ആ​ക്ര​മ​ണം അ​ഴി​ച്ചു​വി​ട്ട് തെ​രു​വു നാ​യ്ക്ക​ള്‍ ! കൊ​ച്ചി​യി​ല്‍ ക​ടി​ച്ചു കൊ​ന്ന​ത് 65 താ​റാ​വു​ക​ളെ…

ക​ണ്ണ​മാ​ലി​യി​ല്‍ തെ​രു​വു​നാ​യ്ക്ക​ള്‍ 65 താ​റാ​വു​ക​ളെ ക​ടി​ച്ചു കൊ​ന്നു. ക​ണ്ണ​മാ​ലി സ്വ​ദേ​ശി​യാ​യ ദി​നേ​ശ​ന്‍ വ​ള​ര്‍​ത്തു​ന്ന താ​റാ​വു​ക​ളെ​യാ​ണ് നാ​യ​ക​ള്‍ കൊ​ന്ന​ത്.

പ്ര​ദേ​ശ​ത്ത് തെ​രു​വു നാ​യ ശ​ല്യം രൂ​ക്ഷ​മാ​ണെ​ന്നു ദി​നേ​ശ​ന്‍ പ​റ​യു​ന്നു. രാ​വി​ലെ എ​ഴു​ന്നേ​റ്റ​പ്പോ​ള്‍ മു​റ്റ​ത്ത് ര​ണ്ട്, മൂ​ന്ന് താ​റാ​വു​ക​ള്‍ ചോ​ര വാ​ര്‍​ന്ന് ച​ത്തു കി​ട​ക്കു​ന്ന​താ​ണ് ദി​നേ​ശ​ന്‍ ക​ണ്ട​ത്.

പി​ന്നാ​ലെ കൂ​ടി​ന​രി​കി​ലേ​ക്കു പോ​യി. കൂ​ട്ടി​ല്‍ ക​ടി​യേ​റ്റ് ചി​ല താ​റാ​വു​ക​ള്‍ പി​ട​ക്കു​ന്ന കാ​ഴ്ച​യാ​ണ് ക​ണ്ട​ത്. അ​തി​നി​ടെ​യാ​ണ് 65 ഓ​ളം താ​റാ​വു​ക​ള്‍ ച​ത്തു കി​ട​ക്കു​ന്ന​തു കാ​ണു​ന്ന​ത്.

ര​ണ്ട് വ​ര്‍​ഷ​മാ​യി ദി​നേ​ശ​ന്‍ ഉ​പ​ജീ​വ​ന​ത്തി​നാ​യി താ​റാ​വി​നെ വ​ള​ര്‍​ത്തു​ന്നു​ണ്ട്. ഇ​ത്ത​ര​മൊ​രു അ​നു​ഭ​വം ഇ​താ​ദ്യ​മാ​ണെ​ന്നു അ​ദ്ദേ​ഹം പ​റ​യു​ന്നു.

ഒ​രു മാ​സ​മാ​യി തെ​രു​വു നാ​യ​യു​ടെ ശ​ല്യം പ്ര​ദേ​ശ​ത്ത് അ​തി​രൂ​ക്ഷ​മാ​ണെ​ന്ന് ദി​നേ​ശ​ന്‍ വ്യ​ക്ത​മാ​ക്കി.

Related posts

Leave a Comment