ഫ്രഞ്ചുകാരനായ ജൂലിയന്‍ ഗ്രോന്ഡിന് ലോകം മുഴുവന്‍ സഞ്ചരിച്ചു മനോഹരമായ പ്രകൃതിദൃശ്യങ്ങള്‍ ക്യാമറയില്‍ പകര്‍ത്തുന്നതു ആസ്വദിക്കുന്ന വ്യക്തിയാണ്. പക്ഷേ, അദ്ദേഹത്തിന്റെ എല്ലാ ചിത്രങ്ങളിലും പൊതുവായി കാണപ്പെടുന്ന ഒരു പ്രത്യേകതയുണ്ട്. സൂര്യന് ഉദിക്കുമ്പോഴും അസ്തമിക്കുമ്പോഴും മാത്രമാണു അദ്ദേഹം ഫോട്ടോകള്‍ ക്ലിക്ക് ചെയ്യുന്നത്.
സൂര്യപ്രകാശം നേരിട്ടു ക്യാമറയില്‍ പതിച്ചാല്‍ മാത്രമേ ചിത്രങ്ങള്‍ക്കു താന്‍ ഉദ്ദേശിക്കുന്ന ഭംഗി ലഭിക്കൂവെന്നാണു അദ്ദേഹത്തിന്റെ അഭിപ്രായം. ബെബോയ് എന്ന പേരില്‍ അറിയപ്പെടുന്ന അദ്ദേഹം ഇതിനായി പോകാത്ത രാജ്യങ്ങളിലില്ല. സൂര്യവെളിച്ചത്തില്‍ ഷൂട്ട് ചെയ്യുക എന്നതു പല ഫോട്ടോഗ്രാഫര്‍മാര്‍ക്കും താല്പര്യമില്ലാത്ത കാര്യമാണ്. ചിത്രങ്ങള്‍ ശരിയായ തരത്തില്‍ ക്യാമറയില്‍ പതിയില്ല എന്നതാണു കാരണം.
പക്ഷേ, ഈ റിസ്ക് സഹിച്ചും കിടിലന്‍ ഷോട്ടുകള്‍ എടുക്കുകയാണു തന്റെ ലക്ഷ്യമെന്നും ഈ സഞ്ചാരപ്രിയന്‍ പറയുന്നു. സൂര്യന് കഥാപാത്രമായി എത്തുന്ന ലോകദൃശ്യങ്ങള്‍ കണ്ടുനോക്കൂ.