മ​ല​ദ്വാ​ര​ത്തി​ല്‍ ഒ​ളി​പ്പി​ച്ചു കൊ​ണ്ടു​വ​ന്ന 72 ല​ക്ഷം രൂ​പ​യു​ടെ സ്വ​ര്‍​ണം നെ​ടു​മ്പാ​ശ്ശേ​രി​യി​ല്‍ പി​ടി​കൂ​ടി

നെ​ടു​മ്പാ​ശേ​രി: നെ​ടു​ന്പാ​ശേ​രി വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ വ​ന്നി​റ​ങ്ങി​യ യാ​ത്ര​ക്കാ​ര​നാ​യ വ​യ​നാ​ട് സ്വ​ദേ​ശി​യി​ല്‍​നി​ന്നും 72 ല​ക്ഷം രൂ​പ​യു​ടെ സ്വ​ര്‍​ണം പി​ടി​കൂ​ടി.

1274.46 ഗ്രാം ​സ്വ​ര്‍​ണ മി​ശ്രി​ത​വു​മാ​യി വ​യ​നാ​ട് മാ​ന​ന്ത​വാ​ടി ക​ല്ലു​മ്പു​റ​ത്ത് വീ​ട്ടി​ല്‍ മൊ​യ്തീ​ന്‍ ആ​ണ് പി​ടി​യി​ലാ​യ​ത്.

ഡി​ആ​ര്‍​ഐ ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്കു ല​ഭി​ച്ച ര​ഹ​സ്യ വി​വ​ര​ത്തെ തു​ട​ര്‍​ന്നാ​ണ് സ്വ​ര്‍​ണം പി​ടി​കൂ​ടി​യ​ത്. ഇ​ന്‍​ഡി​ഗോ വി​മാ​ന​ത്തി​ല്‍ 24നാ​ണ് ജി​ദ്ദ​യി​ല്‍ നി​ന്നും ഇ​യാ​ള്‍ മും​ബൈ​യി​ല്‍ ഇ​റ​ങ്ങി​യ​ത്.

പേ​സ്റ്റ് രൂ​പ​ത്തി​ലാ​ക്കി​യ സ്വ​ര്‍​ണം നാ​ല് ക്യാ​പ്‌​സ്യൂ​ളു​ക​ളാ​ക്കി മ​ല​ദ്വാ​ര​ത്തി​ല്‍ ഒ​ളി​പ്പി​ച്ചാ​ണ് കൊ​ണ്ടു​വ​ന്ന​ത്.

എ​ന്നാ​ല്‍ മും​ബൈ​യി​ലെ​ത്തി​യ ശേ​ഷം മ​ലാ​ശ​യ​ത്തി​ല്‍​നി​ന്ന് സ്വ​ര്‍​ണം എ​ടു​ത്ത് ബാ​ഗി​ന്റെ പോ​ക്ക​റ്റി​ല്‍ ഇ​ട്ടു. തു​ട​ര്‍​ന്ന് ആ​ഭ്യ​ന്ത​ര വി​മാ​ന​ത്തി​ല്‍ കൊ​ച്ചി​യി​ലെ​ത്തി​യ​പ്പോ​ഴാ​ണ് ഡി​ആ​ര്‍​ഐ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ പി​ടി​യി​ലാ​യ​ത്.

Related posts

Leave a Comment