മു​ഖ്യ തി​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ണ​ര്‍ ഗ്യാ​നേ​ഷ് കു​മാ​റി​നെ​തി​രാ​യ വി​ജി​ല​ൻ​സ് അ​ന്വേ​ഷ​ണ​ത്തി​ൽ പ​രാ​തി​ക്കാ​ര​നാ​യ ക​രാ​റു​കാ​ര​ൻ വി.​ഒ. സാ​ജ​ൻ വി​ജി​ല​ൻ​സ് സം​ഘ​ത്തി​ന് മൊ​ഴി ന​ൽ​കി

തി​രു​ന​ന​ന്ത​പു​രം: 2005 ന​വം​ബ​റി​ൽ മ​ലേ​ഷ്യ​യി​ൽ ആ​ത്മ​ഹ​ത്യ ചെ​യ്ത മ​ലേ​ഷ്യ​ൻ എ​ൻ​ജി​നീ​യ​റാ​യ ലീ ​സീ ബെ​ന്നി​ന്റെ മ​ര​ണ​ത്തി​ലേ​ക്ക് ന​യി​ച്ച കൈ​ക്കൂ​ലി ആ​രോ​പ​ണ​ത്തി​ൽ പ​രാ​തി​ക്കാ​ര​നാ​യ ക​രാ​റു​കാ​ര​ൻ വി.​ഒ. സാ​ജ​ൻ വി​ജി​ല​ൻ​സ് സം​ഘ​ത്തി​ന് മൊ​ഴി ന​ൽ​കി. മു​ഖ്യ തി​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ണ​ര്‍ ഗ്യാ​നേ​ഷ് കു​മാ​ർ 2006-ൽ ​കേ​ര​ള പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് സെ​ക്ര​ട്ട​റി​യാ​യി​രി​ക്കെ, ലോ​ക​ബാ​ങ്ക് സ​ഹാ​യ​ത്തോ​ടെ​യു​ള്ള കേ​ര​ള സ്റ്റേ​റ്റ് ട്രാ​ൻ​സ്‌​പോ​ർ​ട്ട് പ്രോ​ജ​ക്റ്റി​ൽ ഉ​ൾ​പ്പെ​ട്ട എം​സി റോ​ഡ് ന​വീ​ക​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട​താ​ണ് കേ​സ്.

പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് സെ​ക്ര​ട്ട​റി​യാ​യി​രു​ന്ന ഗ്യാ​നേ​ഷ് കു​മാ​ർ, ക​മ്പ​നി​യു​ടെ ത​ട​ഞ്ഞു​വെ​ച്ച 17 കോ​ടി രൂ​പ​യു​ടെ ബി​ല്ലു​ക​ൾ പാ​സാ​ക്കു​ന്ന​തി​നാ​യി സൂ​പ്പ​ർ​വൈ​സി​ങ് എ​ൻ​ജി​നീ​യ​ർ ലീ ​സീ ബെ​ന്നി​നോ​ട് 2 കോ​ടി രൂ​പ കൈ​ക്കൂ​ലി ആ​വ​ശ്യ​പ്പെ​ട്ടു​വെ​ന്നാ​ണ് സാ​ജ​ന്‍റെ പ​രാ​തി. കൈ​ക്കൂ​ലി ന​ൽ​കാ​ൻ വി​സ​മ്മ​തി​ച്ച​തി​നെ തു​ട​ർ​ന്ന് ബി​ല്ലു​ക​ൾ ത​ട​ഞ്ഞു​വെ​ച്ച​തി​നാ​ലു​ണ്ടാ​യ സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി​യാ​ണ് ലീ ​സീ ബെ​ന്നി​ന്റെ മ​ര​ണ​ത്തി​ലേ​ക്ക് ന​യി​ച്ച​തെ​ന്നും പ​രാ​തി​യി​ൽ ആ​രോ​പി​ക്കു​ന്നു.

ഈ ​സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ലീ ​സീ ബീ​ൻ നേ​രി​ട്ട് പ​റ​ഞ്ഞ കാ​ര്യ​ങ്ങ​ളും കൈ​വ​ശ​മു​ള്ള തെ​ളി​വു​ക​ളും ഉ​ൾ​പ്പെ​ടു​ത്തി​യാ​ണ് സാ​ജ​ൻ വി​ജി​ല​ൻ​സ് അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന് മൊ​ഴി ന​ൽ​കി​യി​രി​ക്കു​ന്ന​ത്. ലീ​യു​ടെ കു​ടും​ബാം​ഗ​ങ്ങ​ൾ വി​വ​ര​ങ്ങ​ൾ ന​ൽ​കാ​ൻ സ​ന്ന​ദ്ധ​രാ​ണെ​ന്നും സാ​ജ​ൻ വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്. 2006-ലെ ​സം​ഭ​വ​മാ​ണെ​ങ്കി​ലും, മ​രി​ച്ച​യാ​ൾ ജീ​വി​ച്ചി​രി​ക്കു​മ്പോ​ൾ പ​റ​ഞ്ഞ കാ​ര്യ​ങ്ങ​ൾ കോ​ട​തി​യി​ൽ തെ​ളി​വാ​യി സ്വീ​ക​രി​ക്കാം എ​ന്ന അ​ഡീ​ഷ​ണ​ൽ ഡ​യ​റ​ക്ട​ർ ജ​ന​റ​ൽ ഓ​ഫ് പ്രോ​സി​ക്യൂ​ഷ​ന്‍റെ നി​യ​മോ​പ​ദേ​ശ​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് സ​ർ​ക്കാ​ർ ഇ​തി​ൽ പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണ​ത്തി​ന് അ​നു​മ​തി ന​ൽ​കി​യ​ത്.

Related posts

Leave a Comment