ചെ​ന്നൈ​യി​ൽ ഭ​ക്ഷ​ണ​ശാ​ല​യി​ൽ ‘ജ​യ് ശ്രീ​റാം’ വി​ളി: ബി​ജെ​പി നേ​താ​വി​നെ മ​ർ​ദി​ച്ചു; മൂ​ന്നുപേ​ർ അ​റ​സ്റ്റി​ൽ

ചെ​ന്നൈ: വ​ഴി​യോ​ര ഭ​ക്ഷ​ണ​ശാ​ല​യി​ൽ ‘ജ​യ് ശ്രീ​റാം’ മു​ദ്രാ​വാ​ക്യം വി​ളി​ച്ച​തി​ന്‍റെ പേ​രി​ൽ ബി​ജെ​പി നേ​താ​വി​നെ ആ​ക്ര​മി​ച്ച സം​ഭ​വ​ത്തി​ൽ മൂ​ന്നു പേ​രെ തി​രു​പ്പ​ത്തൂ​ർ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

ആ​മ്പൂ​രി​ന​ടു​ത്തു​ള്ള ഭ​ക്ഷ​ണ​ശാ​ല​യി​ലാ​യി​രു​ന്നു സം​ഭ​വം. ബി​ജെ​പി ഗു​ഡി​യാ​ത്തം പ​ഞ്ചാ​യ​ത്ത് യൂ​ണി​യ​ൻ സെ​ക്ര​ട്ട​റി എ​സ്. ലോ​കേ​ഷി​നാ​ണു മ​ർ​ദ​ന​മേ​റ്റ​ത്. ഇ​ദ്ദേ​ഹ​ത്തി​ന്‍റെ പ​രാ​തി​യി​ൽ ഗു​ഡി​യാ​ത്തം സ്വ​ദേ​ശി​ക​ളാ​യ മു​ഹ​മ്മ​ദ് ഇ​സ്മാ​യി​ൽ, കെ. ​വ​സീം, എ​സ്.​ബാ​ബു എ​ന്നി​വ​രെ​യാ​ണ് ആ​മ്പൂ​ർ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

പാ​ർ​ട്ടി പ​രി​പാ​ടി​ക​ൾ​ക്കു​ശേ​ഷം രാ​ത്രി ഭ​ക്ഷ​ണം ക​ഴി​ക്കാ​നാ​യി ഇ​വി​ടെ​യെ​ത്തി​യ ലോ​കേ​ഷും സു​ഹൃ​ത്ത് അ​ശോ​ക് കു​മാ​റും എ​തി​ർ​വ​ശ​ത്തി​രു​ന്നു ഭ​ക്ഷ​ണം ക​ഴി​ക്കു​ക​യാ​യി​രു​ന്ന​വ​രെ നോ​ക്കി ‘ജ​യ് ശ്രീ​റാം’ എ​ന്നു വി​ളി​ക്കു​ക​യാ​യി​രു​ന്നെ​ന്നു പോ​ലീ​സ് പ​റ​ഞ്ഞു.

തു​ട​ർ​ച്ച​യാ​യ മു​ദ്രാ​വാ​ക്യം വി​ളി​യി​ൽ പ്ര​കോ​പി​ത​രാ​യ ജീ​വ​ന​ക്കാ​ർ ലോ​കേ​ഷി​നെ ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു. ലോ​കേ​ഷി​ന്‍റെ മു​ഖ​ത്തും കൈ​യി​ലും പ​രി​ക്കേ​റ്റു. ഇ​യാ​ളെ ഗു​ഡി​യാ​ത്തം ഗ​വ. ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

Related posts

Leave a Comment