45 സെ​ക്ക​ൻ​ഡ്സ് കി​ടു​വാ​ണ് കേ​ട്ടാ..! ആ ​സ​സ്പെ​ൻ​സ് അ​റി​യാ​ൻ 13 മി​നി​റ്റി​ലേ​റെ കാ​ത്തി​രി​ക്ക​ണം

ഹ്രസ്വ ചി​ത്ര​ങ്ങ​ൾ ഒ​ന്നി​നു പി​റ​കെ മ​റ്റൊ​ന്നാ​യി യു ​ട്യൂ​ബി​ൽ ഇ​ടം​പി​ടി​ക്കു​ന്ന ഈ ​കാ​ല​ഘ​ട്ട​ത്തി​ൽ 45 സെ​ക്ക​ൻ​ഡ്സ് എ​ന്ന ത്രി​ല്ല​റി​ന് എ​ന്താ​ണ് ഇ​ത്ര പ്ര​ത്യേ​ക​ത. പേ​ര് കേ​ൾ​ക്കു​ന്പോ​ൾ ഒ​ന്ന് ക്ലി​ക്ക് ചെ​യ്യാ​ൻ തോ​ന്നും എ​ന്നതു ത​ന്നെ​യാ​ണ് ആ​ദ്യ​ത്തെ പ്ര​ത്യേ​ക​ത. പി​ന്നെ​യു​മു​ണ്ടേ​റെ സ്പെ​ഷ​ൽ സം​ഭ​വ​ങ്ങ​ൾ 16 മി​നി​റ്റി​ലേ​റെ​യു​ള്ള ഈ ​കു​ഞ്ഞു ചി​ത്ര​ത്തി​ൽ. 45 സെ​ക്ക​ൻ​ഡി​ന്‍റെ ഗു​ട്ട​ൻ​സ് അ​റി​യാ​ൻ തു​ട​ക്കം മു​ത​ലേ ക​ണ്ണ് പ​ര​തു​മെ​ങ്കി​ലും ആ ​സ​സ്പെ​ൻ​സ് അ​റി​യാ​ൻ 13 മി​നി​റ്റി​ലേ​റെ കാ​ത്തി​രി​ക്ക​ണം.

സം​വി​ധാ​യ​ക​ൻ ദീ​പ​ക് എ​സ് ജെ​യ് കു​റ​ഞ്ഞ സ​മ​യ​ത്തി​നു​ള്ളി​ൽ ഒ​രു​ക്കി​യ ക്രൈം ​ത്രി​ല്ല​ർ വി​ജ​യി​ച്ചു​വെ​ന്നാ​ണ് അ​ര​ല​ക്ഷ​ത്തി​ന​ടു​ത്ത് വ​രു​ന്ന കാ​ഴ്ച​ക്കാ​ർ സാ​ക്ഷ്യം പ​റ​യു​ന്ന​ത്. വ​ൻ ബ​ജ​റ്റി​ൽ ബി​ഗ്സ്്ക്രീ​നി​ൽ എ​ത്തു​ന്ന ക്രൈം ​ത്രി​ല്ല​റു​ക​ൾ ക്ല​ച്ച് പി​ടി​ക്കാ​തെ പോ​കു​ന്ന ഈ ​കാ​ല​ഘ​ട്ട​ത്തി​ലാ​ണ് സാ​ങ്കേ​തി​ക തി​ക​വോ​ടെ എ​ത്തി​യ 45 സെ​ക്ക​ൻ​ഡ്സ് യു ​ട്യൂ​ബ് കാ​ഴ്ച​ക്കാ​രു​ടെ ശ്ര​ദ്ധ ആ​ക​ർ​ഷി​ക്കു​ന്ന​ത്.

ഫ്ളാ​റ്റി​ൽ ന​ട​ക്കു​ന്ന കൊ​ല​പാ​ത​ക​വും അ​തി​നെ തു​ട​ർ​ന്നു​ള്ള അ​ന്വേ​ഷ​ണ​ത്തി​ലൂ​ടെ​യുമാ​ണ് ക​ഥ​യു​ടെ ചു​രു​ൾ അ​ഴി​യു​ന്ന​ത്. ന​ട​ൻ വി​ജ​യ് ബാ​ബു അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ന്‍റെ വേ​ഷ​ത്തി​ലെ​ത്തി ചി​ത്ര​ത്തി​ന്‍റെ മാ​റ്റ് കൂ​ട്ടു​ന്നു​ണ്ട്. ക്രൈം ​ത്രി​ല്ല​ർ മൂ​ഡി​ന് ത​രി​പോ​ലും ക​ള​ങ്കം വ​രു​ത്താ​തെ ഛായാ​ഗ്രാ​ഹ​ക​ൻ ടോ​ബി​ൻ തോ​മ​സ് കാ​മ​റ ച​ലി​പ്പി​ച്ച​പ്പോ​ൾ ഹ്രസ്വ ചി​ത്ര കാ​ഴ്ച​ക്കാ​ർ​ക്ക് അ​ത് വേ​റി​ട്ടൊ​രു അ​നു​ഭ​വ​മാ​കു​ക​യാ​യി​രു​ന്നു.

Related posts