വലിയ തകർച്ചയിലേക്കു തള്ളിവിട്ട വാരം

ഓഹരി അവലോകനം / സോണിയ ഭാനു

ഓ​​ഹ​​രി​സൂ​​ചി​​ക​​യി​​ലെ ര​​ക്ത​​ച്ചൊരി​​ച്ചി​​ൽ നി​​ക്ഷേ​​പ​​ക​​രു​​ടെ അ​​ടി​​ത്ത​​റ ഇ​​ള​​ക്കു​​ന്നു. വി​​ദേ​​ശ​ഫ​​ണ്ടു​​ക​​ൾ തു​​ട​​ർ​​ച്ച​​യാ​​യ അ​​ഞ്ചാം​ വാ​​ര​​വും ബ്ലൂ​​ചി​​പ്പ് ഓ​​ഹ​​രി​​ക​​ളി​​ൽ സൃ​ഷ്‌​ടി​​ച്ച വി​​ല്പ​​ന​ത​​രം​​ഗ​​ത്തി​​നുമു​​ന്നി​​ൽ പി​​ടി​​ച്ചു​നി​​ൽ​​ക്കാ​​ൻ ഇ​​ന്ത്യ​​ൻ​മാ​​ർ​​ക്ക​​റ്റി​​നാ​​യി​​ല്ല. ത​​ക​​ർ​​ച്ച ത​​ട​​യാ​​ൻ ആ​​ഭ്യ​​ന്ത​​ര മ്യൂ​​ച്വ​​ൽ ഫ​​ണ്ടു​​ക​​ൾ കോ​​ടി​​ക​​ൾ വാ​​രി​​യെ​​റി​​ഞ്ഞി​​ട്ടും പ്ര​​മു​​ഖ ഓ​​ഹ​​രി​സൂ​​ചി​​ക​​ക​​ൾ ര​​ണ്ട് വ​​ർ​​ഷ​​ത്തി​​നി​​ട​​യി​​ലെ ഏ​​റ്റ​​വും ക​​ന​​ത്ത ത​​ക​​ർ​​ച്ച​​യി​​ൽ അ​​ക​​പ്പെ​​ട്ടു.

ബോം​​ബെ സെ​​ൻ​​സെ​​ക്സ് നാ​​ല് പ്ര​​വ​​ർ​​ത്തിദി​​ന​​ങ്ങ​​ൾ​​ക്കി​​ട​​യി​​ൽ 1850 പോ​​യി​​ന്‍റും നി​​ഫ്റ്റി 614 പോ​​യി​​ന്‍റും ഇ​​ടി​​ഞ്ഞ​​ത് നി​​ക്ഷേ​​പ​​ക​​രെ മാ​​ന​​സി​​ക​സം​​ഘ​​ർ​​ഷ​​ത്തി​​ലാ​​ക്കി. ബോം​​ബെ സൂ​​ചി​​ക 25 പ്ര​​വ​​ർ​​ത്തി​ദി​​ന​​ങ്ങ​​ൾ​​ക്കി​​ട​​യി​​ൽ 4600 പോ​​യി​​ന്‍റ് ഇ​​ടി​​ഞ്ഞു. അ​​ഞ്ചാ​​ഴ്ച​ക​​ളി​​ൽ നി​​ഫ്റ്റി 1368 പോ​​യി​​ന്‍റ് കു​​റ​​ഞ്ഞു. ത​​ക​​ർ​​ച്ച​​യു​​ടെ ആ​​ഘാ​​തം താ​​ങ്ങാ​​നാ​​വാ​​തെ ചെ​​റു​​കി​​ട​ ഇ​​ട​​പാ​​ടു​​കാ​​ർ രം​​ഗ​​ത്തു​നി​​ന്ന് അ​​ല്പം പി​​ൻ​​വ​​ലി​​ഞ്ഞു.

ക്രൂ​​ഡ് ഓ​​യി​​ൽ വി​​ല ക​​ത്തി​​ക്കയ​​റി​​യ​​തും ഫോ​​റെ​​ക്സ് മാ​​ർ​​ക്ക​​റ്റി​​ൽ ഡോ​​ള​​റി​​നു മു​​ന്നി​​ൽ ഇ​​ന്ത്യ​​ൻ​നാ​​ണ​​യം പി​​ടി​​ച്ചു​നി​​ൽ​​ക്കാ​​നാ​​വാ​​തെ ച​​ക്ര​​ശ്വാ​​സം വ​​ലി​​ച്ച​​തും ഓ​​ഹ​​രി വി​​പ​​ണി​​യു​​ടെ അ​​ടി​​ത്ത​​റ​​യി​​ൽ വി​​ള്ള​​ലു​​ള​വാ​​ക്കി.

വി​​ദേ​​ശ ഫ​​ണ്ടു​​ക​​ൾ 9522.44 കോ​​ടി രൂ​​പ​​യു​​ടെ ഓ​​ഹ​​രി​​ക​​ൾ വി​​റ്റു. ത​​ക​​ർ​​ച്ച​​യെ ത​​ട​​യാ​​ൻ ആ​​ഭ്യ​​ന്ത​​ര മ്യൂ​​ച്വ​​ൽ ഫ​​ണ്ടു​​ക​​ൾ നി​​ക്ഷേ​​പ​​ക​​രാ​​യെ​​ങ്കി​​ലും അ​​വ​​ർ​​ക്കു ര​​ക്ഷ​​ക​​രാ​​വാ​​നാ​​യി​​ല്ല. മ്യൂ​​ച്വ​​ൽ ഫ​​ണ്ടു​​ക​​ൾ 6933.07 കോ​​ടി രൂ​​പ​​യു​​ടെ ഓ​​ഹ​​രി വാ​​ങ്ങി. വി​​പ​​ണി​​യെ മ​​റു​​വ​​ശ​​ത്തു​നി​​ന്ന് വീ​​ക്ഷി​​ച്ചാ​​ൽ ബോ​​ട്ടം ഫി​​ഷി​​ങി​​നു​​ള്ള അ​​വ​​സ​​രം ഇ​​ന്ത്യ​​ൻ ഫ​​ണ്ടു​​ക​​ൾ പ്ര​​യോ​​ജ​​ന​​പ്പെ​​ടു​​ത്തി​​യെ​​ന്ന് ആ​​ശ്വാ​​സി​​ക്കാം.

സൂചികയെ കൂ​​ടു​​ത​​ൽ സ​​മ്മ​​ർ​​ദത്തി​​ലാ​​ഴ്ത്തി​​യ​​ത് രൂ​​പ​​യാ​​ണ്. 72.55 ൽനി​​ന്ന് രൂ​​പ​​യു​​ടെ വി​​നി​​മ​​യനിരക്ക് റിക്കാർ​​ഡു​​ക​​ൾ ത​​ക​​ർ​​ത്ത് 74.21 വ​​രെ ഇ​​ടി​​ഞ്ഞു. വാ​​രാ​​ന്ത്യം 74.12 ലാ​​ണ്. ആ​​ർ​ബി​ഐ വാ​​യ്പാ അ​​വ​​ലോ​​ക​​ന​​ത്തി​​ൽ പ​​ലി​​ശ​​യി​​ൽ മാ​​റ്റം വ​​രു​​ത്തി സാ​​ന്പ​​ത്തി​​ക മേ​​ഖ​​ല​​യു​​ടെ വ​​ള​​ർ​​ച്ച​​യ്ക്ക് ഉൗ​​ർ​​ജം പ​​ക​​ര​​ുമെ​​ന്ന ക​​ണ​​ക്കുകൂ​​ട്ട​​ലു​​ക​​ൾ തെ​​റ്റി​​യ​​ത് ത​​ക​​ർ​​ച്ച രൂക്ഷ​​മാ​​ക്കി. രൂ​​പ​​യു​​ടെ മൂ​​ല്യം ജ​​നു​​വ​​രി​​ക്ക് ശേ​​ഷം 17 ശ​​ത​​മാ​​നം ഇ​​ടി​​ഞ്ഞു.

ഏ​​പ്രി​​ലി​​ൽ 424.028 ബി​​ല്യ​​ൻ ഡോ​​ള​​റി​​ൽ നി​​ല​​കൊ​​ണ്ട വി​​ദേ​​ശ​നാ​​ണ​​യ ക​​രു​​ത​​ൽ​ശേ​​ഖ​​ര​​മി​​പ്പോ​​ൾ 400 ലേ​​യ്ക്കു​പ​​തി​​ച്ചു. 375 ബി​​ല്യ​​ൻ ഡോ​​ള​​റി​​ലേ​​യ്ക്ക് ക​​രു​​ത​​ൽശേ​​ഖ​​രം നീ​​ങ്ങാ​​ൻ ഇ​​ട​​യു​​ണ്ട്.ക്രൂ​​ഡ് ഇ​​റ​​ക്കു​​മ​​തിച്ചെല​​വുത​​ന്നെ​​യാ​​ണ് തി​​രി​​ച്ച​​ടി​​യാ​​വു​​ന്ന​​ത്.

എ​​ണ്ണ ക​​ന്പ​​നി​​ക​​ൾ ക​​യ​​റ്റു​​മ​​തി​​യി​​ൽ​നി​​ന്ന് പി​​ൻ​​മാ​​റി​​യാ​​ൽ​ത​​ന്നെ ഡോ​​ള​​റി​​നു​​ള്ള ഡി​​മാ​​ൻ​ഡ് കു​​റ​​യും. ക്രൂ​​ഡ് ഓ​​യി​​ൽ മൂ​​ല്യ വ​​ർ​​ധി​​ത​​മാ​​ക്കി ക​​യ​​റ്റു​​മ​​തി ന​​ട​​ത്തു​​ന്നു​​ണ്ട്. ഇ​​ത് ഒ​​ഴി​​വാ​​ക്കി​​യാ​​ൽ വ​​ൻ​​തോ​​തി​​ൽ ഡോ​​ള​​ർ ശേ​​ഖ​​രി​​ക്കു​​ന്ന​​തു ഒ​​രു പ​​രി​​ധി​വ​​രെ പി​​ടി​​ച്ചു​നി​​ർ​​ത്താം. രാ​​ജ്യാ​​ന്ത​​ര​വി​​പ​​ണി​​യി​​ലെ മ​​ത്സ​​രം ക​​ണ​​ക്കി​​ലെ​​ടു​​ത്താ​​ൽ ഇ​​ന്ത്യ​​ക്ക് ഇ​​ത് ന​​ഷ്ട ക​​ച്ച​​വ​​ട​​മാ​​ണ്.

ഓ​​ഗ​​സ്റ്റി​​ലെ ഉ​​യ​​ർ​​ന്ന റേ​​ഞ്ചി​​ൽ​നി​​ന്ന് ബി​എ​​സ്ഇ​യും എ​​ൻ​എ​​സ്ഇ​യും 12 ശ​​ത​​മാ​​നം ഇ​​ടി​​ഞ്ഞു. സെ​​ൻ​​സെ​​ക്സ് റി​ക്കാ​​ർ​​ഡാ​​യ 38,989.65ൽ​നി​​ന്നും നി​​ഫ്റ്റി 11,760.20ൽ​നി​​ന്നു​​മാ​​ണ് ത​​ക​​ർ​​ന്ന​​ത്. പി​​ന്നി​​ട്ട​​വാ​​രം 36,550ൽ​നി​​ന്നു ത​​ള​​ർ​​ന്ന സെ​​ൻ​​സെ​​ക്സ് ഒ​​രു വേ​​ള 34,202വ​​രെ ഇ​​ടി​​ഞ്ഞു. വെ​​ള്ളി​​യാ​​ഴ്ച സൂ​​ചി​​ക 34,377 പോ​​യി​​ന്‍റി​ലാ​​ണ്. ഈ​​വാ​​രം സെ​​ൻ​​സെ​​ക്സി​​ന് 33,536 ൽ ​​ആ​​ദ്യ താ​​ങ്ങു​​ണ്ട്. ഇ​​ത് ന​​ഷ്ട​​പ്പെ​​ട്ടാ​​ൽ 32,695 വ​​രെ സാ​​ങ്കേ​​തി​​ക പ​​രീ​​ക്ഷ​​ണ​​ങ്ങ​​ൾ തു​​ട​​രാം. അ​​തേ​സ​​മ​​യം, തി​​രി​​ച്ചു​വ​​ര​​വി​​ന് ശ്ര​​മി​​ച്ചാ​​ൽ 35,884 ലും 37,399 ​​ലും പ്ര​​തി​​രോ​​ധ​​മു​​ണ്ട്.

വി​​പ​​ണി​​യു​​ടെ മ​​റ്റ് സാ​​ങ്കേ​​തി​​ക വ​​ശ​​ങ്ങ​​ളി​​ലേ​​യ്ക്ക് തി​​രി​​ഞ്ഞാ​​ൽ ഡെ​​യ്‌​ലി ചാ​​ർ​​ട്ടി​​ൽ സെ​​ൻ​​സെ​​ക്സ് ഓ​​വ​​ർ സോ​​ൾ​​ഡാ​​ണ്. ഫാ​​സ്റ്റ് സ്റ്റോ​​ക്കാ​​സ്റ്റി​​ക്, സ്ലോ ​​സ്റ്റോ​​ക്കാ​​സ്റ്റി​​ക്, ഫു​​ൾ സ്റ്റോ​​ക്കാ​​സ്റ്റി​​ക്, സ്റ്റോ​​ക്കാ​​സ്റ്റി​​ക് ആ​​ർ​എ​​സ്ഐ ​എ​​ന്നി​​വ ഓ​​വ​​ർ സോ​​ൾ​​ഡ് മേ​​ഖ​​ല​​യി​​ലാ​​ണ്. സൂ​​പ്പ​​ർ ട്രെ​​ൻ​​ഡ്, പ​​രാ​​ബോ​​ളി​​ക് എ​​സ്എ​ആ​​ർ, എം​എ​സി​​ഡി തു​​ട​​ങ്ങി​​യ​​വ സെ​​ല്ലിം​ഗ് മൂ​​ഡി​​ലും.

നി​​ഫ്റ്റി 11,014 പോ​​യി​​ന്‍റി​ൽ​നി​​ന്ന് 10,261 ലേ​​യ്ക്കു ത​​ക​​ർ​​ന്ന​ശേ​​ഷം വാ​​രാ​​ന്ത്യം 10,316 പോ​​യി​​ന്‍റി​ലാ​​ണ്. നി​​ഫ്റ്റി​​ക്ക് ഈ ​​വാ​​രം 10,046 പോ​​യി​​ന്‍റ് നി​​ർ​​ണാ​​യ​​ക​​മാ​​ണ്. ഈ ​​സ​​പ്പോ​​ർ​​ട്ട് ന​​ഷ്ട​​പ്പെ​​ട്ടാ​​ൽ 9779 ലേ​​യ്ക്കു ത​​ള​​രാം. മി​​ക​​വി​​ന് ശ്ര​​മി​​ച്ചാ​​ൽ 10,799-11,283 ലേ​​യ്ക്കു സൂ​​ചി​​ക ചു​​വ​​ടു​വ​യ്​​ക്കാം.

Related posts