ഓ​​സ്ട്രേ​​ലി​​യ​​ൻ ജോ​​ക്കോ എ​​ട്ടാം ത​​വ​​ണ

മെ​​ൽ​​ബ​​ണ്‍: എ​​ട്ടാം ത​​വ​​ണ​​യും ഓ​​സ്ട്രേ​​ലി​​യ​​ൻ ഓ​​പ്പ​​ണ്‍ കി​​രീ​​ടം ചു​​ണ്ടോ​​ട​​ടു​​പ്പി​​ച്ച് സെ​​ർ​​ബി​​യ​​ൻ താ​​രം നൊ​​വാ​​ക്ക് ജോ​​ക്കോ​​വി​​ച്ച് ടെ​​ന്നീ​​സ് ലോ​​ക​​ത്തോ​​ട് വി​​ളി​​ച്ചു പ​​റ​​ഞ്ഞു, താ​​നാ​​ണ് ഓ​​സ്ട്രേ​​ലി​​യ​​ൻ മാ​​സ്റ്റ​​ർ എ​​ന്ന്. പു​​രു​​ഷ സിം​​ഗി​​ൾ​​സ് ഫൈ​​ന​​ലി​​ൽ ഓ​​സ്ട്രി​​യ​​യു​​ടെ ഡൊ​​മി​​നി​​ക് തീ​​മി​​ന്‍റെ ശ​​ക്ത​​മാ​​യ വെ​​ല്ലു​​വി​​ളി അ​​ഞ്ച് സെ​​റ്റ് നീ​​ണ്ട പോ​​രാ​​ട്ട​​ത്തി​​ൽ മ​​റി​​ക​​ട​​ന്നാ​​യി​​രു​​ന്നു ജോ​​ക്കോ​​വി​​ച്ചി​​ന്‍റെ കി​​രീ​​ട ധാ​​ര​​ണം.

ജോ​​ക്കോ​​യു​​ടെ ക​​രി​​യ​​റി​​ലെ 17-ാം ഗ്രാ​​ൻ​​സ‌്‌ലാം കി​​രീ​​ട​​മാ​​ണി​​ത്. ഗ്രാ​​ൻ​​സ്‌​ലാം വേ​​ട്ട​​യി​​ൽ ആ​​ദ്യ ര​​ണ്ട് സ്ഥാ​​ന​​ത്തു​​ള്ള സ്വി​​റ്റ്സ​​ർ​​ല​​ൻ​​ഡി​​ന്‍റെ റോ​​ജ​​ർ ഫെ​​ഡ​​റ​​ർ (20), സ്പെ​​യി​​നി​​ന്‍റെ റാ​​ഫേ​​ൽ ന​​ദാ​​ൽ (19) എ​​ന്നി​​വ​​രു​​മാ​​യു​​ള്ള വ്യ​​ത്യാ​​സം കു​​റ​​യ്ക്കാ​​നും ജോ​​ക്കോ​​വി​​ച്ചി​​ന് ഇ​​തോ​​ടെ സാ​​ധി​​ച്ചു.

6-4, 4-6, 2-6, 6-3, 6-4 എ​​ന്ന സ്കോ​​റി​​നാ​​ണ് ജോ​​ക്കോ​​വി​​ച്ച് ജ​​യി​​ച്ചു​​ക​​യ​​റി​​യ​​ത്. ആ​​ദ്യ സെ​​റ്റ് നേ​​ടി​​യെ​​ങ്കി​​ലും ര​​ണ്ടും മൂ​​ന്നും സെ​​റ്റ് സ്വ​​ന്ത​​മാ​​ക്കി തീം ​​കി​​രീ​​ടം സ്വ​​ന്ത​​മാ​​ക്കു​​മെ​​ന്ന പ്ര​​തീ​​തി ജ​​നി​​പ്പി​​ച്ചു.

ക​​ഴി​​ഞ്ഞ വ​​ർ​​ഷം കി​​രീ​​ടം നേ​​ടി​​യ​​പ്പോ​​ൾ​​ത​​ന്നെ ഓ​​സ്ട്രേ​​ലി​​യ​​ൻ ഓ​​പ്പ​​ണ്‍ ഏ​​റ്റ​​വും അ​​ധി​​കം ത​​വ​​ണ സ്വ​​ന്ത​​മാ​​ക്കി​​യ താ​​ര​​മെ​​ന്ന റി​​ക്കാ​​ർ​​ഡ് ജോ​​ക്കോ​​വി​​ച്ച് സ്വ​​ന്ത​​മാ​​ക്കി​​യി​​രു​​ന്നു. സ്വി​​റ്റ്സ​​ർ​​ല​​ൻ​​ഡി​​ന്‍റെ റോ​​ജ​​ർ ഫെ​​ഡ​​റ​​ർ, ഓ​​സ്ട്രേ​​ലി​​യ​​യു​​ടെ റോ​​യ് എ​​മേ​​ഴ്സ​​ണ്‍ എ​​ന്നി​​വ​​രാ​​ണ് ഓ​​സ്ട്രേ​​ലി​​യ​​ൻ ഓ​​പ്പ​​ണ്‍ നേ​​ട്ട​​ത്തി​​ൽ ര​​ണ്ടാ​​മ​​ത് (ആ​​റ് വീ​​തം).

ഇ​​രു​​പ​​ത്താ​​റു​​കാ​​ര​​നാ​​യ തീ​​മി​​ന്‍റെ ആ​​ദ്യ ഓ​​സ്ട്രേ​​ലി​​യ​​ൻ ഓ​​പ്പ​​ണ്‍ ഫൈ​​ന​​ലാ​​യി​​രു​​ന്നു. എ​​ട്ടാം ത​​വ​​ണ​​യാ​​ണ് ജോ​​ക്കോ​​വി​​ച്ച് ഓ​​സ്ട്രേ​​ലി​​യ​​ൻ ഓ​​പ്പ​​ണ്‍ ഫൈ​​ന​​ൽ ക​​ളി​​ച്ച​​ത്. എ​​ട്ട് ത​​വ​​ണ ഫൈ​​ന​​ലി​​ലെ​​ത്തി​​യ​​തി​​ന്‍റെ റി​​ക്കാ​​ർ​​ഡും സെ​​ർ​​ബ് താ​​രം കു​​റി​​ച്ചി​​രു​​ന്നു.

ഹൃ​​ദ​​യ​​ത്തി​​ന്‍റെ ഭാ​​ഷ

ഓ​​സ്ട്രേ​​ലി​​യ​​ൻ ഓ​​പ്പ​​ണ്‍ കി​​രീ​​ടം സ്വീ​​ക​​രി​​ച്ച​​ശേ​​ഷം ന​​ട​​ത്തി​​യ പ്ര​​സം​​ഗ​​ത്തി​​ൽ ജോ​​ക്കോ​​വി​​ച്ച് അ​​ന്ത​​രി​​ച്ച അ​​മേ​​രി​​ക്ക​​ൻ ബാ​​സ്ക​​റ്റ്ബോ​​ൾ താ​​രം കോ​​ബി ബ്ര​​യാ​​ന്‍റി​​നെ അ​​നു​​സ്മ​​രി​​ച്ചു. ത​​ന്‍റെ ജീ​​വി​​ത​​ത്തോ​​ട് ഏ​​റ്റ​​വും അ​​ടു​​ത്തു​​ള്ള ആ​​ളാ​​യി​​രു​​ന്നു കോ​​ബി എ​​ന്ന് സെ​​ർ​​ബ് താ​​രം പ​​റ​​ഞ്ഞു. 26-ാം തീ​​യ​​തി​​യാ​​യി​​രു​​ന്നു കോ​​ബി​​യും പ​​തി​​മൂ​​ന്നു​​കാ​​രി​​യാ​​യ മ​​ക​​ളും ഉ​​ൾ​​പ്പെ​​ടെ​​യു​​ള്ള​​വ​​ർ സ​​ഞ്ച​​രി​​ച്ച ഹെ​​ലി​​കോ​​പ്റ്റ​​ർ ത​​ക​​ർ​​ന്നു വീ​​ണ് കൊല്ലപ്പെട്ട​​ത്.

അദ്ദേഹത്തിന്‍റെ സ്മരണാർഥം KB 8- 24 എ​​ന്ന് എ​​ഴു​​തി​​യ ജാ​​ക്ക​​റ്റ് ധ​​രി​​ച്ചാ​​ണ് ജോ​​ക്കോ​​വി​​ച്ച് കി​​രീ​​ടം സ്വീ​​ക​​രി​​ക്കാ​​ൻ എ​​ത്തി​​യ​​ത്. ഓസ്ട്രേലിയയിലെ കാ​​ട്ടു​​തീ​​യെ​​ത്തു​​ട​​ർ​​ന്ന് മ​​ര​​ണമ​​ട​​ഞ്ഞ​​വ​​രു​​ടെ കു​​ടും​​ബാം​​ഗ​​ങ്ങ​​ളെ​​യും ദു​​രി​​ത​​മ​​നു​​ഭ​​വി​​ക്കു​​ന്ന​​വ​​രെ​​യും അ​​നു​​സ്മ​​രി​​ക്കാ​​നും ജോ​​ക്കോ​​വി​​ച്ച് മ​​റ​​ന്നി​​ല്ല.

ഡ​​ബി​​ൾ​​സി​​ൽ രാ​​ജീ​​വ് – ജോ

​​അ​​മേ​​രി​​ക്ക​​യു​​ടെ ജോ ​​സാ​​ലി​​സ്ബ​​റി – ഇ​​ന്ത്യ​​ൻ വം​​ശ​​ജ​​നാ​​യ രാ​​ജീ​​വ് റാം ​​സ​​ഖ്യ​​ത്തി​​ന് ഓ​​സ്ട്രേ​​ലി​​യ​​ൻ ഓ​​പ്പ​​ണ്‍ പു​​രു​​ഷ ഡ​​ബി​​ൾ​​സ് കി​​രീ​​ടം. ഫൈ​​ന​​ലി​​ൽ ഓ​​സ്ട്രേ​​ലി​​യ​​യു​​ടെ ലൂ​​ക്ക് സാ​​വി​​ല്ലെ – മാ​​ക്സ് പ​​ഴ്സെ​​ൽ കൂ​​ട്ടു​​കെ​​ട്ടി​​നെ​​യാ​​ണ് രാ​​ജീ​​വ് – ജോ ​​കൂ​​ട്ടു​​കെ​​ട്ട് കീ​​ഴ​​ട​​ക്കി​​യ​​ത്. സ്കോർ: 6-4, 6-2.

Related posts

Leave a Comment