ആ​റ് വ​യ​സു​കാ​രി​യെ പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മം; അ​റു​പ​ത്തി​യൊ​ന്നു​കാ​ര​നാ​യ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി അ​റ​സ്റ്റി​ൽ


ക​ണ്ണൂ​ർ: ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി​യു​ടെ ആ​റ് വ​യ​സു​ള്ള മ​ക​ളെ പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ച്ച മ​ത്സ്യ​ത്തൊഴി​ലാ​ളി അ​റ​സ്റ്റി​ൽ. പൊ​ന്നാ​നി സ്വ​ദേ​ശി​യും ആ​യി​ക്ക​ര​യി​ലെ മ​ത്സ്യ​ത്തൊഴി​ലാ​ളി​യു​മാ​യ വി.​പി. ഫൈ​സ​ലി(61)​നെ​യാ​ണ് ക​ണ്ണൂ​ർ ടൗ​ൺ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

ഇ​ന്ന​ലെ രാ​വി​ലെ​യാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. ക​ണ്ണൂ​ർ ടൗ​ണി​ൽ ആ​ക്രി പെ​റു​ക്കി ജീ​വി​ക്കു​ന്ന ആ​സാം സ്വ​ദേ​ശി​യു​ടെ മ​ക​ളെ​യാ​ണ് തൊ​ട്ട​ടു​ത്ത ക്വാർട്ടേ​ഴ്സി​ൽ താ​മ​സി​ക്കു​ന്ന ഫൈ​സ​ൽ പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ച്ച​ത്.

ഇ​ന്ന​ലെ രാ​വി​ലെ കു​ട്ടി​യു​ടെ മാ​താ​പി​താ​ക്ക​ൾ വി​വി​ധ ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി ടൗ​ണി​ൽ പോ​യി​രു​ന്നു. ക്വാർട്ടേ​ഴ്സി​ൽ ര​ണ്ട് കു​ട്ടി​ക​ൾ മാ​ത്ര​മാ​ണു​ണ്ടാ​യി​രു​ന്ന​ത്.

ഈ ​സ​മ​യം തൊ​ട്ട​ടു​ത്ത ക്വാർ​ട്ടേ​ഴ്സി​ൽ താ​മ​സി​ക്കു​ക​യാ​യി​രു​ന്ന ഫൈ​സ​ൽ ആ​റു​വ​യ​സു​കാ​രി​യെ സ്വ​ന്തം ക്വാർട്ടേ​ഴ്സി​ലേ​ക്ക് വി​ളി​ക്കു​ക​യും പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ക്കു​ക​യു​മാ​യി​രു​ന്നു.

കു​ട്ടി ക​ര​ഞ്ഞ് ബ​ഹ​ളം വ​ച്ച​തോ​ടെ നാ​ട്ടു​കാ​ർ ഓ​ടി​ക്കൂടി. ഓ​ടി ര​ക്ഷ​പ്പെ​ടാ​ൻ ശ്ര​മി​ച്ച പ്ര​തി​യെ നാ​ട്ടു​കാ​ർ ത​ട​ഞ്ഞ് വച്ചു.​ തു​ട​ർ​ന്ന് ക​ണ്ണൂ​ർ ടൗ​ൺ പോ​ലീ​സ് എ​ത്തി​യാ​ണ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.

Related posts

Leave a Comment