ആ​ഫ്രി​ക്ക​ൻ തീ​ര​ത്ത് അ​ഭ​യാ​ർ​ഥി ബോ​ട്ട് മു​ങ്ങി 63 പേ​ർ മ​രി​ച്ചു

കേ​പ് വെ​ർ​ദെ: പ​ടി​ഞ്ഞാ​റ​ൻ ആ​ഫ്രി​ക്ക​യി​ലെ കേ​പ് വെ​ർ​ദെ തീ​ര​ത്ത് അ​ഭ​യാ​ർ​ഥി​ക​ൾ സ​ഞ്ച​രി​ച്ച ബോ​ട്ട് മു​ങ്ങി 63 പേ​ർ മ​രി​ച്ചു. മ​രി​ച്ച​വ​രി​ൽ കു​ട്ടി​ക​ളും സ്ത്രീ​ക​ളും ഉ​ൾ​പ്പെ​ടു​ന്നു. 38 പേ​രെ ര​ക്ഷ​പ്പെ​ടു​ത്തി.

നൂ​റോ​ളം പേ​ർ ബോ​ട്ടി​ലു​ണ്ടാ​യി​രു​ന്നു​വെ​ന്നാ​ണു വി​വ​രം. സെ​ന​ഗ​ൽ, സി​യ​റ ലി​യോ​ൺ എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്നു​ള്ള​വ​രാ​ണ് ബോ​ട്ടി​ലു​ണ്ടാ​യി​രു​ന്ന​ത്.

സെ​ന​ഗ​ലി​ൽ​നി​ന്ന് സ്പാ​നി​ഷ് ക​നേ​റി ദ്വീ​പി​ലേ​ക്ക് യാ​ത്ര ചെ​യ്ത ബോ​ട്ടാ​ണ് ത​ക​ർ​ന്ന​തെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്. 101 കു​ടി​യേ​റ്റ​ക്കാ​രു​മാ​യി ബോ​ട്ട് ജൂ​ലൈ 10ന് ​പു​റ​പ്പെ​ട്ടി​രു​ന്ന​താ​യി സെ​ന​ഗ​ൽ വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്.

Related posts

Leave a Comment