ന​ഗ്ന​വീ​ഡി​യോ കാ​ട്ടി വ്യാ​പാ​രി​യി​ല്‍ നി​ന്ന് ത​ട്ടി​യ​ത് എ​ട്ടു ല​ക്ഷം രൂ​പ ! 67കാ​ര​ന് പ​ണി​കി​ട്ടി​യ​തി​ങ്ങ​നെ…

ന​ഗ്ന​വീ​ഡി​യോ റെ​ക്കോ​ര്‍​ഡ് ചെ​യ്ത് ഭീ​ഷ​ണി​പ്പെ​ടു​ത്തി വ്യാ​പാ​രി​യി​ല്‍ നി​ന്നു ത​ട്ടി​പ്പു സം​ഘം ത​ട്ടി​യ​ത് എ​ട്ടു ല​ക്ഷം രൂ​പ.

സം​ഭ​വം ഇ​ങ്ങ​നെ…​വാ​ട്‌​സാ​പ്പി​ല്‍ ഒ​രു യു​വ​തി​യു​ടെ സ​ന്ദേ​ശം വ​ന്ന​തി​നെ​ത്തു​ട​ര്‍​ന്ന് ഇ​ദ്ദേ​ഹം മ​റു​പ​ടി ന​ല്‍​കി.

ഇ​തേ​ത്തു​ട​ര്‍​ന്ന് സ​ത്രീ വീ​ഡി​യോ കോ​ള്‍ ചെ​യ്തി​ട്ട് ബാ​ത്ത്‌​റൂ​മി​ല്‍ നി​ന്നു​ള്ള ന​ഗ്‌​ന​വി​ഡി​യോ വേ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ടു​ക​യാ​യി​രു​ന്നു.

വ്യാ​പാ​രി യു​വ​തി​യു​ടെ ആ​വ​ശ്യം അ​നു​സ​രി​ച്ചു. സ്ത്രീ​യും ന​ഗ്‌​ന​യാ​യി​രു​ന്നു​വെ​ന്നാ​ണ് വ്യാ​പാ​രി പൊ​ലീ​സി​ന് ന​ല്‍​കി​യ മൊ​ഴി.

യു​വ​തി​യു​ടെ സം​സാ​ര​ത്തി​ല്‍ അ​സ്വ​ഭാ​വി​ക​ത തോ​ന്നി​യ വ്യാ​പാ​രി കോ​ള്‍ ക​ട്ട് ചെ​യ്ത് ബ്ലോ​ക്ക് ചെ​യ്തു.

എ​ന്നാ​ല്‍ ജൂ​ലൈ 13ന് ​വി​ക്രം റാ​ത്തോ​ഡ് എ​ന്നൊ​രാ​ള്‍ വി​ളി​ക്കു​ക​യും ഡ​ല്‍​ഹി പൊ​ലീ​സി​ല്‍ നി​ന്നാ​ണെ​ന്ന് അ​റി​യി​ക്കു​ക​യും ചെ​യ്തു.

പഴയൊരു ലൈംഗികാതിക്രമക്കേസില്‍ വ്യാപാരി പെട്ടിട്ടുണ്ടെന്നും സ്ത്രീയോടൊപ്പമുള്ള നഗ്‌നവീഡിയോ പരിശോധനയില്‍ കണ്ടെത്തിയെന്നും വിക്രം റാത്തോഡ് അറിയിച്ചു.

വീ​ഡി​യോ യൂ​ട്യൂ​ബി​ല്‍ അ​പ്പ്ലോ​ഡ് ചെ​യ്യു​മെ​ന്ന് ഇ​യാ​ള്‍ വ്യാ​പാ​രി​യെ ഭീ​ഷ​ണി​പ്പെ​ടു​ത്തി. പ​ല​പ്പോ​ഴാ​യി വ​ലി​യ തു​ക വാ​ങ്ങി.

ഏ​ക​ദേ​ശം എ​ട്ട് ല​ക്ഷം രൂ​പ ന​ഷ്ട​മാ​യ​പ്പോ​ഴാ​ണ് ത​ട്ടി​പ്പി​നി​ര​യാ​യെ​ന്ന ബോ​ധ്യം വ്യാ​പാ​രി​ക്കു​ണ്ടാ​യ​ത്. ഇ​തേ​ത്തു​ട​ര്‍​ന്ന് പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കു​ക​യാ​യി​രു​ന്നു.

Related posts

Leave a Comment