ഉത്തരേന്ത്യയിലെ വെള്ളപ്പൊക്കം! മരിച്ചവരുടെ എണ്ണം 156 ആയി; മലയാളികളെല്ലാം സുരക്ഷിതർ; മഴ തുടരുമെന്ന് പ്രവചനം; രക്ഷാപ്രവർത്തനം തുടരുന്നു

പ​ട്ന: ഉ​ത്ത​രേ​ന്ത്യ​യി​ൽ ക​ന​ത്ത മ​ഴ​യെ തു​ട​ർ​ന്നു​ണ്ടാ​യ പ്ര​ള​യ​ത്തി​ൽ മ​ര​ണ​പ്പെ​ട്ട​വ​രു​ടെ എ​ണ്ണം 156 ആ​യി. 46 പേ​രാ​ണ് ബി​ഹാ​റി​ൽ മാ​ത്രം പ്ര​ള​യ​ക്കെ​ടു​തി​യി​ൽ മ​ര​ണ​പ്പെ​ട്ട​ത്. ബി​ഹാ​റി​ലാ​ണ് ഏ​റ്റ​വും കൂ​ടു​ത​ൽ നാ​ശ​ന​ഷ്ട​ങ്ങ​ൾ രേ​ഖ​പ്പെ​ടു​ത്തി​യ​ത്.

ക​ന​ത്ത മ​ഴ​യി​ൽ ബി​ഹാ​റി​ലെ പ​ട്ന ന​ഗ​ര​ത്തി​ന്‍റെ പ​ല ഭാ​ഗ​ങ്ങ​ളും വെ​ള്ള​ത്തി​ന​ടി​യി​ലാ​യി. റോ​ഡ്, റെ​യി​ൽ ഗ​താ​ഗ​ത​ങ്ങ​ൾ ത​ടസപ്പെ​ട്ടു. 13 ഓ​ളം ട്രെ​യി​നു​ക​ളാ​ണ് റ​ദ്ദാ​ക്കി​യ​ത്. രാ​ജേ​ന്ദ്ര​ന​ഗ​ർ, എ​സ്കെ പു​രി എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് മ​ഴ ഏ​റ്റ​വും കൂ​ടു​ത​ൽ ദു​രി​തം വി​ത​ച്ച​ത്. ദു​ര​ന്ത നി​വാ​ര​ണ സേ​ന​യു​ടെ​യും വ്യോ​മ​സേ​ന​യു​ടെ​യും നേ​തൃ​ത്വ​ത്തി​ൽ പട്ന​യി​ൽ ര​ക്ഷാ പ്ര​വ​ർ​ത്ത​നം പു​രോ​ഗ​മി​ക്കു​ക​യാ​ണ്.

ഉ​ത്ത​ർ​പ്ര​ദേ​ശി​ലും ക​ന​ത്ത മ​ഴ തു​ട​രു​ക​യാ​ണ്. വ​രും ദി​വ​സ​ങ്ങ​ളി​ലും മ​ഴ തു​ട​രു​മെ​ന്നാ​ണ് കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ കേ​ന്ദ്ര​ത്തി​ന്‍റെ മു​ന്ന​റി​യി​പ്പ്. ദു​രി​ത ബാ​ധി​ത​ർ​ക്ക് അ​ടി​യ​ന്ത​ര സ​ഹാ​യം ന​ൽ​കാ​ൻ യു​പി മു​ഖ്യ​മ​ന്ത്രി യോ​ഗി ആ​ദി​ത്യ​നാ​ഥ് ഡി​വി​ഷ​ണ​ൽ ക​മ്മീ​ഷ​ണ​ർ​മാ​ർ​ക്കും ജി​ല്ലാ മ​ജി​സ്ട്രേ​റ്റു​മാ​ർ​ക്കും നി​ർ​ദേശം ന​ൽ​കി​യി​രു​ന്നു. മ​രി​ച്ച​വ​രു​ടെ ആ​ശ്രി​ത​ർ​ക്ക് നാലു ല​ക്ഷം രൂ​പ വീ​തം ന​ൽ​കാ​നും മു​ഖ്യ​മ​ന്ത്രി ഉ​ത്ത​ര​വി​ട്ടി​രു​ന്നു.

ക​ന​ത്ത മ​ഴ​യെ തു​ട​ർ​ന്നു​ണ്ടാ​യ വെ​ള്ള​പ്പ​ക്ക​ത്തി​ൽ താമസസ്ഥലത്ത് കു​ടു​ങ്ങി​യ മ​ല​യാ​ളി​ക​ളെ കഴിഞ്ഞ ദിവസം ര​ക്ഷ​പ്പെ​ടു​ത്തി. പ​ട്ന​യ്ക്ക​ടു​ത്ത് രാ​ജേ​ന്ദ്ര ന​ഗ​റി​ലാ​ണ് മ​ല​യാ​ളി​ക​ൾ കു​ടു​ങ്ങി കി​ട​ന്ന​ത്. എ​ട്ട് മ​ല​യാ​ളി​ക​ളെ ഇ​ന്ന​ലെ ര​ക്ഷ​പ്പെ​ടു​ത്തി​. ഇ​രു​പ​ത് മ​ല​യാ​ളി​ക​ളെ ക​ഴി​ഞ്ഞ ദി​വ​സം ര​ക്ഷ​പ്പെ​ടു​ത്തി​യി​രു​ന്നു.

ആദ്യം ര​ക്ഷ​പ്പെ​ട്ട​വ​ർ ന​ൽ​കി​യ വി​വ​ര​മ​നു​സ​രി​ച്ചാ​ണ് എ​ട്ടു പേ​ർ കൂ​ടി ന​ഗ​ര​ത്തി​ലെ ഫ്ളാ​റ്റു​ക​ളി​ൽ കു​ടു​ങ്ങി കി​ട​ക്കു​ന്നു​ണ്ടെ​ന്ന വി​വ​രം ല​ഭി​ച്ച​ത്. വി​വ​രം ല​ഭി​ച്ച ഉ​ട​ൻ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ര​ക്ഷാ​പ്ര​വ​ർ​ത്ത​ക​രു​മാ​യി ബ​ന്ധ​പ്പെ​ടു​ക​യാ​യി​രു​ന്നു.

ഫ്ളാറ്റിലെ ആ​ദ്യ​ത്തെ നി​ല​യി​ൽ വെ​ള്ളം ക​യ​റി​യ​തി​നാ​ൽ മു​ക​ൾ നി​ല​യി​ലു​ള്ള​വ​ർ പു​റ​ത്തി​റ​ങ്ങാ​നാ​വാ​തെ കു​ടു​ങ്ങു​ക​യാ​യി​രു​ന്നു. ബി​ഹാ​റി​ൽ മ​ല​യാ​ളി​ക​ളെ​ല്ലാം സു​ര​ക്ഷി​ത​രാ​ണെ​ന്നാ​ണ് നി​ല​വി​ലെ റി​പ്പോ​ർ​ട്ട്. ര​ക്ഷ​പ്പെ​ട്ട് സു​ര​ക്ഷി​ത സ്ഥ​ല​ത്തേ​ക്ക് എ​ത്തി​യ മ​ല​യാ​ളി​ക​ൾ​ക്ക് ഭ​ക്ഷ​ണം ല​ഭി​ക്കു​ന്നി​ല്ലെ​ന്ന പ​രാ​തിക്ക് പരിഹാരമായതാ യാണ് വിവരം. മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ വി​ഷ​യ​ത്തി​ൽ ഇ​ട​പെ​ട്ടി​രുന്നു.

ക​ഴി​ഞ്ഞ അ​ഞ്ചു ദി​വ​സ​മാ​യി നി​ർ​ത്താ​തെ പെ​യ്യു​ന്ന ക​ന​ത്ത മ​ഴ​യെ തു​ട​ർ​ന്ന് ബിഹാ​റി​ലെ പ​ല​യി​ട​ങ്ങ​ളും വെ​ള്ള​ത്തി​ന​ടി​യി​ലാ​ണ്. ഗം​ഗ, കോ​സി,ഗ​ന്ദാ​ക്, ബാ​ഗ്‌‌മതി, മ​ഹാ​ന​ന്ദ എ​ന്നീ ന​ദി​ക​ളി​ൽ ജ​ല​നി​ര​പ്പ് ഉ​യ​ർ​ന്നി​രു​ന്നു. ന​ദി​ക​ളി​ലെ ജ​ലം ക​ര​ക​വി​ഞ്ഞ​താണ് വെ​ള്ള​പ്പൊ​ക്ക​ത്തി​ന് കാ​ര​ണ​ം. പ​ല​യി​ട​ത്തും വൈ​ദ്യു​തി​ ബന്ധം താറുമാറായി. ഭ​ക്ഷ​ണ​വും, വെ​ള്ള​വും ല​ഭി​ക്കാ​തെ ജ​ന​ങ്ങ​ൾ ബു ദ്ധിമുട്ടുന്നുണ്ട്.

Related posts