ആളുകളെ തമ്മിലടിപ്പിക്കുന്ന വെറുപ്പിന്റെ രാഷ്ട്രീയം ബംഗാളില്‍ വിലപ്പോവില്ല! ! പൗരത്വ പട്ടികയെക്കുറിച്ചുള്ള വിവാദ പ്രസ്താവന; അമിത് ഷായ്ക്ക് ചുട്ടമറുപടി നല്‍കി മമത ബാനര്‍ജി

കൊ​ൽ​ക്ക​ത്ത: പൗ​ര​ത്വ പട്ടിക സം​ബ​ന്ധി​ച്ച് പ​ശ്ചി​മ​ബം​ഗാ​ളി​ൽ വി​വാ​ദ​പ്ര​സ്താ​വ​ന ന​ട​ത്തി​യ ബി.​ജെ.​പി അ​ധ്യ​ക്ഷ​നും കേ​ന്ദ്ര ആ​ഭ്യ​ന്ത​ര​മ​ന്ത്രി​യു​മാ​യ അ​മി​ത്ഷാ​യ്ക്ക് മ​റു​പ​ടി​യു​മാ​യി മു​ഖ്യ​മ​ന്ത്രി മ​മ​ത ബാ​ന​ർ​ജി. ആ​ളു​ക​ളെ ത​മ്മി​ല​ടി​പ്പി​ക്കു​ന്ന വെ​റു​പ്പി​ന്‍റെ രാഷ്‌‌ട്രീയം ബം​ഗാ​ളി​ൽ വി​ല​പ്പോ​വി​ല്ലെ​ന്നും ബം​ഗാ​ൾ വ്യ​ത്യ​സ്ത മ​ത വി​ശ്വാ​സി​ക​ൾ ഒ​രുപോ​ലെ ക​ഴി​യു​ന്ന സ്ഥ​ല​മാ​ണെ​ന്നും മ​മ​ത വ്യ​ക്ത​മാ​ക്കി.

‘ബം​ഗാ​ളി​ലേ​ക്ക് വ​രു​ന്ന എ​ല്ലാ​വ​ർ​ക്കും സ്വാ​ഗ​തം. പ​ക്ഷേ ആ​ളു​ക​ളെ ത​മ്മി​ല​ടി​പ്പി​ക്കു​ന്ന രാഷ്‌‌ട്രീയം കാ​ണി​ക്കാ​തി​രി​ക്കു​ക. അ​ത് ബം​ഗാ​ളി​ൽ വി​ല​പ്പോ​വി​ല്ല. ദ​യ​വാ​യി മ​ത​വി​ദ്വേ​ഷം പ​ര​ത്താ​തി​രി​ക്കു​ക. ജ​ന​ങ്ങ​ൾ​ക്കി​ട​യി​ൽ പി​ള​ർ​പ്പ് ഉ​ണ്ടാ​ക്കാ​തി​രി​ക്കു​ക.

എ​ല്ലാ വി​ശ്വാ​സ​ങ്ങ​ളെ​യും ബ​ഹു​മാ​നി​ക്കു​ന്ന​തി​ൽ പേ​രു​കേ​ട്ട​താ​ണ് ബം​ഗാ​ൾ. ഇ​തൊ​രി​ക്ക​ലും ന​ശി​പ്പി​ക്കാ​നാ​വി​ല്ല’-മ​മ​ത പ​റ​ഞ്ഞു. വ്യ​ത്യ​സ്ത മ​ത​വി​ഭാ​ഗ​ങ്ങ​ളി​ൽ വി​ശ്വ​സി​ക്കു​ന്ന​വ​ർ സം​സ്ഥാ​ന​ത്തി​ലെ വ​ലി​യ ആ​ഘോ​ഷ​മാ​യ ദു​ർ​ഗാ​പൂ​ജ​യി​ൽ ഒ​ത്തു ചേ​രു​ന്നു​ണ്ടെ​ന്നും മ​മ​ത ഓ​ർ​മിപ്പി​ച്ചു. തെ​ക്ക​ൻ കൊ​ൽ​ക്ക​ത്ത​യി​ലെ ഒ​രു ക്ഷേ​ത്ര പ​രി​പാ​ടി​യി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു മ​മ​ത.

ഇ​ന്ത്യ​യി​ൽ അ​തി​ഥി​ക​ളാ​യെ​ത്തി​യ മു​സ്‌‌ലിം ഇ​ത​ര വി​ഭാ​ഗ​ങ്ങ​ൾ​ക്കാ​യു​ള്ള പൗ​ര​ത്വ നി​യ​മ​ഭേ​ദ​ഗ​തി ഉ​ട​ൻ കൊ​ണ്ടു​വ​രു​മെ​ന്നും ഹി​ന്ദു​വാ​യ ഒ​രു അ​ഭ​യാ​ർ​ഥി​യും പു​റ​ത്തു​പോ​കേ​ണ്ടി​വ​രി​ല്ലെ​ന്നും നു​ഴ​ഞ്ഞു​ക​യ​റ്റ​ക്കാ​രായ ഒ​രാ​ൾ​ക്കു പോ​ലും ഇ​വി​ടെ തു​ട​രാ​നാ​കി​ല്ലെ​ന്നു​മാ​യി​രു​ന്നു അ​മി​ത് ഷാ​യു​ടെ പ്ര​സ്താ​വ​ന. നേ​താ​ജി ഇ​ൻ​ഡോ​ർ സ്റ്റേ​ഡി​യ​ത്തി​ൽ ബി​ജെ​പി പ്ര​വ​ർ​ത്ത​ക​രെ അ​ഭി​സം​ബോ​ധ​ന ചെ​യ്ത് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

‘കിം​വ​ദ​ന്തി​ക​ളാ​ണ് മ​മ​ത ബാ​ന​ർ​ജി പ​റ​യു​ന്ന​ത്. പൗ​ര​ത്വ പ​ട്ടി​ക​യി​ലൂ​ടെ ഹി​ന്ദു അ​ഭ​യാ​ർ​ഥി​ക​ളെ പ​ശ്ചി​മ ബം​ഗാ​ളി​ൽ നി​ന്ന് പു​റ​ത്താ​ക്കു​മെ​ന്ന് പ​റ​ഞ്ഞ് മ​മ​ത ജ​ന​ങ്ങ​ളെ ഭ​യ​പ്പെ​ടു​ത്തു​ക​യാ​ണ്. എ​ന്നാ​ൽ, അ​ഭ​യാ​ർ​ഥി​ക​ളാ​യ ഹി​ന്ദു സ​ഹോ​ദ​ര​ങ്ങ​ൾ​ക്ക് രാ​ജ്യ​ത്തു​നി​ന്ന് പു​റ​ത്തു​പോ​കേ​ണ്ടി വ​രി​ല്ല.

കേ​ന്ദ്ര സ​ർ​ക്കാ​ർ അ​വ​രെ​യൊ​ന്നും രാ​ജ്യ​ത്തു​നി​ന്ന് പു​റ​ത്താ​ക്കാ​ൻ ന​ട​പ​ടി സ്വീ​ക​രി​ക്കി​ല്ല. പ്ര​തി​പ​ക്ഷ​ത്താ​യി​രു​ന്ന​പ്പോ​ൾ നു​ഴ​ഞ്ഞു​ക​യ​റ്റ​ക്കാ​രെ​യെ​ല്ലാം രാ​ജ്യ​ത്തു​നി​ന്ന് പു​റ​ത്താ​ക്ക​ണ​മെ​ന്ന നി​ല​പാ​ടാ​യി​രു​ന്നു മ​മ​ത​യ്ക്ക്. ഇ​പ്പോ​ൾ ആ ​നു​ഴ​ഞ്ഞു​ക​യ​റ്റ​ക്കാ​രെ​ല്ലാം മ​മ​ത​യ്ക്ക് വോ​ട്ട് ബാ​ങ്കാ​യി. ദേ​ശീ​യ താ​ൽ​പ​ര്യ​ങ്ങ​ൾ​ക്കു മു​ക​ളി​ൽ നി​ൽ​ക്കു​ന്ന​താ​ക​രു​ത് രാഷ്‌‌ട്രീയ താ​ൽ​പ​ര്യ​ങ്ങ​ൾ’- അ​മി​ത് ഷാ ​പ​റ​ഞ്ഞു.

Related posts