ഹീമോ ഡയാലിസിസും സിഎപിഡിയും തമ്മിൽ…
1. ഡയാലിസിസിന് ആഴ്ചയില്‍ രണ്ടും മൂന്നും തവണ ആശുപത്രിയില്‍ പോയി ഓരോ പ്രാവശ്യവും നാലു മണിക്കൂര്‍ ചെലവഴിക്കേണ്ടി വരുന്നത് ഒരു രോഗിക്ക് മാനസികമായും ശാരീരികമായും സാമൂഹികമായും സാമ്പത്തികമായും വളരെയധികം ബുദ്ധിമുട്ടുകള്‍ സൃഷ്ടിക്കുന്ന സാഹചര്യമാണ്. ജോലിയുള്ളവരാണെങ്കില്‍ രോഗിയും പരിചരിക്കുന്ന ആളും ആ ദിവസങ്ങളില്‍ മിക്കവാറും അവധിയെടുക്കേണ്ടി വരും. ആശുപത്രിയിലേക്കുള്ള യാത്രാചെലവ് വേറെ. സര്‍വോപരി സ്ഥിരമായി ആശുപത്രി കയറിയിറങ്ങുന്നത് ഏതൊരു വ്യക്തിയെയും വിഷാദരോഗത്തിലേക്ക് നയിക്കാവുന്ന സാഹചര്യം സൃഷ്ടിച്ചേക്കാം. 2. കൈകളിലെ...