പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച് ദൃ​ശ്യ​ങ്ങ​ള്‍ പ​ക​ര്‍​ത്തി ! 22കാ​ര​ന്‍ അ​റ​സ്റ്റി​ല്‍…

പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​യെ ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ച് ദൃ​ശ്യ​ങ്ങ​ള്‍ പ്ര​ച​രി​പ്പി​ച്ചെ​ന്ന കേ​സി​ല്‍ ഇ​രു​പ​ത്തി​ര​ണ്ടു​കാ​ര​ന്‍ പി​ടി​യി​ല്‍.

അ​ന്ന​ക്ക​ര സ്വ​ദേ​ശി കു​ര്യ​ക്കോ​ട്ടു വീ​ട്ടി​ല്‍ അ​ഭി​ഷേ​കി​നെ​യാ​ണ് കു​ന്ദം​കു​ളം പോ​ലീ​സ് അ​റ​സ്റ്റു​ചെ​യ്ത​ത്. സാ​മൂ​ഹി​ക​മാ​ധ്യ​മം വ​ഴി​യാ​ണ് ഇ​യാ​ള്‍ പെ​ണ്‍​കു​ട്ടി​യെ പ​രി​ച​യ​പ്പെ​ട്ട​ത്.

തു​ട​ര്‍​ന്ന് ഇ​രു​വ​രും പ​രി​ച​യ​പ്പെ​ട്ട് പ്ര​ണ​യ​ത്തി​ലാ​വു​ക​യാ​യി​രു​ന്നു. പി​ന്നീ​ട് യു​വാ​വ് ശാ​രീ​രി​ക​മാ​യി ഉ​പ​ദ്ര​വി​ക്കാ​ന്‍ തു​ട​ങ്ങി​യ​തോ​ടെ ബ​ന്ധ​ത്തി​ല്‍​നി​ന്ന് പെ​ണ്‍​കു​ട്ടി പി​ന്മാ​റി.

പി​ന്നീ​ട് ഇ​യാ​ള്‍ വീ​ട്ടി​ല്‍ അ​തി​ക്ര​മി​ച്ചു ക​യ​റി പെ​ണ്‍​കു​ട്ടി​ക്കു​നേ​രെ ലൈം​ഗി​കാ​തി​ക്ര​മം ന​ട​ത്തു​ക​യും ദൃ​ശ്യ​ങ്ങ​ളെ​ടു​ത്ത് ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും ചെ​യ്ത​താ​യാ​ണ് പ​രാ​തി.

Related posts

Leave a Comment