ആ​ഫ്രി​ക്ക​ൻ തീ​ര​ത്ത് അ​ഭ​യാ​ർ​ഥി ബോ​ട്ട് മു​ങ്ങി 63 പേ​ർ മ​രി​ച്ചു

കേ​പ് വെ​ർ​ദെ: പ​ടി​ഞ്ഞാ​റ​ൻ ആ​ഫ്രി​ക്ക​യി​ലെ കേ​പ് വെ​ർ​ദെ തീ​ര​ത്ത് അ​ഭ​യാ​ർ​ഥി​ക​ൾ സ​ഞ്ച​രി​ച്ച ബോ​ട്ട് മു​ങ്ങി 63 പേ​ർ മ​രി​ച്ചു. മ​രി​ച്ച​വ​രി​ൽ കു​ട്ടി​ക​ളും സ്ത്രീ​ക​ളും ഉ​ൾ​പ്പെ​ടു​ന്നു. 38 പേ​രെ ര​ക്ഷ​പ്പെ​ടു​ത്തി. നൂ​റോ​ളം പേ​ർ ബോ​ട്ടി​ലു​ണ്ടാ​യി​രു​ന്നു​വെ​ന്നാ​ണു വി​വ​രം. സെ​ന​ഗ​ൽ, സി​യ​റ ലി​യോ​ൺ എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്നു​ള്ള​വ​രാ​ണ് ബോ​ട്ടി​ലു​ണ്ടാ​യി​രു​ന്ന​ത്. സെ​ന​ഗ​ലി​ൽ​നി​ന്ന് സ്പാ​നി​ഷ് ക​നേ​റി ദ്വീ​പി​ലേ​ക്ക് യാ​ത്ര ചെ​യ്ത ബോ​ട്ടാ​ണ് ത​ക​ർ​ന്ന​തെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്. 101 കു​ടി​യേ​റ്റ​ക്കാ​രു​മാ​യി ബോ​ട്ട് ജൂ​ലൈ 10ന് ​പു​റ​പ്പെ​ട്ടി​രു​ന്ന​താ​യി സെ​ന​ഗ​ൽ വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്.

Read More

യു​ക്രെ​യ്ന്‍ അ​ഭ​യാ​ര്‍​ഥി​യു​ടെ കു​ടും​ബ​ത്തി​ന് ഒ​രു കോ​ടി​യു​ടെ വീ​ട് ! ജ​യിം​സി​ന്റെ പ്ര​വൃ​ത്തി ഏ​വ​ര്‍​ക്കും മാ​തൃ​കാ​പ​രം…

യു​ക്രെ​യി​നി​ല്‍ റ​ഷ്യ ന​ട​ത്തു​ന്ന അ​ധി​നി​വേ​ശം ല​ക്ഷ​ക്ക​ണ​ക്കി​ന് ആ​ളു​ക​ളെ​യാ​ണ് അ​ഭ​യാ​ര്‍​ഥി​ക​ളാ​ക്കി മാ​റ്റി​യ​ത്. പോ​ള​ണ്ടി​ലേ​ക്കും മ​റ്റ് അ​യ​ല്‍​രാ​ജ്യ​ങ്ങ​ളി​ലേ​ക്കു​മൊ​ക്കെ കു​ടി​യേ​റി പാ​ര്‍​ക്കു​ന്ന ഇ​വ​രു​ടെ ജീ​വി​തം സാ​ധാ​ര​ണ നി​ല​യി​ലേ​ക്കെ​ത്താ​ന്‍ ഏ​റെ​നാ​ള്‍ കാ​ത്തി​രി​ക്കേ​ണ്ടി വ​രു​മെ​ന്ന സൂ​ച​ന​ക​ളാ​ണ് നി​ല​വി​ല്‍ ല​ഭി​ക്കു​ന്ന​ത്. യു​ദ്ധം എ​ന്ന് തീ​രു​മെ​ന്ന് നി​ശ്ച​യ​മി​ല്ലാ​ത്ത​തി​നാ​ല്‍ ഈ ​ക്യാ​മ്പു​ക​ളി​ല്‍ ചി​ല​പ്പോ​ള​വ​ര്‍​ക്ക് വ​ര്‍​ഷ​ങ്ങ​ള്‍ ക​ഴി​ച്ചു കൂ​ട്ടേ​ണ്ട​താ​യും വ​ന്നേ​ക്കാം. ഇ​ത്ത​ര​മൊ​രു വി​ധി നേ​രി​ടേ​ണ്ടി വ​രു​മാ​യി​രു​ന്ന ഒ​രു യു​ക്രെ​യ്ന്‍ കു​ടും​ബ​ത്തി​ന് കൈ​ത്താ​ങ്ങാ​യി​രി​ക്കു​ക​യാ​ണ് യു​കെ​യി​ല്‍ നി​ന്നു​ള്ള ടെ​ലി​കോം ക​മ്പ​നി​യു​ട​മ ജെ​യിം​സ് ഹ്യൂ​ഗ്സ്. യു​ക്രെ​യ്നി​ല്‍ നി​ന്ന് ര​ക്ഷ​പെ​ട്ട മ​രി​യ എ​ന്ന യു​വ​തി​ക്കും അ​വ​രു​ടെ മൂ​ന്ന് മ​ക്ക​ള്‍​ക്കു​മാ​യി ഒ​രു ല​ക്ഷം പൗ​ണ്ട് (98 ല​ക്ഷം ഇ​ന്ത്യ​ന്‍ രൂ​പ) വി​ല​മ​തി​ക്കു​ന്ന വീ​ടാ​ണ് ജെ​യിം​സ് യു​കെ​യി​ലെ റെ​ക്‌​സ​മി​ല്‍ വാ​ങ്ങി​യി​രി​ക്കു​ന്ന​ത്. യു​ക്രെ​യ്നി​ല്‍ നി​ന്ന് പ​ലാ​യ​നം ചെ​യ്യു​ന്ന ആ​ളു​ക​ളു​ടെ അ​വ​സ്ഥ ക​ണ്ട് അ​വ​ര്‍​ക്ക് വേ​ണ്ടി എ​ന്തെ​ങ്കി​ലും ചെ​യ്യ​ണം എ​ന്ന തോ​ന്ന​ലി​ലാ​ണ് ജെ​യിം​സ് വീ​ട് വാ​ങ്ങി​യ​ത്. ഫേ​സ്ബു​ക്കി​ലൂ​ടെ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ല്‍ മ​രി​യ​യെ​യും…

Read More

അഞ്ചുവര്‍ഷത്തിനുള്ളില്‍ അറസ്റ്റ് ചെയ്ത 70 ബംഗ്ലാദേശികളില്‍ 57 പേരെ നാടുകടത്തി ! സംസ്ഥാനത്ത് ഉള്ളത് 12 രോഹിങ്ക്യന്‍ അഭയാര്‍ഥികള്‍…

കേരളത്തില്‍ കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ രേഖകളില്ലാതെ താമസിച്ചതിന് അറസ്റ്റ് ചെയ്തത് 70 ബംഗ്ലാദേശ് പൗരന്മാരെ. അതില്‍ 57 പേരെ നാടുകടത്തുകയും ചെയ്തു. സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് കേരളം ഇക്കാര്യം വ്യക്തമാക്കിയത്. അനധികൃതമായി കേരളത്തില്‍ താമസിക്കുന്ന വിദേശികളെ കണ്ടെത്താന്‍ കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ നിര്‍ദേശ പ്രകാരം സംസ്ഥാന ആഭ്യന്തര സെക്രട്ടറി അധ്യക്ഷനായ സമിതിയുണ്ടെന്നും ഐ.എസ് ബന്ധമുള്ള രോഹിങ്ക്യന്‍ അഭയാര്‍ഥികളോ അതിര്‍ത്തി കടന്നുള്ള ഭീഷണിയോ കേരളത്തിലില്ലെന്നും സംസ്ഥാനം കോടതിയില്‍ വ്യക്തമാക്കി. ബംഗ്ലാദേശികളും രോഹിങ്ക്യകളും അടക്കം രാജ്യത്തെ നുഴഞ്ഞുകയറ്റക്കാരെ കണ്ടെത്തി നാടുകടത്താന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ക്ക് നിര്‍ദ്ദേശം നല്‍കണമെന്നാവശ്യപ്പെട്ട് ബിജെപി നേതാവ് അശ്വിനി കുമാര്‍ ഉപാധ്യായ സമര്‍പ്പിച്ച ഹരജിയിലാണ് കേരളം സത്യവാങ്മൂലം നല്‍കിയത്. അനധികൃത മനുഷ്യക്കടത്ത് തടയുന്ന 1956ലെ നിയമപ്രകാരം കേരളത്തില്‍ അഞ്ചു വര്‍ഷമായി ബംഗ്ലാദേശ് അഭയാര്‍ഥികളുടെയോ രോഹിങ്ക്യകളുടെയോ പേരില്‍ കേസുകളൊന്നുമില്ല. 2011 ജനുവരി ഒന്നുമുതല്‍ നിയമവിരുദ്ധമായി ഇന്ത്യയില്‍ താമസിക്കുന്ന വിദേശികളെ കണ്ടെത്താനാണ്…

Read More

അഭയാര്‍ഥികളായി ജര്‍മനിയിലെത്തിയവര്‍ കൊള്ളയും കൊള്ളിവെപ്പും തൊഴിലാക്കി കോടീശ്വരന്മാരായി ! ജര്‍മന്‍ പോലീസിന്റെ റെയ്ഡില്‍ കുടുങ്ങിയത് നിരവധി അഭയാര്‍ഥി ഭീകരര്‍…

കുറ്റവാളി സംഘങ്ങളെ കണ്ടെത്തുന്നതിനായി ജര്‍മന്‍ പോലീസ് രാജ്യവ്യാപകമായി നടത്തിയ റെയ്ഡില്‍ കുടുങ്ങിയത് നിരവധി അഭയാര്‍ഥി ഭീകരര്‍. 25 നഗരങ്ങൡ നടത്തിയ റെയ്ഡില്‍ പോലീസ് പിടികൂടിയ 67 പേരില്‍ 44 പേര്‍ സിറിയയില്‍ നിന്നുള്ള അഭയാര്‍ഥികളാണ്. ഇസ്ലാമിക ഭീകരര്‍ക്ക് ജര്‍മനിയില്‍ നിന്ന് സാമ്പത്തിക സഹായം ലഭിക്കുന്നുവെന്ന സംശയത്തെത്തുടര്‍ന്നായിരുന്നു അഭയാര്‍ഥികളെ കേന്ദ്രീകരിച്ച് റെയ്ഡ് നടന്നത്. 2015-ല്‍ ഏയ്ഞ്ചല മെര്‍ക്കലിന്റെ തുറന്ന വാതില്‍ സമീപനത്തിലൂടെ അഭയാര്‍ത്ഥികളായി എത്തിയവരുടെ കൂട്ടത്തില്‍ പെട്ടവരാണിവര്‍. പിടികൂടിയവരില്‍ ഇവരെ കൂടാതെ 10 ജര്‍മ്മന്‍ സ്വദേശികള്‍, അഞ്ച് ജോര്‍ദ്ദാന്‍ പൗരന്മാര്‍, അഞ്ച് ലബനീസ് പൗരന്മാര്‍ എന്നിവരും ഉണ്ട്.ഇവരില്‍ രണ്ടുപേര്‍ക്ക് ഇസ്ലാമിക തീവ്രവാദ സംഘടനകളുമായി നേരിട്ട് ബന്ധമുള്ളതായി സംശയിക്കുന്നു. 2020 മെയ് മാസത്തില്‍, അപകടത്തില്‍ പെട്ട ഒരു കാറില്‍ നിന്നും മൂന്നു ലക്ഷം യൂറോ കണ്ടെടുത്തതാണ് ഇത്തരത്തിലൊരു വന്‍ റെയ്ഡിന് വഴിയൊരുക്കിയത്. വാഹനത്തിനുള്ളിലെ രഹസ്യ അറയിലായിരുന്നു ഇത് സൂക്ഷിച്ചിരുന്നത്. ഏകദേശം…

Read More

അഞ്ചുവര്‍ഷം മുമ്പ് സ്വീകരിച്ചത് ‘കേറി വാടാ മക്കളേ’ എന്നു പറഞ്ഞത് ! ഇപ്പോള്‍ അടിച്ചോടിക്കുന്നത് ‘കടക്കൂ പുറത്ത്’ എന്നു പറഞ്ഞ്; അഭയാര്‍ഥികളെ കണ്ണുംപൂട്ടി സ്വീകരിച്ചതിന് വലിയ വിലനല്‍കേണ്ടി വന്ന ജര്‍മനി തെറ്റുതിരുത്തുമ്പോള്‍…

മാനവിതകയെക്കുറിച്ച് ഏവരും ഉദ്‌ഘോഷിക്കുമെമ്പിലും അത് പ്രവൃത്തിയില്‍ കൊണ്ടുവരുന്നത് ചുരുക്കം ആളുകള്‍ മാത്രമാണ്. ഇത്തരത്തില്‍ മാനവിക മൂല്യങ്ങള്‍ക്ക് വലിയ വിലനല്‍കുന്നവരാണ് പാശ്ചാത്യര്‍. അതുകൊണ്ടു തന്നെയായിരുന്നു നാടും വീടും ഉപേക്ഷിച്ച് ദീര്‍ഘദൂരം താണ്ടി എത്തിയ അഭയാര്‍ഥികള്‍ക്ക് അഞ്ചു വര്‍ഷം മുമ്പ് കണ്ണും പൂട്ടിയാണ് ജര്‍മനി ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ അഭയം കൊടുത്തത്. അന്ന് പത്തു ലക്ഷത്തോളം അഭയാര്‍ഥികള്‍ക്ക് അഭയം നല്‍കിയതിന് ജര്‍മനി പിന്നീട് കനത്ത വില തന്നെ നല്‍കേണ്ടി വന്നു. ”നമ്മള്‍ ശക്തരാണ്. നമുക്കിത് ചെയ്യാന്‍ സാധിക്കും” എന്നാണ് ഇവര്‍ക്ക് ആതിഥേയം അരുളുമ്പോള്‍ 2015-ല്‍ ജര്‍മ്മന്‍ ചാന്‍സലര്‍ ഏയ്‌ഞ്ചെല മാര്‍ക്കെല്‍ പറഞ്ഞത്. പിന്നീട് അഭയാര്‍ഥി പ്രവാഹമാണ് കണ്ടത്. എന്നാല്‍ ഇന്ന് ചിത്രം ആകെ മാറിയിരിക്കുന്നു. അന്ന് ഇരുകൈയും നീട്ടി സ്വീകരിക്കപ്പെട്ടവരില്‍ പലരെയും ഇന്ന് ബലം പ്രയോഗിച്ചു പോലും ആഫ്രിക്കയിലേയും മദ്ധ്യ പൂര്‍വ്വ ദേശത്തേയും തെക്കന്‍ ഏഷ്യയിലേയുമൊക്കെയുള്ള സ്വന്തം രാജ്യങ്ങളിലേക്ക് തിരിച്ചയയ്ക്കുകയാണ് ജര്‍മ്മനി.…

Read More

ചൈനയുടെ കിരാത നടപടിയില്‍ പ്രതിഷേധിച്ച് ഹോങ്കോംഗുകാര്‍ മാതൃരാജ്യം ഉപേക്ഷിക്കുമോ ?ദശലക്ഷക്കണക്കിന് ഹോങ്കോംഗുകാര്‍ക്ക് ബ്രിട്ടീഷ് പൗരത്വം ലഭിച്ചേക്കും; ജനുവരി മുതല്‍ ഹോങ്കോംഗുകാര്‍ ബ്രിട്ടനിലേക്കൊഴുകുമെന്ന് സൂചന…

ഹോങ്കോംഗുകാര്‍ മാതൃരാജ്യം ഉപേക്ഷിക്കുമോയെന്ന ചോദ്യമാണ് ഇപ്പോള്‍ ആഗോളതലത്തില്‍ ഉയരുന്നത്. ബ്രിട്ടന്‍-ചൈന അന്താരാഷ്ട്ര കരാറിന് പുല്ലുവില കല്‍പ്പിച്ച് ഹോങ്കോംഗിനെ തങ്ങളുടെ ഉരുക്കു മുഷ്ടിയിലാക്കാന്‍ ചൈന തുനിഞ്ഞിറങ്ങിയപ്പോള്‍ തന്നെ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്‍ ഹോങ്കോംഗ്് ജനതയ്ക്ക് ഒരു വാഗ്ദാനം നല്‍കിയിരുന്നു. ബ്രിട്ടീഷ് ഓവര്‍സീസ് പാസ്സ്‌പോര്‍ട്ടുള്ള ഹോങ്കോംഗ് സ്വദേശികള്‍ക്ക് ബ്രിട്ടീഷ് പൗരത്വം എന്നതായിരുന്നു ആ വാഗ്ദാനം. ഇത് യാഥാര്‍ത്ഥ്യമാകുവാന്‍ പോവുകയാണ്. വരുന്ന ജനുവരി മുതല്‍ ബ്രിട്ടനിലേക്ക് വരാന്‍ തയ്യാറാകുന്ന ഹോങ്കോംഗുകാര്‍ക്ക് വിസ നല്‍കി തുടങ്ങും. ചുരുങ്ങിയത് അഞ്ചു ലക്ഷം പേരെങ്കിലും ആദ്യവര്‍ഷം എത്തും എന്നാണ് പ്രതീക്ഷിക്കുന്നത്. അടുത്ത അഞ്ചു വര്‍ഷത്തിനുള്ളില്‍ പത്ത് ലക്ഷം ഹോങ്കോംഗുകാര്‍ ബ്രിട്ടനിലേക്ക് കുടിയേറും എന്നും പ്രതീക്ഷിക്കുന്നുണ്ട്. ബ്രിട്ടീഷ് നാഷണല്‍ (ഓവര്‍സീസ്) പൗരന്മാര്‍ക്കും ഹോങ്കോംഗില്‍ താമസിക്കുന്ന അവരുടെ ബന്ധുക്കള്‍ക്കും ബ്രിട്ടനില്‍ താമസിക്കുനതിനും ജോലിചെയ്യുന്നതിനും അനുവാദം നല്‍കുന്ന വിസയ്ക്കായി അപേക്ഷ സമര്‍പ്പിക്കുവാനുള്ള നടപടികള്‍ ഏകദേശം പൂര്‍ത്തിയായിരിക്കുകയാണ്. ഏകദേശം 30…

Read More

ദശലക്ഷക്കണക്കിന് അഭയാര്‍ഥികളെ യൂറോപ്പിലോട്ട് തുറന്നുവിട്ട് തുര്‍ക്കി ! രാജ്യത്തേക്കു കയറാന്‍ എത്തിയവരെ വെടിവെച്ചു തുരത്തി ഗ്രീസും ബള്‍ഗേറിയയും; യൂറോപ്പ് അഭിമുഖീകരിക്കുന്നത് ഗുരുതരമായ അഭയാര്‍ഥി പ്രവാഹത്തിന്…

ഒരിടവേളയ്ക്കു ശേഷം അഭയാര്‍ഥി പ്രവാഹം യൂറോപ്പിനെ കലുഷിതമാക്കാനൊരുങ്ങുന്നു. രാജ്യത്ത് തങ്ങിയിരുന്ന ദശലക്ഷക്കണക്കിന് അഭയാര്‍ഥികളെ തുര്‍ക്കി തുറന്നു വിട്ടതാണ് യൂറോപ്പിനെ പ്രതിസന്ധിയിലാക്കിയിരിക്കുന്നത്. 3.6 ദശലക്ഷം അഭയാര്‍ഥികളെയാണ് എങ്ങോട്ടു വേണമെങ്കിലും പൊയ്‌ക്കൊള്ളാന്‍ പറഞ്ഞ് തുര്‍ക്കി തുറന്നു വിട്ടത്. ഇതോടെ ബ്രിട്ടനടക്കമുള്ള രാജ്യത്തേക്ക് വന്‍ അഭയാര്‍ഥി പ്രവാഹത്തിനാണ് കളമൊരുങ്ങിയിരിക്കുന്നത്. ഭാണ്ഡക്കെട്ടുമായി ഗ്രീസിലേക്കും ബള്‍ഗേറിയയിലേക്കും നീങ്ങിയ അഭയാര്‍ഥികളെ ഈ രാജ്യങ്ങള്‍ നേരിട്ടത് തോക്കു കൊണ്ടായിരുന്നു. അഭയാര്‍ഥികളെ വെടിവെച്ചു ഭയപ്പെടുത്തിയാണ് ഈ രാജ്യങ്ങള്‍ തങ്ങളുടെ രാജ്യാതിര്‍ത്തിയില്‍ നിന്നും അകറ്റിയത്. ഇത്തരം അഭയാര്‍ത്ഥികള്‍ ഗ്രീസിന്റെയും ബള്‍ഗേറിയയുടെയും അതിര്‍ത്തികള്‍ വിജയകരമായി മറി കടന്നാല്‍ അവര്‍ക്ക് യൂറോപ്പിലെ ഏത് രാജ്യത്തേക്കും അനായാസം എത്തിച്ചേരാനാവുമെന്ന ഭീഷണിയും മുമ്പില്ലാത്ത വിധത്തില്‍ ശക്തമായിട്ടുണ്ട്. ഇതിനെ തുടര്‍ന്ന് തുര്‍ക്കിയുടെ അയല്‍രാജ്യങ്ങളെല്ലാം അതിര്‍ത്തി സുരക്ഷ കര്‍ക്കശമാക്കിയിരിക്കുകയാണ്. ഇവര്‍ തങ്ങളുടെ രാജ്യത്തേക്ക് കടന്ന് കയറാതിരിക്കാന്‍ കര-കടല്‍ അതിര്‍ത്തികളിലെ സുരക്ഷ പരമാവധിയാക്കിയിരിക്കുന്നുവെന്നാണ് ഗ്രീസ് പ്രതികരിച്ചിരിക്കുന്നത്. പ്രതിരോധത്തിന്റെ ഭാഗമായി ബള്‍ഗേറിയ…

Read More

രാജ്യത്തിന്റെ വിവിധ ഭാഗത്തുനിന്നും ആയിരക്കണക്കിന് രോഹിങ്ക്യകള്‍ കൂട്ടത്തോടെ കേരളത്തിലേക്ക് ! പോലീസിനു കൈമാറണമെന്ന് റെയില്‍വേ

തിരുവനന്തപുരം:കേരളത്തിലേക്ക് രോഹിങ്ക്യന്‍ അഭയാര്‍ഥികളുടെ കുത്തൊഴുക്കെന്ന് റിപ്പോര്‍ട്ട്. ആയിരക്കണക്കിന് രോഹിങ്ക്യകള്‍ രാജ്യത്തിന്റെ വിവിധ ഭാഗത്തുനിന്നു ട്രെയിനുകളില്‍ കേരളത്തിലേക്ക് എത്തുന്നതായി റെയില്‍വേ സംരക്ഷണ സേനയാണ് മുന്നറിയിപ്പ് നല്‍കിയത്. ചെന്നൈയില്‍നിന്ന് പ്രിന്‍സിപ്പല്‍ ചീഫ് സെക്യൂരിറ്റി കമ്മിഷണറാണ് ഇതു സംബന്ധിച്ച് രണ്ടു ദിവസം മുമ്പ് അറിയിപ്പു പുറപ്പെടുവിച്ചത്. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍നിന്നു കുടുംബത്തിനൊപ്പം സംഘങ്ങളായാണ് രോഹിങ്ക്യന്‍ അഭയാര്‍ഥികള്‍ കേരളത്തിലേക്കു യാത്ര ചെയ്യുന്നത്. ട്രെയിനുകളില്‍ ഇവരെ കണ്ടെത്തിയാല്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ അതതു സ്ഥലത്തെ പൊലീസിനു കൈമാറണമെന്ന് രഹസ്യ സര്‍ക്കുലറില്‍ നിര്‍ദേശിച്ചിട്ടുണ്ട്. സ്വീകരിച്ച നടപടികളെക്കുറിച്ചു റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും സര്‍ക്കുലറില്‍ പറയുന്നു. ഏതൊക്കെ ട്രെയിനുകളിലാണ് ഇവര്‍ സഞ്ചരിക്കുന്നതെന്നും സര്‍ക്കുലറില്‍ വ്യക്തമാക്കിയിട്ടുണ്ട്. രോഹിങ്ക്യന്‍ അഭയാര്‍ഥികളുടെ സാന്നിധ്യം ദേശസുരക്ഷയുടെ വിഷയമാണെന്നും തെക്കേയിന്ത്യന്‍ സംസ്ഥാനങ്ങളിലേക്കും ഇവര്‍ കുടിയേറിയിട്ടുണ്ടെന്നും കഴിഞ്ഞ ദിവസം കേരളത്തിലെത്തിയ കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ് വ്യക്തമാക്കിയിരുന്നു. ഇക്കാര്യം കേരളമുള്‍പ്പെടെയുള്ള സംസ്ഥാനസര്‍ക്കാരുകളെ കേന്ദ്രം അറിയിച്ചിട്ടുണ്ട്. വിവരങ്ങള്‍ കേന്ദ്രത്തിനു കൈമാറണം. ഇവര്‍ ഇന്ത്യക്കാരായി…

Read More

സിറിയയില്‍ അരങ്ങേറുന്നത് വന്‍ മനുഷ്യാവകാശ ലംഘനം ! ഭക്ഷണം കാട്ടി സ്ത്രീകളെയും കുട്ടികളെയും സെക്‌സിന് ഉപയോഗിക്കുന്നതായി വിവരം; പ്രതികള്‍ സന്നദ്ധപ്രവര്‍ത്തകര്‍…

  ഡമാസ്‌കസ്: അരാജകത്വം അരങ്ങു തകര്‍ക്കുന്ന സിറിയയില്‍ ഭക്ഷണം കാട്ടി സ്ത്രീകളെയും കുട്ടികളെയും സെക്‌സിന് ഉപയോഗിക്കുന്നതായി വിവരം. സിറിയന്‍ ജനതയ്ക്കായി ഐക്യരാഷ്ട്ര സംഘടന നല്‍കുന്ന ഭക്ഷണം വിതരണം ചെയ്യുന്നവര്‍ സ്ത്രീകളെ ലൈംഗിക ചൂഷണത്തിനു വിധേയമാക്കുന്നതിന്റെ വിവരങ്ങളാണ് പുറത്തുവരുന്നത്. ഭക്ഷണത്തിനു പകരം ലൈംഗികാവശ്യം നിറവേറ്റണമെന്നാണ് യുഎന്‍ സന്നദ്ധപ്രവര്‍ത്തനത്തിന് രംഗത്തിറക്കിയവരില്‍ ചിലര്‍ ആവശ്യപ്പെടുന്നത്. ‘വോയിസസ് ഫ്രം സിറിയ 2018’ എന്ന തലക്കെട്ടിലുള്ള റിപ്പോര്‍ട്ടിലാണു സന്നദ്ധപ്രവര്‍ത്തനത്തിന്റെ അര്‍ഥതലങ്ങളെപ്പോലും നാണംകെടുത്തുന്ന വിവരങ്ങളുള്ളത്. ഏഴു വര്‍ഷമായി സിറിയയിലെ സ്ത്രീകള്‍ ഇത്തരം പീഡനം നേരിടുന്നതായാണ് റിപ്പോര്‍ട്ട്. ദാര, ഖ്വിനെയ്ത്ര തുടങ്ങിയ സ്ഥലങ്ങളില്‍ ഭക്ഷണവിതരണത്തിന്റെ ചുമതലയുള്ളവര്‍ക്കെതിരെയാണ് മുഖ്യമായും ഈ ആരോപണത്തിന്റെ മുന നീളുന്നത്. സന്നദ്ധസംഘടനകളുടെ ഉപദേശകയായി പ്രവര്‍ത്തിക്കുന്ന ഡാനിയേല്‍ സ്‌പെന്‍സര്‍ ആണ് ഇക്കാര്യം വെളിപ്പെടുത്തിയത്. 2015 ല്‍ ജോര്‍ദാനിലെ അഭയാര്‍ഥി ക്യാംപില്‍ വച്ച് സിറിയയിലെ ചില സ്ത്രീകളാണ് ഇക്കാര്യം തന്നോടു തുറന്നു പറഞ്ഞതെന്ന് സ്‌പെന്‍സര്‍ പറയുന്നു. ആഭ്യന്തര…

Read More

പയ്യന്റെ ദയനീയത കണ്ട് ജിംനേഷ്യം ഉടമയുടെ മനസ്സലിഞ്ഞു; അഭയാര്‍ഥി ബാലന് ജിംനേഷ്യത്തില്‍ ആജീവനാന്ത അംഗത്വം…

തുര്‍ക്കിയിലെ പാതയോരത്തു നിന്ന് ജിംനേഷ്യത്തിലേക്കു നോക്കി നില്‍ക്കുന്ന സിറിയന്‍ അഭയാര്‍ഥി ബാലന്റെ ചിത്രം സാമൂഹ്യമാധ്യമങ്ങളില്‍ ചര്‍ച്ചയായി മാറിയിരുന്നു. ഈ ചിത്രത്തിന് ഒരു ഗംഭീര ക്ലൈമാക്‌സ് ഇപ്പോള്‍ ഉണ്ടായിരിക്കുകയാണ്. അഭയാര്‍ഥിബാലന് ഇതേ ജിംനേഷ്യത്തില്‍ സൗജന്യമായി ആജീവനാന്ത അംഗത്വം ലഭിച്ചു. സിറിയയിലെ ആഭ്യന്തരയുദ്ധത്തെ തുടര്‍ന്ന് തുര്‍ക്കിയിലേക്കു പലായനം ചെയ്ത മൊഹമ്മദ് ഖാലിദ് എന്ന പന്ത്രണ്ട് വയസുകാരനായിരുന്നു ഈ ചിത്രത്തില്‍. ഇന്‍സ്റ്റഗ്രാമില്‍ പ്രത്യക്ഷപ്പെട്ട ചിത്രം ജിമ്മിന്റെ ഉടമയും കാണുവാന്‍ ഇടയായി. തുടര്‍ന്ന് ഈ ബാലനെ ആര്‍ക്കെങ്കിലും അറിയാമോ എന്നു ചോദിച്ച് അദ്ദേഹം ഇന്‍സ്റ്റഗ്രാമില്‍ ഈ ചിത്രം പങ്കുവയ്ക്കുകയും ചെയ്തു. ആളെ കണ്ടെത്തിയതോടെ ബാലന് ഈ ജിമ്മില്‍ ആജിവനാന്ത അംഗത്വം സൗജന്യമായി നല്‍കുമെന്നും അദ്ദേഹം അറിയിക്കുകയായിരുന്നു. മൊഹമ്മദിനൊപ്പമുള്ള ചിത്രവും അദ്ദേഹം പങ്കുവച്ചു. ശരീരത്തിന്റെ അമിതവണ്ണം കുറയ്ക്കുകയെന്നതാണ് തന്റെ ആഗ്രഹമെന്നാണ് മൊഹമ്മദ് പറയുന്നത്. ഇതിനായി ജിംനേഷ്യം അധികൃതര്‍ അവന് പൂര്‍ണ പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തു.…

Read More