചുറ്റും മുളകൊണ്ടുള്ള…
Read More