പൂനെ ഫിലിം ഇന്‍സ്റ്റിറ്റിയൂട്ടില്‍ സംവിധായകന് രാജീവ് രവിയുടെ ജൂനിയറായി പഠിച്ച ബോളിവുഡ് താരം രസിക ദുഗല്‍ മലയാളത്തിലേക്ക്. രാജീവ് രവിയുടെ കമ്മട്ടിപാടം എന്ന ചിത്രത്തിലൂടെയാണ് രസിക മലയാളത്തിലേക്ക് അരങ്ങേറുന്നത്. ചിത്രത്തിന്റെ ഷൂട്ടിംഗ് കഴിഞ്ഞതോടെ താന്‍ ചിത്രത്തിലെ നായകന് ദുല്‍ഖറിന്റെ അടുത്ത സുഹൃത്തായി മാറിയെന്നാണ് രസിക പറയുന്നത്.
ദുല്‍ഖറിനെപ്പറ്റി നേരത്തെ കേട്ടിട്ടുണ്ടെങ്കിലും അഭിനയത്തോടുള്ള അദ്ദേഹത്തിന്റെ ആത്മാര്‍ഥത നേരിട്ടുകണ്ടപ്പോള്‍ അത്ഭുതമായെന്ന് രസിക പറയുന്നു. ചിത്രീകരണം കഴിഞ്ഞപ്പോഴേക്കും ഇരുവരും അടുത്ത സുഹൃത്തുക്കളായി മാറിക്കഴിഞ്ഞു,
എണ്‍പതുകളിലെ കഥയാണ് കമ്മട്ടിപാടം പറയുന്നത്. ഷോണ്‍ റോമിയും അമല്‍ഡ ലിസുമാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍. അന്‍വര്‍ എന്ന ബോളിവുഡ് ചിത്രത്തിലൂടെയാണ് രസികയുടെ അരങ്ങേറ്റം. നോ സ്മോക്കിംഗ്, കിസ എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധ പിടിച്ചുപറ്റി.