വടകര: ഫോട്ടോയെടുക്കാനെത്തിയ യുവതിയ അപമാനിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ സ്റ്റുഡിയോ ഉടമ അറസ്റ്റില്‍. വടകര പഴയ സ്റ്റാിന് സമീപം റോയല്‍ കോംപ്ലക്സിലെ ബ്യൂട്ടി ലൈന്‍ സ്റ്റുഡിയോ ഉടമ അടക്കാതെരു പല്ലവി പവിത്രന് (56) ആണ് അറസ്റ്റിലായത്. കഴിഞ്ഞ ദിവസം വൈകുന്നേരത്തോടെയായിരുന്നു സംഭവം. വടകരയിലെ യുവതി രണ്ട് കൂട്ടുകാരികളോടൊപ്പം ഫോട്ടോയെടുക്കാന്‍ വന്നപ്പോഴാണ് ഇയാള്‍ അപമര്യാദയായി പെരുമാറിയതായി പറയുന്നത്. സംഭവം ശേഷം യുവതി ഭര്‍ത്താവിനോട് കാര്യങ്ങള്‍ പറയുകയും വടകര പോലീസില്‍ പരാതി നല്‍കുകയും ചെയ്തു. ഇതിന്റെ അടിസ്ഥാനത്തില്‍ പോലീസ് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രതിയെ വടകര ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.
യുവതിയെ അപമാനിക്കാന്‍ ശ്രമം; സ്റ്റുഡിയോ ഉടമ അറസ്റ്റില്‍
